ടിസിഎസ് തുണച്ചു, ഓഹരി വിപണി മുന്നേറി
ഇന്നലത്തെ നഷ്ടത്തിലുള്ള ക്ളോസിങ്ങിന് പിന്നാലെ മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്നും പതിഞ്ഞ തുടക്കം നേടിയ ഇന്ത്യൻ വിപണി ടിസിഎസ്സിന്റെ മികച്ച പിന്തുണയിൽ പോസിറ്റീവ് ക്ളോസിങ് സ്വന്തമാക്കി. ഇന്നലെ 22122 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി ഇന്ന് 76 പോയിന്റുകൾ മുന്നേറി 22198 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
ഇന്നലത്തെ നഷ്ടത്തിലുള്ള ക്ളോസിങ്ങിന് പിന്നാലെ മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്നും പതിഞ്ഞ തുടക്കം നേടിയ ഇന്ത്യൻ വിപണി ടിസിഎസ്സിന്റെ മികച്ച പിന്തുണയിൽ പോസിറ്റീവ് ക്ളോസിങ് സ്വന്തമാക്കി. ഇന്നലെ 22122 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി ഇന്ന് 76 പോയിന്റുകൾ മുന്നേറി 22198 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
ഇന്നലത്തെ നഷ്ടത്തിലുള്ള ക്ളോസിങ്ങിന് പിന്നാലെ മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്നും പതിഞ്ഞ തുടക്കം നേടിയ ഇന്ത്യൻ വിപണി ടിസിഎസ്സിന്റെ മികച്ച പിന്തുണയിൽ പോസിറ്റീവ് ക്ളോസിങ് സ്വന്തമാക്കി. ഇന്നലെ 22122 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി ഇന്ന് 76 പോയിന്റുകൾ മുന്നേറി 22198 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്നും പതിഞ്ഞ തുടക്കം നേടിയ ഇന്ത്യൻ വിപണി ടിസിഎസിന്റെ മികച്ച പിന്തുണയിൽ പോസിറ്റീവ് ക്ളോസിങ് സ്വന്തമാക്കി. ഇന്നലെ 22122 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി ഇന്ന് 76 പോയിന്റുകൾ മുന്നേറി 22198 പോയിന്റിലാണ് ക്ളോസ് ചെയ്തത്. റെക്കോർഡ് നിരക്കിനടുത്ത് നിന്നും താഴേക്ക് വീണ സെൻസെക്സ് വീണ്ടും 73000 പോയിന്റിന് മുകളിലേക്ക് കയറി.
ടിസിഎസ്സിന്റെ മാത്രം കുതിപ്പിൽ ഐടി സെക്ടർ അര ശതമാനത്തിലധികം മുന്നേറിയ ഇന്ന് ബാങ്കിങ് സെക്ടർ കൂടി നഷ്ടമൊഴിവാക്കി. ടാറ്റ മോട്ടോഴ്സിന്റെ 2.75% കുതിപ്പ് ഓട്ടോ മേഖലക്കും,എൽ&ടിയുടെ മുന്നേറ്റം ഇൻഫ്രാ മേഖലക്കും അനുകൂലമായി. റിയൽറ്റി സെക്ടർ മാത്രമാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ 1%ൽ കൂടുതൽ മുന്നേറ്റം നേടിയത്.
ടിസിഎസ്@4700
യൂബിഎസ് ടിസിഎസ്സിന്റെ ലക്ഷ്യവില 4050 ഡോളറിൽ നിന്നും 4700 ഡോളറിലേക്ക് ഉയർത്തിയത് ഇന്ന് ടിസിഎസ് ഓഹരിക്ക് 2.58% കുതിപ്പ് നൽകി. ബാങ്കിങ്, ഫിനാൻഷ്യൽ, ഇൻഷുറൻസ് മേഖലകളിൽ ടാറ്റ കൺസൾടൻസി സർവീസ് മറ്റ് ഐടി ഭീമന്മാരെക്കാൾ വളരെ മുന്നിലാണെന്നാണ് യൂബിഎസിന്റെ വിലയിരുത്തൽ.
പേടിഎം
പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡിന്റെ ചെയർമാൻ സ്ഥാനത്ത് നിന്നും വിജയ് ശേഖർ ശർമ്മ വിരമിച്ചതും, പേടിഎം ഉപയോക്താക്കളെ മറ്റ് ബാങ്കിങ് സർവീസുകളിലേക്ക് സ്വിച്ച് ചെയ്യുന്നതിനുള്ള സാധ്യത നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ നിന്നും ആർബിഐ അഭിപ്രായമാരാഞ്ഞതും ഓഹരിക്ക് ഇന്നും അപ്പർ സർക്യൂട്ട് നൽകി.
അമേരിക്കൻ ജിഡിപി നാളെ
അമേരിക്കൻ ഫെഡ് റിസേർവ് തീരുമാനങ്ങളെ സ്വാധീനിക്കുന്ന പിസിഇ ഡേറ്റ വ്യാഴാഴ്ച വരാനിരിക്കെ അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിയും ക്രമപ്പെടുകയാണ്. ഇന്നലെ അമേരിക്കൻ വിപണി നഷ്ടം കുറിച്ചപ്പോൾ ഇന്ന് ബോണ്ട് യീൽഡ് ക്രമപ്പെട്ടതിനാൽ അമേരിക്കൻ ഫ്യൂച്ചറുകൾ നേരിയ നേട്ടത്തിലാണ് തുടരുന്നത്. ഏഷ്യൻ വിപണികൾക്ക് പിന്നാലെ യൂറോപ്യൻ വിപണികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ജനുവരിയിലെ പ്രതീക്ഷിച്ചതിലും കൂടിയ റീറ്റെയ്ൽ പണപ്പെരുപ്പവളർച്ച ജാപ്പനീസ് വിപണിക്ക് ഇന്ന് ഫ്ലാറ്റ് ക്ളോസിങ് നൽകി.
നാളെ വരുന്ന അമേരിക്കൻ ജിഡിപികണക്കുകളും, വ്യാഴാഴ്ച വരുന്ന പേഴ്‌സണൽ കൺസംഷൻ എക്സ്പെൻടിച്ചേഴ്സ് പ്രൈസ് ഇൻഡക്‌സും, ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും ലോക വിപണിക്ക് പ്രധാനമാണ്. പിസിഇ ഡേറ്റ മാസക്കണക്കിൽ നേരിയ മുന്നേറ്റം കാണിച്ചേക്കാമെങ്കിലും വാർഷിക വളർച്ചയിൽ കുറവ് പ്രതീക്ഷിക്കുന്നു.
ക്രൂഡ് ഓയിൽ
മിഡിൽ ഈസ്റ്റ് സംഘർഷങ്ങളും, ചൈനീസ് സ്റ്റിമുലസ് പ്രതീക്ഷകളും നൽകുന്ന പിന്തുണയിൽ മുന്നേറി നിൽക്കുന്ന ക്രൂഡ് ഓയിലിന് നാളെ വരുന്ന അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തെക്കുറിച്ചുള്ള സൂചനകളും, അമേരിക്കൻ ജിഡിപി കണക്കുകളും വളരെ പ്രധാനമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ 81 ഡോളറിന് മുകളിലാണ് തുടരുന്നത്.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡ് ക്രമപ്പെട്ടത് സ്വർണത്തിനും നേരിയ മുന്നേറ്റം നൽകി. 2040 ഡോളറിന് മുകളിൽ തുടരുന്ന രാജ്യാന്തര സ്വർണ വിലയ്ക്കും വ്യാഴാഴ്ച വരുന്ന അമേരിക്കയുടെ പിസിഇ ഡേറ്റ വളരെ പ്രധാനമാണ്.
ഐപിഓ
ഇന്നാരംഭിച്ച ഐപിഓയിലൂടെ മുംബൈ ആസ്ഥാനമായ സ്റ്റെബിലൈസെർ നിർമാതാക്കളായ പ്ലാറ്റിനം ഇൻഡസ്ട്രീസ് 162-171 രൂപ പ്രകാരം 225 കോടി രൂപയാണ് വിപണിയിൽ നിന്നും സമാഹരിക്കുന്നത്. ഐപിഓ 29ന് അവസാനിക്കും.
ഇവി ചാർജിങ് മേഖലയിൽ പ്രവർത്തിക്കുന്ന എക്സികോം ടെലി സിസ്റ്റംസ് വ്യവസായ വിപുലീകരണത്തിനായി 135-142 രൂപ നിരക്കിൽ 429 കോടി രൂപയാണ് സമാഹരിക്കുന്നത്. ഇന്നാരംഭിച്ച ഐപിഓ വ്യാഴാഴ്ച അവസാനിക്കും.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക