ഇത്തവണത്തെ കൈനീട്ടം ഫിനാൻഷ്യൽ ഗിഫ്റ്റാക്കാം; പ്രിയപ്പെട്ടവരുടെ ഭാവി ഭദ്രമാക്കാം
പേരക്കുട്ടിക്ക് ഇത്തവണ വ്യത്യസ്തമായ എന്തെങ്കിലും സമ്മാനമായി നൽകണമെന്ന ആലോചനയിലിരിക്കെയാണ് ഹരിയും ഗീതയും ഈ വാർത്ത വായിക്കുന്നത് ഇൻഫോസിസ് സ്ഥാപകനായ നാരായണ മൂർത്തി തന്റെ മകന്റെ നാലു മാസം പ്രായമുള്ള കുഞ്ഞിന് ഈയിടെ ഒരു സമ്മാനം നൽകി. ഇൻഫോസിസിന്റെ 15 ലക്ഷം ഓഹരികൾ. നിലവിലെ മൂല്യം അനുസരിച്ച് 240 കോടി രൂപ
പേരക്കുട്ടിക്ക് ഇത്തവണ വ്യത്യസ്തമായ എന്തെങ്കിലും സമ്മാനമായി നൽകണമെന്ന ആലോചനയിലിരിക്കെയാണ് ഹരിയും ഗീതയും ഈ വാർത്ത വായിക്കുന്നത് ഇൻഫോസിസ് സ്ഥാപകനായ നാരായണ മൂർത്തി തന്റെ മകന്റെ നാലു മാസം പ്രായമുള്ള കുഞ്ഞിന് ഈയിടെ ഒരു സമ്മാനം നൽകി. ഇൻഫോസിസിന്റെ 15 ലക്ഷം ഓഹരികൾ. നിലവിലെ മൂല്യം അനുസരിച്ച് 240 കോടി രൂപ
പേരക്കുട്ടിക്ക് ഇത്തവണ വ്യത്യസ്തമായ എന്തെങ്കിലും സമ്മാനമായി നൽകണമെന്ന ആലോചനയിലിരിക്കെയാണ് ഹരിയും ഗീതയും ഈ വാർത്ത വായിക്കുന്നത് ഇൻഫോസിസ് സ്ഥാപകനായ നാരായണ മൂർത്തി തന്റെ മകന്റെ നാലു മാസം പ്രായമുള്ള കുഞ്ഞിന് ഈയിടെ ഒരു സമ്മാനം നൽകി. ഇൻഫോസിസിന്റെ 15 ലക്ഷം ഓഹരികൾ. നിലവിലെ മൂല്യം അനുസരിച്ച് 240 കോടി രൂപ
പേരക്കുട്ടിക്ക് ഇത്തവണ വ്യത്യസ്തമായ എന്തെങ്കിലും സമ്മാനമായി നൽകണമെന്ന ആലോചനയിലിരിക്കെയാണ് ഹരിയും ഗീതയും ഈ വാർത്ത വായിക്കുന്നത് ഇൻഫോസിസ് സ്ഥാപകനായ നാരായണ മൂർത്തി തന്റെ മകന്റെ നാലു മാസം പ്രായമുള്ള കുഞ്ഞിന് ഈയിടെ ഒരു സമ്മാനം നൽകി. ഇൻഫോസിസിന്റെ 15 ലക്ഷം ഓഹരികൾ. നിലവിലെ മൂല്യം അനുസരിച്ച് 240 കോടി രൂപ മൂല്യം. അതോടെ വസ്ത്രം, പുറത്തുപോയുള്ള ഭക്ഷണം, മൊബൈൽ ഫോൺ എന്നീ ചിന്തകളെല്ലാം ഉപേക്ഷിച്ചു. പകരം ഭാവിയിലും പ്രയോജനപ്പെടുന്ന സമ്മാനം തന്നെ വേണം എന്നു തീരുമാനിച്ചു. അങ്ങനെയാണ് നല്ലൊരു മ്യൂച്വൽ ഫണ്ട് പദ്ധതിയിൽ 10,000 രൂപ കൊച്ചുമകന്റെ പേരിൽ നിക്ഷേപിച്ചത്. അവന്റെ ഉപരിപഠനത്തിന് അതു സഹായമാകുമെന്ന പ്രതീക്ഷ അവർക്ക് മുൻപെങ്ങും ഇല്ലാത്ത സന്തോഷമാണു നൽകിയത്.
ഇത്തവണ 500 രൂപയോ ആയിരം രൂപയോ വിഷുക്കൈനീട്ടമായി നൽകുന്നതിനു പകരം നിങ്ങൾക്കും അതു മ്യൂച്വൽ ഫണ്ടിലോ ഓഹരിയിലോ നിക്ഷേപിച്ചു നൽകുന്ന കാര്യം പരിഗണിക്കാം. ഇത്തരം ഫിനാൻഷ്യൽ ഗിഫ്റ്റുകൾക്ക് സാധാരണക്കാർക്കിടയിലും ജനപ്രീതി വർധിച്ചുവരുകയാണ്. വിവിധ സമ്പാദ്യ പദ്ധതികൾ പ്രിയപ്പെട്ടവർക്കു സമ്മാനിക്കുന്ന ഫിനാൻഷ്യൽ ഗിഫ്റ്റുകൾക്ക് പ്രചാരം കൂടുകയാണ്. ഇത്തവണ പ്രിയപ്പെട്ടവർക്ക് കൈനീട്ടം നൽകുമ്പോൾ അത് ലഭിക്കുന്നയാളുടെ പ്രായം, ആവശ്യങ്ങൾ, ആഗ്രഹങ്ങൾ, ലക്ഷ്യങ്ങൾ, സാമ്പത്തികസ്ഥിതി എന്നിവയൊക്കെ കണക്കിലെടുത്തു അതിനനുസിരിച്ചുള്ള ഫിനാൻഷ്യൽ ഗിഫ്റ്റ് തിരഞ്ഞെടുത്തു നൽകാം. വ്യത്യസ്തമായ വേണം ഇത്തരം ഗിഫ്റ്റ് തിരഞ്ഞെടുക്കാൻ.
പ്രാധാന്യം കൂടുന്നു, ജനപ്രീതിയും
സാമ്പത്തിക സുരക്ഷിതത്വത്തിന് ഏറെ പ്രാധാന്യം കൽപിക്കുന്ന ഇന്നത്തെ സമൂഹത്തിൽ പ്രിയപ്പെട്ടവരുടെ സാമ്പത്തിക സുരക്ഷിതത്വത്തിന് അടിത്തറ ഇടുന്ന സന്ദർഭമായി വിഷുവും മറ്റ് വിശേഷാവസരങ്ങളും പ്രയോജനപ്പെടുത്താൻ ഗിഫ്റ്റുകൾ ഉപയോഗിക്കാം. സമ്മാനം ലഭിക്കുന്നവരുടെ ദീർഘകാല ലക്ഷ്യങ്ങൾക്കു പിന്തുണയും മാർഗനിർദേശവുമായി മാറാൻ ഫിനാൻഷ്യൽ ഗിഫ്റ്റുകൾക്കു കഴിയും. കൂടുതൽ അർഥപൂർണവും അഭിവൃദ്ധിക്കുതകുന്നതുമാണ് ഇവ. പരമ്പരാഗത സമ്മാനങ്ങളിൽ, നൽകുമ്പോഴും ലഭിക്കുമ്പോഴും ഉള്ള സർപ്രൈസും സന്തോഷവും മാത്രമാണ് പലപ്പോഴും ബാക്കിയാകുക. എന്നാൽ വിശേഷാവസരങ്ങളിൽ ഗിഫ്റ്റ് കൊടുക്കുന്നത് കൂടുതൽ സവിശേഷവും അർഥപൂർണവുമാക്കുന്നത് ആ വ്യക്തിയോടുള്ള കരുതലും സ്നേഹവും പ്രകടമാവുമ്പോഴാണ്. അവരുടെ സാമ്പത്തിക ആവശ്യങ്ങൾക്കു സഹായിക്കുന്ന സമ്മാനങ്ങളുെട ഭംഗി ഒന്നു വേറേതന്നെയാണ്.
പ്രധാന ഫിനാൻഷ്യൽ ഗിഫ്റ്റുകൾ
മ്യൂച്വൽ ഫണ്ട് ദീർഘകാല നേട്ടങ്ങൾക്കും ലക്ഷ്യങ്ങൾക്കും സഹായിയാകുവാൻ ഏറ്റവും ഉത്തമം മ്യൂച്വൽ ഫണ്ടാണെന്നു സാമ്പത്തികവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇവ സമ്മാനിക്കുന്നതുവഴി പ്രിയപ്പെട്ടവരെ നല്ല ഇൻവെസ്റ്റ്മെന്റ് മാതൃക പരിചയപ്പെടുത്താനും അവരെ ഉയർന്ന ലക്ഷ്യങ്ങൾക്കു പ്രചോദിപ്പിക്കാനും സാധിക്കും. എസ്ഐപിയായോ ഒറ്റത്തവണയായോ മ്യൂച്വൽഫണ്ട് സമ്മാനിക്കാം. ആൾ മൈനർ ആണെങ്കിൽ ജോയിന്റ് അക്കൗണ്ടായി നിക്ഷേപം നടത്താം. എസ്ഐപിയുടെ ആദ്യ തവണകൾ അടച്ചുനൽകി സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നത് മറ്റൊരു രീതിയാണ്.
മാതാപിതാക്കൾക്ക് ആണെങ്കിൽ അവരുടെ വിവിധ ആവശ്യങ്ങൾക്ക് ഉതകംവിധം സിസ്റ്റമാറ്റിക് വിത്ഡ്രോവൽ (swp) പ്ലാൻവഴി പണം ഉറപ്പാക്കാം.
ഇൻഷുറൻസ് െഹൽത്ത് ഇൻഷുറൻസ്, ടേം ഇൻഷുറൻസ്, ലൈഫ് പോളിസികൾ ഒക്കെ അനിശ്ചിതാവസ്ഥകളിൽ പ്രിയപ്പെട്ടവർക്കു തുണയാകുന്ന സുരക്ഷിതമാർഗങ്ങളാണ്. ഇതിൽ ഹെൽത്ത് ഇൻഷുറൻസ് ഒരു കുടുംബത്തിനാകെ പ്രയോജനം ചെയ്യുന്ന ഒന്നാണ്. ഓഹരികൾ നല്ല വളർച്ചാസാധ്യതയുള്ള, കമ്പനികളുടെ ഓഹരികൾ ഗിഫ്റ്റ് നിൽകുന്നതിന് മാറ്റേറെയാണ്. ഗിഫ്റ്റ് ലഭിക്കുന്നയാൾക്ക് ഡീമാറ്റ് അക്കൗണ്ടുണ്ടായിരിക്കണം.
സോവ്റിൻ ഗോൾഡ് ബോണ്ട്, ഗോൾഡ് ഇടിഫ് സോവ്റിൻ ഗോൾഡ് ബോണ്ട് (എസ്ജിബി) ഗവൺമെന്റിനുവേണ്ടി ആർബിഐ ഇറക്കുന്ന സ്വർണത്തിന്മേലുള്ള ഗവൺമെന്റ് സെക്യൂരിറ്റികളാണ്. ഇതു ഫിസിക്കൽ രൂപത്തിലുള്ള സ്വർണത്തെക്കാൾ സുരക്ഷിതവും ആദായകരവുമാണ്. നിലവിൽ 2.5% പലിശയും ലഭിക്കും. ബാങ്കുകളുടെ സൈറ്റുകൾ വഴി ഓൺലൈനായി വാങ്ങാം. ഡീമാറ്റ് അക്കൗണ്ട് ഉണ്ടെങ്കിൽ ഓഹരി വാങ്ങുന്നതുപോലെ ഗോൾഡ് ഇടിഎഫും വാങ്ങി നൽകാം.
ഫിനാൻഷ്യൽ മാഗസിനുകളുടെ സബ്സ്ക്രിപ്‌ഷൻ അധികം ബജറ്റില്ലാത്തവർക്ക് ആശ്രയിക്കാവുന്നതും എന്നാൽ ഏറെ അർഥപൂർണവുമായ ഗിഫ്റ്റാകും പഴ്സനൽ ഫിനാൻസ് കൈകാര്യം ചെയ്യുന്ന പ്രസിദ്ധീകരണങ്ങൾ. ഇത്തരം നല്ല പ്രസിദ്ധീകരണങ്ങൾ കണ്ടെത്തി ദീർഘകാലത്തേക്കുള്ള ഓഫ്‌ലൈൻ, ഓൺലൈൻ സബ്സ്ക്രിപ്ഷൻ സമ്മാനിക്കാവുന്നതാണ്. ഇതു സാമ്പത്തിക സാക്ഷരതയിലേക്കും അച്ചടക്കത്തിലേക്കും മികച്ച നിക്ഷേപ മാർഗങ്ങളിലേക്കും പ്രിയപ്പെട്ടവരെ നയിക്കാൻ സഹായിക്കും. അതുവഴി കയ്യിലൊതുങ്ങാവുന്ന തുകയ്ക്കു പ്രിയപ്പെട്ടവരുടെ ഭാവി സുരക്ഷിതവും സന്തോഷപ്രദവുമാക്കാം.
എമർജൻസി ഫണ്ട് മാതാപിതാക്കൾക്കും
മക്കൾക്കും പേരക്കുട്ടികൾക്കുമൊക്കെ സമ്മാനിക്കാൻ കഴിയുന്ന ഒന്നാണ് എമർജൻസി ഫണ്ട്. ഇതു കൂടുതൽ പലിശ ലഭിക്കുന്ന നിക്ഷേപമായോ സേവിങ്സ് ബാങ്ക് നിക്ഷേപമായോ നൽകാം. കുട്ടികൾക്കാണെങ്കിൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മുതിർന്നവർക്ക് അവരുടെ ജീവിതാവശ്യങ്ങൾക്കും പ്രയോജനപ്പെടും.
റിട്ടയര്‍മെന്റ് പ്ലാനുകൾ ജീവിതം സുരക്ഷിതവും ആഹ്ലാദകരവുമാക്കാൻ റിട്ടയർമെന്റ് പ്ലാനുകൾ സമ്മാനിക്കുന്നതു സഹായിക്കും. പ്രായമാകുന്നവർക്കു സമ്മാനിക്കാവുന്ന എറ്റവും നല്ല സമ്മാനമാണ് െപൻഷൻ പ്ലാനുകൾ. എൻപിഎസ്, റിട്ടയർമെന്റ് സേവിങ്സ് സ്കീം, ആനുവിറ്റി സ്കീമുകൾ ഒക്കെ പരിഗണിക്കാം.
(ഏപ്രിൽ ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്)