ഓട്ടോ, ബാങ്കിങ്, ഐടി മേഖലകളിൽ ഇടിവ്; 22,2000 പോയിന്റിൽ ക്ലോസ് ചെയ്ത് നിഫ്റ്റി
അനുകൂലമായ രാജ്യാന്തര, ആഭ്യന്തര ഘടകങ്ങളുടെ പിൻബലത്തിൽ ഇന്നും നേട്ടത്തിൽ വ്യാപാരമാരംഭിച്ച ഇന്ത്യൻ വിപണി നേരിയ നഷ്ടത്തിലാണ് ഇന്ന് ക്ലോസ് ചെയ്തത്. ഇന്ന് 22255 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 22300 പോയിന്റ് കടക്കാനാകാതെ 17 പോയിന്റ് നഷ്ടത്തിൽ 22200 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. കനത്ത വിൽപനയിൽ
അനുകൂലമായ രാജ്യാന്തര, ആഭ്യന്തര ഘടകങ്ങളുടെ പിൻബലത്തിൽ ഇന്നും നേട്ടത്തിൽ വ്യാപാരമാരംഭിച്ച ഇന്ത്യൻ വിപണി നേരിയ നഷ്ടത്തിലാണ് ഇന്ന് ക്ലോസ് ചെയ്തത്. ഇന്ന് 22255 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 22300 പോയിന്റ് കടക്കാനാകാതെ 17 പോയിന്റ് നഷ്ടത്തിൽ 22200 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. കനത്ത വിൽപനയിൽ
അനുകൂലമായ രാജ്യാന്തര, ആഭ്യന്തര ഘടകങ്ങളുടെ പിൻബലത്തിൽ ഇന്നും നേട്ടത്തിൽ വ്യാപാരമാരംഭിച്ച ഇന്ത്യൻ വിപണി നേരിയ നഷ്ടത്തിലാണ് ഇന്ന് ക്ലോസ് ചെയ്തത്. ഇന്ന് 22255 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 22300 പോയിന്റ് കടക്കാനാകാതെ 17 പോയിന്റ് നഷ്ടത്തിൽ 22200 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. കനത്ത വിൽപനയിൽ
അനുകൂലമായ രാജ്യാന്തര, ആഭ്യന്തര ഘടകങ്ങളുടെ പിൻബലത്തിൽ ഇന്നും നേട്ടത്തിൽ വ്യാപാരമാരംഭിച്ച ഇന്ത്യൻ വിപണി നേരിയ നഷ്ടത്തിലാണ് ഇന്ന് ക്ലോസ് ചെയ്തത്. ഇന്ന് 22255 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 22300 പോയിന്റ് കടക്കാനാകാതെ 17 പോയിന്റ് നഷ്ടത്തിൽ 22200 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു.
കനത്ത വിൽപനയിൽ എച്ച്ഡിഎഫ്സി ബാങ്ക് വീണത് ബാങ്ക് നിഫ്റ്റിക്കും, ഓട്ടോയിലെ ലാഭമെടുക്കൽ ഓട്ടോ സെക്ടറിനും തിരുത്തൽ നൽകിയതും ഐടി സെക്ടർ നേട്ടം കൈവിട്ടതുമാണ് ഇന്ന് ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിന് വിഘാതമായത്. എനർജി, റിയാലിറ്റി, ഇൻഫ്രാ, പൊതുമേഖല ബാങ്കുകൾ, നിഫ്റ്റി മിഡ്ക്യാപ് സൂചിക എന്നിവ ഇന്ന് 1%ൽ കൂടുതൽ മുന്നേറ്റം നേടി.
