Don’t keep all eggs in one basket’ നിക്ഷേപ ലോകത്ത് ഇതിലും പ്രചാരമുള്ള മറ്റൊരു ചൊല്ല് ഇല്ലെന്നുതന്നെ പറയാം. ലളിതമായി പറഞ്ഞാൽ, ഒരു വ്യക്തിയുടെ നിക്ഷേപങ്ങളെല്ലാം ഒരൊറ്റ ഓഹരിയിലോ സെക്ടറിലോ മാത്രം കേന്ദ്രീകരിക്കുകയാണെങ്കിൽ അപകടമാണെന്ന് അർഥം. നിക്ഷേപത്തിലെ വൈവിധ്യവും സന്തുലനവും ഏതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Don’t keep all eggs in one basket’ നിക്ഷേപ ലോകത്ത് ഇതിലും പ്രചാരമുള്ള മറ്റൊരു ചൊല്ല് ഇല്ലെന്നുതന്നെ പറയാം. ലളിതമായി പറഞ്ഞാൽ, ഒരു വ്യക്തിയുടെ നിക്ഷേപങ്ങളെല്ലാം ഒരൊറ്റ ഓഹരിയിലോ സെക്ടറിലോ മാത്രം കേന്ദ്രീകരിക്കുകയാണെങ്കിൽ അപകടമാണെന്ന് അർഥം. നിക്ഷേപത്തിലെ വൈവിധ്യവും സന്തുലനവും ഏതു സാഹചര്യത്തിലും വരുമാനം ഉറപ്പുവരുത്തുമെന്നു മാത്രമല്ല, മനസ്സമാധാനവും നൽകും. ഏതൊരു ആസ്തി വിഭാഗം (Asset Class)എടുത്താലും അവയൊക്കെ എല്ലായ്പോഴും മികച്ച പ്രകടനം കാഴ്ചവയ്ക്കാറില്ലെന്ന് മുൻകാല ചരിത്രം വിശകലനം ചെയ്താൽ മനസ്സിലാക്കാം. പക്ഷേ, ഭൂരിഭാഗവും ഈയൊരു കാര്യം കണക്കിലെടുക്കാതെ ഏതെങ്കിലും ഒരു വിഭാഗം ആസ്തികളിൽ മാത്രം നിക്ഷേപം നടത്തുകയും വലിയ നഷ്ടത്തിലേക്കു പോവുകയും ചെയ്യുന്നത് സാധാരണ കാഴ്ചയാണ്. ഒരുപക്ഷേ, ഇത്തരം ഒരു അനുഭവം നിങ്ങൾക്കും ഉണ്ടായിക്കാണും. ഇവിടെയാണ് മൾട്ടി-അസെറ്റ് നിക്ഷേപത്തിന്റെ പ്രാധാന്യം.                                       

ADVERTISEMENT

ഓഹരി മുതൽ വെള്ളി വരെ 

നിക്ഷേപങ്ങളുടെ വൈവിധ്യവൽക്കരണത്തിന് ഏറ്റവും അനുയോജ്യം മൾട്ടി അസറ്റ് ഫണ്ടുകളാണ്. ഇത്തരം ഫണ്ടുകൾ ഓഹരി  അടക്കം  മൂന്നോ അതിലധികമോ ആസ്തി വിഭാഗങ്ങളിൽ നിക്ഷേപം നടത്തുന്നവയാണ്. ഓഹരി, കടപ്പത്രങ്ങൾ, സ്വർണം, സിൽവർ, റീറ്റ് (REIT), ഇൻവിറ്റ് (InviT)തുടങ്ങിയവയൊക്കെ ഈ വിഭാഗത്തിൽ വരും. ഇപ്പറഞ്ഞ ഓരോ ആസ്തികൾക്കും പോർട്ഫോളിയോയിൽ അതിന്റേതായ പങ്കുണ്ട്. ഓഹരികൾ വളർച്ച ഉറപ്പാക്കുമ്പോൾ, ഡെറ്റ് റിസ്ക് കുറയ്ക്കും. കമ്മോഡിറ്റികൾ വിലക്കയറ്റത്തിനെതിരായ സംരക്ഷണം തീർക്കും. റീറ്റ്-ഇൻവിറ്റുകൾ പോർട്ഫോളിയോയുടെ മൊത്തത്തിലുള്ള വരുമാനം ഉയർത്താൻ സഹായിക്കും.

ADVERTISEMENT

മൾട്ടി-അസെറ്റ് നിക്ഷേപത്തിന്റെ മറ്റൊരു നേട്ടം പോർട്‌ഫോളിയോ സന്തുലിതമാക്കി നിർത്തും എന്നതാണ്. സാധാരണക്കാരനു വിപണി ചാഞ്ചാട്ടത്തിനനുസൃതമായി പോർട്‌ഫോളിയോയിൽ മാറ്റംവരുത്താൻ സാധിക്കണമെന്നില്ല. മൾട്ടി-അസെറ്റ് ഫണ്ടിൽ, ഫണ്ട് മാനേജർ ഈ ജോലി നിർവഹിക്കും. നിക്ഷേപകന് പോർട്‌ഫോളിയോ റീബാലൻസിങ്ങിനെക്കുറിച്ചു ചിന്തിക്കുകയേ വേണ്ട. 

മൾട്ടി അസെറ്റ് വിഭാഗത്തിൽ നിരവധി ഫണ്ടുകൾ ലഭ്യമാണ്. നിക്ഷേപകർക്കു പരിഗണിക്കാവുന്ന, സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ഫണ്ടുകളിൽ ഒന്നാണ് ഐസിഐസിഐ പ്രുഡൻഷ്യൽ മൾട്ടി-അസെറ്റ് ഫണ്ട്. 10 വർഷം എടുത്താൽ ഏറ്റവും മികച്ച നേട്ടം തന്ന ഫണ്ടുകളിൽ ഒന്നാണിത്. ഈ കാലയളവുകളിലുടനീളം കാറ്റഗറിയിലെ ശരാശരി റിട്ടേണിനെ മറികടക്കാനും ഫണ്ടിനു കഴിഞ്ഞു. 3, 5,10 വർഷക്കാലയളവിൽ എസ്ഐപി നിക്ഷേപങ്ങൾക്ക് യഥാക്രമം 23.4%, 21%, 16% എന്നിങ്ങനെയാണ് ഐസിഐസിഐ മൾട്ടി-അസെറ്റ് ഫണ്ട് നൽകിയ റിട്ടേൺ. ഇക്കാലയളവിൽ ബഞ്ച്മാർക്ക് റിട്ടേൺ യഥാക്രമം 13.5%, 14.4% 13% ആയിരുന്നു. അതായത് ബെഞ്ചുമാർക്കിന്റെ ഇരട്ടിയുടെ അടുത്ത് നേട്ടം നൽകുന്ന ഫണ്ടാണിത്. 

ADVERTISEMENT

ലേഖകൻ മൾട്ടി വെൽത്തിന്റെ സാരഥിയാണ് 

English Summary:

Know More about Multi Asset Fund