സമ്മർദ്ദങ്ങൾ അതിജീവിച്ച് ഇന്ത്യൻ ഓഹരി വിപണി
ഇന്നും നഷ്ടത്തിൽ ആരംഭിച്ച ശേഷം ആദ്യ മണിക്കൂറിലെ സമ്മർദ്ദങ്ങൾ അതിജീവിച്ച ഇന്ത്യൻ വിപണി തിരിച്ചു നേട്ടത്തിലെത്തിയെങ്കിലും നേരിയ നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ആദ്യ മണിക്കൂറുകളിൽ 24212 പോയിന്റ് വരെ വീണ ശേഷം തിരിച്ച് 24472 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി 20 പോയിന്റ് നഷ്ടത്തിൽ 24347

ഇന്നും നഷ്ടത്തിൽ ആരംഭിച്ച ശേഷം ആദ്യ മണിക്കൂറിലെ സമ്മർദ്ദങ്ങൾ അതിജീവിച്ച ഇന്ത്യൻ വിപണി തിരിച്ചു നേട്ടത്തിലെത്തിയെങ്കിലും നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആദ്യ മണിക്കൂറുകളിൽ 24212 പോയിന്റ് വരെ വീണ ശേഷം തിരിച്ച് 24472 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി 20 പോയിന്റ് നഷ്ടത്തിൽ 24347 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 56 പോയിന്റ് മാത്രം നഷ്ടത്തിൽ 79648 പോയിന്റിലും ക്ളോസ് ചെയ്തു.
ബാങ്കിങ്, ഐടി സെക്ടറുകൾ നഷ്ടം ഒഴിവാക്കിയപ്പോൾ റിയൽറ്റി സെക്ടർ 1.32%വും, മെറ്റൽ സെക്ടർ 0.9% നേട്ടവുമുണ്ടാക്കി. മിഡ് & സ്‌മോൾ ക്യാപ് സെക്ടറുകളും നഷ്ടമൊഴിവാക്കിയ ഇന്ന് എച്ഡിഎഫ്സി ബാങ്കിന്റെ ചാഞ്ചാട്ടങ്ങളാണ് ഇന്ത്യൻ വിപണിയുടെ ഗതി നിർണയിച്ചത്.
ജൂലൈ മാസത്തിലെ ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകളും, വ്യവസായികോല്പാദനക്കണക്കുകൾ സൂചിപ്പിക്കുന്ന ഐഐപി ഡേറ്റയും ഇന്ന് വിപണി സമയത്തിന് ശേഷം പുറത്ത് വരുന്നത് ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. ജൂണിൽ 5%ൽ കൂടുതൽ വളർച്ച കുറിച്ച ഇന്ത്യൻ റീറ്റെയ്ൽ പണപ്പെരുപ്പം ജൂലൈ മാസത്തിൽ 4%ൽ താഴെ വളർച്ച കുറിച്ചിട്ടുണ്ടാകാമെന്ന് പ്രതീക്ഷിക്കുമ്പോൾ ഐഐപി ഡേറ്റ 5.5%ൽ കൂടുതലും വളർച്ച പ്രതീക്ഷിക്കുന്നു.
അമേരിക്കൻ പിപിഐ ഇന്ന്
\വെള്ളിയാഴ്ച നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച അമേരിക്കൻ വിപണി ഇന്ന് നേട്ടത്തിൽ ആരംഭിച്ചേക്കാമെങ്കിലും ഈയാഴ്ചയിൽ പണപ്പെരുപ്പസമ്മർദം പ്രതീക്ഷിക്കുന്നു. അമേരിക്കൻ ഫ്യൂച്ചറുകൾ നേരിയ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഏഷ്യൻ വിപണികൾക്ക് പിന്നാലെ യൂറോപ്യൻ വിപണികളും നേട്ടത്തിലാണ്. നേട്ടത്തിൽ തുടരുന്ന അമേരിക്കൻ ബോണ്ട് യീൽഡുകളും അമേരിക്കൻ സിപിഐ ഡേറ്റ വരാനിരിക്കെ മുന്നേറ്റപ്രതീക്ഷയിലാണ്.
അമേരിക്കയുടെ പ്രൊഡ്യൂസഴ്സ് പ്രൈസ് ഇൻഡക്സ് നാളെയും, കൺസ്യൂമർ പ്രൈസ് ഇൻഡക്സ് ബുധനാഴ്ചയും വരാനിരിക്കുന്നതും, ഫെഡ് അംഗങ്ങൾ തുടർച്ചയായ ദിനങ്ങളിൽ സംസാരിക്കാനിരിക്കുന്നതും തന്നെയാകും ഈയാഴ്ചയിൽ ലോക വിപണിയുടെ ഗതി നിർണയിക്കുക.
ക്രൂഡ് ഓയിൽ
ഇന്ന് ഒപെക് റിപ്പോർട്ട് വരാനിരിക്കെ ബ്രെന്റ് ക്രൂഡ് ഓയിൽ വീണ്ടും 80 ഡോളർ പിന്നിട്ട് കഴിഞ്ഞു. ഒപെകിന്റെ മാസറിപ്പോർട്ട് പ്രകാരം ക്രൂഡ് ഓയിലിന്റെ രാജ്യാന്തര ആവശ്യകത ഉയരുമോ എന്നതിനെ ആശ്രയിച്ചായിരിക്കും ഇന്നിനി ക്രൂഡ് ഓയിൽ വില സഞ്ചരിക്കുക. ഡോളർ നിരക്കിനെ സ്വാധീനിക്കുന്ന പണപ്പെരുപ്പക്കണക്കുകൾ വരാനിരിക്കുന്നതും ക്രൂഡ് ഓയിലിന് പ്രധാനമാണ്.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറിയതിനൊപ്പം ഇന്ന് രാജ്യാന്തര സ്വർണവില മുന്നേറി. ഇന്ന് ഏഷ്യൻ വിപണി സമയത്ത് 0.25% മുന്നേറി 2480 ഡോളറിലെത്തിയ സ്വർണത്തിന്റെ തുടർ ഗതിയും അമേരിക്കൻ പിപിഐ, സിപിഐ ഡേറ്റകൾ ആശ്രയിച്ചായിരിക്കും.
നാളത്തെ റിസൾട്ടുകൾ
എൻബിസിസി, ഐആർസിടിസി, ജിഎൻഎഫ്സി, എസ്ജെവിഎൻ, പിടിസി, എംഎസ്ടിസി, ഹീറോ മോട്ടോഴ്‌സ്, ഹിൻഡാൽകോ, അപ്പോളോ ഹോസ്പിറ്റൽ, സംവർധന മദേഴ്‌സൺ, ഈസി ട്രിപ്പ്, മണപ്പുറം, വീറ്റോ, പട്ടേൽ എഞ്ചിനിയറിങ്, നൈക, നസാര മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കും.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക