ഓഹരി നേരിട്ട് വാങ്ങേണ്ട, ഇങ്ങനെയും നേട്ടമുണ്ടാക്കാം
പൊതുമേഖലാ കമ്പനികളുടെയും, പൊതുമേഖലാ ബാങ്കുകളുടെയും ഓഹരികൾ ഇപ്പോൾ കുതിച്ചുയരുകയാണ്.ഈ മേഖലയിലെ ഓഹരികൾ വാങ്ങി ലാഭമുണ്ടാക്കണമെന്നുണ്ടെങ്കിലും ഏതു ഓഹരി വാങ്ങണമെന്ന സംശയത്തിലാണോ നിങ്ങൾ? നേരിട്ട് പൊതുമേഖല സ്ഥാപനങ്ങളുടെയോ, ബാങ്കുകളുടെയോ ഓഹരികൾ വാങ്ങാതെ തന്നെ അവയിൽ നിന്ന് ലാഭമുണ്ടാക്കാൻ ഇ ടി എഫുകൾ

പൊതുമേഖലാ കമ്പനികളുടെയും പൊതുമേഖലാ ബാങ്കുകളുടെയും ഓഹരികൾ വാങ്ങണമെന്നുണ്ടെങ്കിലും ഏതു ഓഹരി വാങ്ങണമെന്ന സംശയത്തിലാണോ നിങ്ങൾ? നേരിട്ട് പൊതുമേഖല സ്ഥാപനങ്ങളുടെയോ, ബാങ്കുകളുടെയോ ഓഹരികൾ വാങ്ങാതെ തന്നെ അവയിൽ നിന്ന് ലാഭമുണ്ടാക്കാൻ ഇ ടി എഫുകൾ സഹായിക്കും. ഒരു മേഖലയിലെ പല നല്ല കമ്പനികളെയും ഒരുമിച്ച് ചേർത്ത് 'ഒരു കുട്ടയിൽ ഇട്ടാൽ' അതിനെ ഒരു ഇ ടി എഫ് എന്നു വിളിക്കാം. ഉദാഹരണത്തിന് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ എല്ലാം കൂടി ഒരുമിച്ചു വാങ്ങണമെങ്കിൽ നമുക്ക് PSUBNKBEES എന്ന ഇ ടി എഫ് വാങ്ങാം. നിപ്പോൺ നൽകുന്ന ഇ ടി എഫ് ആണ് ഇത്. ഇതുപോലെ ഐ സി ഐ സി ഐയുടെ പൊതുമേഖലാ ബാങ്ക് ഇ ടി എഫ് ആണ് PSUBNKIETF എന്നത്. പല പൊതുമേഖലാ ബാങ്കുകളെയും ഒരുമിച്ചു വാങ്ങുന്ന ഫലമാണ് ഈ ഇ ടി എഫ് വാങ്ങുമ്പോൾ നമുക്ക് ലഭിക്കുന്നത്. PSUBANKADD , KOTAKPSUBK , HDFCPSUBK എന്നിവയും പൊതുമേഖലാബാങ്കുകളുടെ ഇ ടി എഫുകളാണ്.
അതുപോലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒരു ഇ ടി എഫ് ആണ് CPSEETF . പല പൊതുമേഖലാ സ്ഥാപനങ്ങളെയും ഈ ഇ ടി എഫിലൂടെ നമുക്ക് ഒരുമിച്ചു വാങ്ങാം. ഇ ടി എഫുകളുടെ വില ഉയരുമ്പോൾ നമുക്ക് അവയെ വിറ്റു ലാഭമെടുക്കാം. ഇങ്ങനെ ഒരു ഓഹരി പ്രത്യേകമായി വാങ്ങാതെ ആ മേഖലയിലെ എല്ലാ നല്ല കമ്പനികളുടെ ഓഹരികളെയും നമുക്ക് ഇ ടി എഫ് വഴി വാങ്ങി നേട്ടം കൊയ്യാം. ഓഹരികൾ വാങ്ങുന്ന പോലെ തന്നെയാണ് ഇ ടി എഫുകള്‍ വാങ്ങുന്നത്. ഓഹരികൾ വിൽക്കുന്ന പോലെ തന്നെ അവ വിൽക്കാനും സാധിക്കും.