ചെറുകിട മ്യൂച്ചൽ ഫണ്ടുകളിൽ ഇനി 'ലംപ്സം' നിക്ഷേപമില്ല, നിക്ഷേപകർക്ക് ആശങ്ക
ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട്, മാർച്ച് 14 മുതൽ മിഡ്, സ്മോൾ ക്യാപ് സ്കീമുകളിൽ ഒറ്റത്തവണ പണം സ്വീകരിക്കില്ലെന്ന് അറിയിച്ചു. സ്‌മോൾ ക്യാപ് മ്യൂച്ചൽ ഫണ്ടുകളിൽ അപകടസാധ്യതയുണ്ടെന്ന് സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച് ചൂണ്ടിക്കാട്ടി ഒരു ദിവസത്തിന് ശേഷമാണ് നിയന്ത്രണങ്ങൾ വരുന്നത്. ഇതോടെ നിപ്പോൺ, ടാറ്റ,

ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട്, മാർച്ച് 14 മുതൽ മിഡ്, സ്മോൾ ക്യാപ് സ്കീമുകളിൽ ഒറ്റത്തവണയായി പണം നിക്ഷേപിക്കാൻ അനുവദിക്കില്ലെന്ന് അറിയിച്ചു. സ്‌മോൾ ക്യാപ് മ്യൂച്ചൽ ഫണ്ടുകളിൽ അപകടസാധ്യതയുണ്ടെന്ന് സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച് ചൂണ്ടിക്കാട്ടിയതിന് ശേഷമാണ് നിയന്ത്രണങ്ങൾ വരുന്നത്. ഇതോടെ നിപ്പോൺ, ടാറ്റ, എസ്ബിഐ മ്യൂച്ചൽ ഫണ്ടുകൾ അവരുടെ സ്മോൾ ക്യാപ് സ്കീമുകളിലെ ലംപ് സം നിക്ഷേപം നിർത്തിയെങ്കിലും മിഡ് ക്യാപ് ഫണ്ടിലെ ലംപ് സം നിക്ഷേപം നിർത്തുന്ന ആദ്യത്തെ ഫണ്ട് ഹൗസായി ഐസിഐസിഐ മാറി.ലംപ് സം മോഡ് വഴിയുള്ള പുതിയ സബ്‌സ്‌ക്രിപ്‌ഷനുകളൊന്നും സ്വീകരിക്കില്ലെന്ന് ഐസിഐസിഐ നോട്ടീസിൽ അറിയിച്ചു. എന്നാൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻ്റ് പ്ലാനുകൾ (എസ്ഐപി), സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാനുകൾ (എസ്ടിപി) എന്നിവയിലൂടെ പുതിയ റജിസ്ട്രേഷൻ തുടരും. ഒരു സ്കീമിന് പ്രതിമാസം 2 ലക്ഷം രൂപ എന്ന പരിധി ഉണ്ടായിരിക്കും എന്നും ഐ സി ഐ സി ഐയുടെ വാർത്താകുറിപ്പിൽ പറയുന്നു. സ്‌മോൾ ക്യാപ് ഓഹരികളുടെ മൂല്യനിർണ്ണയം ആകർഷകമാകുന്ന സമയത്ത് ചിലപ്പോൾ ഭാവിയിൽ സ്കീമുകളിൽ ലംപ് സം സബ്സ്ക്രിപ്ഷനുകൾ സ്വീകരിച്ചേക്കാം എന്നും മ്യൂച്ചൽ ഫണ്ട് ഹൗസുകളിലെ ഫണ്ട് മാനേജർമാർ പറയുന്നു.
അമിത ആദായം
S&P BSE 250 Small Cap TRI (മൊത്തം റിട്ടേൺസ് സൂചിക) കഴിഞ്ഞ ഒരു വർഷത്തിനിടെ 58 ശതമാനം ഉയർന്നു. എസ് ആൻ്റ് പി ബിഎസ്ഇ 150 മിഡ്ക്യാപ് ടിആർഐ 54 ശതമാനവും നിഫ്റ്റി 29.22 ശതമാനവും ഉയർന്നു. മൊത്തം വിപണി മൂലധനത്തിൽ മിഡ്, സ്മോൾ ക്യാപ് ഓഹരികളുടെ നിലവിലെ വിഹിതം 36.4% ആണ്.ഐസിഐസിഐ പ്രുഡൻഷ്യൽ മിഡ്‌ക്യാപ് ഫണ്ട് ഒരു വർഷത്തിനുള്ളിൽ 50.52 ശതമാനം വരുമാനം നേടി, അതേ കാലയളവിൽ ഐസിഐസിഐ പ്രുഡൻഷ്യൽ സ്‌മോൾക്യാപ് ഫണ്ട് 42.6 ശതമാനം വർദ്ധിച്ചു.
എന്തുകൊണ്ട് നിരുത്സാഹപ്പെടുത്തുന്നു?
ഒറ്റത്തവണ നിക്ഷേപം സ്വീകരിക്കാൻ വിസമ്മതിക്കുന്നത് പുതിയ കാര്യമല്ല. ഏതൊരു ഇൻഡെക്സ് ഫണ്ടും ഉയർന്ന നിലയിലായിരിക്കുമ്പോൾ, അതിൽ പുതിയ മുൻകൂർ നിക്ഷേപം AMC-കൾ നിരുത്സാഹപ്പെടുത്തുന്നു. നിലവിലുള്ള നിക്ഷേപകരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും സ്കീമിൻ്റെ ഉയർന്ന ആദായം നിലനിർത്തുന്നതിനുമാണിത്. പകരം മ്യൂച്വൽ ഫണ്ട് നിക്ഷേപകരെ അവരുടെ എസ്ഐപി പ്ലാനുകൾ തുടരാൻ ഫണ്ട് മാനേജർമാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സ്മോൾ ക്യാപ് സ്കീമുകളിലെ പുതിയ ഒറ്റത്തവണ നിക്ഷേപം കുറയ്ക്കുന്നതിലൂടെ എഎംസികൾ നിലവിലുള്ളതും പുതിയതുമായ നിക്ഷേപകരുടെ സുരക്ഷ ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്.