10 ലക്ഷം നിക്ഷേപിച്ചാൽ മാസം 10,000 രൂപ കിട്ടുമോ?
ചോദ്യം: ഞാൻ ജോലിയിൽനിന്നു വിരമിച്ച ആളാണ്. നിക്ഷേപിക്കാനായി എന്റെ കൈവശം 10 ലക്ഷം രൂപയുണ്ട്. എസ്‍ഡബ്ല്യുപിക്ക് അനുയോജ്യമായ നല്ല ഫണ്ട് നിർദേശിക്കാമോ? പ്രതിമാസം 10,000 രൂപ പിൻവലിക്കുകയാണ് ലക്ഷ്യം മറുപടി: 10,000 രൂപ മാസം പിൻവലിക്കണമെങ്കിൽ കുറഞ്ഞത് 12% റിട്ടേൺ എങ്കിലും പ്രതിവർഷം ലഭിക്കണം. ഇത്രയും ഉയർന്ന

ചോദ്യം: ഞാൻ ജോലിയിൽനിന്നു വിരമിച്ച ആളാണ്. നിക്ഷേപിക്കാനായി എന്റെ കൈവശം 10 ലക്ഷം രൂപയുണ്ട്. എസ്‍ഡബ്ല്യുപിക്ക് അനുയോജ്യമായ നല്ല ഫണ്ട് നിർദേശിക്കാമോ? പ്രതിമാസം 10,000 രൂപ പിൻവലിക്കുകയാണ് ലക്ഷ്യം
മറുപടി: 10,000 രൂപ മാസം പിൻവലിക്കണമെങ്കിൽ കുറഞ്ഞത് 12% റിട്ടേൺ എങ്കിലും പ്രതിവർഷം ലഭിക്കണം. ഇത്രയും ഉയർന്ന നേട്ടം നൽകുന്ന ഇക്വിറ്റി ഫണ്ടുകൾ ഉണ്ടെങ്കിലും ഈ പ്രകടനം എപ്പോഴും ആവർത്തിക്കണം എന്നില്ല. മാർക്കറ്റ് ഇടിയുമ്പോള്‍ റിട്ടേണും കുറയും. അത് എസ്ഡബ്ല്യുപിക്കായി പിൻവലിക്കപ്പെടുന്ന യൂണിറ്റുകളെയും ബാധിക്കും. ഈ ഒരു കാര്യത്തെക്കുറിച്ച് ധാരണയുണ്ടെങ്കിൽ ഇക്വിറ്റി ഫണ്ടുകൾ തിരഞ്ഞെടുക്കാം. എന്തായാലും ഈ രീതി നിർദേശിക്കുന്നില്ല.
മറിച്ച് കുറെക്കൂടി സുരക്ഷിതമായ ഫിക്സഡ് ഇൻകം ഫണ്ടുകൾ (Low or Short duration Debt Funds) പരിഗണിക്കാവുന്നതാണ്. ഇവിടെ നിക്ഷേപിക്കുന്ന സമയത്തെ ഫണ്ടുകളുടെ യീൽഡ്–ടു–മെച്യുരിറ്റി (YTM) നോക്കി, ആ നിരക്കിനെക്കാൾ താഴ്ന്ന വാർഷിക പിൻവലിക്കൽ നിരക്ക് പരിഗണിക്കാം. അതായത് YTM 7% ആണെങ്കിൽ പിൻവലിക്കൽ നിരക്ക് 6.4% അല്ലെങ്കിൽ 6.5% ആയി നിശ്ചയിക്കാം (വർഷം 65,000 രൂപയോളം വരും). താങ്കള്‍ക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന ഫണ്ടുകൾ ചുവടെ നൽകിയിരിക്കുന്നു.
മനോരമ സമ്പാദ്യം ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്. മറുപടി നൽകിയിരിക്കുന്നത് ഡോ. ആർ.ജി.രഞ്ജിത് (അസോഷ്യേറ്റ് ഡയറക്ടർ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്). നിക്ഷേപവുമായി ബന്ധപ്പെട്ട സംശയങ്ങൾ 9207749142 എന്ന വാട്സാപ് നമ്പർ വഴി അയക്കാവുന്നതാണ്. മറുപടി സമ്പാദ്യം മാഗസിനിലൂടെ മാത്രം.