25,000വും കടന്ന് നിഫ്റ്റിയുടെ കുതിപ്പ്! മുന്നേറി അദാനി ഓഹരികൾ
അമേരിക്കൻ വിപണി പിന്തുണയിൽ ഇന്നും നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി വീണ്ടും പുതിയ റെക്കോർഡ് ഉയരം കുറിച്ച ശേഷം നേട്ടത്തിൽ തന്നെയാണ് ഇന്ന് ക്ളോസ് ചെയ്തത്. 25078 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി 25010 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 81867 പോയിന്റിലും ഇന്ന് ക്ളോസ് ചെയ്തു. എനർജി സെക്ടർ 2%
അമേരിക്കൻ വിപണി പിന്തുണയിൽ ഇന്നും നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി വീണ്ടും പുതിയ റെക്കോർഡ് ഉയരം കുറിച്ച ശേഷം നേട്ടത്തിൽ തന്നെയാണ് ഇന്ന് ക്ളോസ് ചെയ്തത്. 25078 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി 25010 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 81867 പോയിന്റിലും ഇന്ന് ക്ളോസ് ചെയ്തു. എനർജി സെക്ടർ 2%
അമേരിക്കൻ വിപണി പിന്തുണയിൽ ഇന്നും നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി വീണ്ടും പുതിയ റെക്കോർഡ് ഉയരം കുറിച്ച ശേഷം നേട്ടത്തിൽ തന്നെയാണ് ഇന്ന് ക്ളോസ് ചെയ്തത്. 25078 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി 25010 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 81867 പോയിന്റിലും ഇന്ന് ക്ളോസ് ചെയ്തു. എനർജി സെക്ടർ 2%
അമേരിക്കൻ വിപണി പിന്തുണയിൽ ഇന്നും നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി വീണ്ടും പുതിയ റെക്കോർഡ് ഉയരം കുറിച്ച ശേഷം നേട്ടത്തിൽ തന്നെയാണ് ക്ലോസ് ചെയ്തത്. 25078 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി 25010 പോയിന്റിൽ ക്ലോസ് ചെയ്തപ്പോൾ സെൻസെക്സ് 81867 പോയിന്റിലും ഇന്നവസാനിച്ചു.
എനർജി സെക്ടർ 2% മുന്നേറിയ ഇന്ന് ഫാർമ, എഫ്എംസിജി, ഇൻഫ്രാ, ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ നഷ്ടമൊഴിവാക്കി. എന്നാൽ നിഫ്റ്റി സ്‌മോൾ & മിഡ് ക്യാപ് സൂചികകൾക്കൊപ്പം നിഫ്റ്റി നെക്സ്റ്റ്-50യും നഷ്ടം കുറിച്ചത് റീറ്റെയ്ൽ നിക്ഷേപകർക്ക് നഷ്ടം വരുത്തി.
വാഹന വില്പന
മുൻ വർഷത്തിലെ ജൂലൈ മാസത്തിലെ വില്പനക്കണക്കുകളിൽ നിന്നും ഇത്തവണ വില്പന മോശമായത് ട്രക്ക് നിർമാണ ഓഹരികൾക്ക് തിരുത്തൽ നൽകി. അശോക് ലൈലാൻഡ് മുൻവർഷത്തിൽ നിന്നും 9% വില്പനനഷ്ടം കുറിച്ചപ്പോൾ ടാറ്റ മോട്ടോഴ്സിന്റെ ജൂലൈ വില്പന 80000ൽ നിന്നും 72000 യൂണിറ്റുകളിൽ താഴെ മാത്രമായി.
ടിവിഎസ് മോട്ടോഴ്‌സ് 9% വർദ്ധനവോടെ 354140 യൂണിറ്റുകളും, ബജാജ് ഓട്ടോ 11% വർദ്ധനവോടെ 354169 യൂണിറ്റുകളും ജൂലൈയിൽ വിറ്റു.
മുന്നേറി അദാനി ഓഹരികൾ
മികച്ച റിസൾട്ടുകളുടെ പിൻബലത്തിൽ അദാനി ഓഹരികൾ ഇന്നും മുന്നേറ്റം നേടി. അബുദാബി, ഖത്തർ നിക്ഷേപത്തിന്റെ പിൻബലത്തിൽ അദാനി എനർജി സൊല്യൂഷൻസ് 12% മുന്നേറിയപ്പോൾ ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിച്ച അദാനി എന്റർപ്രൈസസ്, അദാനി പോർട്സ് എന്നിവ ഒന്നര ശതമാനം വീതവും മുന്നേറി.
ഫെഡ് നിരക്കുകളിൽ മാറ്റമില്ല
2023 ജൂലൈ മാസത്തിലെ യോഗത്തിൽ 5.25-5.50%ലേക്ക് ഉയർത്തിയ ഫെഡ് നിരക്ക് തുടർച്ചയായ എട്ടാം തവണയും മാറ്റാതെ വിട്ട ഫെഡ് റിസർവ് സെപ്റ്റംബര്‍ മാസത്തിലെ അടുത്ത യോഗത്തിൽ ഫെഡ് നിരക്ക് കുറക്കാനുള്ള സാധ്യത സജീവമാക്കിയത് അമേരിക്കൻ വിപണിക്കും അനുകൂലമായി. എഎംഡിയുടെ മികച്ച റിസൾട്ടിന്റെ പിന്ബലത്തിൽ എൻവിഡിയയുടെ നേതൃത്വത്തിൽ ചിപ്പ് ഓഹരികൾ മികച്ച മുന്നേറ്റം നടത്തിയതും ഇന്നലെ അമേരിക്കൻ വിപണിയുടെ മുന്നേറ്റത്തിൽ നിർണായകമായി. നാസ്ഡാക് 2.64%വും, എസ്&പി 1.58%വും ഇന്നലെ മുന്നേറി.
അമേരിക്കൻ ഫ്യൂച്ചറുകളും നേട്ടത്തിലാണ് തുടരുന്നത്. ഇന്നത്തെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ തീരുമാനങ്ങളും അമേരിക്കയുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും ജോബ് ഡേറ്റയും വിപണിക്ക് പ്രധാനമാണ്.
വീണ് ചൈനയും ജപ്പാനും
ഇന്നലെ ബാങ്ക് ഓഫ് ജപ്പാൻ അടിസ്ഥാന പലിശനിരക്ക് 0.25%ലേക്ക് ഉയർത്തിയെങ്കിലും മുന്നേറിയ ജാപ്പനീസ് വിപണി ഇന്ന് 3% വരെ വീണു. ചൈനയുടെ കോആക്സിൻ മാനുഫാക്ച്ചറിങ് ഡേറ്റ 50ൽ താഴെപ്പോയതിനെ തുടർന്ന് ഇന്ന് ചൈനീസ് വിപണിയും നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്.
ക്രൂഡ് ഓയിൽ
ഫെഡ് റിസർവിന്റെ തീരുമാനങ്ങളും, യുദ്ധഭീഷണിയും ക്രൂഡ് ഓയിലിനും മുന്നേറ്റം നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 82 ഡോളറിന് സമീപത്തേക്ക് കയറി.
സ്വർണം
ഫെഡ് ചെയർമാന്റെ പ്രഖ്യാപന ശേഷം ഡോളറും ബോണ്ട് യീൽഡും വീണതും, മിഡിൽ ഈസ്റ്റിൽ സംഘര്‍ഷങ്ങൾ പുതിയ വഴിത്തിരിവിലേക്ക് എത്തുന്നതും സ്വർണത്തിന് മുന്നേറ്റം നൽകി. അമേരിക്കയുടെ 10വർഷ ബോണ്ട് യീൽഡ് നാല് ശതമാനത്തിനടുത്തേക്കിറങ്ങിയപ്പോൾ 2500 ഡോളറിലേക്ക് കയറിയ സ്വർണവില 2480 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
നാളത്തെ റിസൾട്ടുകൾ
ടൈറ്റാൻ, അമര രാജ, യൂപിഎൽ, എൽഐസിഹൗസിങ്, ഗ്ലാക്സോ, കംപ്യൂട്ടർ എയ്ജ് മാനേജ്‌മെന്റ്, കിർലോസ്കർ ബ്രദേഴ്‌സ്, എൻഐഐടി ലിമിറ്റഡ്, റാണെ ഹോൾഡിങ്, ബാങ്ക് ഓഫ് ഇന്ത്യ, രാംകോ ഇൻഡസ്ട്രീസ്, ഐയോൺ എക്സ്ചേഞ്ച് മുതലായ കമ്പനികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക