ഡോളറിന്റെ മുന്നേറ്റം രാജ്യാന്തര വിപണിയെയാകെ വീണ്ടും സമ്മർദ്ധത്തിലാക്കിയപ്പോൾ ഇന്ത്യൻ വിപണിയും ഇന്ന് തിരുത്തലോടെ തുടങ്ങി നഷ്ടത്തിൽ തന്നെ ക്ളോസ് ചെയ്തു. ചൈനീസ്, കൊറിയൻ വിപണികൾ അവധിയായ ഇന്ന് ജാപ്പനീസ്, ഹോങ്കോങ്ങ് വിപണികൾ യഥാക്രമം 1.80%വും, 3%വും വീതം തകർച്ച നേരിട്ടു. നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച

ഡോളറിന്റെ മുന്നേറ്റം രാജ്യാന്തര വിപണിയെയാകെ വീണ്ടും സമ്മർദ്ധത്തിലാക്കിയപ്പോൾ ഇന്ത്യൻ വിപണിയും ഇന്ന് തിരുത്തലോടെ തുടങ്ങി നഷ്ടത്തിൽ തന്നെ ക്ളോസ് ചെയ്തു. ചൈനീസ്, കൊറിയൻ വിപണികൾ അവധിയായ ഇന്ന് ജാപ്പനീസ്, ഹോങ്കോങ്ങ് വിപണികൾ യഥാക്രമം 1.80%വും, 3%വും വീതം തകർച്ച നേരിട്ടു. നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോളറിന്റെ മുന്നേറ്റം രാജ്യാന്തര വിപണിയെയാകെ വീണ്ടും സമ്മർദ്ധത്തിലാക്കിയപ്പോൾ ഇന്ത്യൻ വിപണിയും ഇന്ന് തിരുത്തലോടെ തുടങ്ങി നഷ്ടത്തിൽ തന്നെ ക്ളോസ് ചെയ്തു. ചൈനീസ്, കൊറിയൻ വിപണികൾ അവധിയായ ഇന്ന് ജാപ്പനീസ്, ഹോങ്കോങ്ങ് വിപണികൾ യഥാക്രമം 1.80%വും, 3%വും വീതം തകർച്ച നേരിട്ടു. നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോളറിന്റെ മുന്നേറ്റം രാജ്യാന്തര വിപണിയെയാകെ വീണ്ടും സമ്മർദ്ധത്തിലാക്കിയപ്പോൾ ഇന്ത്യൻ വിപണിയും ഇന്ന് തിരുത്തലോടെ തുടങ്ങി നഷ്ടത്തിൽ തന്നെ ക്ളോസ് ചെയ്തു. ചൈനീസ്, കൊറിയൻ വിപണികൾ അവധിയായ ഇന്ന് ജാപ്പനീസ്, ഹോങ്കോങ്ങ് വിപണികൾ യഥാക്രമം 1.80%വും, 3%വും വീതം തകർച്ച നേരിട്ടു. നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച യൂറോപ്യൻ വിപണികൾ തിരിച്ചു വരവിനുള്ള ശ്രമത്തിലാണ്. 

ബാങ്കിങ് ഓഹരികൾക്കൊപ്പം ആദ്യ മണിക്കൂറുകളിൽ തന്നെ ഐടി സെക്ടറും വില്പന സമ്മർദ്ദമേറിയത് ഇന്ത്യൻ വിപണിക്ക് ക്ഷീണമായി. എച്ച്ഡിഎഫ്സി ബാങ്കും, റിലയൻസും, ടിസിഎസ്സും വീണ്ടും വീഴ്ച തുടർന്നതാണ് ഇന്ത്യൻ വിപണിയുടെ വീഴ്ച്ചക്കാധാരം. പൊതു മേഖല ബാങ്കുകൾക്കൊപ്പം ഫാർമ, റിയൽറ്റി സെക്ടറുകളും സ്‌മോൾ & മിഡ്ക്യാപ് സൂചികകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ADVERTISEMENT

നിഫ്റ്റി & ബാങ്ക് നിഫ്റ്റി 

ഇന്ന് വീണ്ടും 19480 പോയിന്റിൽ പിന്തുണ നേടിയ ശേഷം തിരിച്ചു വരവിനൊരുങ്ങിയ ഇന്ത്യൻ വിപണിക്ക് രാജ്യാന്തര വിപണി സമ്മർദ്ദങ്ങൾ വീണ്ടും കെണിയായി. ഇന്ന് 19528 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി വീണ്ടും 19480 പോയിന്റിലും, 19420 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 19700 മേഖലയാണ് നിഫ്റ്റിയുടെ പ്രധാന റെസിസ്റ്റൻസ്. 

ഇന്നും 44200 പോയിന്റിന്റെ പിന്തുണ ലഭ്യമായ ബാങ്ക് നിഫ്റ്റി 44399 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർന്നും 44200 പോയിന്റിലും 44000 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്ന ബാങ്ക് നിഫ്റ്റിക്ക് എച്ച്ഡിഎഫ്സി ബാങ്കിലെ തുടരുന്ന വില്പന സമ്മർദ്ദം ഭീഷണിയാണ്. 

ആർബിഐ യോഗം നാളെ മുതൽ 

ADVERTISEMENT

നാളെ മുതൽ ആർബിഐയുടെ നയാവലോകനയോഗം നടക്കാനിരിക്കുന്നത് ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. ഫെബ്രുവരിയിൽ അവസാനമായി നിരക്ക് ഉയർത്തൽ നടത്തിയ ആർബിഐ ഇത്തവണയും റിപ്പോ നിരക്ക് വർദ്ധിപ്പിച്ചേക്കില്ല എന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇന്ത്യൻ വിപണി. എങ്കിലും ഡോളറിന്റെ കുതിപ്പ് രൂപയുടെ  വീഴ്ചക്ക് കാരണമാകുന്നതും, ഫെഡ് നിരക്ക് വർദ്ധിപ്പിച്ചേക്കാവുന്നതും ആർബിഐ തീരുമാനങ്ങളെ സ്വാധീനിച്ചേക്കാമെന്നത് ഇന്ത്യൻ വിപണിക്ക് ആശങ്കയാണ്. 

ഇന്ത്യൻ ഐടി സെക്ടർ 

അടുത്ത ആഴ്ച മുതൽ പ്രധാന ഐടി കമ്പനികളുടെ രണ്ടാം പാദഫലപ്രഖ്യാപനങ്ങൾ ആരംഭിക്കാനിരിക്കുന്നത് ഐടി ഓഹരികൾക്കും, ഇന്ത്യൻ വിപണിക്കും അനുകൂലമായേക്കാം. ഇന്ത്യൻ ഐടി സൂചിക 31500 പോയിന്റിലെ പിന്തുണ നിലനിർത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടിസിഎസ് ഒക്ടോബർ 11ന് റിസൾട്ട് പ്രഖ്യാപനം നടത്തുമ്പോൾ ഇൻഫോസിസ്, എച്ച്സിഎൽ ടെക്ക് എന്നീ ടെക്ക് കമ്പനികൾ ഒക്ടോബർ 12ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. സെൻസാർ ടെക്ക്, പെഴ്‌സിസ്റ്റന്റ്, കോഫോർജ്, എംഫസിസ് എന്നീ ഐടി കമ്പനികൾ

വീണ്ടും പറന്ന് ഡോളർ 

ADVERTISEMENT

ഫെഡിന്റെ നിരക്കുയർത്തൽ ഭീഷണിക്ക് പിന്നാലെ അമേരിക്കയുടെ കടമെടുപ്പും മുന്നേറ്റം നൽകിയതിന് പിന്നാലെ ഇന്നലെ വന്ന മികച്ച അമേരിക്കൻ മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകളും ഡോളറിന് പിന്തുണ നൽകിയത് ലോക വിപണിക്ക് തന്നെ ഇന്ന് ക്ഷീണമായി. റെക്കോർഡ് നിരക്കിൽ തന്നെ തുടരുന്ന അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും കുതിപ്പിനൊരുങ്ങുന്നത് ലോക വിപണിയുടെ ആശങ്ക വർദ്ധിപ്പിക്കുന്നു. ഇന്നലത്തെ അമേരിക്കൻ വിപണിയുടെ മിക്സഡ് ക്ളോസിങ്ങിന് ശേഷം അമേരിക്കൻ ഫ്യൂച്ചർ ഇന്നും ഫ്ലാറ്റ് നിരക്കിലാണ് വ്യാപാരം തുടരുന്നത്. 

അമേരിക്കയുടെ വെള്ളിയാഴ്ച വരുന്ന നോൺ ഫാം പേറോൾ കണക്കുകളും, അടുത്ത ആഴ്ചയിൽ വരാനിരിക്കുന്ന അമേരിക്കയുടെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകളും അമേരിക്കൻ വിപണിക്ക് നിർണായകമാണ്. ഇന്നത്തെ ഇസിബി പ്രസിഡന്റിന്റെ പ്രസംഗവും, വിവിധ യൂറോപ്യൻ രാഷ്ട്രങ്ങളുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകളും യൂറോപ്യൻ വിപണിക്കും ഇന്ന് പ്രധാനമാണ്. 

ക്രൂഡ് ഓയിൽ 

അമേരിക്കൻ ഡോളറിന്റെ മുന്നേറ്റത്തിൽ തിരുത്തൽ കുറിച്ച ക്രൂഡ് ഓയിലിന് ഇന്നത്തെ ഒപെക് യോഗം നിർണായകമാണ്. ഒപെക് വീണ്ടും ഉല്പാദനനിയന്ത്രണം വർദ്ധിപ്പിക്കുന്നത് ക്രൂഡിന് അനുകൂലവും ഓഹരി വിപണിക്ക് ഭീഷണിയുമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ നിരക്ക് 90 ഡോളറിലാണ് തുടരുന്നത്. 

സ്വർണം 

ഡോളർ മുന്നേറ്റത്തിൽ 1830 ഡോളറിലേക്കിറങ്ങിയ രാജ്യാന്തര സ്വർണവില തിരികെക്കയറി 1940 ഡോളറിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കയുടെ 10വർഷ ബോണ്ട് യീൽഡ് 4.70%ൽ തുടരുന്നത് വീണ്ടും സ്വർണത്തിന് സമ്മർദ്ദം നൽകിയേക്കാം.  

ഐപിഓ 

അലുമിനിയം കേബിളുകളും, വയറുകളും, ഇലക്ട്രിക്കൽ ഉത്പന്നങ്ങളും നിർമിക്കുന്ന പ്ലാസ വയേഴ്സിന്റെ ഐപിഒ ബുധനാഴ്ചയാണ് അവസാനിക്കുന്നത്. പത്ത് രൂപ മുഖവിലയുള്ള ഓഹരിയുടെ ഐപിഓ വില 51-54 രൂപയാണ്. 

ഹോട്ടൽ 

ലോക കപ്പ് ക്രിക്കറ്റ് പ്രമാണിച്ച് ഹോട്ടൽ നിരക്കുകൾ ഉയരുന്നത് പ്രധാന ഹോട്ടൽ ഓഹരികൾക്ക് അനുകൂലമാണ്. ഇന്ത്യൻ ഹോട്ടൽ, ഷാലെറ്റ് ഹോട്ടൽ, ലെമൺ ട്രീ എന്നിവക്ക് പുറമെ കഴിഞ്ഞ മാസം ലിസ്റ്റ് ചെയ്ത സംഹി ഹോട്ടലും നിക്ഷേപത്തിന് പരിഗണിക്കാം. 

വേദാന്ത വിഭജിക്കുന്നു 

വേദാന്തയുടെ വിഭജനവാർത്ത ഓഹരിക്ക് മുന്നേറ്റം നൽകി. വിവിധ ഉത്പന്നമേഖലകൾ കൈയാളുന്ന ആറ് വിവിധ കമ്പനികളായി വേദാന്ത മാറുന്നത് നിക്ഷേപകർക്ക് കൂടുതൽ യോചിച്ച നിക്ഷേപമേഖലകളിൽ നിലനിൽക്കാൻ അവസരമാകും.

വാട്സാപ് : 8606666722

English Summary : Share Market Today in India

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT