എൻഎസ്ഇയിൽ 77 ലക്ഷം ഓഹരികളുമായി യുഎഇ മലയാളി; ബിഎസ്ഇയിലും നിക്ഷേപം
ഇന്ത്യൻ ഓഹരി വിപണിയായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (NSE Limited) ഓഹരി പങ്കാളിത്തം വർധിപ്പിച്ച് പ്രവാസി മലയാളി സിദ്ധാർഥ് ബാലചന്ദ്രൻ. ദുബായ് ആസ്ഥാനമായ നിക്ഷേപക സ്ഥാപനമായ ബ്യുമെർക് കോർപ്പറേഷന്റെ എക്സിക്യുട്ടീവ് ചെയർമാനും സിഇഒയുമാണ് സിദ്ധാർഥ് ബാലചന്ദ്രൻ. പുതിയ കണക്കുകൾ പ്രകാരം സിദ്ധാർഥിന് എൻഎസ്ഇയിൽ

ഇന്ത്യൻ ഓഹരി വിപണിയായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (NSE Limited) ഓഹരി പങ്കാളിത്തം വർധിപ്പിച്ച് പ്രവാസി മലയാളി സിദ്ധാർഥ് ബാലചന്ദ്രൻ. ദുബായ് ആസ്ഥാനമായ നിക്ഷേപക സ്ഥാപനമായ ബ്യുമെർക് കോർപ്പറേഷന്റെ എക്സിക്യുട്ടീവ് ചെയർമാനും സിഇഒയുമാണ് സിദ്ധാർഥ് ബാലചന്ദ്രൻ.
പുതിയ കണക്കുകൾ പ്രകാരം സിദ്ധാർഥിന് എൻഎസ്ഇയിൽ 76.85 ലക്ഷം ഓഹരികളുണ്ടെന്ന് ഖലീജ് ടൈംസിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതായത് 0.35 ശതമാനം. എൻഎസ്ഇയുടെയും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെയും (BSE Limited) ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമകളിൽ ഒരാളുമാണ് സിദ്ധാർഥ്. ബിഎസ്ഇയിൽ അദ്ദേഹത്തിന് 3.7 ശതമാനം മതിക്കുന്ന 50 ലക്ഷം ഓഹരികളുണ്ട്. എൻഎസ്ഇയുടെ വിപണിമൂല്യം നിലവിൽ 3.21 ലക്ഷം കോടി രൂപയും ബിഎസ്ഇയുടേത് ഏകദേശം 35,000 കോടി രൂപയുമാണ്. ഇതു വിലയിരുത്തിയാൽ 1,000 കോടി രൂപയ്ക്ക് മുകളിലാണ് അദ്ദേഹത്തിന്റെ സംയോജിത നിക്ഷേപകമൂല്യം.
ഓഹരി, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ നിക്ഷേപം നടത്തുന്ന സ്ഥാപനമാണ് ബ്യുമെർക്. ഇന്ത്യൻ ഓഹരി വിപണിയുടെ നിയന്ത്രകരായ സെബിയുടെ (SEBI) വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) എന്ന അംഗീകാരവും ബ്യുമെർക്കിനുണ്ട്. യുഎഇക്ക് പുറമേ ഇന്ത്യ, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലാണ് സാന്നിധ്യം.
പ്രവാസി ഭാരതീയ സമ്മാൻ ഉടമ, എറണാകുളം സ്വദേശി
എറണാകുളം പൊന്നുരുന്നിയാണ് സിദ്ധാർഥിന്റെ സ്വദേശം. 1976 ജൂൺ ഒന്നിന് ആർ. ബാലചന്ദ്രൻ, സബിത വർമ ദമ്പതികളുടെ മകനായി തിരുവനന്തപുരത്ത് ജനിച്ച സിദ്ധാർഥ്, എറണാകുളം ചിന്മയ വിദ്യാലയയിലാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്.
മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് സിവിൽ എൻജിനിയറിങ് ഉന്നത റാങ്കോടെ വിജയിച്ച അദ്ദേഹം ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിൽ നിന്ന് ഇന്റർനാഷണൽ ബിസിനസിൽ ബിരുദാനന്തര ബിരുദവും നേടി. ഹൈദരാബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് അഡ്വാൻസ്ഡ് മാനേജ്മെന്റ് പ്രോഗ്രാമും അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. തികഞ്ഞ മനുഷ്യസ്നേഹി കൂടിയായ അദ്ദേഹത്തെ 2023 ജനുവരിയിൽ കേന്ദ്രസർക്കാർ പ്രവാസി ഭാരതീയ സമ്മാൻ നൽകി ആദരിച്ചിരുന്നു.