ക്രിപ്റ്റോയോ ഓഹരിയോ; ഈ സൗന്ദര്യറാണിയുടെ നിക്ഷേപ താല്‍പ്പര്യങ്ങള്‍ എന്തെല്ലാമാണ്?
2022 ലെ ഫെമിന മിസ് ഇന്ത്യ വേള്‍ഡ് ആയിരുന്നു സിനി ഷെട്ടി. രാജ്യത്തെ ഫാഷന്‍ രംഗത്ത് അതോടു കൂടി വന്‍മൂല്യമുള്ള സെലിബ്രിറ്റിയായി മാറി സിനി. ഇപ്പോള്‍, 28 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന 71-ാമത് ലോകസുന്ദരി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോകത്തെ അമ്പരപ്പിക്കാന്‍ ഒരുങ്ങുകയാണ്

2022 ലെ ഫെമിന മിസ് ഇന്ത്യ വേള്‍ഡ് ആയിരുന്നു സിനി ഷെട്ടി. രാജ്യത്തെ ഫാഷന്‍ രംഗത്ത് അതോടു കൂടി വന്‍മൂല്യമുള്ള സെലിബ്രിറ്റിയായി മാറി സിനി. ഇപ്പോള്‍, 28 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ 71-ാമത് ലോകസുന്ദരി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോകത്തെ അമ്പരപ്പിക്കുകയും ചെയ്തു സിനി. സൗന്ദര്യത്തിന്റെ ലോകത്ത് മാത്രമല്ല നിക്ഷേപരംഗത്തും കൃത്യമായ കാഴ്ചപ്പാടുകളുണ്ട് സിനി ഷെട്ടിക്ക്.
അക്കൗണ്ടിങ്ങിലും ഫിനാന്‍സിലുമാണ് സിനിയുടെ ബിരുദം. അതിനാല്‍ തന്നെ സാമ്പത്തിക കാര്യങ്ങളില്‍ അത്യാവശ്യം ധാരണയുള്ളതിനാലാകാം നിക്ഷേപത്തിലും കൃത്യമായ സ്ട്രാറ്റജിയുള്ളത്.
പരമ്പരാഗത, ആധുനിക നിക്ഷേപ രീതികളുടെ മിശ്രിതമാണ് താന്‍ എപ്പോഴും പരിഗണിക്കുന്നതെന്നാണ് ഒരു അഭിമുഖത്തില്‍ സിനി പറഞ്ഞത്. നിക്ഷേപ പോര്‍ട്‌ഫോളിയോയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ബോണ്ടുകള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കണമെന്ന് അവര്‍ പറയുന്നു. അതേസമയം പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളായ സ്വര്‍ണവും എഫ്ഡിയുമെല്ലാം പരിഗണിക്കണമെന്നും സിനി പറയുന്നു.
സ്വര്‍ണ ബ്രേസ് ലെറ്റ്
നാലാമത്തെ വയസില്‍ തനിക്ക് സ്വര്‍ണ ബ്രേസ് ലെറ്റ് സമ്മാനിച്ച അമ്മ പറഞ്ഞത് അത് ഭാവിയിലേക്കുള്ള കരുതല്‍ കൂടിയാണെന്നായിരുന്നു എന്ന് സിനി പറയുന്നു. റിയല്‍ എസ്റ്റേറ്റ്, മ്യൂച്വല്‍ ഫണ്ട്, എഫ്ഡി തുടങ്ങിയവയെല്ലാം സിനിയുടെ നിക്ഷേപ പോര്‍ട്‌ഫോളിയോയിലുണ്ട്.
ക്രിപ്‌റ്റോയിലും താല്‍പര്യം
നിക്ഷേപത്തിന്റെ അടുത്ത ഘട്ടമെന്ന നിലയില്‍ ഓഹരികളും ക്രിപ്‌റ്റോകറന്‍സിയുമെല്ലാം താല്‍പ്പര്യമുണ്ടെന്നും സിനി പറയുന്നു. എന്നാല്‍ ക്രിപ്‌റ്റോയെക്കുറിച്ച് കൃത്യമായി പഠിച്ച ശേഷം മാത്രമേ നിക്ഷേപം നടത്തൂവെന്നും അവര്‍ വ്യക്തമാക്കി.