ഐടിയുടെ ചിറകിലേറി ഇന്ത്യൻ വിപണി, പൊതുമേഖല ബാങ്കുകൾക്ക് നഷ്ടം
2024ന്റെ രണ്ടാം പകുതിയിലെ ആദ്യദിനവും നേരിയ വ്യത്യാസത്തിൽ റെക്കോർഡ് നഷ്ടമായെങ്കിലും ഇന്ത്യൻ വിപണി നേട്ടത്തോടെ തന്നെ തുടങ്ങി. ഇന്നും അര ശതമാനം നേട്ടത്തിൽ 24141 പോയിന്റിൽ നിഫ്റ്റി ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 80000 പോയിന്റിലേക്ക് ഒന്ന് കൂടി അടുത്ത് 79476 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.

2024ന്റെ രണ്ടാം പകുതിയിലെ ആദ്യദിനവും നേരിയ വ്യത്യാസത്തിൽ റെക്കോർഡ് നഷ്ടമായെങ്കിലും ഇന്ത്യൻ വിപണി നേട്ടത്തോടെ തുടങ്ങി. ഇന്നും അര ശതമാനം നേട്ടത്തിൽ 24141 പോയിന്റിൽ നിഫ്റ്റി ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 80000 പോയിന്റിലേക്ക് ഒന്ന് കൂടി അടുത്ത് 79476 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.
ഐടിക്കൊപ്പം ഇന്ന് ഇന്ത്യൻ വിപണിയിലെ ഒട്ടു മിക്ക സെക്ടറുകളും നേട്ടമുണ്ടാക്കിയപ്പോൾ റിയൽറ്റി, എനർജി സെക്ടറുകളും, പൊതു മേഖല ബാങ്കുകളും മാത്രം നഷ്ടം കുറിച്ചു. സ്‌മോൾ ക്യാപ് സൂചിക 1.5% നേട്ടമുണ്ടാക്കിയപ്പോൾ മിഡ് ക്യാപ് സൂചികയും 1% നേട്ടമുണ്ടാക്കി. ഓട്ടോ അക്‌സെസറീസ്, ഇവി ഓഹരികളും നേട്ടം കുറിച്ചു.
റെക്കോർഡ് തിരുത്താൻ ഐടി
ഇന്ന് വീണ്ടും 37000 പോയിന്റ് കടന്ന ഇന്ത്യൻ ഐടി സൂചിക രണ്ട് ശതമാനത്തോളം മുന്നേറി 36869 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അടുത്ത ആഴ്‌ചയിൽ ടിസിഎസ്സിന്റെയും, എച്ച്സിഎൽ ടെക്കിന്റെയും റിസൾട്ടുകൾ വരാനിരിക്കുന്നത് ഇന്ത്യൻ ഐടി മേഖലയ്ക്ക് പ്രധാനമാണ്. ഫെഡ് റിസേർവ് സെപ്റ്റംബറിൽ തന്നെ ഫെഡ് നിരക്കുകൾ കുറച്ചു തുടങ്ങുമെന്ന ധാരണയും ഇന്ത്യൻ ഐടി മേഖലയ്ക്ക് റിസൾട്ടിനൊപ്പം പിന്തുണ നൽകിയേക്കാം.
വാഹന വില്പന കുതിക്കുന്നു
ജൂണിലെ മികച്ച വാഹനവില്പനക്കണക്കുകൾ ഇന്ത്യൻ ഓട്ടോ സെക്ടറിനും ഇന്ന് അനുകൂലമായി. മാരുതി 179228 വാഹനങ്ങളുടെ വില്പന നടത്തിയപ്പോൾ ബജാജ് ഓട്ടോ, മഹിന്ദ്ര, ഐഷർ മുതലായവയും വില്പന മുന്നേറ്റം കുറിച്ചു.
ഫെഡ് മിനുട്സ് മുന്നിൽ
പിസിഇ ഡേറ്റയുടെ പിൻബലത്തിൽ റെക്കോർഡ് കുറിച്ച ശേഷം വെള്ളിയാഴ്ച അമേരിക്കൻ വിപണി നഷ്ടം കുറിച്ചെങ്കിലും ഇന്ന് അമേരിക്കൻ ഫ്യൂച്ചറുകൾ വീണ്ടും നേട്ടത്തിലാണ് തുടരുന്നത്. ഏഷ്യൻ വിപണികൾക്ക് പിന്നാലെ, യൂറോപ്യൻ വിപണികളും നേട്ടത്തിൽ തന്നെ വ്യാപാരം തുടരുന്നു. അമേരിക്കൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ അമേരിക്കൻ വിപണിയെയും, ജർമ്മൻ സിപിഐ ഡേറ്റ യൂറോപ്യൻ വിപണിയെയും ഇന്ന് സ്വാധീനിക്കും.
ഫെഡ് ചെയർമാൻ നാളെ സംസാരിക്കാനിരിക്കുന്നതും, ബുധനാഴ്ച ഫെഡ് മിനുട്സും, വെള്ളിയാഴ്ച നോൺ ഫാം പേ റോൾ ഡേറ്റയും വരാനിരിക്കുന്നതും അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിക്കും പ്രധാനമാണ്. ബുധനാഴ്ചയും, വ്യാഴാഴ്ചയും സ്വാതന്ത്ര്യ ദിനാവധികൾ ആഘോഷിക്കുന്ന അമേരിക്കൻ വിപണി ഇന്നും നാളെയും നേരിയ സമ്മർദ്ദം പ്രതീക്ഷിക്കുന്നു.
ക്രൂഡ് ഓയിൽ
അമേരിക്കൻ പിസിഇ ഡേറ്റ വിപണി പ്രതീക്ഷക്കൊപ്പം നിന്നത് ഡോളറിന് നൽകിയ തിരുത്തൽ ക്രൂഡ് ഓയിലിനും അനുകൂലമായി. ബ്രെന്റ് ക്രൂഡ് ഓയിൽ 85 ഡോളറിന് മുകളിലാണ് വ്യാപാരം തുടരുന്നത്. ചൈനീസ് മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ മോശമായത് ക്രൂഡ് ഓയിലിനും ബേസ് മെറ്റലുകൾക്കും ക്ഷീണമാണെങ്കിലും ഇന്ന് തന്നെ അമേരിക്കൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ വരാനിരിക്കുന്നത് പ്രതീക്ഷയാണ്.
സ്വർണം
ബോണ്ട് യീൽഡ് മുന്നേറിയതിനൊപ്പം ക്രമപ്പെട്ട രാജ്യാന്തര സ്വർണ വില ഇന്ന് ഏഷ്യൻ വിപണി സമയത്ത് നേട്ടമുണ്ടാക്കി. സ്വർണ വില ഇന്ന് 2340 ഡോളറിലാണ് തുടരുന്നത്. നാളത്തെ ഫെഡ് ചെയർമാന്റെ പ്രസ്താവനകൾ സ്വർണ വിലയേയും സ്വാധീനിക്കും.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.