ആഴ്ചയുടെ തുടക്കത്തിൽ പുതിയ ഉയരം കുറിച്ച് നിഫ്റ്റി
ഇന്ത്യൻ വിപണി ആദ്യ മണിക്കൂറിലെ ലാഭമെടുക്കലിന് ശേഷം മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം മുന്നേറി നേട്ടത്തോടെ ആഴ്ച തുടങ്ങി. നിഫ്റ്റി വീണ്ടും പുതിയ റെക്കോർഡ് ഉയരം കുറിച്ച ശേഷം 81 പോയിന്റ് നേട്ടത്തിൽ 22122 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് 22000 പോയിന്റിന് മുകളിൽ തന്നെ നിന്ന നിഫ്റ്റി 22186 പോയിന്റെന്ന
ഇന്ത്യൻ വിപണി ആദ്യ മണിക്കൂറിലെ ലാഭമെടുക്കലിന് ശേഷം മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം മുന്നേറി നേട്ടത്തോടെ ആഴ്ച തുടങ്ങി. നിഫ്റ്റി വീണ്ടും പുതിയ റെക്കോർഡ് ഉയരം കുറിച്ച ശേഷം 81 പോയിന്റ് നേട്ടത്തിൽ 22122 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് 22000 പോയിന്റിന് മുകളിൽ തന്നെ നിന്ന നിഫ്റ്റി 22186 പോയിന്റെന്ന
ഇന്ത്യൻ വിപണി ആദ്യ മണിക്കൂറിലെ ലാഭമെടുക്കലിന് ശേഷം മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം മുന്നേറി നേട്ടത്തോടെ ആഴ്ച തുടങ്ങി. നിഫ്റ്റി വീണ്ടും പുതിയ റെക്കോർഡ് ഉയരം കുറിച്ച ശേഷം 81 പോയിന്റ് നേട്ടത്തിൽ 22122 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് 22000 പോയിന്റിന് മുകളിൽ തന്നെ നിന്ന നിഫ്റ്റി 22186 പോയിന്റെന്ന
ഇന്ത്യൻ വിപണി ആദ്യ മണിക്കൂറിലെ ലാഭമെടുക്കലിന് ശേഷം മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം മുന്നേറി നേട്ടത്തോടെ ആഴ്ച തുടങ്ങി. നിഫ്റ്റി വീണ്ടും പുതിയ റെക്കോർഡ് ഉയരം കുറിച്ച ശേഷം 81 പോയിന്റ് നേട്ടത്തിൽ 22122 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് 22000 പോയിന്റിന് മുകളിൽ നിന്ന നിഫ്റ്റി 22186 പോയിന്റെന്ന പുതിയ ഉയരവും കുറിച്ചു.
റിലയൻസും, അദാനിയും, ഐടിസിയും നയിച്ച വിപണിക്ക് ബജാജ് ഇരട്ടകളും, ഐസിഐസിഐ ബാങ്കും ഇന്ന് മികച്ച പിന്തുണ നൽകിയത് നിർണായകമായി. ഐടി, റിയൽറ്റി സെക്ടറുകൾ ഇന്ന് നഷ്ടം കുറിച്ചപ്പോൾ ഫാർമ, എഫ്എംസിജി സെക്ടറുകൾ ഇന്ന് കൂടുതൽ നേട്ടമുണ്ടാക്കി.
എഫ്ടിഎസ്ഇ ഓൾ വേൾഡ് ഇൻഡക്സ്
വെള്ളിയാഴ്ച പ്രഖ്യാപിച്ച എഫ്ടിഎസ്ഇയുടെ ഓൾ വേൾഡ് ഇൻഡക്സിൽ ഉൾപ്പെട്ട ഓഹരികളിൽ മിക്കവയും തന്നെ ഇന്ന് മുന്നേറ്റം നേടി. സുസ്‌ലോൺ, കല്യാൺ ജ്വല്ലേഴ്സ്, കെപിഐടി ടെക്ക്, പ്രസ്റ്റീജ് എസ്റ്റേറ്റ്സ് എന്നിവ ഒഴികെയുള്ള ഓഹരികളെല്ലാം ഇന്ന് മുന്നേറി. ആർവിഎൻഎല്ലിന്റെ രാജ്യാന്തര സൂചിക പ്രവേശവും, ഓർഡർ ബുക്കിലെ വളർച്ചയും ഇന്നും റെയിൽവേ ഓഹരികൾക്ക് മുന്നേറ്റം നൽകി. മാർച്ച് പതിനഞ്ച് മുതലാണ് പുതിയ ഓഹരികൾ ഓൾ വേൾഡ് സൂചികയിൽ ഉൾപ്പെടുത്തപ്പെടുക.
ഡിഫൻസ് മേഖലക്ക് പിന്തുണ
വെള്ളിയാഴ്ച അവസാനിച്ച ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗം 84560 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനുള്ള അനുമതി നൽകിയത് ഡിഫൻസ് ഓഹരികൾക്ക് അനുകൂലമാണെങ്കിലും ബിഡിഎൽ ഒഴികെയുള്ള ഓഹരികൾ ഇന്ന് വലിയ മുന്നേറ്റം നേടിയില്ല. പ്രതിരോധ ഓഹരികൾ അടുത്ത തിരുത്തലിൽ ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം.
ഇന്ന് അമേരിക്കൻ വിപണി അവധി
കഴിഞ്ഞ ആഴ്ചയിൽ മുഴുവൻ അടഞ്ഞു കിടന്ന ശേഷം ഇന്ന് തുറന്ന ചൈനീസ് വിപണിമുന്നേറ്റം നടത്തിയത് മറ്റ് ഏഷ്യൻ വിപണികളെയും സ്വാധീനിച്ചു. നാളെ വരുന്ന പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ പ്രൈം ലെൻഡിങ് നിരക്കുകളും ഏഷ്യൻ, യൂറോപ്യൻ വിപണികൾക്ക് നിർണായകമാണ്. വെള്ളിയാഴ്ച മികച്ച നേട്ടത്തിൽ ക്ളോസ് ചെയ്ത ശേഷം ഇന്ന് നേരിയ നേട്ടത്തിൽ വ്യാപാരം ആരംഭിച്ച യൂറോപ്യൻ സൂചികകൾ ചാഞ്ചാട്ടം തുടരുകയാണ്.
ഇന്ന് അമേരിക്കയുടെ ആദ്യ പ്രസിഡന്റ് ജോർജ് വാഷിങ്ങ്ടണിന്റെ ജന്മദിനത്തിൽ അമേരിക്കൻ വിപണിക്ക് അവധിയാണ്. അമേരിക്കൻ ഫ്യൂച്ചറുകളും നേരിയ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ബുധനാഴ്ച വരുന്ന കഴിഞ്ഞ ഫെഡ് യോഗത്തിന്റെ മിനുട്സും, തുടർന്ന് ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും ഈ ആഴ്ചയിൽ അമേരിക്കൻ വിപണിയെയും, ലോക വിപണിയെയും സ്വാധീനിക്കും. പ്രധാന രാജ്യങ്ങളുടെ മാനുഫാക്ച്ചറിങ്, സർവീസ് പിഎംഐ ഡേറ്റകളും ഈയാഴ്ചയിൽ വിപണികളെ സ്വാധീനിക്കും.
ക്രൂഡ് ഓയിൽ
ക്രൂഡ് ഓയിലിന്റെ ആവശ്യകതയിൽ ഇടിവുണ്ടാകുമെന്ന ധാരണയിൽ ഇന്ന് ഏഷ്യൻ വിപണി സമയത്ത് ക്രൂഡ് ഓയിൽ വില വീണ്ടും തിരുത്തൽ നേരിട്ടു. ബ്രെന്റ് ക്രൂഡ് ഓയിൽ 82 ഡോളറിലാണ് വ്യാപാരം തുടരുന്നത്. മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകളും, ഫെഡ് മിനുട്സും, അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖര കണക്കുകളും ക്രൂഡ് ഓയിലിന് പ്രധാനമാണ്.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡ് വ്യത്യാസപ്പെടാതെ നിൽക്കുന്നത് ഇന്ന് ഏഷ്യൻ വിപണി സമയത്ത് സ്വർണത്തിനും അനുകൂലമായി. രാജ്യാന്തര സ്വർണവില 2030 ഡോളറിൽ തന്നെയാണ് വ്യാപാരം തുടരുന്നത്.
ഐപിഓ
എസ്എംഇ കമ്പനിയായ സെനിത് ഡ്രഗ്സിന്റെ ഇന്നാരംഭിച്ച ഐപിഓ അവസാനിക്കുന്നത് 2നാണ്. 79 രൂപ ഐപിഓ വിലയുള്ള ഓഹരിക്ക് 1600 എണ്ണം വീതം അപേക്ഷിക്കണം.
അലോയ് സ്റ്റീൽ, കാസ്റ്റ് അയൺ ഉത്പന്നങ്ങൾ നിർമിക്കുന്ന ഡീം റോൾ ടെക്കിന്റെ നാളെ ആരംഭിക്കുന്ന ഐപിഓ വ്യാഴാഴ്ച അവസാനിക്കുന്നു. 129 രൂപ നിരക്കിൽ 29 കോടി രൂപയാണ് കമ്പനി സമാഹരിക്കുന്നത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക