ബജാജ് ഇരട്ടകളുടെ പിന്തുണയില് വീണ്ടും റെക്കോർഡ് തിരുത്തി ഇന്ത്യൻ വിപണി
രാജ്യാന്തര വിപണികളെല്ലാം വില്പനസമ്മർദ്ദം നേരിട്ട ഇന്ന് പതിഞ്ഞ തുടക്കത്തിന് ശേഷം റിലയൻസിന്റെ പിന്തുണയിൽ മുന്നേറി നിന്ന് ഇന്ത്യൻ വിപണി അവസാന മണിക്കൂറിലെ ഷോർട്ട് കവറിങ് ആനുകൂല്യത്തിൽ വീണ്ടും റെക്കോർഡ് തിരുത്തി. ഇന്ന് 25035 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 25192 പോയിന്റ് വരെ മുന്നേറിയ ശേഷം ൯൯
രാജ്യാന്തര വിപണികളെല്ലാം വില്പനസമ്മർദ്ദം നേരിട്ട ഇന്ന് പതിഞ്ഞ തുടക്കത്തിന് ശേഷം റിലയൻസിന്റെ പിന്തുണയിൽ മുന്നേറി നിന്ന് ഇന്ത്യൻ വിപണി അവസാന മണിക്കൂറിലെ ഷോർട്ട് കവറിങ് ആനുകൂല്യത്തിൽ വീണ്ടും റെക്കോർഡ് തിരുത്തി. ഇന്ന് 25035 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 25192 പോയിന്റ് വരെ മുന്നേറിയ ശേഷം ൯൯
രാജ്യാന്തര വിപണികളെല്ലാം വില്പനസമ്മർദ്ദം നേരിട്ട ഇന്ന് പതിഞ്ഞ തുടക്കത്തിന് ശേഷം റിലയൻസിന്റെ പിന്തുണയിൽ മുന്നേറി നിന്ന് ഇന്ത്യൻ വിപണി അവസാന മണിക്കൂറിലെ ഷോർട്ട് കവറിങ് ആനുകൂല്യത്തിൽ വീണ്ടും റെക്കോർഡ് തിരുത്തി. ഇന്ന് 25035 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 25192 പോയിന്റ് വരെ മുന്നേറിയ ശേഷം ൯൯
രാജ്യാന്തര വിപണികളെല്ലാം വില്പനസമ്മർദ്ദം നേരിട്ട ഇന്ന് പതിഞ്ഞ തുടക്കത്തിന് ശേഷം റിലയൻസിന്റെ പിന്തുണയിൽ മുന്നേറി നിന്ന് ഇന്ത്യൻ വിപണി അവസാന മണിക്കൂറിലെ ഷോർട്ട് കവറിങ് ആനുകൂല്യത്തിൽ വീണ്ടും റെക്കോർഡ് തിരുത്തി. ഇന്ന് 25035 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 25192 പോയിന്റ് വരെ മുന്നേറിയ ശേഷം 25151 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 82285 പോയിന്റെന്ന റെക്കോർഡ് കുറിച്ച ശേഷം 349 പോയിന്റ് നേട്ടത്തിൽ 82134 പോയിന്റിലും ക്ളോസ് ചെയ്തു.
ബാങ്കിങ്, ഐടി, ഓട്ടോ, ഇൻഫ്രാ, എനർജി സെക്ടറുകൾ അവസാന മണിക്കൂറിൽ നഷ്ടം ഒഴിവാക്കിയപ്പോൾ ബജാജ് ഇരട്ടകളുടെ പിന്തുണയിൽ നിഫ്റ്റി ഫിനാൻഷ്യൽ സർവീസസും നഷ്ടം ഒഴിവാക്കി. റിയൽറ്റി, മെറ്റൽ, ഫാർമ സെക്ടറുകൾ ഇന്നും നഷ്ടം കുറിച്ചു. നിഫ്റ്റി സ്‌മോൾ & മിഡ് ക്യാപ് സൂചികകളും അര ശതമാനത്തോളം നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്.
അമേരിക്കൻ റേറ്റിങ് ഏജൻസിയായ മൂഡീസ് ഇന്ത്യയുടെ 2024ലെ ആഭ്യന്തര ഉല്പാദന വളർച്ച അനുമാനം 6.8%ൽ നിന്നും 7.2%ലേക്ക് ഉയർത്തിയതും ഇന്ത്യൻ വിപണിക്ക് അനുകൂലമായി. 2025ൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 6.6% വളർച്ച നേടുമെന്നും മൂഡീസ് പ്രത്യാശ പ്രകടിപ്പിച്ചു. 2025ലെ മുൻ അനുമാനം 6.4% ആയിരുന്നു.
റിലയൻസ് ബോണസ്
സെപ്റ്റംബർ അഞ്ചിന് 1:1 ബോണസ് ഇഷ്യു പരിഗണിക്കാനായി റിലയൻസ് ഇൻഡസ്ട്രീസ് ബോർഡ് യോഗം ചേര്‍ന്നു. ഇന്ന് നടന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ നാല്പത്തിയേഴാമത് വാർഷിക പൊതു യോഗത്തിലെ പ്രഖ്യാപനങ്ങൾ ഓഹരിക്ക് അനുകൂലമാണ്. ഇന്ന് 3074 പോയിന്റ് വരെ മുന്നേറിയ റിലയൻസ് ഇൻഡസ്ട്രീസ് ഒന്നര ശതമാനം നേട്ടത്തിൽ 3041 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
റിലയൻസ് ജിയോ ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഡേറ്റ കമ്പനിയാണെന്നും, റിലയൻസ് റീറ്റെയ്ൽ വരുമാനത്തിൽ ലോകത്തെ ഏറ്റവും വലിയ 30 കമ്പനികളിൽ ഒന്നും എണ്ണത്തിൽ ലോകത്തെ അഞ്ച് റീടൈലർമാരിൽ ഒന്നാണെന്നും മുകേഷ് അംബാനി സൂചിപ്പിച്ചു.
ഗൈഡൻസ് നിരാശപ്പെടുത്തി എൻവിഡിയ
അമേരിക്കൻ എഐ ഭീമനായ എൻവിഡിയയുടെ രണ്ടാം പാദഫലം വിപണി അനുമാനത്തിലും മികച്ചു നിന്നത് ലോക വിപണിക്ക് തന്നെ അനുകൂലമാണ്. ഇന്നലെ അമേരിക്കൻ വ്യാപാരസമയത്തിന് ശേഷം വന്ന എൻവിഡിയയുടെ റിസൾട്ട് ഭയന്ന് ഇന്നലെയും അമേരിക്കൻ വിപണി നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്.
അമേരിക്കൻ ഫ്യൂച്ചറുകൾ നേട്ടത്തിൽ തുടരുന്നതും, എൻവിഡിയയുടെ തിരിച്ചു വരവും അമേരിക്കൻ വിപണിക്ക് ഇന്ന് അനുകൂല തുടക്കം നൽകിയേക്കാം. യൂറോപ്യൻ വിപണികളും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
പിസിഇ ഡേറ്റ നാളെ
ഇന്നത്തെ ജോബ് ഡേറ്റയും, ഫെഡ് തീരുമാനങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന പണപ്പെരുപ്പ സൂചനയായ പിസിഇ ഡേറ്റ നാളെ വരാനിരിക്കുന്നതും അമേരിക്കൻ വിപണിയുടെ തുടർ ചലനങ്ങൾ തീരുമാനിക്കും. ആപ്പിളിന്റെ വില്പന മുന്നേറ്റവും, അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസിന്റെ സിഎൻഎൻ ഇന്റർവ്യൂവും ഇന്ന് വിപണിയെ സ്വാധീനിക്കും.
യൂറോപ്യൻ ഡേറ്റകൾ
ജർമനിയുടെയും, സ്പെയിനിന്റെയും സിപിഐ ഡേറ്റകൾ മെച്ചപ്പെട്ടതും, യൂറോ സോൺ ഡേറ്റകൾ മെച്ചപ്പെട്ടതും യൂറോപ്യൻ വിപണിയുടെ തുടക്കം മെച്ചപ്പെടുത്തിയതും ഇന്ത്യൻ വിപണിക്ക് അനുകൂലമായി.
ക്രൂഡ് ഓയിൽ
ക്രൂഡ് ഓയിൽ വില ഇന്ന് ഏഷ്യൻ വിപണി സമയത്ത് വലിയ മാറ്റങ്ങളില്ലാതെ തുടർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ 77 ഡോളറിൽ തന്നെയാണ് തുടരുന്നത്. നാച്ചുറൽ ഗ്യാസ് നഷ്ടം തുടരുകയാണ്.
സ്വർണം
ഇന്ന് അമേരിക്കൻ ജോബ് ഡേറ്റയും, നാളെ പിസിഇ ഡേറ്റയും വരാനിരിക്കെ ഡോളർ വീണ്ടും സമ്മർദ്ദത്തിലാണെന്നത് സ്വർണത്തിനും മുന്നേറ്റം നൽകി.
വെള്ളിയും മുന്നേറ്റം നേടിയപ്പോൾ ബേസ് മെറ്റലുകൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക