ഐടി വീണു, ഇന്ത്യൻ വിപണിയിൽ തിരഞ്ഞെടുപ്പ് പേടി
ഫെഡ് പേടിയിൽ നഷ്ടം കുറിച്ച അമേരിക്കൻ വിപണിക്ക് പിന്നാലെ നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ന് ഇന്ത്യൻ വിപണിയും നഷ്ടതുടക്കമാണ് നേടിയത്. ആദ്യമണിക്കൂറുകളിൽ തിരിച്ചു വരവിന് ശ്രമിച്ച ഇന്ത്യൻ വിപണിക്ക് ഐടി വീഴ്‌ച്ചക്കൊപ്പം തെരെഞ്ഞെടുപ്പ് പേടിയിലുള്ള ലാഭമെടുക്കലും എഫ്&ഓ ക്ളോസിങ്
ഫെഡ് പേടിയിൽ നഷ്ടം കുറിച്ച അമേരിക്കൻ വിപണിക്ക് പിന്നാലെ നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ന് ഇന്ത്യൻ വിപണിയും നഷ്ടതുടക്കമാണ് നേടിയത്. ആദ്യമണിക്കൂറുകളിൽ തിരിച്ചു വരവിന് ശ്രമിച്ച ഇന്ത്യൻ വിപണിക്ക് ഐടി വീഴ്‌ച്ചക്കൊപ്പം തെരെഞ്ഞെടുപ്പ് പേടിയിലുള്ള ലാഭമെടുക്കലും എഫ്&ഓ ക്ളോസിങ്
ഫെഡ് പേടിയിൽ നഷ്ടം കുറിച്ച അമേരിക്കൻ വിപണിക്ക് പിന്നാലെ നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ന് ഇന്ത്യൻ വിപണിയും നഷ്ടതുടക്കമാണ് നേടിയത്. ആദ്യമണിക്കൂറുകളിൽ തിരിച്ചു വരവിന് ശ്രമിച്ച ഇന്ത്യൻ വിപണിക്ക് ഐടി വീഴ്‌ച്ചക്കൊപ്പം തെരെഞ്ഞെടുപ്പ് പേടിയിലുള്ള ലാഭമെടുക്കലും എഫ്&ഓ ക്ളോസിങ്
ഫെഡ് പേടിയിൽ നഷ്ടം കുറിച്ച അമേരിക്കൻ വിപണിക്ക് പിന്നാലെ നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ന് ഇന്ത്യൻ വിപണിയും നഷ്ടതുടക്കമാണ് നേടിയത്. ആദ്യമണിക്കൂറുകളിൽ തിരിച്ചു വരവിന് ശ്രമിച്ച ഇന്ത്യൻ വിപണിക്ക് ഐടി വീഴ്‌ച്ചക്കൊപ്പം തിരഞ്ഞെടുപ്പ് പേടിയിലുള്ള ലാഭമെടുക്കലും എഫ്&ഓ ക്ളോസിങ് ദിനത്തിൽ വിനയായി. എങ്കിലും അവസാന മണിക്കൂറിൽ നടന്ന ഷോർട് കവറിങ് ഇന്ത്യൻ വിപണിയുടെ നഷ്ടം കുറയ്ക്കാൻ സഹായിച്ചു.
നാസ്ഡാകിന്റെ വീഴ്ചക്ക് പിന്നാലെ ഇന്നത്തെ അമേരിക്കൻ ഫ്യൂച്ചറിന്റെ വീഴ്ചയും ഇന്ന് ഐടി സെക്ടറിനെ 2% വീഴിച്ചത് ഇന്ത്യൻ വിപണിക്ക് നിർണായകമായി. മെറ്റൽ സെക്ടർ 3% തകർന്നപ്പോൾ , ഫാർമ, ഓട്ടോ, എനർജി, ഇൻഫ്രാ സെക്ടറുകലും ഇന്ന് 1%ൽ കൂടുതൽ വീണു. ഇന്നലെ വീണ ബാങ്കിങ് സെക്ടർ മാത്രമാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ പോസിറ്റീവ് ക്ളോസിങ് നേടിയത്.
ഫലം നാലിന്
ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ജൂൺ ഒന്നിന് നടക്കാനിരിക്കെ ഇന്ത്യൻ വിപണി തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് എത്തിക്കഴിഞ്ഞു. വിദേശഫണ്ടുകൾക്കൊപ്പം റീറ്റെയ്ൽ നിക്ഷേപകരും ‘’സുരക്ഷിതത്വം’’ തേടുന്നത് അടുത്ത രണ്ട് സെഷനുകളിലും ഇന്ത്യൻ വിപണിയിൽ പ്രകടമായ ചലനങ്ങൾക്ക് വഴിവച്ചേക്കും. തിരഞ്ഞെടുപ്പിൽ മോഡി വീണ്ടും അധികാരത്തിലെത്തുമെന്ന ശുഭപ്രതീക്ഷയിലാണ് ഇന്ത്യൻ നിക്ഷേപകസമൂഹം.
മെറ്റൽ വീഴ്ച
നാലാം പാദത്തിൽ ടാറ്റ സ്റ്റീലിന് വിപണി പ്രതീക്ഷക്കൊപ്പം മുന്നേറാനാകാതെ വന്നതും ഇന്ന് ഇന്ത്യൻ മെറ്റൽ സെക്ടറിനും തിരുത്തൽ നൽകി. മുൻ പാദത്തിൽ നിന്നും ഫ്ലാറ്റ് റിസൾട്ട് പ്രഖ്യാപിച്ച ടാറ്റ സ്റ്റീൽ 4% തകർന്നപ്പോൾ സെയിൽ, നാഷണൽ അലുമിമിയം എന്നിവ 2%വും, ഈ മാസത്തിൽ വലിയ മുന്നേറ്റം കുറിച്ച ഹിന്ദ് സിങ്കും, ഹിന്ദ് കോപ്പറും 5% വീതവും വീണു.
ഇന്ത്യൻ ജിഡിപി നാളെ
ഇന്ത്യയുടെ നാലാം പാദ ജിഡിപി കണക്കുകൾ നാളെ പുറത്ത് വരുന്നത് ഇന്ത്യൻ വിപണിക്കും പ്രധാനമാണ്. കഴിഞ്ഞ പാദത്തിൽ 8.4% വളർച്ച കുറിച്ച ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം കഴിഞ്ഞ പാദത്തിൽ 7%ൽ താഴെയാകും വളർന്നിട്ടുണ്ടാകുക എന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ ഫിസ്കൽ ഡെഫിസിറ്റ് കണക്കുകളും ഇൻഫ്രാ ഔട്ട്പുട് കണക്കുകളും നാളെ പുറത്ത് വരുന്നതും ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്.
അമേരിക്കൻ ജിഡിപി ഇന്ന്
ഫെഡ് ഒഫിഷ്യലുകൾ വളരെ സമർത്ഥമായി ഡോളർ വില വീഴാതെ കാത്തപ്പോൾ അമേരിക്കൻ ഓഹരി വിപണി ഇന്നലെയും നഷ്ടം കുറിച്ചു. സെപ്റ്റംബറിൽ ഫെഡ് റിസേർവ് നിരക്കുകൾ കുറച്ചു തുടങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന അമേരിക്കൻ വിപണിയെ വീണ്ടും നിരക്കുയർത്തൽ ഭീഷണിയിലേക്ക് ഫെഡ് അംഗമായ നീൽ കഷ്‌കരി എത്തിച്ചപ്പോൾ നാസ്ഡാക് വീണ്ടും 17000 പോയിന്റിൽ താഴെ ക്ളോസ് ചെയ്യുകയും, ഏഷ്യൻ വിപണി സമയത്ത് അമേരിക്കൻ ഫ്യൂച്ചറുകൾ വീണ്ടും വീഴുകയും ചെയ്തു. ഇന്നലെ 1%ൽ കൂടുതൽ വീണ ഡൗ ജോൺസ് ഇന്നും നഷ്ടത്തുടക്കം പ്രതീക്ഷിക്കുന്നു.
ഇന്ന് വരുന്ന അമേരിക്കയുടെ ആദ്യ പാദ ജിഡിപി കണക്കുകൾ നാളെ പിസിഇ ഡേറ്റ വരുന്നതിന് മുന്നോടിയായി അമേരിക്കൻ വിപണിക്ക് വഴി കാണിക്കും. ഇന്ന് വരുന്ന അമേരിക്കൻ ജോബ് ഡേറ്റയും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്.
നാളെ ചൈനയുടെ മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകളും, ജാപ്പനീസ് ഡേറ്റകളും ഏഷ്യൻ വിപണികളെയും, യൂറോ സോൺ സിപിഐ ഡേറ്റയും, ഫ്രഞ്ച് ജിഡിപി, സിപിഐ ഡേറ്റകളും യൂറോപ്യൻ വിപണിയെയും സ്വാധീനിക്കും.
ക്രൂഡ് ഓയിൽ
ഡോളറിന്റെ മുന്നേറ്റവും , ഫെഡ് ഫിയറും ഇന്ന് ക്രൂഡ് ഓയിലിനും തിരുത്തൽ നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ വീണ്ടും 83 ഡോളറിലേക്കിറങ്ങി. ഫെഡ് നിരക്ക് തീരുമാനങ്ങൾ ക്രൂഡ് ഓയിൽ ആവശ്യകതയെ ബാധിക്കില്ലെന്ന ധാരണയും, ഒപെക് യോഗതീരുമാനങ്ങളും ക്രൂഡ് ഓയിലിന് പ്രധാനമാണ്.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറിയത് സ്വർണത്തിന് തിരുത്തൽ നൽകിയെങ്കിലും ഏഷ്യൻ വിപണി സമയത്ത് സ്വർണം വീണ്ടും 2355 മേഖലയിലേക്ക് തിരികെ കയറി. ഫെഡ് നിരക്ക് വർദ്ധന നടത്തിയാലും തുടരുന്ന യുദ്ധങ്ങളടക്കമുള്ള മറ്റ് ഭീഷണികൾ തുടർന്നും സ്വർണത്തിന്റെ ഡിമാന്റ് ഉയർത്തുമെന്നും കരുതുന്നു.