ഇനിയും 'വിദഗ്ധരുടെ' ഓഹരി ശുപാർശ കേൾക്കണോ? പിഴ 7 കോടി, എന്താണ് പമ്പ് ആൻഡ് ഡംപ്?
രാവിലെ മുതൽ പ്രത്യേക ഓഹരികൾ വാങ്ങാനുള്ള 'ഉപദേശം' നാട്ടുകാർക്ക് നൽകി അതിന് നേരെ എതിരായി ഓഹരി വ്യാപാരം നടത്തി സ്വന്തം കീശ വീർപ്പിച്ച ഒരു ദേശീയ ചാനലിലെ 'അതിഥി വിദഗ്ധർക്ക്' സെബി 7 കോടി 41 ലക്ഷം രൂപ പിഴ ചുമത്തി. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ഉത്തരവ് പ്രകാരം 2022 ഫെബ്രുവരി
രാവിലെ മുതൽ പ്രത്യേക ഓഹരികൾ വാങ്ങാനുള്ള 'ഉപദേശം' നാട്ടുകാർക്ക് നൽകി അതിന് നേരെ എതിരായി ഓഹരി വ്യാപാരം നടത്തി സ്വന്തം കീശ വീർപ്പിച്ച ഒരു ദേശീയ ചാനലിലെ 'അതിഥി വിദഗ്ധർക്ക്' സെബി 7 കോടി 41 ലക്ഷം രൂപ പിഴ ചുമത്തി. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ഉത്തരവ് പ്രകാരം 2022 ഫെബ്രുവരി
രാവിലെ മുതൽ പ്രത്യേക ഓഹരികൾ വാങ്ങാനുള്ള 'ഉപദേശം' നാട്ടുകാർക്ക് നൽകി അതിന് നേരെ എതിരായി ഓഹരി വ്യാപാരം നടത്തി സ്വന്തം കീശ വീർപ്പിച്ച ഒരു ദേശീയ ചാനലിലെ 'അതിഥി വിദഗ്ധർക്ക്' സെബി 7 കോടി 41 ലക്ഷം രൂപ പിഴ ചുമത്തി. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ഉത്തരവ് പ്രകാരം 2022 ഫെബ്രുവരി
രാവിലെ മുതൽ പ്രത്യേക ഓഹരികൾ വാങ്ങാനുള്ള 'ഉപദേശം' നാട്ടുകാർക്ക് നൽകി അതിന് നേരെ എതിരായി ഓഹരി വ്യാപാരം നടത്തി സ്വന്തം കീശ വീർപ്പിച്ച ഒരു ദേശീയ ചാനലിലെ 'അതിഥി വിദഗ്ധർക്ക്' സെബി 7 കോടി 41 ലക്ഷം രൂപ പിഴ ചുമത്തി. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ഉത്തരവ് പ്രകാരം 2022 ഫെബ്രുവരി 1 മുതൽ 2022 ഡിസംബർ 31 വരെയുള്ള വിദഗ്ധരുടെ ട്രേഡിങ് പ്രവർത്തനങ്ങളും സ്റ്റോക്ക് ശുപാർശകളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സെബി ഇതിലൂടെ ലാഭം ഉണ്ടാക്കുന്നവർ, ലാഭം ഉണ്ടാക്കുന്നവരെ സഹായിക്കുന്നവർ, അതിഥി വിദഗ്ധർ എന്നീ മൂന്ന് വിഭാഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 15 വിദഗ്ധർക്ക് സെബി തെളിവുകളുടെ അടിസ്ഥാനത്തിൽ പിഴ ചുമത്തുകയോ, ഓഹരി വ്യാപാരത്തിൽ നിന്ന് അവരെ വിലക്കുകയോ ചെയ്തു. സിമി ഭൗമിക്, മുദിത് ഗോയൽ, ഹിമാൻഷു ഗുപ്ത, ആശിഷ് കേൽക്കർ, കിരൺ ജാദവ്, തുടങ്ങിയവർ ഇവരിൽപ്പെടുന്നു. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നത് വരെ പലരെയും ട്രേഡിങിൽ നിന്ന് വിലക്കിയിട്ടുണ്ട്.
എങ്ങനെ ചെയ്യുന്നു?
ഇവർ ചാനലിൽ എത്തുന്നതിനു മുമ്പ് പല ഗ്രൂപ്പുകളുമായും ബന്ധപ്പെട്ട് അന്ന് ശുപാര്‍ശ ചെയ്യുന്ന ഓഹരികളെക്കുറിച്ചുള്ള മുൻകൂർ വിവരങ്ങൾ ശേഖരിച്ചതിന് സെബിക്ക് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ലാഭം ഉണ്ടാക്കുന്ന ഗ്രൂപ്പുകൾ 'അതിഥികൾക്ക്' ഈ ലാഭത്തിന്റെ വിഹിതം കൊടുക്കുന്നതിന്റെ തെളിവുകളും സെബിയുടെ കൈയ്യിലുണ്ട്. പ്രത്യേക ഓഹരി വാങ്ങാൻ ടിവിയിൽ ശുപാർശ നൽകിയശേഷം അത് വിൽക്കുകയും, വിൽക്കാൻ ശുപാർശ ചെയ്യുന്ന ദിവസം വാങ്ങുകയും ചെയ്യുന്നതെല്ലാം ഇവരുടെ രീതികളിൽപ്പെടുന്നു. ചെറുകിട ഓഹരി വ്യാപാരികളാണ് പലപ്പോഴും ടിവിയിൽ വരുന്ന 'വിദഗ്ധരുടെ ഉപദേശത്തിൽ പെട്ടുപോകുന്നത്. ഓഹരി വ്യാപാരം നടത്തുമ്പോൾ നന്നായി കാര്യങ്ങൾ മനസ്സിലാക്കി സ്വന്തമായി ഗവേഷണം നടത്തി മാത്രം ഓഹരികൾ തിരഞ്ഞെടുക്കാവൂ എന്ന് എൻ എസ് ഇയും, ബി എസ് ഇ യും, സെബിയും പറയാറുണ്ടെങ്കിലും കള്ളത്തരങ്ങളുടെ കൂടാരമാകുകയാണ് ഓഹരി വിപണി പലപ്പോഴും. 'പമ്പ് ആൻഡ് ഡംപ്' സ്കീമുകളിലൂടെ ചെറുകിട ഓഹരി വ്യാപാരികളുടെ ലക്ഷകണക്കിന് രൂപയാണ് ഓരോ ദിവസവും നഷ്ടപ്പെടുന്നത്.
എന്താണ് പമ്പ് ആൻഡ് ഡംപ്?
കള്ളത്തരത്തിലൂടെ ഒരു ഓഹരിയുടെ വില ഉയരുമെന്ന് അഭ്യൂഹം ഉണ്ടാക്കി വ്യക്തികളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയാണിത്. ഒരു ഓഹരിയെക്കുറിച്ചു അതിശയോക്തി നിറഞ്ഞ പ്രസ്താവനകളിറക്കി അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്.'വിദഗ്ധരുടെ' കാര്യത്തിൽ അതിഥികളായി ടി വി ചാനലുകളിൽ എത്തിയാൽ ഇത് കുറെ കൂടി എളുപ്പമാകും. ഇത് വിശ്വസിച്ചു ഓഹരി വാങ്ങുന്നവരുടെ എണ്ണം ഉയരുന്നതോടെ ഓഹരിയുടെ വിലയും ഉയരാൻ തുടങ്ങും. ഒരു നിശ്ചിത വില നിലവാരത്തിലെത്തുന്നതോടെ 'പമ്പ് ആൻഡ് ഡംപ് സ്‌കീം' ഓപ്പറേറ്റർമാർ തങ്ങളുടെ കൈവശമുള്ള ഓഹരികൾ വൻ ലാഭത്തിനു വിറ്റഴിക്കും. വിൽക്കൽ സമ്മർദ്ദം കൂടുന്നതോടെ ആ ഓഹരിയുടെ വില ഇടിയുവാൻ തുടങ്ങും. ഈ സ്കീമിന്റെ വിലക്കയറ്റം കണ്ടു ഈയാംപാറ്റകളെപോലെ വന്നുചേർന്ന ചെറുകിട നിക്ഷേപകർക്ക് വാങ്ങിയ വില പോലും കിട്ടാതെ നഷ്ടത്തിൽ വിറ്റൊഴിയേണ്ട അവസ്ഥ ഉണ്ടാകും. മൈക്രോ, സ്‌മോൾ ക്യാപ് ഓഹരികളെയാണ് മിക്കവാറും പമ്പ് ആൻഡ് ഡംപ് സ്കീമുകൾ ലക്ഷ്യമിടുന്നത്. പണ്ടുമുതലേ ഏജന്റുമാർ വഴി പ്രവർത്തിച്ചിരുന്ന പമ്പ് ആൻഡ് ഡംപ് സ്കീമുകൾ ഇപ്പോൾ എല്ലാം ഓൺലൈൻ ആയതോടെ തട്ടിപ്പുകാർക്ക് എളുപ്പമായി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയ സമർത്ഥമായി ഉപയോഗിക്കുന്നതാണ് തട്ടിപ്പുകാരുടെ വജ്രായുധം. 'ഹോട്ട് ടിപ്പായി' ചില ഓഹരികളെ പ്രചരിപ്പിച്ചശേഷം പെട്ടെന്ന് വിറ്റൊഴിയുമ്പോൾ 'ടിപ്പ്' ശ്രദ്ധയോടെ സ്വീകരിക്കുന്ന ചെറുകിട നിക്ഷേപകർ കുടുങ്ങും. പല ഓഹരികളുടെയും വില 50 മുതൽ 80 ശതമാനം വരെപോലും ഉയർത്തിയിട്ടു പെട്ടെന്ന് വിറ്റു കൈയൊഴിയുന്നവരുണ്ട്. വാട്ട്സാപ്പ്, ടെലിഗ്രാം, ട്വിറ്റർ, യൂട്യൂബ് ചാനലുകളാണ് ഇതിന് പ്രധാനമായും ഉപയോഗിക്കുന്നത്.