വീണ്ടും ഇന്ത്യൻ വിപണി നഷ്ടത്തിൽ
ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി വീണ്ടും വീണ് തകർന്ന് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. ഇന്ന് 21831 പോയിന്റ് വരെ മുന്നേറിയ ശേഷം നിഫ്റ്റി 166 പോയിന്റുകൾ നഷ്ടമാക്കി 21616 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 71072 പോയിന്റിലേക്കും വീണു. മുൻ നിര സൂചികകളുടെ നഷ്ടത്തിലും ഭീമമായ നഷ്ടം സ്‌മോൾ
ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി വീണ്ടും വീണ് തകർന്ന് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. ഇന്ന് 21831 പോയിന്റ് വരെ മുന്നേറിയ ശേഷം നിഫ്റ്റി 166 പോയിന്റുകൾ നഷ്ടമാക്കി 21616 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 71072 പോയിന്റിലേക്കും വീണു. മുൻ നിര സൂചികകളുടെ നഷ്ടത്തിലും ഭീമമായ നഷ്ടം സ്‌മോൾ
ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി വീണ്ടും വീണ് തകർന്ന് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. ഇന്ന് 21831 പോയിന്റ് വരെ മുന്നേറിയ ശേഷം നിഫ്റ്റി 166 പോയിന്റുകൾ നഷ്ടമാക്കി 21616 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 71072 പോയിന്റിലേക്കും വീണു. മുൻ നിര സൂചികകളുടെ നഷ്ടത്തിലും ഭീമമായ നഷ്ടം സ്‌മോൾ
നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി വീണ്ടും നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. ഇന്ന് 21831 പോയിന്റ് വരെ മുന്നേറിയ ശേഷം നിഫ്റ്റി 166 പോയിന്റുകൾ നഷ്ടമാക്കി 21616 പോയിന്റിലാണ് അവസാനിച്ചത്. സെൻസെക്സ് 71072 പോയിന്റിലേക്കും വീണു. മുൻ നിര സൂചികകളുടെ നഷ്ടത്തേക്കാളും ഭീമമായ നഷ്ടം സ്‌മോൾ & മിഡ് ക്യാപ് സൂചികകളടക്കമുള്ളവ കുറിച്ചത് ഇന്ന് റീറ്റെയ്ൽ നിക്ഷേപകരുടെ നഷ്ടവ്യാപ്തി വർധിപ്പിച്ചു.
നിഫ്റ്റി സ്‌മോൾ ക്യാപ് സൂചിക 4% വീണപ്പോൾ, നിഫ്റ്റി മിഡ് ക്യാപ് സൂചിക 2.5%വും, നിഫ്റ്റി നെക്സ്റ്റ്-50 സൂചിക 1.9%വും നഷ്ടം കുറിച്ചു. പൊതു മേഖലയും ഇന്ന് 4%ൽ കൂടുതൽ വീണു. റിയൽറ്റി, എനർജി, മെറ്റൽ സെക്ടറുകളും ഇന്ന് 2%ൽ കൂടുതൽ വീണു.
വീണ്ടും തകർന്ന് പൊതുമേഖല
പൊതുമേഖല ഓഹരികളിൽ വീണ്ടും വില്പനസമ്മർദ്ദമേറിയ ഇന്ന് റെയിൽവേ അടക്കമുള്ള ഓഹരികൾ 10% വരെ വീണു. പൊതു മേഖലയിലെ ബാങ്കിങ്, ഇൻഷുറൻസ്, ഇൻഫ്രാ, മെറ്റൽ, പവർ, ഡിഫൻസ്, വളം ഓഹരികളെല്ലാം ഇന്ന് തകർച്ച നേരിട്ടു. വളരെ മോശം മൂന്നാം പാദകണക്കുകൾ പുറത്ത് വിട്ട എസ്ജെവിഎൻ 20%വും, പിടിസി 14%വും, ബിഡിഎൽ , ബിഇഎംഎൽ എന്നിവർ 12% വീതവും വീണു.
പേയ് ടിഎം
പേയ്മെന്റ്സ് ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് ആർബിഐയുടെ അനുമതി റദ്ദാക്കിയതിനെത്തുടർന്ന് മറ്റ് ബാങ്കുകളുടെ പിന്തുണയിൽ ഫെബ്രുവരി 29ന് ശേഷവും സുഗമമായി പ്രവർത്തിക്കാനാകുമെന്ന പ്രതീക്ഷയിൽ മുന്നേറിയ പേയ് ടിഎം ഓഹരി ഇന്ന് നേരിയ നേട്ടത്തിൽ ക്ളോസ് ചെയ്തു. ചൈനയിൽ നിന്നും പേയ് ടിഎമ്മിലേക്ക് നടന്ന മൂലധനനിക്ഷേപങ്ങൾ കൂടി ആർബിഐ പരിശോധന വിധേയമാക്കുന്നതിനാൽ നിക്ഷേപകർക്കും കമ്പനിക്കുമിത് വലിയ നിർണായക പരീക്ഷണകാലഘട്ടമാണ്.
അമേരിക്കൻ പണപ്പെരുപ്പം നാളെ
ചൈനീസ് പുതുവര്‍ഷം പ്രമാണിച്ച് ചൈനയും, ജപ്പാനും, കൊറിയയുമടക്കമുള്ള വിപണികൾക്ക് ഇന്ന് അവധിയാണ്. ചൈനീസ് വിപണി ഈയാഴ്ച മുഴുവൻ അടഞ്ഞു തന്നെ കിടക്കും. യൂറോപ്യൻ വിപണികൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
നാളെ വരാനിരിക്കുന്ന അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പകണക്കുകൾ ലോകവിപണിയുടെ ഗതി നിർണയിച്ചേക്കാം. അമേരിക്കൻ സിപിഐ ജനുവരിയിൽ 0.2% മാസവളർച്ചയും, 3% മാത്രം വാർഷിക വളർച്ചയും കുറിച്ചിട്ടുണ്ടാകാമെന്നാണ് അനുമാനം. കോർ സിപിഐയും ക്രമപ്പെട്ടിട്ടുണ്ടാകാമെന്ന പ്രതീക്ഷയിലാണ് വിപണി.
ക്രൂഡ് ഓയിൽ
ഗാസയിലെ യുദ്ധനടപടികൾ അവസാനിപ്പിച്ചതായി ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചത് ഇന്ന് ഏഷ്യൻ വിപണി സമയത്ത് ക്രൂഡ് ഓയിലിന് സമ്മർദ്ദം നൽകി. കഴിഞ്ഞ ആഴ്ചയിൽ വെടിനിർത്തൽ കരാർ ചർച്ചയിൽ നിന്നും ഇസ്രായേൽ പിന്മാറിയതാണ് ക്രൂഡ് ഓയിലിന് മുന്നേറ്റം നൽകിയത്. ബ്രെന്റ് ക്രൂഡ് ഓയിൽ 81 ഡോളറിന് മുകളിൽ തന്നെയാണ് തുടരുന്നത്.
സ്വർണം
നാളെ അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ വരാനിരിക്കെ ബോണ്ട് യീൽഡും, ഡോളറും മുന്നേറ്റം നേടിയേക്കാവുന്നത് സ്വർണത്തിനും ക്ഷീണമാണ്. രാജ്യാന്തര സ്വർണവില 2030 ഡോളറിന് സമീപമാണ് തുടരുന്നത്.
നാളത്തെ പ്രധാന റിസൾട്ടുകൾ
ഭെൽ, എൻബിസിസി, ഐആർസിടിസി, ഐടിഐ, ഓയിൽ ഇന്ത്യ, ആർസിഎഫ് ഗുജറാത്ത് ഗ്യാസ്, ഹിന്ദ് കോപ്പർ,ഹിൻഡാൽകോ, ബോഷ്, സീമെൻസ്, ഡൈനാമാറ്റിക് ടെക്ക്, ഐഷർ മോട്ടോഴ്‌സ്, സുല, ലഓപാല മുതലായ ഓഹരികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ഐപിഓ
ഗാൽവനൈസ്ഡ് സ്റ്റീൽ പൈപ്പുകളും, ട്യൂബുകളും നിർമിച്ചു കയറ്റുമതി നടത്തുന്ന ഹരിയാന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിഭോർ സ്റ്റീൽ ട്യൂബ്സിന്റെ നാളെ ആരംഭിക്കുന്ന ഐപിഓ വ്യാഴാഴ്ച അവസാനിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1113 കോടി രൂപയുടെ വരുമാനവും 21 കോടി രൂപയുടെ അറ്റാദായവും കുറിച്ച ഓഹരിയുടെ ഐപിഓ വില 141-151 രൂപയാണ്.
എസ്എംഇ കമ്പനിയായ വൈസ് ട്രാവൽ ഇന്ത്യയുടെ ഇന്നാരംഭിച്ച ഐപിഓ ബുധനാഴ്ച അവസാനിക്കുന്നു. 140-147 രൂപ നിരക്കിൽ 94 കോടി രൂപയാണ് കമ്പനി ഐപിഓയിലൂടെ സമാഹരിക്കുന്നത്.
തായ് കാസ്റ്റിങ്, കാലാഹൃദൻ ട്രെൻഡ്‌സ് എന്നീ എസ്എംഇ ഐപിഓകള്‍ വ്യാഴാഴ്ച ആരംഭിക്കുന്നു.