ലാഭമെടുക്കൽ; ഇന്നും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു വിപണി
തിരഞ്ഞെടുപ്പ് ആശങ്കയിൽ ഇന്നലെ മുതൽ വീണ്ടും ലാഭമെടുക്കലിൽ വീണു തുടങ്ങിയ ഇന്ത്യൻ വിപണി ഇന്നും നഷ്ടത്തിൽ ആരംഭിച്ച് നഷ്ടത്തിൽ തന്നെ ക്ളോസ് ചെയ്തു. ഇന്ന് ഫെഡ് ഫിയറിൽ നഷ്ടത്തിലേക്ക് നീങ്ങിയ അമേരിക്കൻ ഫ്യൂച്ചറുകളുടെ സ്വാധീനത്തിൽ വീണ ഏഷ്യൻ, യൂറോപ്യൻ വിപണികളും ഇന്ത്യൻ വിപണിയുടെ ഗതിവിഗതികളെയും സ്വാധീനിച്ചു.

ഇന്ന് ഐടിയും, ബാങ്ക് നിഫ്റ്റിയും ഒരു ശതമാനത്തിൽ കൂടുതൽ വീണ് ഇന്ത്യൻ വിപണിയുടെ നഷ്ടമുറപ്പിച്ചു. അമേരിക്കൻ ഫ്യൂച്ചറുകളുടെയും മറ്റ് ഏഷ്യൻ, യൂറോപ്യൻ വിപണികളുടെയും സ്വാധീനത്തിൽ ഇന്ത്യൻ ഐടിയും വീണതാണ് ഇന്ന് പ്രധാനമായും ഇന്ത്യൻ വിപണിയുടെ തിരിച്ചുവരവ് മുടക്കിയത്. തുടർന്നുള്ള സെഷനുകളിൽ ഇന്ത്യൻ വിപണി അതിവ്യപാതമുള്ള ചാഞ്ചാട്ടങ്ങളും പ്രതീക്ഷിക്കുന്നു.
എഫ്&ഓ ക്ളോസിങ് നാളെ
നാളത്തെ എഫ്&ഓ ക്ളോസിങ്ങിന്റെ അലയൊലികൾ ഇന്ത്യൻ വിപണിയിൽ വലിയ ചാഞ്ചാട്ടങ്ങൾക്ക് കാരണമായി കഴിഞ്ഞു. പുതിയ കോൺട്രാക്ടുകൾ വെള്ളിയാഴ്ചയും, എക്സിറ്റ് പോൾ തിങ്കളാഴ്ചയും, യഥാർത്ഥ തിരഞ്ഞെടുപ്പ് ചിത്രം ചൊവ്വാഴ്ചയും ഇന്ത്യൻ വിപണിയെ കൂടുതൽ ചാഞ്ചാട്ടഭരിതമാക്കുമെന്നും
കരുതുന്നു. തിരഞ്ഞെടുപ്പ് റിസൾട്ട് വരുന്നത് വരെ വിപണിയിൽ നിന്നും റീടെയ്ൽ നിക്ഷേപകർ വിട്ടു നിന്നേക്കാവുന്നത് വിപണിയുടെ ചടുലതയെയും ബാധിക്കും. അവസാന ഘട്ടം പോളിങ്ങിന്റെ ശതമാനക്കണക്കുകളും വിപണിയ്ക്ക് പ്രധാനമാണ്.
ഫെഡ് പേടിയിൽ വിപണി
വീണ്ടും ഫെഡ് അംഗങ്ങളുടെ ഡോളറിനെ താങ്ങിനിർത്താനുള്ള ശ്രമങ്ങൾ ഫലം കണ്ടെങ്കിലും എൻവീഡിയയുടെ പിന്തുണയിൽ ഇന്നലെയും അമേരിക്കൻ വിപണി മിക്സഡ് ക്ളോസിങ് നടത്തി. എൻവീഡിയ ഇന്നലെ 7% കയറിയത് നാസ്ഡാകിന് പുതിയ റെക്കോർഡ് ഉയരവും 17000 പോയിന്റിന് മുകളിലുള്ള ആദ്യ ക്ളോസിങ്ങും സമ്മാനിച്ചു. എന്നാൽ ബോണ്ട് യീൽഡ് വീണ്ടും മുന്നേറി തുടങ്ങിയത് ഏഷ്യൻ വിപണി സമയത്ത് അമേരിക്കൻ ഫ്യൂച്ചറിന് വീണ്ടും തിരുത്തലും നൽകി. ചൈനയൊഴികെയുള്ള ഏഷ്യൻ വിപണികൾക്ക് പിന്നാലെ ഇന്ന് യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ഫെഡ് റിസേർവ് നിരക്ക് വർദ്ധന ‘’ഒഴിവാക്കിയിട്ടില്ല’’ എന്ന ഇലിനോയ്സ് ഫെഡ് പ്രസിഡന്റായ നീൽ കഷ്‌കരിയുടെ പ്രസ്താവന വീണ്ടും വിപണിക്ക് ക്ഷീണമാണ്. നാളെ അമേരിക്കൻ ജിഡിപിയും, വെള്ളിയാഴ്ച അമേരിക്കൻ പിസിഇ ഡേറ്റയും വരാനിരിക്കുന്നത് അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. ഫെഡ് റിസർവ് തീരുമാനങ്ങളെ സ്വാധീനിക്കുന്ന പിസിഇ ഡേറ്റയായിരിക്കും അമേരിക്കൻ വിപണിയുടെ തുടർഗതി നിർണയിക്കുക.
ചൈനീസ് സ്റ്റിമുലസ്
ചൈന വീണ്ടും ഭവനനിർമാണ മേഖലയെ കൈപിടിച്ചുയർത്താനായി ഉത്തേജന നടപടികൾ പ്രഖ്യാപിച്ചത് ഇന്ന് ചൈനീസ് വിപണിക്ക് അനുകൂലമായി. ചൈനീസ് ഉത്തേജന നടപടികൾ ലോഹങ്ങൾക്കും, ക്രൂഡ് ഓയിലിനും വളരെ അനുകൂലമാണ്. ബേസ് മെറ്റലുകൾക്കൊപ്പം ക്രൂഡ് ഓയിലും ഇന്ന് മുന്നേറി തുടങ്ങി.
ക്രൂഡ് ഓയിൽ
ചൈനീസ് സ്റ്റിമുലസിനൊപ്പം ഒപെകിന്റെ മീറ്റിങ് നടക്കാനിരിക്കുന്നതും ക്രൂഡ് ഓയിലിന് അനുകൂലമാണ്. അമേരിക്കയുടെ പിസിഇ ഡേറ്റക്കനുസരിച്ച് ഡോളറിന്റെ ചലനങ്ങളും ക്രൂഡ് ഓയിലിന്റെ സ്വാധീനിക്കും. ബ്രെന്റ് ക്രൂഡ് ഓയിൽ വില 84 ഡോളറിലാണ് തുടരുന്നത്.
സ്വർണം
ഫെഡ് ഫിയർ വീണ്ടും അമേരിക്കൻ ബോണ്ട് യീൽഡിന് മുന്നേറ്റം നൽകിയത് ഇന്ന് സ്വർണത്തിനും നേരിയ തിരുത്തൽ നൽകി. രാജ്യാന്തര സ്വർണവില ഇന്ന് 2344 ഡോളറിലേക്കും ഇറങ്ങി. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് 4.56ലാണ് തുടരുന്നത്.
നാളത്തെ റിസൾട്ടുകൾ
ഭാരത് ഡൈനാമിക്സ്, നാഷണൽ ഫെർട്ടിലൈസർ, പിടിസി ഇന്ത്യ, അപ്പോളോ ഹോസ്പിറ്റൽ, പ്രാജ് ഇൻഡസ്ട്രീസ്, സ്വാൻ എനർജി, മുതൂറ് ഫിനാൻസ്, സ്കൈ ഗോൾഡ്, പിസി ജ്വെല്ലറി, പ്ലാസ കേബിൾ, സൺടെക്ക് റിയൽറ്റി, രാമ സ്റ്റീൽ, വിസ സ്റ്റീൽ, യാത്ര, ലക്സ് ഇൻഡസ്ട്രീസ് മുതലായ കാമപണികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.