സമ്മര്ദത്തിൽ വീഴാതെ മുന്നേറി ഓഹരി വിപണി
ഇന്നും നേട്ടത്തിലാരംഭിച്ച ഇന്ത്യൻ വിപണി ആദ്യമണിക്കൂറിലെ സമ്മർദ്ദങ്ങൾക്ക് ശേഷം തിരിച്ചു കയറി വീണ്ടും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. മറ്റ് ഏഷ്യൻ വിപണികളും ഇന്ന് നേട്ടത്തിലാണ് ക്ളോസ് ചെയ്തത്. യൂറോപ്യൻ വിപണികളും അമേരിക്കൻ ഫ്യൂച്ചറുകളും നേട്ടത്തിൽ തന്നെയാണ് വ്യാപാരം തുടരുന്നതും. അമേരിക്കൻ ബോണ്ട്
ഇന്നും നേട്ടത്തിലാരംഭിച്ച ഇന്ത്യൻ വിപണി ആദ്യമണിക്കൂറിലെ സമ്മർദ്ദങ്ങൾക്ക് ശേഷം തിരിച്ചു കയറി വീണ്ടും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. മറ്റ് ഏഷ്യൻ വിപണികളും ഇന്ന് നേട്ടത്തിലാണ് ക്ളോസ് ചെയ്തത്. യൂറോപ്യൻ വിപണികളും അമേരിക്കൻ ഫ്യൂച്ചറുകളും നേട്ടത്തിൽ തന്നെയാണ് വ്യാപാരം തുടരുന്നതും. അമേരിക്കൻ ബോണ്ട്
ഇന്നും നേട്ടത്തിലാരംഭിച്ച ഇന്ത്യൻ വിപണി ആദ്യമണിക്കൂറിലെ സമ്മർദ്ദങ്ങൾക്ക് ശേഷം തിരിച്ചു കയറി വീണ്ടും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. മറ്റ് ഏഷ്യൻ വിപണികളും ഇന്ന് നേട്ടത്തിലാണ് ക്ളോസ് ചെയ്തത്. യൂറോപ്യൻ വിപണികളും അമേരിക്കൻ ഫ്യൂച്ചറുകളും നേട്ടത്തിൽ തന്നെയാണ് വ്യാപാരം തുടരുന്നതും. അമേരിക്കൻ ബോണ്ട്
ഇന്നും നേട്ടത്തിലാരംഭിച്ച ഇന്ത്യൻ വിപണി ആദ്യമണിക്കൂറിലെ സമ്മർദ്ദങ്ങൾക്ക് ശേഷം തിരിച്ചു കയറി വീണ്ടും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. മറ്റ് ഏഷ്യൻ വിപണികളും ഇന്ന് നേട്ടത്തിലാണ് ക്ളോസ് ചെയ്തത്. യൂറോപ്യൻ വിപണികളും അമേരിക്കൻ ഫ്യൂച്ചറുകളും നേട്ടത്തിൽ തന്നെയാണ് വ്യാപാരം തുടരുന്നതും. അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും സമ്മർദ്ദം നേരിടുന്നതും വിപണിക്ക് അനുകൂലമാണ്.
വിദേശഫണ്ടുകൾ വീണ്ടും ലക്ഷ്യമുയർത്തിയ റിലയൻസിന്റെ മുന്നേറ്റമാണ് ഇന്ന് ഇന്ത്യൻ വിപണിക്ക് നിർണായകമായത്. ലാഭമെടുക്കലിൽ വീണ ഐടി സെക്ടറിൽ വീണ്ടും വാങ്ങൽ വന്നതും, എസ്ബിഐയുടെ നേതൃത്വത്തിൽ ബാങ്കുകൾ വീണ്ടും മുന്നേറിയതും ഇന്ത്യൻ വിപണിക്ക് അനുകൂലമായി. എനർജി, എഫ്എംസിജി, പൊതുമേഖല സെക്ടറുകൾ ഇന്ന് ഒരു ശതമാനത്തിൽ കൂടുതൽ നേട്ടമുണ്ടാക്കി.
മൂന്നാം പാദഫലങ്ങൾ
ജനുവരി രണ്ടാമത്തെ ആഴ്ചയിൽ ആരംഭിക്കുന്ന മൂന്നാം പാദഫലപ്രഖ്യാപനങ്ങൾ മുന്നിൽക്കണ്ട് ഐടിയും, ബാങ്കും, ഫിനാൻസും, ഫാർമയും, ഇൻഫ്രയും, റിയൽറ്റിയുമടക്കമുള്ള സെക്ടറുകളിലെ മുൻനിര ഓഹരികൾ ഹൃസ്വകാല നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്. ഇൻഫോസിസും, എച്ച്സിഎൽ ടെക്കും ജനുവരി 11, 12 തീയതികളിലും, ഏഷ്യൻ പെയിന്റ്, അൾട്രാ ടെക്ക് എന്നിവ ജനുവരി 17, 19 തീയതികളിലും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
നിഫ്റ്റി & ബാങ്ക് നിഫ്റ്റി
ഇന്ന് വീണ്ടും മുന്നേറ്റം നേടി 21505 എന്ന റെക്കോർഡ് കുറിച്ച ശേഷം 21453 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റിയുടെ അടുത്ത പ്രധാന റെസിസ്റ്റൻസുകൾ 21580 പോയിന്റിലും, 21660 പോയിന്റിലുമാണ്. 21380 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 21300 പോയിന്റിലും, 21210 പോയിന്റിലുമാണ് നിഫ്റ്റിയുടെ സപ്പോർട്ടുകൾ.
ഇന്ന് 48017 പോയിന്റ് വരെ മുന്നേറിയ ശേഷം മൂന്ന് പോയിന്റ് നേട്ടത്തിൽ 47870 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 47500 പോയിന്റിലും 47200 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. റിസൾട്ടുകൾ മുന്നിൽക്കണ്ട് മുൻനിര ബാങ്കിങ് ഓഹരികളിൽ വാങ്ങൽ പ്രതീക്ഷിക്കുന്നത് ബാങ്ക് നിഫ്റ്റിക്കും അനുകൂലമാണ്.
വിപണി മുന്നേറ്റം തടയാൻ ഫെഡ്
കഴിഞ്ഞ യോഗത്തിന് ശേഷം പ്രഖ്യാപിച്ച ഫെഡ് റിസർവിന്റെ 2024-ലെ നിരക്ക് ലക്ഷ്യങ്ങൾ കണ്ട് മുന്നേറുന്ന വിപണിക്ക് തടയിടാനായി ഫെഡ് അംഗങ്ങൾ വീണ്ടും രംഗത്തിറങ്ങിയിട്ടും ഇന്നലെയും അമേരിക്കൻ വിപണി മുന്നേറ്റം കുറിച്ചു. ഫെഡ് നിരക്ക് കുറക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങൾ ആയിട്ടില്ല എന്ന ഫെഡ് അംഗങ്ങളുടെ പ്രസ്താവനകൾ വിപണി വരും ദിവസങ്ങളിലും പ്രതീക്ഷിക്കുന്നു.
വെള്ളിയാഴ്ച വരാനിരിക്കുന്ന ഈ വർഷത്തെ അവസാന പണപ്പെരുപ്പ സൂചനയായ അമേരിക്കയുടെ പിസിഇ ഡേറ്റയിലാണ് ഇനി വിപണിയുടെ ശ്രദ്ധ. ഇന്ന് വരുന്ന അമേരിക്കൻ ഭവനനിർമാണ കണക്കുകളും, വ്യാഴാഴ്ച വരാനിരിക്കുന്ന അമേരിക്കൻ ജിഡിപി കണക്കുകളും, ജോബ് ഡേറ്റയും വിപണിക്ക് പ്രധാനമാണ്. തിങ്കളാഴ്ച ലോക വിപണിയും ക്രിസ്തുമസ് ആഘോഷിക്കുന്നു. ചില വിപണികൾ ചൊവ്വാഴ്ചയും അടഞ്ഞു കിടക്കും.
ക്രൂഡ് ഓയിൽ
ചെങ്കടലിൽ എണ്ണക്കപ്പലുകൾ അക്രമിക്കപ്പെട്ടതിനെ തുടർന്ന് മുന്നേറിയ ക്രൂഡ് ഓയിൽ വീണ്ടും മുന്നേറ്റ പ്രതീക്ഷയിലാണ്. നാളെ വരുന്ന അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരക്കണക്കുകൾ ക്രൂഡിന് പ്രധാനമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ വില 78 ഡോളറിലാണ് തുടരുന്നത്.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡ് ക്രമപ്പെടുന്നതിനെത്തുടർന്ന് രാജ്യാന്തര സ്വർണവിലയും 2040 ഡോളറിന് സമീപം ക്രമപ്പെടുകയാണ്. വെള്ളിയാഴ്ച വരുന്ന അമേരിക്കൻ പിസിഇ ഡേറ്റയും, ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും ബോണ്ട് യീൽഡിന്റെ ഗതിനിർണയിക്കുന്നത് സ്വർണത്തിനും നിർണായകമാണ്.
ഐപിഓ
കേരളം ആസ്ഥാനമായ മുത്തൂറ്റ് മൈക്രോഫിൻ, മുംബൈ ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് കമ്പനിയായ സൂരജ് എസ്റ്റേറ്റ്സ്, ജയ്‌പൂർ ആസ്ഥാനമായ സ്വർണവ്യാപാര ശ്രംഖലയായ മോടിസൺസ് ജ്വെല്ലേഴ്സ് എന്നിവയുടെ ഇന്നലെ ആരംഭിച്ച ഐപിഓകൾ നാളെ അവസാനിക്കുന്നു.
ഓട്ടോ ഘടകങ്ങളുടെ നിർമാതാക്കളായ ഹാപ്പി ഫോർജിങ്‌സ്, സ്വർണ മൊത്ത വ്യാപാരികളായ ആർബിഇസഡ് ജ്വെല്ലേഴ്സ്, മുഫ്തി മെൻസ് വെയർ എന്നിവയുടെ ഇന്ന് ആരംഭിച്ച ഐപിഓകൾ വ്യാഴാഴ്ചയും അവസാനിക്കുന്നു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക