റെക്കോർഡ് തിരുത്തി വിപണിയിൽ കുതിപ്പ്: ഫെഡ് മീറ്റിങും വാഹനവിൽപ്പനയും വിപണിയെ ബാധിക്കും
ഇന്നും നേരിയ നേട്ടത്തോടെ വ്യാപാരമാരംഭിച്ച് രാജ്യാന്തര വിപണിക്കൊപ്പം മുന്നേറിയ ഇന്ത്യൻ വിപണി എഫ്&ഓ ഷോർട് കവറിങിന്റെ കൂടി പിന്തുണയിൽ വീണ്ടും റെക്കോർഡ് ഉയരം താണ്ടി. ഇന്ന് 26005 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 26250 പോയിന്റെന്ന പുതിയ റെക്കോർഡ് കുറിച്ച ശേഷം 26216 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
ഇന്നും നേരിയ നേട്ടത്തോടെ വ്യാപാരമാരംഭിച്ച് രാജ്യാന്തര വിപണിക്കൊപ്പം മുന്നേറിയ ഇന്ത്യൻ വിപണി എഫ്&ഓ ഷോർട് കവറിങിന്റെ കൂടി പിന്തുണയിൽ വീണ്ടും റെക്കോർഡ് ഉയരം താണ്ടി. ഇന്ന് 26005 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 26250 പോയിന്റെന്ന പുതിയ റെക്കോർഡ് കുറിച്ച ശേഷം 26216 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
ഇന്നും നേരിയ നേട്ടത്തോടെ വ്യാപാരമാരംഭിച്ച് രാജ്യാന്തര വിപണിക്കൊപ്പം മുന്നേറിയ ഇന്ത്യൻ വിപണി എഫ്&ഓ ഷോർട് കവറിങിന്റെ കൂടി പിന്തുണയിൽ വീണ്ടും റെക്കോർഡ് ഉയരം താണ്ടി. ഇന്ന് 26005 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 26250 പോയിന്റെന്ന പുതിയ റെക്കോർഡ് കുറിച്ച ശേഷം 26216 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
നേരിയ നേട്ടത്തോടെ വ്യാപാരമാരംഭിച്ച് രാജ്യാന്തര വിപണിക്കൊപ്പം മുന്നേറിയ ഇന്ത്യൻ വിപണി എഫ്&ഓ ഷോർട് കവറിങിന്റെ കൂടി പിന്തുണയിൽ വീണ്ടും റെക്കോർഡ് ഉയരം താണ്ടി. ഇന്ന് 26005 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 26250 പോയിന്റെന്ന പുതിയ റെക്കോർഡ് കുറിച്ച ശേഷം 26216 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 85930 പോയിന്റിൽ പുതിയ ഉയരം കുറിച്ച ശേഷം 85836 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐടിയും, ബാങ്കിങ്ങും അര ശതമാനം വീതം മുന്നേറിയ ഇന്ന് ഓട്ടോ, മെറ്റൽ സെക്ടറുകൾ 2%ൽ കൂടുതൽ മുന്നേറ്റം നേടി. നിഫ്റ്റി മിഡ് ക്യാപ് സൂചിക നഷ്ടമൊഴിവാക്കിയപ്പോൾ സ്‌മോൾ ക്യാപ് സൂചിക ഇന്ന് വീണ്ടും നഷ്ടം കുറിച്ചു.
പ്രതീക്ഷിച്ചിരുന്ന പോലെ രാജ്യാന്തര ലോഹ വിലയിലെ മാറ്റങ്ങളുടെ കൂടി പിന്തുണയിൽ എഫ്&ഓ ക്ളോസിങ് ദിനത്തിൽ ഇന്ത്യൻ മെറ്റൽ ഓഹരികളും കുതിപ്പ് നടത്തി.
ഒന്നാം തീയതി വരാനിരിക്കുന്ന വാഹനവില്പനക്കണക്കിൽ കൂടി കണ്ണ് വെച്ച് ഇന്ന് ഓട്ടോ ഓഹരികളും മുന്നേറ്റം നേടിയത് ഇന്ത്യൻ വിപണിക്ക് അനുകൂലമായി. മാരുതി 4% മുന്നേറിയപ്പോൾ ടാറ്റ മോട്ടോഴ്സും, മഹീന്ദ്രയും 3%വും മുന്നേറ്റം നടത്തി.
നിഫ്റ്റിയിൽ മാറ്റം
നാളെ മുതൽ എൽടിഐ മൈൻഡ് ട്രീ, ഡിവിസ് ലാബ് എന്നിവയ്ക്ക് പകരം ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും, ട്രെന്റ് ലിമിറ്റഡും നിഫ്റ്റി-50 സൂചികയിൽ സ്ഥാനം പിടിക്കും. ഈയാഴ്ചയിൽ ഇരു ഓഹരികളും മുന്നേറ്റം നേടിയെങ്കിലും നിഫ്റ്റി പ്രവേശനം പ്രഖ്യാപിച്ച ശേഷം ബിഇഎൽ കാര്യമായ നേട്ടവുമുണ്ടാക്കിയിട്ടില്ല.
ഫെഡ് ചെയർമാൻ വീണ്ടും
ഇന്ന് ഫെഡ് ചെയർമാൻ സംസാരിക്കാനിരിക്കുന്നതും, മൈക്രോണിന്റെ റിസൾട്ടിന്റെ ആവേശവും അമേരിക്കൻ ഫ്യൂച്ചറുകൾക്ക് മുന്നേറ്റം നൽകിയത് ഏഷ്യൻ, യൂറോപ്യൻ വിപണികൾക്കും അനുകൂലമായി. ചൈനയുടെ സ്റ്റിമുലസ് പിന്തുണയുടെ ആവേശവും ഏഷ്യൻ, യൂറോപ്യൻ വിപണികളിൽ പ്രകടമായിരുന്നു.
ഇന്ന് ജിഡിപി കണക്കുകളും, ജോബ് ഡേറ്റയും, ഭവന വില്പനക്കണക്കുകളും വരാനിരിക്കുന്നതും അമേരിക്കൻ വിപണിക്ക് നിർണായകമാണ്. ഫെഡ്-ഇസിബി അംഗങ്ങളുടെ പ്രസ്താവനകളും ഇന്ന് വിപണിക്ക് അനുകൂലമായേക്കാം.
പിസിഇ ഡേറ്റ നാളെ
ഫെഡ് ചെയർമാൻ ജെറോം പവലും, ഫെഡ് അംഗങ്ങളായ സൂസൻ കോളിൻസ്, മിഷേൽ ബൗമാൻ, വില്യംസ്, കഷ്‌കരി എന്നിവരും സംസാരിക്കാനിരിക്കുന്നത് അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. അമേരിക്കൻ ഫെഡ് റിസർവ് പലിശ നിരക്ക് തീരുമാനിക്കാനായി കണക്കിലെടുക്കുന്ന പിസിഇ ഡേറ്റ നാളെ വരാനിരിക്കുന്നതും വിപണിക്ക് പ്രധാനമാണ്.
പേഴ്‌സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ ഡേറ്റ ഓഗസ്റ്റിൽ വീണ്ടും ക്രമപ്പെട്ടിട്ടുണ്ടാകാമെന്ന പ്രതീക്ഷയിലാണ് വിപണി
ക്രൂഡ് ഓയിൽ
അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിൽ വിപണി അനുമാനിച്ച കുറവ് വന്നെങ്കിലും സൗദി അറേബ്യ ഉല്പാദനവർധനവിന് തയാറെടുക്കുന്നു എന്ന വാർത്ത ക്രൂഡ് ഓയിലിന് തിരുത്തൽ നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 71 ഡോളറിലേക്കും അമേരിക്കൻ എണ്ണവില 68 ഡോളറിലേക്കുമാണ് കുറഞ്ഞത്.
ലിബിയൻ ഓയിൽ പ്രശ്നം പരിഹരിക്കപ്പെടുന്നതും, എണ്ണയുടെ ആവശ്യകതയിൽ കുറവ് വരുമെന്ന ഭയവും, ഹെലൻ ചുഴലിക്കൊടുങ്കാറ്റ് അമേരിക്കൻ തീരം തൊടാനിരിക്കുന്നതും ക്രൂഡ് ഓയിലിന് പ്രധാനമാണ്.
ബേസ് മെറ്റലുകൾ മുന്നേറി
നാച്ചുറൽ ഗ്യാസ് 2% മുന്നേറ്റം നേടിയ ഇന്ന് ബേസ് മെറ്റലുകളും വലിയ മുന്നേറ്റം നേടി. ചൈനീസ് സ്റ്റിമുലസ് പിന്തുണയ്ക്കൊപ്പം ഫെഡ്-ഇസിബി തലവന്മാർ സംസാരിക്കാനിരിക്കുന്നതും ബേസ് മെറ്റലുകൾക്ക് അനുകൂലമായി. കോപ്പർ, വെള്ളി, അലുമിനിയം എന്നിവ 2%ത്തിന് സമീപമാണ് വ്യാപാരം തുടരുന്നത്.
സ്വർണം
ഇന്ന് ഫെഡ് ചെയർമാൻ അടക്കമുള്ള ഫെഡ് അംഗങ്ങൾ വീണ്ടും നിരക്ക് കുറക്കലിനെ കുറിച്ച് വാചാലരായേക്കാവുന്നത് ക്രൂഡ് ഓയിലിന് പ്രധാനമാണ്.
ഐപിഓ
ഇന്നലെ ആരംഭിച്ച കെആർഎൻ ഹീറ്റ് എക്സ്ചേഞ്ചർ & റെഫ്രിജറേഷൻ ലിമിറ്റഡിന്റെ ഐപിഓ നാളെ അവസാനിക്കും. ഹീറ്റിങ്, എയർ കണ്ടിഷനിങ് ആവശ്യങ്ങൾക്കുള്ള എക്സ്ചേഞ്ചറുകൾ നിർമിക്കുന്ന കമ്പനിയുടെ ഐപിഓ വില 209-220 രൂപയാണ്.
ഇന്നാരംഭിച്ച ഡിഫ്യൂഷൻ എഞ്ചിനീയേഴ്സിന്റെ ഐപിഓ തിങ്കാളാഴ്ചയാണ് അവസാനിക്കുക. ഐപിഓ വില 159-168 രൂപ.
നാളത്തെ റിസൾട്ടുകൾ
നാളെ ക്രോസ്സ് ലിമിറ്റഡ്, ജംനാ ഓട്ടോ എന്നിവയുടെ ഒന്നാം പാദ റിസൾട്ടുകൾ വരുന്നത് ഓഹരികൾക്കും ഓട്ടോ ആക്സിലറി സെക്ടറിനും പ്രധാനമാണ്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക