നിങ്ങളുടെ നിക്ഷേപത്തില്‍ ഇന്‍ഡക്‌സ് ഫണ്ടുകള്‍ ഉള്‍പ്പെടുത്താന്‍ ആറു കാരണങ്ങള്‍
ഇന്ത്യന്‍ സമ്പദ്ഘടന കുതിച്ചുയരുന്നതിനൊപ്പം നിക്ഷേപകര്‍ക്കും വന്‍ അവസരങ്ങളാണു തുറന്നു കിട്ടുന്നത്. അടുത്ത കാലത്ത് ഇന്ത്യന്‍ വിപണി നാലു ട്രില്യണ്‍ ഡോളറിലേക്ക് എത്തിയതും യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 7.3 ശതമാനമാകുമെന്നു കണക്കു കൂട്ടുന്നതും സാഹചര്യങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഇവയെല്ലാം
ഇന്ത്യന്‍ സമ്പദ്ഘടന കുതിച്ചുയരുന്നതിനൊപ്പം നിക്ഷേപകര്‍ക്കും വന്‍ അവസരങ്ങളാണു തുറന്നു കിട്ടുന്നത്. അടുത്ത കാലത്ത് ഇന്ത്യന്‍ വിപണി നാലു ട്രില്യണ്‍ ഡോളറിലേക്ക് എത്തിയതും യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 7.3 ശതമാനമാകുമെന്നു കണക്കു കൂട്ടുന്നതും സാഹചര്യങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഇവയെല്ലാം
ഇന്ത്യന്‍ സമ്പദ്ഘടന കുതിച്ചുയരുന്നതിനൊപ്പം നിക്ഷേപകര്‍ക്കും വന്‍ അവസരങ്ങളാണു തുറന്നു കിട്ടുന്നത്. അടുത്ത കാലത്ത് ഇന്ത്യന്‍ വിപണി നാലു ട്രില്യണ്‍ ഡോളറിലേക്ക് എത്തിയതും യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 7.3 ശതമാനമാകുമെന്നു കണക്കു കൂട്ടുന്നതും സാഹചര്യങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഇവയെല്ലാം
ഇന്ത്യന്‍ സമ്പദ്ഘടന കുതിച്ചുയരുന്നതിനൊപ്പം നിക്ഷേപകര്‍ക്കും വന്‍ അവസരങ്ങളാണു തുറന്നു കിട്ടുന്നത്. അടുത്ത കാലത്ത് ഇന്ത്യന്‍ വിപണി നാലു ട്രില്യണ്‍ ഡോളറിലേക്ക് എത്തിയതും യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 7.3 ശതമാനമാകുമെന്നു കണക്കു കൂട്ടുന്നതും സാഹചര്യങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഇവയെല്ലാം പ്രയോജനപ്പെടുത്താനുളള മികച്ചൊരു മാര്‍ഗമായി ഇന്‍ഡക്‌സ് ഫണ്ടുകളെ കാണാം.
ഇന്‍ഡക്‌സ് ഫണ്ടുകളെ മനസിലാക്കാം
പാസീവ് ആയ നിക്ഷേപ രീതികളെ പ്രതിഫലിപ്പിക്കുന്നവയാണ് ഇന്‍ഡക്‌സ് ഫണ്ടുകള്‍. സെന്‍സെക്‌സും നിഫ്റ്റിയും പോലെ പ്രത്യേകമായ വിപണി സൂചികകളുടെ പ്രകടനത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിലാണവ രൂപകല്‍പന ചെയതിരിക്കുന്നത്. അതാതു പദ്ധതികള്‍ പിന്തുടരുന്ന സൂചികയിലെ അതേ ഓഹരികള്‍ അതേ ക്രമത്തില്‍ തന്നെയായിരിക്കും ഇവയുടെ നിക്ഷേപത്തിലും ഉണ്ടാകുക. സാധാരണ ഫണ്ടുകളില്‍ ഫണ്ട് മാനേജര്‍മാര്‍ തുടര്‍ച്ചയായ തീരുമാനങ്ങള്‍ എടുത്തു നിക്ഷേപം നടത്തുമ്പോള്‍ ഇന്‍ഡക്‌സ് ഫണ്ടുകള്‍ പാസീവ് ആയാണു മുന്നോട്ടു പോകുന്നത്. അതുകൊണ്ടു തന്നെ കുറഞ്ഞ ചെലവില്‍ വൈവിധ്യമാര്‍ന്ന നിക്ഷേപ തന്ത്രങ്ങളുമായി ഏറ്റവും കുറഞ്ഞ തോതിലെ മാനുഷിക ഇടപെടലുമായി മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ഏറെ അനുയോജ്യമാണ് ഇവ.
വിവിധ ഇനം ഇന്‍ഡക്‌സ് ഫണ്ടുകള്‍
വിവിധങ്ങളായ നിക്ഷേപ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായ വിവിധ ഇനത്തിലുള്ള ഇന്‍ഡക്‌സ് ഫണ്ടുകളുണ്ട്.
∙വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ളവ
ലാര്‍ജ് കാപ്, മിഡ് കാപ്, സ്‌മോള്‍ കാപ് എന്നിങ്ങനെ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ സൂചികകളെ പിന്തുടരുന്നവയായിരിക്കും ഈ ഇനത്തിലെ ഫണ്ടുകള്‍.
∙സെക്ടര്‍ അടിസ്ഥാനത്തിലുള്ളവ
ബാങ്കിങ്, സാങ്കേതികവിദ്യ, ആരോഗ്യ സേവനം തുടങ്ങിയ സൂചികകളെ പിന്തുടരുന്ന പ്രത്യേകമായ ഫണ്ടുകളാണ് ഈ വിഭാഗത്തില്‍ പെടുന്നത്.
∙ഫാക്ടര്‍ അധിഷ്ഠിത ഫണ്ടുകള്‍
മൂല്യം, വളര്‍ച്ച, ഡിവിഡന്റ് തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള സൂചികകളെ പിന്തുടരുന്നവയാണ് ഈ വിഭാഗം ഫണ്ടുകള്‍.
ഈക്വല്‍ വെയ്റ്റ് ഫണ്ടുകള്‍, കമ്മോഡിറ്റി ഇന്‍ഡക്‌സ് ഫണ്ടുകള്‍ തുടങ്ങിയ വിഭാഗങ്ങളും ഇതോടൊപ്പമുണ്ട്.
ഇന്‍ഡക്‌സ് ഫണ്ടുകളുടെ നേട്ടങ്ങള്‍
∙വൈവിധ്യവല്‍ക്കരണം
വിവിധ വിഭാഗം ആസ്തികള്‍, മേഖലകള്‍, കമ്പനികള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ വൈവിധ്യവല്‍ക്കരണം നടത്താന്‍ വിപുലമായ വിപണി സൂചികകളെ പിന്തുടരുന്ന ഇന്‍ഡക്‌സ് ഫണ്ടുകള്‍ സഹായിക്കുന്നു. ഉദാഹരണത്തിന് ധനകാര്യം, സാങ്കേതികവിദ്യ, എണ്ണ, അടിസ്ഥാന സൗകര്യങ്ങള്‍, ഉപഭോക്തൃ വസ്തുകള്‍ തുടങ്ങി 13 വിഭാഗങ്ങളിലെ 50 ഓഹരികളിലായി വൈവിധ്യവല്‍ക്കരിക്കപ്പെട്ടതാണ് നിഫ്റ്റി 50 സൂചിക. തങ്ങളുടെ നഷ്ട സാധ്യതകള്‍ ഫലപ്രദമായി വൈവിധ്യവല്‍ക്കരിക്കാനും അതോടൊപ്പം വിവിധ വിപണി വിഭാഗങ്ങളിലൂടെ ഒരു നിക്ഷേപം വഴി എത്തിച്ചേരാനും ഇന്‍ഡസ്‌ക് ഫണ്ടുകള്‍ വഴിയൊരുക്കുന്നു.
.കുറഞ്ഞ ചെലവ്
സാധാരണ രീതിയിലെ ഫണ്ടുകളെ അപേക്ഷിച്ച് കുറഞ്ഞ ചെലവുകള്‍ മാത്രമാണ് ഇന്‍ഡക്‌സ് ഫണ്ടുകള്‍ക്കുള്ളത്. കുറഞ്ഞ തോതിലെ ട്രാക്കിങ് പ്രവര്‍ത്തനങ്ങള്‍, വിപുലമായ ഗവേഷണങ്ങള്‍ ആവശ്യമില്ല തുടങ്ങിയ ഘടകങ്ങള്‍ ഇന്‍ഡക്‌സ് ഫണ്ടുകളെ ചെലവു കുറഞ്ഞ ഒരു നിക്ഷേപ മാര്‍ഗമാക്കി മാറ്റുന്നു.
∙പുനര്‍ സന്തുലനം
സൂചികയിലെ അതേ അനുപാതം തുടരാനായി ഇന്‍ഡക്‌സ് ഫണ്ടുകളും അവയുടെ നിക്ഷേപം പുനര്‍ സന്തുലനം ചെയ്യും. ഉദാഹണത്തിന് ഒരു പ്രത്യേക ഓഹരിയുടെ വിപണി പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സൂചികയില്‍ അവയുടെ സ്ഥാനത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഇന്‍ഡക്‌സ് ഫണ്ടുകളും മാറ്റങ്ങള്‍ വരുത്തും. സൂചികയിലെ ഓഹരികളുടെ പ്രകടനത്തിന് അനുസരിച്ചുള്ള പ്രതിഫലനങ്ങള്‍ നിക്ഷേപകര്‍ക്കും ലഭിക്കുന്നു എന്ന് ഇതുറപ്പാക്കുന്നു.
∙നവീനമായ ഇന്‍ഡക്‌സ് ഫണ്ടുകള്‍ ലഭ്യം
ഈക്വല്‍ വെയ്റ്റ് ഇന്‍ഡക്‌സ് ഫണ്ടുകള്‍, ഫാക്ടര്‍ അധിഷ്ഠിത ഇന്‍ഡക്‌സ് ഫണ്ടുകള്‍, സെക്ടറല്‍ ഫണ്ടുകള്‍ തുടങ്ങി നിക്ഷേപകര്‍ക്ക് അവരുടെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായ വൈവിധ്യമാര്‍ന്ന തെരഞ്ഞൈടുപ്പുകള്‍ നടത്താന്‍ നവീനമായ ഇന്‍ഡക്‌സ് ഫണ്ടുകള്‍ അവസരം ഒരുക്കുന്നുണ്ട്.
സുതാര്യത
ഇന്‍ഡക്‌സ് ഫണ്ടുകള്‍ സൂചികകളെ അതേപടി പ്രതിഫലിപ്പിക്കുന്നതിനാല്‍ നിക്ഷേപകര്‍ക്ക് തങ്ങളുടെ നിക്ഷേപങ്ങളെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടുണ്ടാകും. എന്തിലാണു തങ്ങള്‍ നിക്ഷേപിക്കുന്നതെന്ന കൃത്യമായ അറിവും അവര്‍ക്കുണ്ടാകും. ഉദാഹരണത്തിന് മൂല്യം, വളര്‍ച്ച തുടങ്ങിയ വിവിധ നിക്ഷേപ ഘടകങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചുള്ള നിക്ഷേപമാവും ഫാക്ടര്‍ അധിഷ്ഠിത ഇന്‍ഡക്‌സ് ഫണ്ടുകള്‍ നടത്തുക. നഷ്ട സാധ്യതകള്‍ വഹിക്കാനുള്ള നിക്ഷേപകരുടെ വിവിധങ്ങളായ കഴിവുകളും അവരുടെ താല്‍പര്യങ്ങളും അനുസരിച്ചു തിരഞ്ഞെടുക്കാനാവുന്ന ഇന്‍ഡക്‌സ് ഫണ്ടുകള്‍ ഇങ്ങനെ ലഭ്യമാണ്.
വിപണിയുമായി ബന്ധിപ്പിച്ച വളര്‍ച്ചാ സാധ്യതകള്‍
വിപണിയുമായി ബന്ധപ്പിച്ചുള്ള നേട്ടങ്ങള്‍ സുസ്ഥിരമായി നല്‍കുന്നതാണ് ഇന്‍ഡക്‌സ് ഫണ്ടുകളുടെ പ്രകടനം. ഉദാഹരണത്തിന് ബിഎസ്ഇ മിഡ്കാപ് സൂചിക ഇന്ത്യയിലെ മിഡ്കാപ് മേഖലയെ പ്രതിനിധീകരിക്കുകയും കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ ഏകദേശം 20.26 ശതമാനം വരുമാനം പ്രദാനം ചെയ്യുകയുമുണ്ടായി. സ്ഥിരപ്രതിഷ്ഠ നേടിയ സൂചികകളെ പിന്തുടരുന്ന പദ്ധതികള്‍ വിപണിയുമായി ബന്ധിപ്പിച്ചുള്ള നേട്ടങ്ങള്‍ നല്‍കും.
നിക്ഷേപകര്‍ക്ക് ദീര്‍ഘകാല സമ്പത്തു വളര്‍ത്തിയെടുക്കാന്‍ ഏറെ സഹായകമായവയാണ് ഇന്‍ഡക്‌സ് ഫണ്ടുകള്‍. വൈവിധ്യവല്‍ക്കരത്തിന്റെ ഗുണങ്ങള്‍ നേടുന്നതിന് ഒപ്പം ചെലവു കുറഞ്ഞ മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താനും ഇതു സഹായകമാകും. അതേ സമയം നഷ്ട സാധ്യതകള്‍ വഹിക്കാനുള്ള കഴിവ് കൃത്യമായി വിലയിരുത്തിയ ശേഷമായിരിക്കണം ഇവിടെ മുന്നോട്ടു പോകേണ്ടത്. നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള നിക്ഷേപ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായി ഫിനാന്‍ഷ്യല്‍ അഡ്വൈസറുടെ സഹായവും തേടണം.
∙DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഓൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.