വെള്ളിയാഴ്ച ഐടി പിന്തുണയിൽ പുതിയ റെക്കോർഡ് കുറിച്ചു മുന്നേറിയ ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ ആഴ്ചയിലും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മുൻആഴ്ചയിൽ 24,323ൽ ക്ളോസ് ചെയ്ത നിഫ്റ്റി 24,592 പോയിന്റെന്ന പുതിയ ഉയരം കുറിച്ച ശേഷം 24,502ൽ വെള്ളിയാഴ്ച വ്യാപാരാന്ത്യത്തിലുള്ളത്. സെൻസെക്സ് 80,893 പോയിന്റ് വരെ

വെള്ളിയാഴ്ച ഐടി പിന്തുണയിൽ പുതിയ റെക്കോർഡ് കുറിച്ചു മുന്നേറിയ ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ ആഴ്ചയിലും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മുൻആഴ്ചയിൽ 24,323ൽ ക്ളോസ് ചെയ്ത നിഫ്റ്റി 24,592 പോയിന്റെന്ന പുതിയ ഉയരം കുറിച്ച ശേഷം 24,502ൽ വെള്ളിയാഴ്ച വ്യാപാരാന്ത്യത്തിലുള്ളത്. സെൻസെക്സ് 80,893 പോയിന്റ് വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളിയാഴ്ച ഐടി പിന്തുണയിൽ പുതിയ റെക്കോർഡ് കുറിച്ചു മുന്നേറിയ ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ ആഴ്ചയിലും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മുൻആഴ്ചയിൽ 24,323ൽ ക്ളോസ് ചെയ്ത നിഫ്റ്റി 24,592 പോയിന്റെന്ന പുതിയ ഉയരം കുറിച്ച ശേഷം 24,502ൽ വെള്ളിയാഴ്ച വ്യാപാരാന്ത്യത്തിലുള്ളത്. സെൻസെക്സ് 80,893 പോയിന്റ് വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളിയാഴ്ച ഐടി പിന്തുണയിൽ പുതിയ റെക്കോർഡ് കുറിച്ചു മുന്നേറിയ ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ ആഴ്ചയിലും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മുൻആഴ്ചയിൽ 24,323ൽ ക്ളോസ് ചെയ്ത നിഫ്റ്റി 24,592 പോയിന്റെന്ന പുതിയ ഉയരം കുറിച്ച ശേഷം 24,502ൽ വെള്ളിയാഴ്ച വ്യാപാരാന്ത്യത്തിലുള്ളത്. സെൻസെക്സ് 80,893 പോയിന്റ് വരെ മുന്നേറിയ ശേഷം 80,519ലെത്തി. 

മെറ്റൽ, ബാങ്ക്, ഫിനാൻഷ്യൽ, ഓട്ടോ സെക്ടറുകൾ കഴിഞ്ഞ ആഴ്ചയിൽ നഷ്ടം കുറിച്ചപ്പോൾ എഫ്എംസിജി 4.7%, ഐടി 3.4%, എനർജി 2.4%,  ഫാർമ 2% എന്നിങ്ങനെ ഉയർന്ന് വിപണിക്ക് പിന്തുണ നൽകി. ഓയിൽ ആൻഡ് ഗ്യാസ് സെക്ടർ കഴിഞ്ഞ ആഴ്ച 4.4% നേട്ടമുണ്ടാക്കി.  

ADVERTISEMENT

ബജറ്റ് ഇങ്ങെത്തി
 

ജൂലൈ 23ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തന്റെ 'റെക്കോർഡ്' ബജറ്റ് അവതരിപ്പിക്കുമ്പോൾ ഗ്രാമീണ-കാർഷിക മേഖലയ്ക്ക് വേണ്ടി വ്യാവസായിക-നഗരവൽകരണ മേഖലകളെ കൈവിടില്ല എന്ന പ്രതീക്ഷയിലാണ് വിപണി. ആർബിഐ നൽകിയ 'അപ്രതീക്ഷിത ബമ്പർ ലാഭവിഹിത'മടക്കമുള്ള സർക്കാരിന്റെ 'വരുമാന' വളർച്ചയാണ് വിപണിയുടെ ബജറ്റ് പ്രത്യാശയുടെ അടിസ്ഥാനം. ക്യാപിറ്റൽ ഗെയിൻ ടാക്സ് അടക്കമുള്ള കാര്യങ്ങളിൽ സർക്കാർ ജനപക്ഷത്തായിരിക്കുമെന്നും വിപണി പ്രതീക്ഷിക്കുന്നു. 

Image: Shutterstock/LookerStudio

പാത നിർമാണം, ഭവന നിർമാണം, കപ്പൽ നിർമാണം, ഭവനവായ്പ, പവർ, പവർ ഫിനാൻസ്, വൈദ്യുതീകരണം, പുനരുപയോഗ ഊർജം, ഇവി, ഹൈഡ്രജൻ മുതലായ മേഖലകൾ ബജറ്റിൽ വലിയ പിന്തുണ പ്രതീക്ഷിക്കുന്നു. റെയിൽ, വളം, ഡിഫൻസ് മേഖലകൾ ബജറ്റ് പ്രതീക്ഷയിൽ വലിയ മുന്നേറ്റം നേടിക്കഴിഞ്ഞു.

വ്യാവസായിക വളർച്ച മുന്നോട്ട്
 

ADVERTISEMENT

ഇന്ത്യയുടെ റീടെയ്ൽ പണപ്പെരുപ്പം ജൂണിൽ കഴിഞ്ഞ നാല് മാസങ്ങളിലെ ഏറ്റവും ഉയർന്ന വാർഷിക വളർച്ച നിരക്കായ 5.08% കുറിച്ചു. മേയിൽ 4.80% വളർച്ച കുറിച്ച സിപിഐ ഡേറ്റ അത്ര തന്നെ വളർച്ചയിൽ തുടരുമെന്നായിരുന്നു അനുമാനം. മേയിൽ മാനുഫാക്ച്ചറിങ് സെക്ടറിന്റെ കൂടി പിൻബലത്തിൽ ഇന്ത്യയുടെ വ്യാവസായികോല്പാദനം 5.9% വാർഷികവളർച്ച കുറിച്ചതും വിപണിക്ക് അനുകൂലമാണ്.

യുഎസ് പണപ്പെരുപ്പം കുറയുന്നു

ജൂണിൽ യുഎസിലെ പണപ്പെരുപ്പം 0.1 ശതമാനം കുറഞ്ഞ് 3% മാത്രം വാർഷിക വളർച്ച കുറിച്ചത് ഫെഡ് റേറ്റ് കുറയ്ക്കൽ സാധ്യത വീണ്ടും വർദ്ധിപ്പിച്ചു. എന്നാൽ ഫാക്ടറി ഗേറ്റ് വിലക്കയറ്റം കുറിക്കുന്ന യുഎസ് പിപിഐ ഡേറ്റ ജൂണിൽ അനുമാനത്തിനും മുകളിൽ 2.6%  വളർച്ചയാണ് കുറിച്ചത്. റെക്കോർഡ് നിലയിലെ കയറ്റിറക്കങ്ങൾക്ക് ശേഷം കഴിഞ്ഞ ആഴ്ചയിൽ അമേരിക്കൻ വിപണി ഫ്ലാറ്റ് ഒരു ഫ്ലാറ്റ് ക്ളോസിങ്ങാണ് നടത്തിയത്. 

ഫെഡ് നിരക്ക് കുറയ്ക്കൽ സൂചനകൾ കാത്തിരിക്കുന്ന അമേരിക്കൻ വിപണിക്ക് പ്രധാന റിസൾട്ടുകളും അടുത്ത ആഴ്ച മുതൽ സ്വാധീനകാരണമാകും. ഈ മാസം 30-31 തീയതികളിലും സെപ്റ്റംബർ 17-18 തീയതികളിലുമാണ് ഫെഡ് റിസർവിന്റെ അടുത്ത യോഗങ്ങൾ. 

ലോക വിപണിയിൽ അടുത്ത ആഴ്ച

ഫെഡ് ചെയർമാൻ നാളെ വീണ്ടും സംസാരിക്കാനിരിക്കുന്നതും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. ആഴ്ചയിലുടനീളം ഫെഡ് അംഗങ്ങൾ സംസാരിക്കാനിരിക്കുന്നതും വിപണി പ്രാധാന്യത്തോടെ തന്നെ കാണുന്നു. 

ADVERTISEMENT

റീടെയ്ൽ വില്പനക്കണക്കുകൾ ചൊവ്വാഴ്ചയും ഹൗസിങ് ഡേറ്റയും, വ്യവസായികോല്പാദനക്കണക്കുകളും ബുധനാഴ്ചയും തൊഴിൽ ഡേറ്റ വ്യാഴാഴ്ചയും അമേരിക്കൻ വിപണിയെ സ്വാധീനിക്കും.

ബ്രിട്ടീഷ്, യൂറോ സോൺ സിപിഐ ഡേറ്റ ചൊവ്വാഴ്ചയും യൂറോപ്യൻ കേന്ദ്ര ബാങ്കിന്റെ പലിശ തീരുമാനങ്ങൾ വ്യാഴാഴ്ചയും വരുന്നതും യൂറോപ്യൻ വിപണികൾക്കും പ്രധാനമാണ്.  

നാളെ വരുന്ന ചൈനീസ് ജിഡിപിയും വ്യവസായികോല്പാദനക്കണക്കുകളും റീറ്റെയ്ൽ വില്പനക്കണക്കുകളും ഏഷ്യൻ വിപണിക്ക് പ്രധാനമാണ്. 

ഇന്ത്യയുടെ മൊത്തവിലക്കയറ്റകണക്കുകളും ഭക്ഷ്യവിലക്കയറ്റക്കണക്കുകളും ഒപ്പം കയറ്റുമതിക്കണക്കുകളും ഈ വാരം അറിയാം. മുഹറം പ്രമാണിച്ച് ബുധനാഴ്ച ഇന്ത്യൻ വിപണിക്ക് അവധിയാണ്. 

ഓഹരികളും സെക്ടറുകളും

ഫെഡ് നിരക്ക് കുറയ്ക്കൽ കൂടുതൽ ഉറപ്പായതും ഇന്ത്യൻ ഐടി മേഖലയിലേക്ക് കൂടുതൽ എഐ ജോലികൾ ലഭ്യമാകുന്നതും ഐടി സെക്ടറിന് കൂടുതൽ അനുകൂലമാണ്. ടിസിഎസ് മുൻ വർഷത്തിൽ നിന്നും മുൻപാദത്തിൽ നിന്നും വരുമാന വളർച്ചയും അറ്റാദായത്തിൽ മുൻവർഷത്തിൽ നിന്ന് വളർച്ച കുറിച്ചതും ഓഹരിക്കും ഐടി സെക്ടറിനും അനുകൂലമായി. ടിസിഎസ്സിന്റെ ഒന്നാംപാദ ഓർഡർബുക്ക് നേട്ടത്തിൽ മുൻവർഷത്തിൽ നിന്ന് 18%, മുൻപാദത്തിൽ നിന്ന് 37% എന്നിങ്ങനെ കുറഞ്ഞെങ്കിലും എഐ മേഖലയിൽ നിന്ന് 1.5 ബില്യൺ ഡോളറിന്റെ ഓർഡർ വന്നതാണ് വിപണിക്ക് ആവേശം നൽകിയത്. എച്ച്സിഎൽ ടെക്കും ഒന്നാം പാദത്തിൽ മികച്ച റിസൾട്ട് പ്രഖ്യാപിച്ചത് ഓഹരിക്കൊപ്പം ഐടി സെക്ടറിന് അനുകൂലമാണ്. 

Entrance of the Bombay Stock Exchange (BSE) (Photo by Punit PARANJPE / AFP)

ബജറ്റിൽ മാരിടൈം ഡെവലപ്മെന്റ് ഫണ്ടിലേക്ക് 15,000 മുതൽ 20,000 കോടി രൂപ വരെ വകയിരുത്തപ്പെടുമെന്ന വാർത്ത ഷിപ്പിങ് ഓഹരികൾക്കും മുന്നേറ്റം നൽകി. മാരിടൈം ഡെവലപ്മെന്റ് ഫണ്ടിൽ നിന്ന് കുറഞ്ഞ ചെലവിൽ ഷിപ്പിങ്, ഷിപ്പ് ബിൽഡിങ് കമ്പനികൾക്ക് ദീർഘകാല വായ്പകൾ ലഭ്യമായേക്കാം. ഷിപ്പിങ് കോർപറേഷൻ കഴിഞ്ഞ ആഴ്ചയിൽ 24% മുന്നേറി. 

ഹൈഡ്രജൻ കപ്പൽ നിർമാണം പ്രോത്സാഹിപ്പിക്കുന്ന ഹരിത നൗക പദ്ധതിയും ബജറ്റിൽ പ്രാമുഖ്യം നേടിയേക്കാമെന്നത് കപ്പൽ നിർമാണ ഓഹരികൾക്ക് നേരത്തെ തന്നെ മുന്നേറ്റം നൽകിക്കഴിഞ്ഞിരുന്നു. ഹൈഡ്രജൻ കപ്പലുകൾ നിർമിക്കുന്നതിൽ പ്രാവീണ്യം തെളിയിച്ച കൊച്ചിൻ ഷിപ്യാർഡ് ഒരു മാസത്തിനിടയിൽ 41% മുന്നേറ്റവും നേടിയപ്പോൾ അന്തർവാഹിനി നിർമാതാക്കളായ മാസഗോൺ ഡോക്സ് 63% മുന്നേറി. 

2014 മുതൽ 2024 വരെയുള്ള പത്ത് വർഷങ്ങളിലായി രണ്ട് മോദി സർക്കാരുകളും ചേർന്ന് 10 ലക്ഷം കോടി രൂപയിലധികം ചെലവിട്ട് 55,000 കിലോമീറ്റർ ഹൈവേയാണ് പണികഴിപ്പിച്ചത്. റോഡുകളുടെ തുടർവികസനങ്ങളും പുതിയ വ്യവസായികമേഖലകളെയും നഗരങ്ങളെയും ബന്ധിപ്പിക്കുന്ന കൂടുതൽ പ്രോജക്ടുകൾക്കായി ഇത്തവണയും ബജറ്റിൽ മികച്ച തുക വകയിരുത്തപ്പെട്ടേക്കാമെന്ന  പ്രതീക്ഷയിലാണ് റോഡ് നിർമാണ ഓഹരികൾ.

ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് ഏജൻസി (IREDA) മികച്ച റിസൾട്ട് പുറത്ത് വിട്ടത് ഓഹരിക്ക് അനുകൂലമാണ്. ബജറ്റിൽ ആർഇ മേഖലക്ക് കൂടുതൽ അനുകൂല്യങ്ങളുണ്ടാകുമെന്ന സൂചനയും ഇറെഡക്ക് തുടർന്നും അനുകൂലമായേക്കാം.

റിലയൻസ് ജിയോയ്ക്ക് ജെഫറീസ് 9.3 ലക്ഷം കോടി രൂപ മൂല്യം കാണുന്നത് റിലയൻസ് ഓഹരിക്ക് അനുകൂലമാണ്, റിലയൻസ് ജിയോയുടെ ഐപി നടപ്പ് സാമ്പത്തിക വർഷത്തിൽ തന്നെ വിപണി പ്രതീക്ഷിക്കുന്നു.

ജിയോ ഫിനാൻഷ്യൽ സർവീസിന് റിലയൻസിന്റെ കോർ ഇൻവെസ്റ്റ്മെന്റ് കമ്പനിയാകാനുള്ള (സിഐസി) അനുമതി ആർബിഐയിൽ നിന്ന് ലഭിച്ചത് ഓഹരിക്ക് അനുകൂലമാണ്. ജിയോ ഫിനാൻഷ്യൽ സർവീസസ് വിവിധ സാമ്പത്തിക മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ഹോൾഡിങ് കമ്പനിയായിട്ടായിരിക്കും പ്രവർത്തിക്കുക.  ഫിനാൻസ് തിങ്കളാഴ്ചയാണ് റിസൾട്ട് പ്രഖ്യാപിക്കുന്നത്.

ഭാരത് ഇലെക്ട്രോണിക്സിന് കഴിഞ്ഞ ആഴ്ചയിൽ 25.75 ദശലക്ഷം ഡോളറിന്റെ കയറ്റുമതി ഓർഡർ കൂടി ലഭിച്ചു. നോക്കിയക്കും എറിക്സണിനും 14.80 രൂപ പ്രകാരം 1,520 കോടി രൂപയുടെയും, 938 കോടി രൂപയുടെയും പ്രീഫെറെൻഷ്യൽ ഓഹരികൾ നൽകാൻ ഓഹരിയുടമകളുടെ അനുമതി ലഭിച്ചു കഴിഞ്ഞതോടെ വൊഡാഫോൺ ഐഡിയയിൽ നോക്കിയക്ക് 1.5%, എറിക്സണിന് 0.9% എന്നിങ്ങനെ ഓഹരി പങ്കാളിത്തം ഉണ്ടാകും.  ഡിആർഡിഒയുടെ ഏരിയൽ വെപ്പൺ സിസ്റ്റം വികസിപ്പിക്കാനുള്ള പ്രോജക്ട് ലഭ്യമായത് ഡേറ്റ പാറ്റേർണിങ് ഓഹരിക്ക് അനുകൂലമാണ്. 

അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ

ബാങ്ക് ഓഫ് മഹാരാഷ്ട്ര, എച്ച്ഡിഎഫ്സി എഎംസി, എച്ച്ഡിഎഫ്സി ലൈഫ്, ജിയോ ഫിനാൻസ്, ഏയ്ഞ്ചൽ വൺ, ഗണേഷ് ഹൗസിങ്, ഹട്സൺ അഗ്രോ, സ്‌പൈസ് ജെറ്റ് മുതലായ കമ്പനികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ബിപിസിഎൽ, യൂണിയൻ ബാങ്ക്, അൾട്രാ ടെക്ക്, ഏഷ്യൻ പെയിന്റ്സ്, ജെഎസ്ഡബ്ലിയു സ്റ്റീൽ, ഇൻഫോസിസ്, വിപ്രോ, എൽടിടിഎസ്, എൽടിഐ മൈൻഡ്ട്രീ, ടാറ്റ ടെക്ക്, ഹാവെൽസ്, പോളി ക്യാബ്‌സ്, ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, എം&എം ഫിനാൻസ്, എൽടി ഫിനാൻസ്, ബിർള മണി, ക്രിസിൽ, ഇക്ര, ജെഎസ്ഡബ്ലിയു ഇൻഫ്രാ, റെജസ് നെറ്റ്വർക്ക്, ഒബ്‌റോയ് റിയൽറ്റി, സൗത്ത് ഇന്ത്യൻ ബാങ്ക് മുതലായ ഓഹരികളും അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

Stock market report. 3d illustration

ക്രൂഡ് ഓയിൽ

ഡോളർ ദുർബലമാവുകയും അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിൽ കുറവുണ്ടാകുകയും ചെയ്ത കഴിഞ്ഞ ആഴ്ചയിലും ക്രൂഡ് ഓയിൽ നഷ്ടമാണ് കുറിച്ചത്. ബ്രെന്റ് ക്രൂഡ് ഓയിൽ 85 ഡോളറിലും അമേരിക്കൻ ക്രൂഡ് ഓയിൽ വില 82 ഡോളറിലും തുടരുന്നു. 

സ്വർണം

യുഎസ് പണപ്പെരുപ്പം കുറയുന്നത് ബോണ്ട് യീൽഡിൽ തിരുത്തലിന് വഴിവയ്ക്കുന്നുണ്ട്. ഇത് രാജ്യാന്തര സ്വർണവിലയെ വീണ്ടും 2,400 ഡോളറിന് മുകളിൽ എത്തിച്ചു. അമേരിക്കയുടെ 10-വർഷ ബോണ്ട് യീൽഡ് 4.18 ശതമാനത്തിൽ ക്ളോസ് ചെയ്തപ്പോൾ വെള്ളിയാഴ്ച രാജ്യാന്തര സ്വർണവില 2,424 ഡോളർ വരെ ചെന്ന ശേഷം 2,416 ഡോളറിലെത്തി.

English Summary:

The Indian stock market saw gains last week with new highs recorded for Nifty and Sensex, driven by IT sector support.