ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഈ ശതകോടീശ്വരൻ കോളജിൽ പോയിട്ടില്ല!
സെറോധ സ്ഥാപകരായ നിതിൻ, നിഖിൽ കാമത്ത് എന്നിവരും ഫ്ലിപ്കാർട്ട് സ്ഥാപകരായ സച്ചിനും ബിന്നി ബൻസാലും ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരാണ്. ഇവരിൽ 37കാരനായ നിഖിൽ കാമത്ത് 310 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ഒന്നാം സ്ഥാനത്താണ്.നല്ലവിദ്യാഭ്യാസം നേടി, ജോലി സമ്പാദിച്ച് പണമുണ്ടാക്കിയ ആളല്ല നിഖിൽ
സെറോധ സ്ഥാപകരായ നിതിൻ, നിഖിൽ കാമത്ത് എന്നിവരും ഫ്ലിപ്കാർട്ട് സ്ഥാപകരായ സച്ചിനും ബിന്നി ബൻസാലും ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരാണ്. ഇവരിൽ 37കാരനായ നിഖിൽ കാമത്ത് 310 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ഒന്നാം സ്ഥാനത്താണ്.നല്ലവിദ്യാഭ്യാസം നേടി, ജോലി സമ്പാദിച്ച് പണമുണ്ടാക്കിയ ആളല്ല നിഖിൽ
സെറോധ സ്ഥാപകരായ നിതിൻ, നിഖിൽ കാമത്ത് എന്നിവരും ഫ്ലിപ്കാർട്ട് സ്ഥാപകരായ സച്ചിനും ബിന്നി ബൻസാലും ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരാണ്. ഇവരിൽ 37കാരനായ നിഖിൽ കാമത്ത് 310 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ഒന്നാം സ്ഥാനത്താണ്.നല്ലവിദ്യാഭ്യാസം നേടി, ജോലി സമ്പാദിച്ച് പണമുണ്ടാക്കിയ ആളല്ല നിഖിൽ
സെറോധ സ്ഥാപകരായ നിതിൻ, നിഖിൽ കാമത്ത് എന്നിവരും ഫ്ലിപ്കാർട്ട് സ്ഥാപകരായ സച്ചിനും ബിന്നി ബൻസാലും ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരാണ്. ഇവരിൽ 37കാരനായ നിഖിൽ കാമത്ത് 310 കോടി ഡോളറിന്റെ ആസ്തിയുമായി ഒന്നാം സ്ഥാനത്താണ്.
നല്ല വിദ്യാഭ്യാസം നേടി, ജോലി സമ്പാദിച്ച് പണമുണ്ടാക്കിയ ആളല്ല നിഖിൽ കാമത്ത്. ഹൈസ്‌കൂളിൽ വെച്ച് തന്നെ പഠനം നിർത്തിയ നിഖിൽ കാമത്ത് കോളജിൽ പോയിട്ടില്ല. 17 വയസിൽ തന്നെ ഓഹരി വ്യാപാരവും, കോൾ സെന്റർ ജോലിയും കൊണ്ടായിരുന്നു ജീവിതം തുടങ്ങിയത്. സഹോദരൻ നിതിൻ കാമത്തിനൊപ്പം 2006 ൽ സ്വന്തമായി ബ്രോക്കറേജ് സ്ഥാപനം ആരംഭിക്കുകയും ചെയ്തു. ഇന്ത്യയിൽ ആദ്യമായി 'ഡിസ്‌കൗണ്ട് ബ്രോക്കിങ്' തുടങ്ങിയത് ഇവരുടെ സ്ഥാപനമായ സെറോദയാണ്.
എൻഎസ്ഇയുടെ കണക്കനുസരിച്ച് സെറോധയ്ക്ക് 6.3 ദശലക്ഷം ഉപഭോക്താക്കളുണ്ട്. ബെംഗളൂരു ആസ്ഥാനമായ കമ്പനിക്ക് ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്‌ഷൻ വ്യാപാരികളിൽ നിന്നാണ് വരുമാനത്തിന്റെ ഭൂരിഭാഗവും ലഭിക്കുന്നത്. വരുമാനവും, ലാഭവും കണക്കിലെടുത്താൽ ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോക്കറേജ് സ്ഥാപനമാണ് സെറോധ.
∙ ചെസ് കളിച്ചു തുടക്കം
ചെസ് കളിയിൽ കടുത്ത കമ്പക്കാരനായിരുന്നു നിഖിൽ കാമത്ത്. 14 വയസ്സിൽ സ്‌കൂളിൽ പോകൽ നിറുത്തി മുഴുവൻ സമയം ചെസ് കളിക്കുന്നതിൽ ശ്രദ്ധിക്കാൻ തുടങ്ങി. ക്രിയാത്മകമായി ചിന്തിക്കാനും, പ്രശ്നങ്ങൾക്കിടയിൽ വേഗത്തിൽ തീരുമാനങ്ങളെടുക്കുവാനും ചെസ് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.
ഒരു കരിയറിലേക്ക് എത്തിപ്പെടാൻ അദ്ദേഹം ചിന്തിച്ചപ്പോൾ കോളജ് ഡിഗ്രി ഇല്ലാതെ തന്നെ ചെയ്യാവുന്ന ജോലികളെ കുറിച്ചാണ് ആദ്യം ആലോചിച്ചത്. അങ്ങനെയാണ് ഓഹരി വ്യാപാരത്തിലേക്ക് അദ്ദേഹം എത്തിയത്. ഓഹരി വ്യാപാരത്തിന്റെ തന്ത്രങ്ങൾ മനസിലാക്കിയ നിഖിൽ സഹോദരന്റെ കൂടെ 'സെറോധ' സ്ഥാപിച്ചു.
∙ കാലത്തിനനുസരിച്ചുള്ള ഓൺലൈൻ ഓഹരി വ്യാപാരം
എല്ലാ സൗകര്യങ്ങളുമുള്ള, ചാർജുകൾ കുറവുള്ള ഒരു ഓൺലൈൻ ഓഹരി വ്യാപാര പ്ലാറ്റ് ഫോം ഇന്ത്യയിലില്ല എന്ന തിരിച്ചറിയലിൽ നിന്നാണ് കാമത്ത് സഹോദരന്മാർ സെറോധ തുടങ്ങിയത്. വലിയ തുകക്കുള്ള ഓഹരി വ്യാപാരം നടത്തുമ്പോൾ ബ്രോക്കറേജ് കമീഷൻ ആയി തന്നെ നല്ലൊരു തുക ഉപഭോക്താക്കളുടെ പോക്കറ്റിൽ നിന്ന് പോകുമായിരുന്നു. ഇതിനൊരു തടയിടാനാണ് ഏറ്റവും കുറഞ്ഞ വ്യാപാര ഫീസ് സെറോധ അവതരിപ്പിച്ചത്.
എത്ര വലിയ വ്യാപാരമാണെങ്കിലും 20 രൂപ ഫീസ് മതിയെന്ന ആശയം 'സെറോധ' യെ ഇന്ത്യയിൽ വാനോളം വളർത്തി. ഇവരിത് നടപ്പിലാക്കിയ ശേഷം മറ്റ് ബ്രോക്കറേജ് ഹൗസുകളും 'ഫ്ലാറ്റ് ബ്രോക്കറേജ്' ഫീസിലേക്ക് പോകാൻ നിർബന്ധിതരായി. ഉപഭോക്താക്കളെ നഷ്ടം ഇല്ലാതെ ലാഭമുണ്ടാക്കി വ്യാപാരം ചെയ്യാൻ പ്രേരിപ്പിക്കുന്ന '60 ഡേ ചലഞ്ച്' പോലുള്ള പരിപാടികളും സെറോധ അവതരിപ്പിച്ചിരുന്നു.
ചുരുങ്ങിയ സമയം കൊണ്ടായിരുന്നു കോടികളുടെ ബിസിനസ് സാമ്രാജ്യം അവർ കെട്ടി ഉയർത്തിയത്. സാധാരണക്കാർക്ക് പോലും ഫീസുകളെ കുറിച്ച് ചിന്തിക്കാതെയും, പേടിക്കാതെയും ഓഹരി വ്യാപാരം ചെയ്യാൻ സാധിക്കുന്ന തരത്തിൽ ഇന്ത്യയുടെ ഓഹരി വ്യാപാര രംഗം തന്നെ സെറോദ തിരുത്തിക്കുറിച്ചു .
∙ ഐഐടിക്കാരെ ജോലിക്കെടുക്കില്ല
ഐഐടി കളിൽ നിന്നും പഠിച്ചിറങ്ങുന്നവരെ ജോലിക്കെടുക്കാൻ സാധാരണ രീതിയിൽ വലിയ കമ്പനികൾക്കെല്ലാം താല്പര്യപ്പെടാറുണ്ട്. എന്നാൽ ഐഐടികളിൽ നിന്നും ഐഐഎമുകളിൽ നിന്നും പഠിച്ചിറങ്ങുന്നവരെ സെറോധ ജോലിക്കെടുക്കാറില്ല.
വലിയ ഡിഗ്രികൾ ഉള്ളവർ തങ്ങളുടെ കാര്യം മാത്രമേ നോക്കുകയുള്ളൂ സ്ഥാപനത്തിന്റെ വളർച്ചയിൽ അവർക്ക് അത്ര താൽപ്പര്യം ഉണ്ടാകാറില്ല എന്നാണ് കാമത്ത് സഹോദരങ്ങൾ പറയുന്നത്. കൂടാതെ അത്തരക്കാർക്ക് 'ഷോർട് വിഷൻ' ആയിരിക്കും എന്നാണ് കാമത്ത് സഹോദരങ്ങളുടെ പക്ഷം.
ഡിഗ്രികളിലല്ല മറിച്ച് പ്രവർത്തി പരിചയവും, ക്രിയാത്മകമായി കാര്യങ്ങൾ ചെയ്യുന്നതിലുമാണ് മിടുക്ക് എന്ന് ഏറ്റവും പ്രായം കുറഞ്ഞ ശതകോടിശ്വരനായ നിഖിൽ കാമത്ത് തെളിയിച്ചിരിക്കുകയാണ്. ഐഐടികളിൽ നിന്ന് പഠിച്ചിറങ്ങുന്ന 36 ശതമാനത്തിനും ജോലി ലഭിച്ചിട്ടില്ല എന്ന റിപ്പോർട്ടുകളും ഇതോടു കൂടി കൂട്ടി വായിക്കാം.