മലയാളികൾക്കു പണ്ടുമുതലേ നിക്ഷേപമെന്ന നിലയിൽ സ്വർണത്തോട് പ്രത്യേക ഇഷ്ടമുണ്ട്. കുറച്ചു പണം കയ്യിൽ വന്നാൽ ഒരുതരി പൊന്നു വാങ്ങിവയ്ക്കുന്ന ശീലവുമുണ്ട്. പക്ഷേ, സ്വർണവില റെക്കോർഡു ഭേദിച്ചു കുതിക്കുമ്പോൾ അതു സാധിക്കാത്ത സ്ഥിതിയാണിപ്പോൾ. കത്തിക്കയറിപ്പോകുന്ന സ്വർണവിലയെ പിടിച്ചുനിർത്താനാകില്ലെങ്കിലും

മലയാളികൾക്കു പണ്ടുമുതലേ നിക്ഷേപമെന്ന നിലയിൽ സ്വർണത്തോട് പ്രത്യേക ഇഷ്ടമുണ്ട്. കുറച്ചു പണം കയ്യിൽ വന്നാൽ ഒരുതരി പൊന്നു വാങ്ങിവയ്ക്കുന്ന ശീലവുമുണ്ട്. പക്ഷേ, സ്വർണവില റെക്കോർഡു ഭേദിച്ചു കുതിക്കുമ്പോൾ അതു സാധിക്കാത്ത സ്ഥിതിയാണിപ്പോൾ. കത്തിക്കയറിപ്പോകുന്ന സ്വർണവിലയെ പിടിച്ചുനിർത്താനാകില്ലെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾക്കു പണ്ടുമുതലേ നിക്ഷേപമെന്ന നിലയിൽ സ്വർണത്തോട് പ്രത്യേക ഇഷ്ടമുണ്ട്. കുറച്ചു പണം കയ്യിൽ വന്നാൽ ഒരുതരി പൊന്നു വാങ്ങിവയ്ക്കുന്ന ശീലവുമുണ്ട്. പക്ഷേ, സ്വർണവില റെക്കോർഡു ഭേദിച്ചു കുതിക്കുമ്പോൾ അതു സാധിക്കാത്ത സ്ഥിതിയാണിപ്പോൾ. കത്തിക്കയറിപ്പോകുന്ന സ്വർണവിലയെ പിടിച്ചുനിർത്താനാകില്ലെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾക്കു പണ്ടുമുതലേ നിക്ഷേപമെന്ന നിലയിൽ സ്വർണത്തോട് പ്രത്യേക ഇഷ്ടമുണ്ട്. കുറച്ചു പണം കയ്യിൽ വന്നാൽ ഒരുതരി പൊന്നു വാങ്ങിവയ്ക്കുന്ന ശീലവുമുണ്ട്. പക്ഷേ, സ്വർണവില റെക്കോർഡു ഭേദിച്ചു കുതിക്കുമ്പോൾ അതു സാധിക്കാത്ത സ്ഥിതിയാണിപ്പോൾ. കത്തിക്കയറിപ്പോകുന്ന സ്വർണവിലയെ പിടിച്ചുനിർത്താനാകില്ലെങ്കിലും അതിൽനിന്നും നേട്ടം എടുത്താലോ? അവിടെയാണ് സ്വർണ ഇടിഎഫ്, സ്വർണ മ്യൂച്വൽഫണ്ട് എന്നിവയിൽ നിക്ഷേപിക്കുന്നതിന്റെയും വ്യാപാരം ചെയ്യുന്നതിന്റെയും പ്രസക്തി.

ഗോൾഡ് ഇടിഎഫുകൾ

ADVERTISEMENT

വലിയ വിലകൊടുത്തല്ലാതെ കയ്യിലുള്ള തുകകൊണ്ടു സ്വർണനിക്ഷേപം നടത്താൻ ഗോൾഡ് ഇടിഎഫുകളിലൂടെ സാധിക്കും. ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ട് അഥവാ ഇടിഎഫിൽ, അടിസ്ഥാന ആസ്തി സ്വർണമാണ്. ഓഹരി പോലെ ഇവയിലും ട്രേഡ് ചെയ്തു നേട്ടമടെുക്കാം. നാഷണൽ സ്റ്റോക് എക്‌സ്‌ചേഞ്ചിലും (എൻഎസ്ഇ) ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിലും (ബിഎസ്ഇ) സ്വർണ ഇടിഎഫുകളിൽ വ്യാപാരം നടത്താം.അതായത് ഡീമാറ്റ് അക്കൗണ്ടിലൂടെ വാങ്ങാനും സൂക്ഷിക്കാനും വ്യാപാരം നടത്താനും കഴിയും. അനിശ്ചിതത്വത്തിന്റെ കാലത്തും പേടിക്കാതെ നിക്ഷേപം തുടരാം എന്നുള്ളതും സ്വർണ ഇടിഎഫിനെ ജനപ്രിയ നിക്ഷേപമാർഗമാക്കുന്നു.

മാത്രമല്ല, ഓഹരിയിൽ നിക്ഷേപിക്കുന്നതിൽ താൽപര്യമില്ലാത്തവർ ഉണ്ടാകാം. അത്തരക്കാർക്ക് സ്വർണ ഇടിഎഫുകളിൽ വ്യാപാരം നടത്തി നേട്ടമുണ്ടാക്കാം. സ്വർണവില കുറയുമ്പോൾ വാങ്ങുക, കൂടുമ്പോൾ വിൽക്കുക എന്ന ലളിതമായ മാർഗത്തിലൂടെ നല്ല നേട്ടമുണ്ടാക്കാനാകും. ഉദാഹരണത്തിന് ടാറ്റ ഗോൾഡ് ഇടിഎഫ് 6.25 രൂപയ്ക്ക് 10,000 യൂണിറ്റ് വാങ്ങിയെന്നിരിക്കട്ടെ. 

സ്വർണവില കുതിക്കുമ്പോൾ ഇടിഎഫ് യൂണിറ്റിന്റെ വില 7.25 രൂപയിലെത്തുന്നു. അപ്പോൾ വിറ്റാൽ 10,000 രൂപ ലാഭം നേടാം. 

ഗോൾഡ് മ്യൂച്വൽഫണ്ടുകൾ

ADVERTISEMENT

ട്രേഡ് ചെയ്ത് നേട്ടമെടുക്കാൻ താൽപര്യമില്ലാത്തവർക്ക് ഗോൾഡ് ഇടിഎഫുകളിലോ മ്യൂച്വൽഫണ്ടുകളിലോ എസ്ഐപിയായി തുക നിക്ഷേപിക്കാം. സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകളെയും ഉൾക്കൊണ്ട് ദീർഘകാലയളവിൽ നല്ലൊരു ആദായം നേടാനാകും. 

സെപ്റ്റംബർ 23ലെ കേരളത്തിലെ സ്വർണ വിലയുടെ വിശദാംശം ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം

ആഗോള അനിശ്ചിതത്വം നിലനിൽക്കുമ്പോൾ സ്വർണവില ഉയരുന്നത് ഗോൾഡ് മ്യൂച്വൽഫണ്ടിനും തിളക്കംകൂട്ടുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് 20 ശതമാനത്തിലധികം നേട്ടമാണ് ഗോള്‍ഡ് മ്യൂച്വൽഫണ്ടുകള്‍ നൽകിയത്. ചില ഗോൾഡ് മ്യൂച്വൽഫണ്ടുകളും അവയുടെ ആദായവും കാണുക (ഓഗസ്റ്റ് 23ലെ എൻഎവി പ്രകാരം): 

ഗോൾഡ് ഇടിഎഫുകളുടെ നേട്ടങ്ങൾ

∙ സ്വർണത്തിന്റെ പരിശുദ്ധിയെക്കുറിച്ചു പേടിക്കേണ്ട. പണിക്കൂലിപോലുള്ള പ്രശ്നങ്ങൾ ഉദിക്കുന്നില്ല.

ADVERTISEMENT

∙ ഡീമാറ്റ് അക്കൗണ്ടിൽ സൂക്ഷിക്കാം. സുരക്ഷയെക്കുറിച്ച് ആശങ്ക വേണ്ട.  ആഭരണംപോലെ, സൂക്ഷിക്കാൻ ലോക്കർ ചാർജുകൾ നൽകേണ്ടതില്ല. 

∙ ട്രേഡിങ് അക്കൗണ്ട്‌വഴി ഗോൾഡ് ഇടിഎഫുകൾ വിൽക്കുമ്പോൾ എക്സിറ്റ് ലോഡ് ഇല്ലാതെ വ്യാപാരം നടത്താം.

∙ ഗോൾഡ് ഇടിഎഫുകളിൽ വാറ്റ്, സെയിൽസ് ടാക്സ്, വെൽത്ത് ടാക്സ് എന്നിവ ഇല്ല, എന്നാൽ സ്വർണം വാങ്ങുമ്പോൾ ഇതെല്ലാം നൽകണം.

∙ ഒരു വർഷമാണ് ഗോൾഡ് ഇടിഎഫിൽ ദീർഘകാല മൂലധനനേട്ടത്തിനു പരിഗണിക്കുന്നത്. അതിന് 12.5 % ആണ് നികുതി. ഒരു വർഷത്തിൽ താഴെയാണ് എങ്കിൽ സ്ലാബ് റേറ്റിൽ നികുതി നൽകണം.   

വില ഇനിയും കുതിക്കും 

സ്വർണത്തിലേക്ക് അടുത്ത വർഷത്തോടെ പണത്തിന്റെ ഒഴുക്കുണ്ടാകുമെന്ന് പല സാമ്പത്തിക വിദഗ്ധരും പറയുന്നു. വ്യക്തികളും ആർബിഐ ഉൾപ്പെടെയുള്ള കേന്ദ്രബാങ്കുകളും സ്വർണം വാങ്ങിക്കൂട്ടുകയാണ്. ആഗോളതലത്തിലുള്ള അനിശ്ചിതത്വവും പണപ്പെരുപ്പവും ആണ് കാരണം. ഓരോ വർഷവും 58 ശതമാനത്തോളം ഡിമാൻഡ് വർധനയാണ് സ്വർണത്തിൽ ഉണ്ടാകുന്നത്. അതിനാൽ നിക്ഷേപമായും ഉപഭോഗവസ്തുവെന്നനിലയിലും അത്ര പെട്ടെന്നൊന്നും സ്വർണശോഭ മങ്ങില്ല. മറിച്ച് സാമ്പത്തിക അനിശ്ചിതത്വങ്ങളുണ്ടാകുമ്പോൾ സുരക്ഷിത നിക്ഷേപമായ സ്വർണത്തിനു ഡിമാൻഡ് കൂടും.

അസ്ഥിരതയുടെ കാലഘട്ടത്തിൽ, നിക്ഷേപകർക്ക് സ്വർണം മികച്ച സംരക്ഷണം നൽകുമെന്നത് കോവിഡ്‌സമയത്ത് പലരും അനുഭവിച്ചറിഞ്ഞതാണ്. ഇതും സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടുന്നുണ്ട്. നിലവിലുള്ള ഖനികളിലെ ശേഖരം തീരുന്നതും പുതിയവയിലെ ഉൽപാദനം ലാഭകരമാകാത്തതും സ്വർണഖനനത്തിലെ ഭൂമിശാസ്ത്രപരമായ ബുദ്ധിമുട്ടുകളും ലഭ്യതയെ ബാധിക്കുന്നു.

ഒപ്പം അമേരിക്കയിലെ ഗാർഹികനിക്ഷേപം കുറയുന്നതും ക്രെഡിറ്റ്‌കാർഡ് കടം കൂടുന്നതും ഡോളർ ക്ഷയിക്കുന്നതും സ്വർണവില ഉയർത്തുമെന്നാണ് കണക്കുകൂട്ടലുകൾ. അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിൽ മറ്റേത് ആസ്തികളെക്കാളും സ്വർണം വിശ്വസനീയമാണ് എന്ന ചിന്ത സാമ്പത്തികലോകത്തു ശക്തമാണ്. അതുകൊണ്ട് യുദ്ധങ്ങൾമൂലം ലോകം ഉലയുമ്പോൾ സ്വർണത്തിലേക്കു കൂടുതൽ നിക്ഷേപം ഒഴുകും. അതു വിലവർധനയ്ക്കു കരുത്തേകും .

English Summary:

Learn how to profit from skyrocketing gold prices! This article explains how to invest in gold ETFs and mutual funds to grow your wealth, even if you don't buy physical gold.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT