GIFT സിറ്റിയുടെ എക്‌സ്‌ചേഞ്ചുകളിൽ ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ നേരിട്ട് ലിസ്‌റ്റുചെയ്യുന്നതിന് ഇന്ത്യ അനുമതി നൽകി.ഇങ്ങിനെ ചെയ്യുന്നതിലൂടെ ഇന്ത്യൻ കമ്പനികൾക്ക് ആഗോള ഫണ്ടുകൾ എളുപ്പത്തിൽ ലഭിക്കാൻ സൗകര്യമുണ്ടാകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.ഗിഫ്റ്റ് സിറ്റി എക്‌സ്‌ചേഞ്ചുകളിൽ ഇന്ത്യൻ കമ്പനികളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

GIFT സിറ്റിയുടെ എക്‌സ്‌ചേഞ്ചുകളിൽ ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ നേരിട്ട് ലിസ്‌റ്റുചെയ്യുന്നതിന് ഇന്ത്യ അനുമതി നൽകി. ഇതിലൂടെ  ഇന്ത്യൻ കമ്പനികൾക്ക് ആഗോള ഫണ്ടുകൾ എളുപ്പത്തിൽ ലഭിക്കാൻ സൗകര്യമുണ്ടാകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഗിഫ്റ്റ് സിറ്റി എക്‌സ്‌ചേഞ്ചുകളിൽ ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ നേരിട്ട് ലിസ്‌റ്റുചെയ്യുന്നത് അവരെ വിദേശ ഓഹരി വിപണികളിൽ ലിസ്റ്റ് ചെയ്യാൻ അനുവദിക്കുന്നതിനുള്ള ആദ്യപടിയാണ്. ഇതുവരെ, ഇന്ത്യൻ കമ്പനികൾക്ക് നേരിട്ട് വിദേശ വിപണികളിൽ  ലിസ്റ്റ് ചെയ്യാൻ അനുവാദമില്ല. ഇന്ത്യൻ കമ്പനികൾക്ക്, പ്രത്യേകിച്ച് സ്റ്റാർട്ടപ്പുകൾക്കും സൺറൈസ്, ടെക്നോളജി മേഖലകളിലെ കമ്പനികൾക്കും, ആഭ്യന്തര മൂലധനം സമാഹരിക്കുന്നതിന് പുറമെ  ആഗോള മൂലധനം ലഭിക്കുന്നതിനുള്ള ഒരു ബദൽ മാർഗ്ഗം ഇതിലൂടെ തുറക്കുമെന്നും ധനമന്ത്രാലയത്തിന്റെ  കുറിപ്പിൽ പറയുന്നു.

ഇന്ത്യയെ പോലെ വളരുന്ന ഒരു സമ്പദ് വ്യവസ്ഥയിൽ നിക്ഷേപിക്കാൻ താല്‍പ്പര്യമുള്ള വിദേശികൾക്കും ഇനി ഇവിടെ നിക്ഷേപിക്കാൻ എളുപ്പമാകും.

ADVERTISEMENT

ബിസിനസ് ഇക്കോ സിസ്റ്റം

ആഗോള സാമ്പത്തിക, സാങ്കേതിക ഹബ്ബായി മാറുക എന്ന കാഴ്ചപ്പാടോടെ, ബിസിനസുകളെ പിന്തുണയ്ക്കുന്നതിനും വളർത്തുന്നതിനും വേണ്ടിയുള്ള സാമ്പത്തിക സൗകര്യങ്ങൾ കൊണ്ടുവരാനാണ് ഗുജറാത്തിൽ ഗിഫ്റ്റ് സിറ്റി ഉണ്ടാക്കിയിരിക്കുന്നത്. ലോകത്തിലെ  പ്രമുഖ ആഗോള ധനകാര്യ കേന്ദ്രങ്ങളോട് കിടപിടിക്കുന്ന തരത്തിൽ അനുയോജ്യമായ  ബിസിനസ് ഇക്കോ സിസ്റ്റം നൽകാനുള്ള  എല്ലാ സൗകര്യങ്ങളും ഗിഫ്റ്റ്  സിറ്റിയിൽ ഒരുക്കിയിട്ടുണ്ട്.

2023 ജൂലൈയിൽ ചില പൊതു കമ്പനികളെ നേരിട്ട് വിദേശ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാൻ ഇന്ത്യ അനുവദിച്ചിരുന്നു.  ലിസ്റ്റ് ചെയ്യപ്പെടാത്ത  ഇന്ത്യൻ കമ്പനികൾക്ക് അവരുടെ ഓഹരികൾ ഒരു രാജ്യാന്തര എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാൻ ഗിഫ്റ്റ്  സിറ്റി വഴി സാധിക്കും. സെബി, ഇത്തരം കമ്പനികൾക്കുള്ള  പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ അധികം താമസിക്കാതെ കൊണ്ടുവരും.

English Summary:

Indian Companies can Attract foreign investment