ചരിത്രത്തിലാദ്യമായി 80,000 കടന്ന് സെൻസെക്സ്! നിഫ്റ്റിയും കുതിക്കുന്നു
ചരിത്രത്തിലാദ്യമായി 30 ഓഹരികളടങ്ങിയ സൂചികയായ ബിഎസ് ഇ സെൻസെക്സ് 80,000 കടന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ 597 പോയിന്റ് ഉയർന്ന് സെൻസെക്സ് റെക്കോഡ് കുതിപ്പ് നടത്തുകയായിരുന്നു. നിലവിലിപ്പോൾ സെൻസെക്സ് 513 പോയിന്റ് നേട്ടത്തിൽ 80074 ലിലും നിഫ്റ്റി157 പോയിന്റ് കുതിച്ച് 24281 ലുമാണ് വ്യാപാരം

ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലാദ്യമായി 30 ഓഹരികളടങ്ങിയ സൂചികയായ ബിഎസ് ഇ സെൻസെക്സ് 80,000 കടന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ 597 പോയിന്റ് ഉയർന്ന് സെൻസെക്സ് റെക്കോഡ് കുതിപ്പ് നടത്തുകയായിരുന്നു. നിലവിലിപ്പോൾ സെൻസെക്സ് 513 പോയിന്റ് നേട്ടത്തിൽ 80,074 ലിലും നിഫ്റ്റി157 പോയിന്റ് കുതിച്ച് 24,281 ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാപാര വേളയുടെ തുടക്കത്തിൽ എൻഎസ് ഇ യും 24,292 എന്ന പുതിയ ഉയരം തൊട്ടു. ബാങ്കിങ് ഓഹരികളിലെ കനത്ത വാങ്ങൽ പ്രവണയും ആഗോള വിപണിയിൽ നിന്നുള്ള അനുകൂല പ്രവണതകളുമാണ് വിപണിയെ മുന്നേറ്റത്തിന്റെ പാതയിലേയ്ക്ക് നയിക്കുന്നത്.
ഇന്നലെ ബാങ്കിങ് ഓഹരികൾ നഷ്ടത്തിലായിരുന്നു. അദാനിക്കെതിരെ കോളിളക്കമുണ്ടാക്കിയ ഹിൻഡൻബർഗ് റിസർച്ചിന് സെബി അയച്ച നോട്ടീസിന് കൊടുത്ത മറുപടിയിൽ കോട്ടക്ക് മഹിന്ദ്ര ബാങ്കിന്റെ പേര് പരാമർശിച്ചതാണ് ബാങ്കിങ് സെക്ടറിനാകെ ക്ഷീണമായത്.
ബാങ്കുകളുടെ ആദ്യപാദഫലങ്ങൾ വരാനിരിക്കെ ബാങ്കിങ് ഓഹരികളിലെ ഇന്നലത്തെ തിരുത്തൽ നിക്ഷേപകർ അവസരമാക്കിയതാണ് ഇന്ന് തുടക്കത്തിൽ കുതിപ്പിന് കാരണമായത്.