ചൈനക്ക് ബൈഡന്റെ അധികനികുതി
ചൈനയിൽ നിന്നുമുള്ള സ്റ്റീൽ, അലുമിയം, ക്രിട്ടിക്കൽ മിനറൽസ്, സെമികണ്ടക്ടറുകൾ, സോളാർ ബാറ്ററികൾ, ഇലക്ട്രിക് വാഹനങ്ങൾ മുതലായവയുടെ മേൽ അമേരിക്ക പുതിയ നികുതികൾ ഏർപ്പെടുത്തിയത് അതാത് മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓഹരികൾക്ക് അനുകൂലമായി. ട്രംപിന്റെ കാലത്തെ അധിക നികുതികൾ നിലനിൽക്കെയാണ് ചൈനയുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കാനായുള്ള ബൈഡന്റെ പുതിയ ശ്രമങ്ങൾ.
ചൈനക്ക് പുറമെ മറ്റൊരു ഉൽപാദകനെ കൂടി പ്രോത്സാഹിപ്പിക്കുക എന്ന നയം അമേരിക്ക പരിഗണിക്കുന്നത് മെറ്റൽ, ബാറ്ററി, ഇവി, സെമികലണ്ടക്ടർ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് മുന്നേറ്റകാരണമായേക്കാം. ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, നാൽകോ, സെയിൽ, സീജി പവർ, അമരരാജ, എച്ച്ബിഎൽ പവർ, സംവർധന മതേഴ്‌സൺ, സോന ബിഎൽഡബ്ലിയു മുതലായ ഓഹരികൾ അതിദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം.
മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇൻഡക്സ്
മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇൻഡക്സിന്റെ ഇന്ത്യ ഇൻഡക്സിൽ പതിമൂന്ന് പുതിയ ഇന്ത്യൻ ഓഹരികൾ ഇടം പിടിച്ചപ്പോൾ മൂന്നെണ്ണത്തിന് ഇടം നഷ്ടമായി. എംഎസ്സിഐയിൽ നിന്നും പേടിഎം പുറത്തായപ്പോൾ പോളിസി ബസാർ, ഇൻഡസ് ടവേഴ്സ്, ഫീനിക്സ് മിൽസ് മുതലായ കമ്പനികൾ പുതുതായി ഇടംപിടിച്ചു. എംഎസ്സിഐയിലെ മാറ്റങ്ങൾ മേയ് മുപ്പത്തിയൊന്നാം തീയതി മുതലാണ് പ്രാബല്യത്തിൽ വരിക.
മുന്നേറി റിയൽറ്റി
ഒബ്‌റോയ് റിയൽറ്റിയുടെ മികച്ച റിസൾട്ടും, പുറവങ്കരയുടെ എംഎസ്സിഐ പ്രവേശവും ഇന്ന് റിയാലിറ്റി സെക്ടറിനും ആവേശം നൽകി. ബ്രിഗേഡ് 10% വരെ മുന്നേറിയപ്പോൾ ശോഭയും പുറവങ്കരയും അഞ്ചും ഒബ്‌റോയ്, പ്രസ്റ്റീജ് എന്നിവ മൂന്ന് ശതമാനം വീതവും ഇന്ന് മുന്നേറി.
അമേരിക്കൻ പണപ്പെരുപ്പം ഇന്ന്
ഫെഡ് റിസേർവിന്റെ ഫെഡ് നിരക്ക് വർദ്ധനവ് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ ഫലപ്രദമാണെന്ന ഫെഡ് ചെയർമാൻ ജെറോം പവലിന്റെ പ്രസ്താവന ഇന്നലെ അമേരിക്കൻ വിപണിയെ വീണ്ടും മുന്നേറ്റപാതയിലേക്കെത്തിച്ചു. ബോണ്ട് യീൽഡ് വീഴ്ചയിൽ ടെക് ഓഹരികളിൽ വാങ്ങൽ വന്നതിനെത്തുടർന്ന് ഇന്നലെ നാസ്ഡാക് 0.75% മുന്നേറി വീണ്ടും റെക്കോർഡ് ഉയരത്തിലേക്ക് എത്തിയത് വിപണിക്ക് അനുകൂലമാണ്. ഇന്നലെ വന്ന പിപിഐ ഡേറ്റ മാസക്കണക്കിൽ വിപണി പ്രതീക്ഷക്കപ്പുറം മുന്നേറ്റം നേടിയെങ്കിലും വാർഷിക വളർച്ച വിപണി പ്രതീക്ഷക്കൊപ്പം നിന്നതും ഇന്നലെ വിപണിക്കനുകൂലമായി. അമേരിക്കൻ ഫ്യൂച്ചറുകളും, യൂറോപ്യൻ വിപണികളും ഇന്ന് നടത്തിലാണ് വ്യാപാരം തുടരുന്നത്.
ഇന്ന് അമേരിക്കൻ വിപണി സമയത്തിന് മുൻപ് വരാനിരിക്കുന്ന ഏപ്രിലിലെ അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പമായിരിക്കും അമേരിക്കൻ വിപണിയുടെ ഗതി നിർണയിക്കുക. ഏപ്രിലിൽ അമേരിക്കൻ സിപിഐ 3.40% വാർഷിക വളർച്ച മാത്രം കുറിച്ചിട്ടുണ്ടാകാമെന്ന പ്രതീക്ഷയിലാണ് വിപണി. അമേരിക്കയുടെ റീടെയ്ൽ പണപ്പെരുപ്പ വളർച്ച 2%ലേക്ക് എത്തിക്കാനാണ് ഫെഡ് റിസേർവ് ലക്ഷ്യമിടുന്നത്.
ക്രൂഡ് ഓയിൽ
അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിൽ കുറവ് വന്നിട്ടുണ്ടാകാമെന്ന സൂചനയും അമേരിക്കൻ സിപിഐ ഡേറ്റ വരാനിരിക്കെ ക്രൂഡ് ഓയിലിന് വലിയ മുന്നേറ്റം നൽകിയില്ല. ബ്രെന്റ് ക്രൂഡ് ഓയിൽ 82 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
സ്വർണം
ഫെഡ് ചെയർമാന്റെ അപ്രതീക്ഷിത പ്രസ്താവന ബോണ്ട് യീൽഡിന് തിരുത്തൽ നൽകിയത് സ്വർണത്തിന് വീണ്ടും മുന്നേറ്റത്തിന് കാരണമായി. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് 4.42%ലേക്ക് വീണപ്പോൾ രാജ്യാന്തര സ്വർണ വില 2374 ഡോളറിലേക്കും കയറി.
നാളത്തെ റിസൾട്ടുകൾ
ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ്, ഗെയിൽ, കണ്ടയ്നർ കോർപറേഷൻ, മഹിന്ദ്ര, ബയോകോൺ, ക്രോപ്റ്റൻ ഗ്രീവ്സ്, കിംസ്, ഐഡിയ വൊഡാഫോൺ, മതേഴ്സൺ സുമി വയറിങ്, ജെകെ പേപ്പർ, കെയിൻസ്, നൗക്രി, വി ഗാർഡ്, വണ്ടർലാ, ഇൻഫിബീം, ആർബിഎ മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ഐപിഒ
ജനറൽ ഇൻഷൂറൻസ് കമ്പനിയായ ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ് ലിമിറ്റഡിന്റെ ഇന്ന് ആരംഭിച്ച ഐപിഓ വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്. വിരാട് കോലി പിന്തുണക്കുന്ന കമ്പനി ഐപിഒയിലൂടെ 258-272 രൂപ നിരക്കിൽ 2600 കോടി രൂപയാണ് സമാഹരിക്കുന്നത്. ഫാർമ കമ്പനിയായ ക്വസ്റ്റ് ലബോറട്ടറീസിന്റെ ഇന്നാരംഭിച്ച എസ്എംഇ ഐപിഒ വെള്ളിയാഴ്ച അവസാനിക്കുന്നു. അഡ്വെർടൈസിങ് കമ്പനിയായ വെരിറ്റാസ് അഡ്വെർടൈസിങ്, സ്പെഷ്യൽറ്റി കെമിക്കൽ കമ്പനിയായ ഇന്ത്യൻ എമുൽസിഫയർ മുതലായ എസ്എംഇ കമ്പനികളുടെ ഐപിഒകൾ നാളെയും അവസാനിക്കുന്നു.