ക്രിപ്റ്റോ കറൻസികൾക്ക് നികുതി ഇളവ് ഏതൊക്കെ രാജ്യങ്ങളിൽ? ക്രിപ്റ്റോ കറൻസികളിൽ ചുമത്തുന്ന നികുതികൾ ഓരോ രാജ്യത്തും ഓരോ രീതിയിലാണ്.ചില രാജ്യങ്ങൾ ക്രിപ്റ്റോ കറൻസികൾക്ക് വാറ്റ്(വാല്യൂ ആഡ്ഡ് ടാക്സ്) ചുമത്തുന്നുണ്ട്. ക്രിപ്‌റ്റോയിൽ നിന്നുള്ള മൂലധന നേട്ടത്തിന് 20 ശതമാനം നികുതി ചുമത്തിയാൽ ആഗോളതലത്തിൽ 100

ക്രിപ്റ്റോ കറൻസികൾക്ക് നികുതി ഇളവ് ഏതൊക്കെ രാജ്യങ്ങളിൽ? ക്രിപ്റ്റോ കറൻസികളിൽ ചുമത്തുന്ന നികുതികൾ ഓരോ രാജ്യത്തും ഓരോ രീതിയിലാണ്.ചില രാജ്യങ്ങൾ ക്രിപ്റ്റോ കറൻസികൾക്ക് വാറ്റ്(വാല്യൂ ആഡ്ഡ് ടാക്സ്) ചുമത്തുന്നുണ്ട്. ക്രിപ്‌റ്റോയിൽ നിന്നുള്ള മൂലധന നേട്ടത്തിന് 20 ശതമാനം നികുതി ചുമത്തിയാൽ ആഗോളതലത്തിൽ 100

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിപ്റ്റോ കറൻസികൾക്ക് നികുതി ഇളവ് ഏതൊക്കെ രാജ്യങ്ങളിൽ? ക്രിപ്റ്റോ കറൻസികളിൽ ചുമത്തുന്ന നികുതികൾ ഓരോ രാജ്യത്തും ഓരോ രീതിയിലാണ്.ചില രാജ്യങ്ങൾ ക്രിപ്റ്റോ കറൻസികൾക്ക് വാറ്റ്(വാല്യൂ ആഡ്ഡ് ടാക്സ്) ചുമത്തുന്നുണ്ട്. ക്രിപ്‌റ്റോയിൽ നിന്നുള്ള മൂലധന നേട്ടത്തിന് 20 ശതമാനം നികുതി ചുമത്തിയാൽ ആഗോളതലത്തിൽ 100

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിപ്റ്റോ കറൻസികളിൽ ചുമത്തുന്ന നികുതികൾ ഓരോ രാജ്യത്തും ഓരോ രീതിയിലാണ്. ചില രാജ്യങ്ങൾ ക്രിപ്റ്റോ കറൻസികൾക്ക് വാറ്റ് (വാല്യൂ ആഡ്ഡ് ടാക്സ്)  ചുമത്തുന്നുണ്ട്. ക്രിപ്‌റ്റോയിൽ നിന്നുള്ള മൂലധന നേട്ടത്തിന് 20 ശതമാനം നികുതി ചുമത്തിയാൽ ആഗോളതലത്തിൽ 100 ബില്യൺ ഡോളർ സമാഹരിക്കാനാകുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് ആഗോള കോർപ്പറേറ്റ് ആദായ നികുതി വരുമാനത്തിന്റെ 4 ശതമാനം വരുമെന്ന് കണക്കുകളുണ്ട്.

തായ്‌ലൻഡ്  

ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോകറൻസികളുടെ വാറ്റ് ഇളവ് തായ്‌ലൻഡ് നീട്ടി. പുതിയ ഇളവുകൾ പ്രാബല്യത്തിൽ വന്നു. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ മേൽനോട്ടം വഹിക്കുന്ന ലൈസൻസുള്ള ഡീലർമാർ വഴിയും ബ്രോക്കർമാർ വഴിയും ഡിജിറ്റൽ ടോക്കണുകളോ ക്രിപ്‌റ്റോകറൻസികളോ കൈമാറ്റം ചെയ്യുന്നതിനുള്ള വാറ്റ് ഇളവുകൾ കഴിഞ്ഞ ജനുവരി 1 മുതൽ  നടപ്പിലാക്കിയതാണ്.2023 ഓഗസ്റ്റ് മുതൽ ഡിജിറ്റൽ നിക്ഷേപ ടോക്കണുകൾ വാറ്റിൽ നിന്ന്  ഒഴിവാക്കിയിട്ടുണ്ട്.

യൂറോപ്യൻ യൂണിയൻ

 ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് സേവനങ്ങളെ സാമ്പത്തിക ഇടപാടുകളായി കണക്കാക്കുകയും വാറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നുവെന്ന് യൂറോപ്യൻ കോടതി 2015-ൽ വിധിച്ചു. ക്രിപ്‌റ്റോകറൻസികൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നത് വാറ്റ് രഹിതമാണ്.  ഖനനം അല്ലെങ്കിൽ കൺസൾട്ടിങ് പോലുള്ള സേവനങ്ങൾക്ക് ഇപ്പോഴും നികുതി ബാധകമായിരിക്കും. യൂറോപ്യൻ യൂണിയൻ ഇപ്പോഴും വാറ്റ് ചുമത്തണോയെന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണ്.

യു കെ

ക്രിപ്‌റ്റോകറൻസി ഇടപാടുകൾക്കുള്ള വാറ്റ് ഇളവ് യുകെയിലുമുണ്ട്. ചരക്കുകൾക്കോ സേവനങ്ങൾക്കോ പണം കൊടുക്കാൻ ക്രിപ്‌റ്റോകറൻസികൾ ഉപയോഗിക്കുമ്പോൾ അതിന് വാറ്റ് ഉണ്ട്. എന്നാൽ ക്രിപ്‌റ്റോയിലെ വ്യാപാരത്തിന് വാറ്റ് ഇല്ല.

യുഎസ്


യുഎസിൽ ഫെഡറൽ വാറ്റ് ഇല്ല. എന്നാൽ ചില സംസ്ഥാനങ്ങളിൽ ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് വാറ്റ് ഉണ്ട്. ക്രിപ്‌റ്റോകറൻസികളെ അവിടെ  പ്രോപ്പർട്ടിയായി കണക്കാക്കുന്നു. അതായത് വാങ്ങലുകൾക്കായി അവ ഉപയോഗിക്കുന്നത് മൂലധന നേട്ട നികുതിക്ക് കാരണമാകും. ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് വാങ്ങുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും വിൽപ്പന നികുതി ഉണ്ട്.

ഓസ്‌ട്രേലിയ

ക്രിപ്‌റ്റോകറൻസികളെ ഡിജിറ്റൽ പ്രോപ്പർട്ടിയായി കണക്കാക്കുന്നു. ക്രിപ്‌റ്റോകറൻസികൾ ഉൾപ്പെടുന്ന ഇടപാടുകൾക്ക് ജിഎസ്‌ടി ഒഴിവാക്കുമ്പോൾ ക്രിപ്‌റ്റോ ഉപയോഗിച്ച് വാങ്ങുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും ജിഎസ്‌ടി ഈടാക്കുന്നുണ്ട്.

ജപ്പാൻ

2017 മുതൽ, ജപ്പാൻ ക്രിപ്‌റ്റോകറൻസി ഇടപാടുകളെ ഉപഭോഗ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജാപ്പനീസ് ഉപഭോഗ നികുതി നിയമപ്രകാരം ക്രിപ്‌റ്റോ കറൻസികളുടെ വ്യാപാരം, വാങ്ങൽ, വിൽക്കൽ എന്നിവ നികുതിരഹിതമാണ്.

സിംഗപ്പൂർ

സിംഗപ്പൂർ ക്രിപ്‌റ്റോകറൻസികളെ അദൃശ്യ സ്വത്തായി കണക്കാക്കുന്നു. പേയ്‌മെൻ്റ് രീതിയായി ഉപയോഗിക്കുന്ന ക്രിപ്‌റ്റോകറൻസികളെ ജിഎസ്‌ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് (ചരക്ക് സേവന നികുതി).  ക്രിപ്‌റ്റോ ഉപയോഗിച്ച് വാങ്ങുന്ന ചരക്കുകൾക്കും സേവനങ്ങൾക്കും നികുതി ഉണ്ട്.

ഇന്ത്യ

 ആദായനികുതി നിയമത്തിൽ ക്രിപ്‌റ്റോകറൻസികൾ, എൻഎഫ്‌ടികൾ, ടോക്കണുകൾ എന്നിവക്ക്  ടി ഡി എസ് ഉൾപ്പടെയുള്ള നികുതികള്‍ ഉണ്ട്. ഇന്ത്യയിൽ, ക്രിപ്‌റ്റോകറൻസി വ്യാപാരം, വിൽക്കൽ അല്ലെങ്കിൽ ചെലവഴിക്കൽ എന്നിവയിൽ നിന്നുള്ള ലാഭത്തിന്  30 ശതമാനം  നികുതി നൽകേണ്ടിവരും.

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7   ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ഠമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary:

This guide explores countries offering favorable crypto tax regulations, from VAT exemptions to capital gains benefits. Learn more about legal ways to minimize your crypto tax burden.