വിവിധ വിപണി ഘട്ടങ്ങളിലുളളതും വിവിധ മേഖലകളിലുള്ളതുമായ കമ്പനികളുടെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സഹായിക്കുന്ന വൈവിധ്യവല്‍ക്കരണവും അച്ചടക്കവുമുള്ള നിക്ഷേപ ശൈലിയാണ്‌ മള്‍ട്ടികാപ്‌ ഫണ്ടുകളുടേത്‌. അതുകൊണ്ടു തന്നെ വിപണിയുടെ സവിശേഷതകള്‍ക്ക്‌ അനുസരിച്ചു വേണ്ട മാറ്റങ്ങള്‍ വരുത്തി നിക്ഷേപകര്‍ക്കു നേട്ടം പ്രദാനം

വിവിധ വിപണി ഘട്ടങ്ങളിലുളളതും വിവിധ മേഖലകളിലുള്ളതുമായ കമ്പനികളുടെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സഹായിക്കുന്ന വൈവിധ്യവല്‍ക്കരണവും അച്ചടക്കവുമുള്ള നിക്ഷേപ ശൈലിയാണ്‌ മള്‍ട്ടികാപ്‌ ഫണ്ടുകളുടേത്‌. അതുകൊണ്ടു തന്നെ വിപണിയുടെ സവിശേഷതകള്‍ക്ക്‌ അനുസരിച്ചു വേണ്ട മാറ്റങ്ങള്‍ വരുത്തി നിക്ഷേപകര്‍ക്കു നേട്ടം പ്രദാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധ വിപണി ഘട്ടങ്ങളിലുളളതും വിവിധ മേഖലകളിലുള്ളതുമായ കമ്പനികളുടെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സഹായിക്കുന്ന വൈവിധ്യവല്‍ക്കരണവും അച്ചടക്കവുമുള്ള നിക്ഷേപ ശൈലിയാണ്‌ മള്‍ട്ടികാപ്‌ ഫണ്ടുകളുടേത്‌. അതുകൊണ്ടു തന്നെ വിപണിയുടെ സവിശേഷതകള്‍ക്ക്‌ അനുസരിച്ചു വേണ്ട മാറ്റങ്ങള്‍ വരുത്തി നിക്ഷേപകര്‍ക്കു നേട്ടം പ്രദാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess


വിവിധ വിപണി ഘട്ടങ്ങളിലുളളതും വിവിധ മേഖലകളിലുള്ളതുമായ കമ്പനികളുടെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സഹായിക്കുന്ന വൈവിധ്യവല്‍ക്കരണവും അച്ചടക്കവുമുള്ള നിക്ഷേപ ശൈലിയാണ്‌ മള്‍ട്ടികാപ്‌ ഫണ്ടുകളുടേത്‌. അതുകൊണ്ടു തന്നെ വിപണിയുടെ സവിശേഷതകള്‍ക്ക്‌ അനുസരിച്ചു വേണ്ട മാറ്റങ്ങള്‍ വരുത്തി നിക്ഷേപകര്‍ക്കു നേട്ടം പ്രദാനം ചെയ്യാന്‍ ഈ വിഭാഗത്തിലെ ഇക്വിറ്റി മ്യൂചല്‍ ഫണ്ടുകള്‍ക്ക്‌ കൂടുതല്‍ അവസരങ്ങളും ലഭിക്കും.

എന്താണ്‌ മള്‍ട്ടികാപ്‌ ഫണ്ടുകള്‍?

പദ്ധതിയുടെ നിക്ഷേപത്തിന്റെ 75 ശതമാനമെങ്കിലും ഓഹരി, ഓഹരി അധിഷ്‌ഠിത മേഖലകളില്‍ നിക്ഷേപിക്കുകയും അവയുടെ 25 ശതമാനം വീതം ലാര്‍ജ്‌കാപ്‌, മിഡ്‌കാപ്‌, സ്‌മോള്‍ കാപ്‌ കമ്പനികളില്‍ വകയിരുത്തുകയും ചെയ്യുന്ന ഫണ്ടുകളെയാണ്‌ സെബി മള്‍ട്ടികാപ്‌ ഫണ്ടുകളായി തരംതിരിച്ചിരിക്കുന്നത്‌. ഇത്തരത്തിലുള്ള ഒരു മള്‍ട്ടികാപ്‌ ഫണ്ടാണ്‌ ആക്‌സിസ്‌ മള്‍ട്ടി കാപ്‌ ഫണ്ട്‌. വിവിധ മേഖലകളിലും വിവിധ വ്യവസായങ്ങളിലുമായുള്ള വിവിധ വലുപ്പങ്ങളിലുള്ള കമ്പനികളിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനാണ്‌ ഇതിന്റെ വൈവിധ്യപൂര്‍ണമായ നിക്ഷേപ ശൈലി സഹായിക്കുന്നത്‌. നിക്ഷേപത്തിന്റെ ഏതു സമയത്തും നഷ്ടസാധ്യതകള്‍ സന്തുലനം ചെയ്യപ്പെട്ട രീതിയില്‍ ആസൂത്രണത്തോടെ മുന്നേറാന്‍ ഈ സവിശേഷതകള്‍ സഹായിക്കുകയും ചെയ്യും.

തികഞ്ഞ അച്ചടക്കത്തോടെയുള്ള നിക്ഷേപം

വിവിധ വിപണി ഘട്ടങ്ങളിലുള്ള കമ്പനികളില്‍ തികഞ്ഞ അച്ചടക്കത്തോടെ നിക്ഷേപിച്ചു മുന്നേറുന്നതാണ്‌ ഈ പദ്ധതിയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്‌. ലാര്‍ജ്‌കാപ്‌, മിഡ്‌കാപ്‌, സ്‌മോള്‍കാപ്‌ മേഖലകളില്‍ 25 ശതമാനം വീതം നിക്ഷേപം നിര്‍ബദ്ധമായും ഉണ്ടായിരിക്കും, ശേഷിക്കുന്ന 25 ശതമാനം വിപണിയുടെ സവിശേഷതകള്‍ കൂടി കണക്കിലെടുത്ത്‌ ഏറ്റവും മികച്ച രീതിയില്‍ സജീവമായി വകയിരുത്താന്‍ ഫണ്ടിനു സാധിക്കും. ഫണ്ടിന്റെ തന്ത്രങ്ങള്‍ക്ക്‌ അനുസരിച്ചു മുന്നോട്ടു പോകാനുള്ള ശക്തമായ അവസരമാണിതിലൂടെ ലഭിക്കുന്നത്‌.

ദീര്‍ഘകാല സ്വത്തു സമ്പാദനത്തിന്‌ അഭികാമ്യം

ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളോടെ സമ്പത്തു സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഏറെ അനുയോജ്യമായ ഒരു പദ്ധതിയായി മള്‍ട്ടികാപ്‌ ഫണ്ടുകളെ വിലയിരുത്താന്‍ സാധിക്കും. ഇതേ സമയം തന്നെ ആക്‌സിസ്‌ മള്‍ട്ടികാപ്‌ ഫണ്ട്‌ വിവിധ തലങ്ങളിലെ നഷ്ടസാധ്യതകള്‍ വഹിക്കാന്‍ തയ്യാറുള്ള നിക്ഷേപകര്‍ക്കിടയില്‍ സുസ്ഥിരമായ മുന്നേറ്റത്തിന്‌ അവസരമൊരുക്കും. അവര്‍ക്ക്‌ ദീര്‍ഘകാല നിക്ഷേപപഥവുമായും നിക്ഷേപ ലക്ഷ്യങ്ങളുമായും മുന്നോട്ടു പോകാനുമാകും.

ADVERTISEMENT

നിക്ഷേപ ലക്ഷ്യങ്ങള്‍ക്ക്‌ ഏറെ പ്രാധാന്യം

ഏതു നിക്ഷേപമായാലും അതിന്റെ ലക്ഷ്യം കൈവരിക്കുക എന്നത്‌ ഏറെ പ്രധാനപ്പെട്ടതാണ്‌. ആക്‌സിസ്‌ മള്‍ട്ടികാപ്‌ ഫണ്ടിന്റെ വൈവിധ്യവല്‍കൃതവും അച്ചടക്കത്തോടു കൂടിയതുമായ നിക്ഷേപ ശൈലി നിക്ഷേപകരുടെ ലക്ഷ്യം കൈവരിക്കുന്നതില്‍ ഏറെ നിര്‍ണായക പിന്തുണയാണു നല്‍കുന്നത്‌. വിവിധ വിപണി ഘട്ടങ്ങളില്‍ ആശങ്കയോടെയുള്ള വാങ്ങലും വില്‍ക്കലും ഒഴിവാക്കി അച്ചടക്കത്തോടും കണക്കുകൂട്ടലോടും കൂടിയുള്ള തന്ത്രപരമായ നിക്ഷേപം നടത്തുന്നത്‌ നിക്ഷേപകര്‍ക്ക്‌ ശക്തമായ പിന്തുണ നല്‍കും. സ്വത്തു സമ്പാദിക്കലായാലും സ്ഥിരമായ വരുമാനം പിന്‍വലിക്കലായാലും നഷ്ടസാധ്യതകള്‍ കൈകാര്യം ചെയ്യലായാലും ഏതു നിക്ഷേപ ലക്ഷ്യമുള്ളവര്‍ക്കും ഈ പദ്ധതി ഏറെ അനുയോജ്യമായതാണെന്നാണ്‌ ചൂണ്ടിക്കാട്ടുന്നത്‌.

വളര്‍ന്നു വരുന്ന കമ്പനികളുടെ അവസരം പ്രയോജനപ്പെടുത്താം

കമ്പനിയുടെ വലുപ്പം ഏതാണെന്നു പരിഗണിക്കാതെ ഏറ്റവും മികച്ച ആശയങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള അവസരമാണ്‌ ആക്‌സിസ്‌ മള്‍ട്ടികാപ്‌ ഫണ്ട്‌ നല്‍കുന്നത്‌. വളര്‍ന്നു വരുന്ന കമ്പനികളുടെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള അവസരവും ഇതിലൂടെ ലഭിക്കും. സുസ്ഥിര വരുമാനം ലക്ഷ്യമിടല്‍, നഷ്ടസാധ്യത കൈകാര്യം ചെയ്യല്‍, വിവിധ മേഖലകളിലായി സന്തുലിതമായ വകയിരുത്തല്‍ നടത്തല്‍, കമ്പനികളുടെ ലൈഫ്‌സ്റ്റൈല്‍ പ്രയോജനപ്പെടുത്തല്‍ തുടങ്ങിയവയാണ്‌ ഈ പദ്ധതിയുടെ മറ്റു സുപ്രധാന സവിശേഷതകള്‍.

നിഫ്‌റ്റി 500 മള്‍ട്ടികാപ്‌ 50-25-25 ടിആര്‍ഐ സൂചികയാണ്‌ ആക്‌സിസ്‌ മള്‍ട്ടികാപ്‌ ഫണ്ടിന്റെ അടിസ്ഥാന സൂചിക. ദീര്‍ഘകാല മൂലധന വര്‍ധനവ് ലക്ഷ്യമിടുന്നവര്‍ക്ക്‌ ഈ പദ്ധതി അനുയോജ്യമായി കണക്കാക്കുന്നു. മ്യൂചല്‍ ഫണ്ട്‌ നിക്ഷേപങ്ങള്‍ വിപണിയിലെ നഷ്ടസാധ്യതകള്‍ക്കു വിധേയമാണ്‌. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിശദമായി വായിച്ചു നോക്കണം.

∙DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഓൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.

English Summary:

This diversified mutual fund invests across market caps for steady, long-term returns. Learn how its disciplined approach can help you reach your financial goals

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT