ഊഹ കച്ചവടത്തിന്റെ പിൻബലത്തിൽ മാത്രം നിലകൊള്ളുന്ന ബിറ്റ് കോയിനും, വർഷങ്ങളായി രാജ്യങ്ങളും, സാമ്പത്തിക സ്ഥാപനങ്ങളും, വ്യക്തികളും വിശ്വസിക്കുന്ന സ്വർണവും പുതിയ ഉയരങ്ങൾ താണ്ടുകയാണ് . ഈ വർഷം മാത്രം ബിറ്റ് കോയിൻ 234 ശതമാനത്തിലധികമാണ് ഉയർന്നിരിക്കുന്നത്. സ്വർണവും, ബിറ്റ് കോയിനും ഉയരുന്നുണ്ടെങ്കിലും ഇവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഊഹക്കച്ചവടത്തിന്റെ പിൻബലത്തിൽ മാത്രം നിലകൊള്ളുന്ന ബിറ്റ് കോയിനും, വർഷങ്ങളായി രാജ്യങ്ങളും, സാമ്പത്തിക സ്ഥാപനങ്ങളും, വ്യക്തികളും വിശ്വസിക്കുന്ന സ്വർണവും പുതിയ ഉയരങ്ങൾ താണ്ടുകയാണ്. ഈ വർഷം മാത്രം ബിറ്റ് കോയിൻ 234  ശതമാനത്തിലധികമാണ് ഉയർന്നിരിക്കുന്നത്. സ്വർണവും, ബിറ്റ് കോയിനും ഉയരുന്നുണ്ടെങ്കിലും ഇവ രണ്ടും ഉയരുന്നത് വ്യത്യസ്ത കാരണങ്ങൾ കൊണ്ടാണ്.

ബിറ്റ് കോയിൻ ഇ ടി എഫ്

ബിറ്റ് കോയിനിൽ നിക്ഷേപം നടത്തണമെന്ന് പലർക്കും ആഗ്രഹമുണ്ടെങ്കിലും, ഒരു ബിറ്റ് കോയിൻ വാങ്ങാൻ തന്നെ ഇപ്പോഴത്തെ വില നിലവാരത്തിൽ 56  ലക്ഷം രൂപ നൽകേണ്ടി വരും. എന്നാൽ ഇ ടി എഫുകൾ വന്നതോടെ എത്ര ചെറിയ തുകയ്ക്ക് പോലും ബിറ്റ് കോയിൻ വാങ്ങാൻ സാധിക്കും എന്നായി. വില കൂടുതലാണ് എന്ന് പറഞ്ഞു മാറി നിന്നവരെക്കെ ഇപ്പോൾ ബിറ്റ് കോയിൻ ഇ ടി എഫ് വാങ്ങാൻ തിരക്ക് കൂട്ടുകയാണ്. ഇതുകൊണ്ടുതന്നെ ബിറ്റ് കോയിൻ ഇ ടി എഫ് വഴി ചെറുകിട നിക്ഷേപകരും ക്രിപ്റ്റോ കറൻസി വിപണിയിൽ എത്തുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

പിടിച്ചാൽ കിട്ടാത്ത മുന്നേറ്റം

ADVERTISEMENT

ചെറിയ തുകയ്ക്കായതിനാൽ തങ്ങളുടെ കൈവശം ഉള്ള ഇ ടി എഫ്  യൂണിറ്റുകൾ വിൽക്കാനും  പ്രയാസമുണ്ടാകില്ല.  ബിറ്റ് കോയിൻ ഇ ടി എഫിന്റെ സ്വീകാര്യത കാരണം  മറ്റ് ക്രിപ്റ്റോ കറൻസികളും ഇ  ടി എഫ് ഇറക്കുന്നതിനെ നിക്ഷേപകർ പ്രോത്സാഹിപ്പിക്കുന്നുണ്ട്.തകർന്നടിഞ്ഞ ബിറ്റ് കോയിൻ ഉയർത്തെഴുന്നേറ്റതിന്റെ ക്രെഡിറ്റ് ബിറ്റ് കോയിൻ ഇ ടി എഫിനും അവകാശപ്പെട്ടതാണ്. 

സ്വർണം

ജൂണിൽ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വർണ മൂല്യത്തിലെ ഇപ്പോഴത്തെ  മുന്നേറ്റത്തിന് പ്രധാന കാരണം. ഭൗമ  രാഷ്ട്രീയ സംഘർഷങ്ങൾക്ക് അയവ് വരാത്തതും, കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങി കൂട്ടുന്നതും, കഴിഞ്ഞ രണ്ടു  മൂന്നു വർഷങ്ങളായി സ്വർണം അത്ര പ്രകടനം കാഴ്ചവെക്കാത്തതും, ഈ വർഷം ആഗോളതലത്തിൽത്തന്നെ  ഓഹരി വിപണികൾ തകരുമെന്ന തോന്നൽ ഉള്ളതുമെല്ലാം സുരക്ഷിത ലോഹമെന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപിക്കാൻ എല്ലാവരെയും പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. സ്വർണ വില 10 ഗ്രാമിന് 67500 ആയതോടെ ഇന്ത്യക്കാരുടെ ചങ്കിടിപ്പും കൂടുന്നു.

ഖനികളിൽ നിന്നുള്ള സ്വർണത്തിന്റെ ഉൽപ്പാദനം പരിമിതമാണ്. നിലവിലുള്ള കരുതൽ ശേഖരം തീരുന്നു എന്ന സൂചനകൾ പല ഖനികളിൽ നിന്നുമുണ്ട്. കൂടാതെ പതിറ്റാണ്ടുകളായി സ്വർണ ഉൽപ്പാദനം കുറയുകയാണ്. പുതിയ സ്വർണ ഖനികൾ ഇപ്പോഴും കണ്ടെത്തുന്നുണ്ടെങ്കിലും വൻ നിക്ഷേപങ്ങളുടെ  കണ്ടെത്തലുകൾ കുറയുകയാണ്. കൂടാതെ കണ്ടെത്തുന്ന പല ഖനികളിലെയും  സ്വർണം ഖനനം ചെയ്യുന്നതിനു ഭൂമിശാസ്ത്രപരമായ ബുദ്ധിമുട്ടുകളുണ്ട്.

സാമ്പത്തിക അനിശ്ചിതത്തിന്റെ കാലഘട്ടത്തിൽ മറ്റേത് ആസ്തികളെക്കാളും സ്വർണം കൂടുതൽ വിശ്വസനീയമായതാണ് എന്ന ചിന്താഗതി സാമ്പത്തിക ലോകത്ത് നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സംഘർഷ കാലഘട്ടത്തിൽ   സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപം ഒഴുകുന്നുണ്ട്. ഡോളറിന്റെ മൂല്യത്തിൽ വരും വർഷങ്ങളിൽ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന ചിന്താഗതിയും ഇതിലേക്കുള്ള ഒഴുക്ക് കൂട്ടുന്ന ഘടകമാണ്. ബിറ്റ് കോയിനിൽ പലരും നിക്ഷേപിക്കുന്നുണ്ടെങ്കിലും മറ്റ് ക്രിപ്റ്റോ കറൻസികളിൽ അത്ര കണ്ട് നിക്ഷേപം വരുന്നില്ല. സ്വർണത്തിന്റെ കൂടെ നടക്കാൻ കഴിഞ്ഞ പത്തു വർഷങ്ങളായി ബിറ്റ് കോയിൻ ശ്രമിക്കുന്നതിനാൽ  ഈ വർഷം ഈ രണ്ടു ആസ്‌തികളും ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടൽ. 

English Summary:

Bitcoin and Gold Prices are Skyrocketing