ഇന്നും നഷ്ടം തന്നെ, അമേരിക്കക്കാർക്ക് ജോലികിട്ടിയില്ലെങ്കിൽ വിപണിയില് എന്തു സംഭവിക്കും?
ഇന്ന് നേട്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി പിന്നീട് ലാഭമെടുക്കലിൽ വീണ് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. ഇന്ന് 25275 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 53 പോയിന്റ് നഷ്ടത്തിൽ 25145 പോയിന്റിലാണ് ഇന്ന് ക്ളോസ് ചെയ്തത്. സെൻസെക്സ് 151 പോയിന്റുകൾ നഷ്ടത്തിൽ 82201 പോയിന്റിലേക്കും വീണു. ഐടി, മെറ്റൽ, പൊതുമേഖല
ഇന്ന് നേട്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി പിന്നീട് ലാഭമെടുക്കലിൽ വീണ് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. ഇന്ന് 25275 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 53 പോയിന്റ് നഷ്ടത്തിൽ 25145 പോയിന്റിലാണ് ഇന്ന് ക്ളോസ് ചെയ്തത്. സെൻസെക്സ് 151 പോയിന്റുകൾ നഷ്ടത്തിൽ 82201 പോയിന്റിലേക്കും വീണു. ഐടി, മെറ്റൽ, പൊതുമേഖല
ഇന്ന് നേട്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി പിന്നീട് ലാഭമെടുക്കലിൽ വീണ് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. ഇന്ന് 25275 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 53 പോയിന്റ് നഷ്ടത്തിൽ 25145 പോയിന്റിലാണ് ഇന്ന് ക്ളോസ് ചെയ്തത്. സെൻസെക്സ് 151 പോയിന്റുകൾ നഷ്ടത്തിൽ 82201 പോയിന്റിലേക്കും വീണു. ഐടി, മെറ്റൽ, പൊതുമേഖല
ഇന്ന് നേട്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി പിന്നീട് ലാഭമെടുക്കലിൽ വീണ് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. ഇന്ന് 25275 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 53 പോയിന്റ് നഷ്ടത്തിൽ 25145 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 151 പോയിന്റുകൾ നഷ്ടത്തിൽ 82201 പോയിന്റിലേക്കും വീണു.
ഐടി, മെറ്റൽ, പൊതുമേഖല ബാങ്കുകൾ എന്നിവ മുന്നേറ്റം നേടിയ ഇന്ന് ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകളും നഷ്ടമൊഴിവാക്കി. നിഫ്റ്റി മിഡ് ക്യാപ് & സ്‌മോൾ ക്യാപ് സെക്ടറുകൾ പോസിറ്റീവ് ക്ളോസിങ് നടത്തി. നിഫ്റ്റി സ്‌മോൾ ക്യാപ് സൂചിക 1.4% നേട്ടമുണ്ടാക്കിയത് നിക്ഷേപകർക്ക് അനുകൂലമായി.
മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇൻഡക്സിന്റെ എമർജിങ് മാർക്കറ്റ്- ഇൻവെസ്റ്റിബിൾ മാർക്കറ്റ് ഇൻഡക്സിൽ ഇന്ത്യൻ ഓഹരികൾ ചൈനീസ് ഓഹരികളേക്കാൾ വെയിറ്റേജ് സ്വന്തമാക്കിയത് ഇന്ത്യൻ കമ്പനികളുടെ ഉയരുന്ന മൂല്യത്തിന്റെ ലക്ഷണമായി കണക്കാക്കാം. സമീപ ഭാവിയിൽ തന്നെ ഇന്ത്യൻ ഓഹരികൾ എംഎസ്സിഐ എമേർജിങ് മാർക്കറ്റ് ഇൻഡക്സിലും ചൈനീസ് കമ്പനികളെ കടത്തിവെട്ടും.
മോർഗൻ സ്റ്റാൻലിയുടെ ക്യാപിറ്റൽ ഇൻഡക്സിൽ ഇടം നേടുന്ന കമ്പനികളിലേക്ക് കൂടുതൽ വിദേശ നിക്ഷേപം എത്തുമെന്നത് അനുകൂല ഘടകമാണ്. മോർഗൻ സ്റ്റാൻലിയുടെ ഏറ്റവും മികച്ച എമേർജിങ് വിപണിയാണെന്നതിനൊപ്പം, ഏഷ്യ പസഫിക് മേഖലയിലെ ഏറ്റവും സ്വീകാര്യതയുമുള്ള രണ്ടാമത്തെ വിപണിയാണെന്നതും ഇന്ത്യക്ക് അനുകൂലമാണ്.
ബജാജ് ഹൗസിങ് ഐപിഓ
തിങ്കളാഴ്ച ബജാജ് ഹൗസിങ് ഫിനാൻസിന്റെ ഐപിഓ ആരംഭിക്കാനിരിക്കുന്നത് ബജാജ് ഫിൻ ഇരട്ടകൾക്ക് പ്രധാനമാണ്. മുൻ ദിനങ്ങളിൽ മുന്നേറ്റം നേടി വന്ന ബജാജ് ഫിൻ ഓഹരികൾക്ക് ഇന്നും ഇന്നലെയും മുന്നേറാനായില്ല.
ബജാജ് ഫിനാൻസ്, ബജാജ് ഫിൻസേർവ് ഓഹരിയുടമകൾക്ക് ഷെയർ ഹോൾഡേഴ്സ് എന്ന രീതിയിലും ബജാജ് ഹൗസിങ് ഫിനാൻസിന്റെ ഐപിഓക്ക് അപേക്ഷ സമർപ്പിക്കാം. ഓഹരിയുടെ ഐപിഓ വില 66-70 രൂപയാണ്.
റിലയൻസ് ബോണസ്
റിലയൻസ് ഇൻഡസ്ട്രീസ് 2017 ശേഷം ആദ്യമായി 1:1 ബോണസ് പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനി ഇതിന് മുൻപ് അഞ്ച് തവണയാണ് ബോണസ് നൽകിയിട്ടുള്ളത്. ബോണസ് റെക്കോർഡ് തീയതി പിന്നീട് പ്രഖ്യാപിക്കും.
സൊമാറ്റോ, ബ്ലിങ്കിറ്റ്
സൊമാറ്റോയുടെ ക്വിക്ക് സർവീസ് ഉപസ്ഥാപനമായ ബ്ലിങ്കിറ്റിന്റെ വർധിക്കുന്ന സ്വീകാര്യതയും, എതിരാളിയായ സ്വിഗ്ഗിയുടെ ഐപിഓയും മുന്നിൽക്കണ്ട് ജെപി മോർഗനും സൊമാറ്റോയ്ക്ക് ഉയർന്ന ലക്ഷ്യവിലയിട്ടത് ഓഹരിക്ക് മുന്നേറ്റം നൽകി. ഓഹരി ഇന്ന് 5% മുന്നേറ്റവും സ്വന്തമാക്കി.
നോൺഫാം പേറോൾ ഡേറ്റ നാളെ
ചൊവ്വാഴ്ചത്തെ വൻ വീഴ്ചക്ക് ശേഷം പ്രതീക്ഷിച്ചത് പോലെ തന്നെ നേട്ടത്തിൽ വ്യാപാരം ആരംഭിച്ച അമേരിക്കൻ വിപണി മിക്സഡ് ക്ളോസിങ്ങാണ് നേടിയത്. അമേരിക്കൻ ഫ്യൂച്ചറുകളും യൂറോപ്യൻ വിപണികളും മിക്സഡ് നിലയിലാണ് വ്യാപാരം തുടരുന്നത്. ചൈനയും, കൊറിയയും, ഇന്ത്യയും വീണപ്പോൾ ഏഷ്യയിൽ ചൈന മാത്രം ഇന്ന് നേട്ടം കുറിച്ചു.
ഓഗസ്റ്റിൽ എത്ര അമേരിക്കക്കാർക്ക് ജോലി ലഭിച്ചു എന്ന് സൂചിപ്പിക്കുന്ന അമേരിക്കൻ നോൺഫാം പേറോൾ ഡേറ്റ നാളെ വരാനിരിക്കുന്നത് അമേരിക്കൻ വിപണിക്കും ഇന്ന് സമ്മർദകാരണമായേക്കാം. ജൂലൈ മാസത്തിലെ നോൺ ഫാം പേറോൾ ഡേറ്റാകണക്കുകൾ മോശമായതിനെ തുടർന്ന് അമേരിക്ക മാന്ദ്യഭയത്തിലേക്ക് വീണതും നോൺഫാം പേറോൾ കണക്കുകളുടെ പ്രാധാന്യം വർദ്ധിപ്പിച്ചു. എങ്കിലും പുതുക്കിയ തൊഴിൽ-അനുമാനക്കണക്കുകൾ വിപണിക്ക് അനുകൂലമായേക്കാം.
ക്രൂഡ് ഓയിൽ
ചൈനക്ക് പിന്നാലെ മോശം അമേരിക്കൻ ഡേറ്റകൾ കൂടി പുറത്ത് വരുന്ന സാഹചര്യത്തിൽ ക്രൂഡ് ഓയിലിന്റെ ആവശ്യകത വീണ്ടും കുറയുമെന്ന ഭയം ക്രൂഡ് ഓയിലിന് ഇന്നലെ വീണ്ടും തിരുത്തൽ നൽകി. ഒപെകിന്റെ ഉല്പാദനനിയന്ത്രണ തീരുമാനങ്ങളാകും ക്രൂഡ് ഓയിലിന്റെ മുന്നേറ്റം നിർണയിക്കുക. ബ്രെന്റ് ക്രൂഡ് ഓയിൽ 73 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡ് ഏഷ്യൻ വിപണി സമയത്ത് വീണ്ടും വീണത് രാജ്യാന്തര സ്വര്‍ണവിലയ്ക്കും മുന്നേറ്റം നൽകി. അമേരിക്കയുടെ 10വർഷ ബോണ്ട് യീൽഡ് 3.76%ലേക്ക് വീണപ്പോൾ സ്വർണവില 2546 ഡോളറിലേക്ക് മുന്നേറി.
വെള്ളി ഒന്നര ശതമാനം മുന്നേറിയ ഇന്ന് കോപ്പറും മുന്നേറി. അലുമിനിയവും, ലെഡും, നിക്കലും ഇന്ന് അര ശതമാനത്തിൽ കൂടുതൽ നഷ്ടവും കുറിച്ചു.
ഐ പിഓ
ഗാല പ്രെസിഷൻ എഞ്ചിനിയറിങ് 200 ഇരട്ടിയിലധികം സബ്സ്ക്രൈബ് ചെയ്യപ്പെട്ടത് ഓഹരിയുടെ ഗ്രേ മാർക്കറ്റ് പ്രീമിയവും വർദ്ധിപ്പിച്ചു.
ഇന്ന് ആരംഭിച്ച ശ്രീ തിരുപ്പതി ബാലാജി അഗ്രോ ട്രേഡിങ്ങ് കമ്പനിയുടെ ഐപിഓ തിങ്കളാഴ്ച അവസാനിക്കും. ബൾക്ക് കണ്ടെയ്നറുകളും, ഇൻഡസ്ട്രിയൽ പാക്കേജിങ് സൊല്യൂഷനും നൽകുന്ന കമ്പനിയുടെ ഐപിഓ വില 78-83 രൂപ നിരക്കിലാണ്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക