മ്യൂച്വല്‍ ഫണ്ട് ഉടമ മരിച്ചാൽ എന്തുചെയ്യും? അറിയാം ഈ പുതിയ കാര്യം
നിക്ഷേപകന് പെട്ടെന്ന് മരിച്ചുപോയാല്‍ അദ്ദേഹത്തിന്റെ മ്യൂച്വല്‍ ഫണ്ടുകള്‍ നോമിനിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിനുള്ള പ്രക്രിയ കൂടുതല്‍ ലളിതമാകുന്നു. ഇതിനായി ഒരു പൊതുവായ നടപടിക്രമം കൊണ്ടുവന്നിരിക്കുകയാണ് ആംഫി. സെബിയില്‍ റെജിസ്റ്റര്‍ ചെയ്ത അസറ്റ് മാനേജ്മെന്റ് കമ്പനിക(എഎംസി)കളുടെ അസോസിയേഷനാണ്

നിക്ഷേപകന് പെട്ടെന്ന് മരിച്ചുപോയാല്‍ അദ്ദേഹത്തിന്റെ മ്യൂച്വല്‍ ഫണ്ടുകള്‍ നോമിനിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിനുള്ള പ്രക്രിയ കൂടുതല്‍ ലളിതമാകുന്നു. ഇതിനായി പൊതുവായ ഒരു നടപടിക്രമം കൊണ്ടുവന്നിരിക്കുകയാണ് ആംഫി. സെബിയില്‍ റജിസ്റ്റര്‍ ചെയ്ത അസറ്റ് മാനേജ്മെന്റ് കമ്പനി(എഎംസി)കളുടെ അസോസിയേഷനാണ് ആംഫി.
നിക്ഷേപകന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു മ്യൂച്വല്‍ ഫണ്ട് കമ്പനിയെയോ ആര്ടിഎയോ (റജിസ്ട്രാര്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍ ഏജന്റ്സ്) ഇനി നോമിനി സമീപിച്ചുവെന്ന് കരുതുക. മരണവിവരം സ്ഥാപനത്തെ ബോധ്യപ്പെടുത്തിയാല്‍ അത് ഓട്ടോമാറ്റിക്കായി എല്ലാ ഫണ്ട് ഹൗസുകളിലും അപ്ഡേറ്റ് ചെയ്യപ്പെടും. ഓരോ എഎംസിയെയോ ആര്ടിഎയോ പ്രത്യേകമായി സമീപിക്കേണ്ട കാര്യമില്ല. ഇതുമായി ബന്ധപ്പെട്ട സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജര്‍ (എസ്ഒപി) ആണ് സെബിയുടെ നിര്‍ദേശത്തില്‍ ആംഫി പുറത്തിറക്കിയിരിക്കുന്നത്.
മരണം സംഭവിച്ചാല്‍ എന്തു ചെയ്യണം?
നോമിനിയോ ജോയിന്റ് അക്കൗണ്ട് ഹോള്‍ഡറോ അതുമല്ലെങ്കില്‍ നിയമപരമായി നിക്ഷേപകന്റെ പിന്തുടര്ച്ച അവകാശപ്പെടുന്നവരോ മരണം ഏതെങ്കിലും എഎംസിയെ അറിയിക്കണം. ഒപ്പം മരണ സര്‍ട്ടിഫിക്കറ്റും നിക്ഷേപകന്റെ പാനും സമര്‍പ്പിക്കണം.
തുടര്‍ന്ന് സെബിയില്‍ റജിസ്റ്റര്‍ ചെയ്ത എഎംസി അല്ലെങ്കില്‍ ആര്‍ടിഎ ഈ ഡോക്യുമെന്റുകള്‍ പരിശോധിച്ച ശേഷം കെവൈസി റജിസ്ട്രേഷന് ഏജന്‍സിയില്‍ അപ് ലോഡ് ചെയ്യും. വെരിഫിക്കേഷന് കഴിഞ്ഞാല്‍ എസ്ഐപി ഉള്‍പ്പടെയുള്ള നിക്ഷേപകന്റെ എല്ലാ ഡെബിറ്റ് ട്രാന്‍സാക്ഷനുകളും ബ്ലോക്ക് ചെയ്യപ്പെടും.
ഏത് എഎംസിയിലാണോ നോമിനി രേഖകള്‍ സമര്‍പ്പിക്കുന്നത്, അവര്‍ നിക്ഷേപകന് ഭാഗമായ ബാക്കി എല്ലാ എഎംസികളെയും ആര്ടിഎകളെയും ഇക്കാര്യം അറിയിക്കണം
അതിന് ശേഷം നോമിനിയുമായിട്ടായിരിക്കും ഫണ്ട് യൂണിറ്റുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് എഎംസികള്‍ ബന്ധപ്പെടുക.
ഇനി ഡെത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിച്ചില്ലെങ്കിലോ? അങ്ങനെയുള്ള സാഹചര്യങ്ങളിലും എഎംസി ഒരു കെവൈസി മോഡിഫിക്കേഷന് അപേക്ഷ കെആര്‍എ(KYC Registration Agency)യില്‍ സമര്‍പ്പിക്കണം. നിക്ഷേപകന്റെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, സ്ഥിരീകരണത്തിനായി കാത്തിരിക്കുന്നു എന്നായിരിക്കണം രേഖപ്പെടുത്തേണ്ടത്.