ഡിജിറ്റൽ കറൻസികൾക്ക് സ്വീകാര്യത കൂടുന്ന ഈ സമയത്ത് ക്രിപ്റ്റോ കറൻസിയിൽ ശമ്പളം കൊടുക്കുന്നതിൽ തെറ്റില്ല എന്ന് വിധിച്ചിരിക്കുകയാണ് ദുബായ് കോടതി. ശമ്പളം നൽകാതിരിക്കുകയും, പിരിച്ചു വിടുകയും ചെയ്തതിനെ തുടർന്ന് ഒരു ജീവനക്കാരൻ ജോലി ചെയ്തിരുന്ന കമ്പനിക്കെതിരെ കൊടുത്ത കേസിലാണ് വിധി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിജിറ്റൽ കറൻസികൾക്ക് സ്വീകാര്യത കൂടുന്ന ഈ സമയത്ത് ക്രിപ്റ്റോ കറൻസിയിൽ ശമ്പളം കൊടുക്കുന്നതിൽ തെറ്റില്ല എന്ന് വിധിച്ചിരിക്കുകയാണ് ദുബായ് കോടതി. ശമ്പളം നൽകാതിരിക്കുകയും, പിരിച്ചു വിടുകയും ചെയ്തതിനെ തുടർന്ന് ഒരു ജീവനക്കാരൻ ജോലി ചെയ്തിരുന്ന കമ്പനിക്കെതിരെ കൊടുത്ത കേസിലാണ് വിധി വന്നിരിക്കുന്നത്. ക്രിപ്റ്റോ കറൻസികളെ അംഗീകരിക്കാൻ പല രാജ്യങ്ങളും മടിക്കുന്ന ഈ സമയത്ത്, ദുബായ് കോടതി വിധിക്ക് വലിയ പ്രസക്തിയുണ്ട്. 

അപകടങ്ങൾ

ADVERTISEMENT

 ക്രിപ്റ്റോ കറൻസികൾക്ക് ഒരു പൊതു ചട്ടക്കൂട് ഇല്ലെങ്കിലും, പല രാജ്യങ്ങളും ഷോപ്പിങ്ങും പണമിടപാടുകളും ശമ്പള വിതരണവും ക്രിപ്റ്റോ കറൻസികളിൽ നടക്കുന്നുണ്ട്. ബിറ്റ് കോയിൻ പോലുള്ള മുൻനിര ക്രിപ്റ്റോ കറൻസികൾ അല്ലാത്തവയിൽ ശമ്പളം ലഭിക്കുന്നതിൽ ചില അപകടങ്ങൾ ഉണ്ട്. ഓരോ ദിവസവും, ഓരോ മണിക്കൂറിലും ചാഞ്ചാടുന്ന വിലകളുള്ള ക്രിപ്റ്റോകളിൽ ചില ദിവസങ്ങളിൽ വില കുറഞ്ഞിരിക്കുന്ന സമയത്ത് ശമ്പളം ലഭിച്ചാൽ സാധാരണ ലഭിക്കുന്ന ശമ്പളം ലഭിക്കാതെയാകും എന്ന പ്രശ്നമുണ്ടാകാറുണ്ട്. 

എയർ ബി എൻ ബി വഴി വാടകയ്ക്ക് വീടെടുത്ത് ക്രിപ്റ്റോ ഖനനം നടത്തി മുങ്ങിയവരുടെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാണ്. അമേരിക്കയിലാണ് 84 ലക്ഷം രൂപ വില വരുന്ന ക്രിപ്റ്റോ ഖനനം നടത്തി വീട്ടുടമക്ക് വൈദ്യുതി കുടിശിഖ വരുത്തി ഖനനക്കാർ സ്ഥലം കാലിയാക്കിയത്‌. ക്രിപ്റ്റോ കറൻസി ഖനനം സാധാരണ രീതിയിൽ വലിയ രീതിയിൽ വൈദ്യുതി ചെലവഴിക്കാറുണ്ട്. വാടകയ്ക്ക് വീട് കൊടുത്തപ്പോൾ വീട്ടുടമ സ്വപ്നത്തിൽ പോലും ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബിൽ വരുമെന്ന് വിചാരിച്ചില്ല.ലോകമാസകലം ക്രിപ്റ്റോ ഖനനത്തിനെതിരെ പരിസ്ഥിതി സ്നേഹികൾ പ്രതിഷേധം നടത്തുമ്പോൾ ഒളിഞ്ഞും, തെളിഞ്ഞും എല്ലാ രാജ്യങ്ങളിലും ക്രിപ്റ്റോ ഖനനം മുറയ്ക്ക് നടക്കുന്നുണ്ട്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് വൈദ്യുതി തികയാത്ത സമയത്താണ് ക്രിപ്റ്റോ ഖനനക്കാർ ഇതിനായി വലിയ രീതിയിൽ വൈദ്യുതി ചോർത്തുന്നത്. ചില രാജ്യങ്ങളിൽ ഇതിനെതിരെ നിയമം നിലവിലുണ്ട്.

ADVERTISEMENT

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7   ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ഠ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary:

Dubai Court Said Nothing Wrong to Pay Salary in Crypto Currency