മ്യൂച്ചൽ ഫണ്ടിൽ നിന്ന് എപ്പോഴൊക്കെ പണം പിൻവലിക്കാം?
മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോഴെല്ലാം കേൾക്കുന്ന കാര്യമാണ് എപ്പോൾ വേണമെങ്കിലും തുക പിൻവലിക്കാമെന്നത്. ബാങ്കിലെ സ്ഥിര നിക്ഷേപമോ സ്വർണമോ ഒക്കെയാണെങ്കിൽ പോലും പെട്ടെന്നങ്ങ് പിൻവലിക്കാൻ പറ്റില്ല എന്നൊക്കെയുള്ള താരതമ്യപ്പെടുത്തലുകളും കേൾക്കാം. അല്ലെങ്കിൽ തന്നെ ഓഹരി

മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോഴെല്ലാം കേൾക്കുന്ന കാര്യമാണ് എപ്പോൾ വേണമെങ്കിലും തുക പിൻവലിക്കാമെന്നത്. ബാങ്കിലെ സ്ഥിര നിക്ഷേപമോ സ്വർണമോ ഒക്കെയാണെങ്കിൽ പോലും പെട്ടെന്നങ്ങ് പിൻവലിക്കാൻ പറ്റില്ല എന്നൊക്കെയുള്ള താരതമ്യപ്പെടുത്തലുകളും കേൾക്കാം. അല്ലെങ്കിൽ തന്നെ ഓഹരി വിപണി പുതിയ നേട്ടം കൊയ്യുമ്പോൾ മ്യൂച്ചൽ ഫണ്ടിലൂടെ അതിന്റെ നേട്ടമെടുക്കാൻ ആരാണ് ആഗ്രഹിക്കാത്തത്?
പക്ഷെ നിക്ഷേപത്തിൽ നിന്ന് ഇടയ്ക്ക് പണം പിൻവലിക്കുന്നത് നല്ല പ്രവണതയല്ല. കാരണം ഏത് നിക്ഷേപമായാലും ഒരു ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടായിരിക്കണം ആരംഭിക്കേണ്ടത്. വീട്, മക്കളുടെ വിദ്യാഭ്യാസം, അവരുടെ വിവാഹം, ജോലിയിൽ നിന്ന് വിരമിച്ച ശേഷമുള്ള ജീവിതം അങ്ങനെ പല കാര്യങ്ങളും നിക്ഷേപ ലക്ഷ്യത്തിലുണ്ടാകാം. അവ സാധിക്കുന്നതിനു മുമ്പ് നിക്ഷേപം പിൻവലിക്കുന്നത് ലക്ഷ്യത്തിൽ നിന്നുള്ള പിന്തിരിയലാണ്.
എങ്കിലും ചിലപ്പോൾ ലക്ഷ്യത്തിലേയ്ക്ക് എത്തുന്നതു വരെ കാത്തിരിക്കാതെ നിക്ഷേപം പിൻവലിക്കേണ്ടി വരും. എപ്പോഴാണത്?
∙അടിയന്തരമായി എന്തെങ്കിലും സാമ്പത്തിക ആവശ്യമുണ്ടായാല്‍ ഫണ്ട് റിഡീം ചെയ്യാം.
∙നിങ്ങൾ നിക്ഷേപിച്ച ഫണ്ടിന്റെ പ്രവർത്തനമോ തന്ത്രങ്ങളോ മാറ്റിയാൽ, അതു കൊണ്ട് കാര്യമായി നേട്ടം കിട്ടില്ലെന്ന് തോന്നിയാല്‍ ആ ഫണ്ട് മാറ്റുന്നതാണ് നല്ലത്.
∙വിചാരിച്ച രീതിയിൽ ഫണ്ട് പ്രകടനം നടത്തുന്നില്ലെങ്കിൽ എത്രയും പെട്ടെന്ന് ആ ഫണ്ട് റീഡിം ചെയ്യുകയോ, റീബാലൻസ് ചെയ്യുകയോ വേണം. മ്യൂച്ചൽഫണ്ടിൽ നിക്ഷേപിച്ചിട്ട് നേട്ടം കിട്ടും എന്നു കരുതി അനങ്ങാതിരിക്കുന്നത് കൊണ്ട് കാര്യമില്ല. ഫണ്ട് എങ്ങനെ പ്രകടനം നടത്തുന്നുവെന്ന് ഇടയ്ക്കിടെ പരിശോധിച്ചു കൊണ്ടിരിക്കണം.
∙വിപണി നീക്കത്തിൽ തിരിച്ചടി കിട്ടാൻ സാധ്യതയുണ്ടെന്ന് തോന്നിയാൽ നേട്ടമെടുക്കാം. പക്ഷേ കാര്യങ്ങൾ പഴയതു പോലെയാകുമ്പോൾ നിക്ഷേപം തുടരണം.
∙ നിലവിലെ ഫണ്ടിൽ നിന്ന് മറ്റൊന്നിലേയ്ക്ക് സ്വിച്ച് ഓവർ ചെയ്യണമെങ്കിലും റിഡീം ചെയ്യാം. പോർട്ട് ഫോളിയോ വൈവധ്യവൽക്കരിക്കണമെങ്കിലും നിലവിലുള്ളത് റിഡീം ചെയ്യാം
∙ മ്യൂച്ചൽ ഫപണ്ട് കമ്പനി നിക്ഷേപ ലക്ഷ്യത്തിൽ മാറ്റം വരുത്തുകയാണെങ്കിൽ അതിനനുസരിച്ച് നിലവിലെ ഫണ്ട് പ്രകടനം നടത്തുന്നില്ലെന്ന് വന്നാൽ അത് റിഡീം ചെയ്യാനാകും.
∙ നിലവിലെ വരുമാനത്തിലോ ചെലവിനത്തിലോ മാറ്റം വരികയാണെങ്കിൽ അതിനനുസരിച്ച് അഡ്ജസ്റ്റ് ചെയ്യുന്നതിന് ഫണ്ടുകൾ റിഡീം ചെയ്യാം.
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ നിക്ഷേപം ലക്ഷ്യത്തിലേയ്ക്ക് എത്താറായെങ്കിൽ നിക്ഷേപം ഒറ്റയടിക്ക് പിൻവലിക്കുന്നതിനു പകരം ഘട്ടം ഘട്ടമായി പിൻവലിക്കുന്നതാണ് നല്ലത്.
മ്യൂചല്‍ ഫണ്ട് നിക്ഷേപത്തിനു തുടക്കം കുറിക്കുമ്പോള്‍ തന്നെ നിങ്ങളുടെ നിക്ഷേപ ലക്ഷ്യം എന്താണെന്നും അത് എത്ര നാള്‍ കഴിയുമ്പോഴാണ് പിന്‍വലിക്കേണ്ടതെന്നും സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം.