ആശങ്ക പെരുകുന്നു! ചൈനീസ് മുന്നേറ്റം, ആർബിഐ നയം: വിപണിയിൽ തകർച്ച തുടരുമോ?
ചൈനയുടെ സാമ്പത്തിക ഉത്തേജന നടപടികളും, റിയൽ എസ്റ്റേറ്റ് ബൂസ്റ്റർ പ്ലാനുകളും ചൈനീസ് വിപണിക്ക് നൽകിയേക്കാവുന്ന മുന്നേറ്റം നേടിയെടുക്കാനായി വിദേശ ഫണ്ടുകൾ ഇന്ത്യൻ വിപണിയിൽ നിന്നും മൂലധനം കണ്ടെത്താൻ ശ്രമിച്ചത് ഇന്ത്യൻ വിപണിക്ക് കഴിഞ്ഞ ആഴ്ചയിൽ വലിയ വീഴ്ചയാണ് നൽകിയത്. സെബിയുടെ പുതിയ എഫ്&ഓ നിയന്ത്രണങ്ങളും
ചൈനയുടെ സാമ്പത്തിക ഉത്തേജന നടപടികളും, റിയൽ എസ്റ്റേറ്റ് ബൂസ്റ്റർ പ്ലാനുകളും ചൈനീസ് വിപണിക്ക് നൽകിയേക്കാവുന്ന മുന്നേറ്റം നേടിയെടുക്കാനായി വിദേശ ഫണ്ടുകൾ ഇന്ത്യൻ വിപണിയിൽ നിന്നും മൂലധനം കണ്ടെത്താൻ ശ്രമിച്ചത് ഇന്ത്യൻ വിപണിക്ക് കഴിഞ്ഞ ആഴ്ചയിൽ വലിയ വീഴ്ചയാണ് നൽകിയത്. സെബിയുടെ പുതിയ എഫ്&ഓ നിയന്ത്രണങ്ങളും
ചൈനയുടെ സാമ്പത്തിക ഉത്തേജന നടപടികളും, റിയൽ എസ്റ്റേറ്റ് ബൂസ്റ്റർ പ്ലാനുകളും ചൈനീസ് വിപണിക്ക് നൽകിയേക്കാവുന്ന മുന്നേറ്റം നേടിയെടുക്കാനായി വിദേശ ഫണ്ടുകൾ ഇന്ത്യൻ വിപണിയിൽ നിന്നും മൂലധനം കണ്ടെത്താൻ ശ്രമിച്ചത് ഇന്ത്യൻ വിപണിക്ക് കഴിഞ്ഞ ആഴ്ചയിൽ വലിയ വീഴ്ചയാണ് നൽകിയത്. സെബിയുടെ പുതിയ എഫ്&ഓ നിയന്ത്രണങ്ങളും
ചൈനയുടെ സാമ്പത്തിക ഉത്തേജന നടപടികളും, റിയൽ എസ്റ്റേറ്റ് ബൂസ്റ്റർ പ്ലാനുകളും ചൈനീസ് വിപണിക്ക് നൽകിയേക്കാവുന്ന മുന്നേറ്റം നേടിയെടുക്കാനായി വിദേശ ഫണ്ടുകൾ ഇന്ത്യൻ വിപണിയിൽ നിന്നും മൂലധനം കണ്ടെത്താൻ ശ്രമിച്ചത് ഇന്ത്യൻ വിപണിക്ക് കഴിഞ്ഞ ആഴ്ചയിൽ വലിയ വീഴ്ചയാണ് നൽകിയത്. സെബിയുടെ
എഫ്&ഓ നിയന്ത്രണങ്ങളും വ്യാഴാഴ്ചത്തെ വിപണിയുടെ വലിയ വീഴ്ചയിൽ നിർണായകമായി.
മുൻ വെള്ളിയാഴ്ച റെക്കോർഡ് ഉയരമായ 26277 പോയിന്റ് കുറിച്ച നിഫ്റ്റി നാലര ശതമാനത്തിൽ കൂടുതൽ വീണ് 25014 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 85078 പോയിന്റിൽ നിന്നും 81688 പോയിന്റിലേക്കും വീണു.
വിദേശ ഫണ്ടുകളുടെ വില്പന
ചൈനീസ് വിപണിയിലേക്ക് പണമെത്തിക്കുന്നതിനായി വിദേശഫണ്ടുകൾക്ക് അവരുടെ ‘ഏഷ്യ-എമേർജിങ് മാർക്കറ്റ് ഫണ്ടു’കളിൽ നിന്നു തന്നെ പണം കണ്ടെത്തേണ്ടി വരുന്നതാണ് ഏഷ്യൻ വിപണികൾക്ക് കെണിയാകുന്നത്. കഴിഞ്ഞ മൂന്ന് സെഷനുകളിൽ മാത്രം വിദേശ ഫണ്ടുകൾ ഇന്ത്യൻ വിപണിയിൽ നിന്നും 30719 കോടി രൂപയുടെ അധിക വില്പന നടത്തിക്കഴിഞ്ഞു. ആഭ്യന്തര ഫണ്ടുകൾ 26000 കോടിയുടെ വാങ്ങലും നടത്തി.
ഇന്ത്യൻ വിപണിയിലെ ഓരോ മുന്നേറ്റവും രാജ്യാന്തര ഫണ്ടുകൾ വില്പനയ്ക്കുള്ള അവസരമായി പരിഗണിച്ചേക്കാവുന്നതും ഇന്ത്യൻ നിക്ഷേപകർക്ക് കെണിയാണ്.
ചൈനീസ് കെണിയിൽ
ചൈനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സാമ്പത്തിക ഉത്തേജന നടപടികൾ പ്രഖ്യാപിച്ചത് ചൈനീസ് വിപണിയുടെ തിരിച്ചു വരവിനും കളമൊരുക്കി. പീപ്പിൾസ് ബാങ്ക് ഓഫ് ചൈന റിവേഴ്‌സ് റിപ്പോ നിരക്കും റിസർവ് റിക്വയർമെന്റ് റേഷ്യോയും (ആർആർആർ) കുറച്ചതും, ഭവന വായ്പയിലെ ഇളവുകളും, ഒപ്പം ഓഹരി വിപണിയിൽ പണമെത്തിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ടതും ചൈനീസ് വിപണിയെ വീണ്ടും ആകർഷകമാക്കി.
2021 ഡിസംബർ മുതൽ വീണ് തുടങ്ങിയ ചൈനീസ് വിപണി കഴിഞ്ഞ മൂന്ന് വർഷക്കാലത്തെ ‘വില്പനക്കാലം’ മറികടന്നാണ് മുന്നേറ്റം സ്വന്തമാക്കിയത്. ഒരാഴ്ചത്തെ അവധി കഴിഞ്ഞു ചൊവ്വാഴ്ച വീണ്ടും തുറക്കുന്ന ചൈനീസ് വിപണിയിലാണ് ഏവരുടെയും ശ്രദ്ധ.
ചൈന റാലി താൽക്കാലികം
വില്പന കഴിഞ്ഞ അഞ്ച് കോടിയോളം വീടുകൾ ചൈനയിൽ പണിതീരാതെ കിടക്കുന്നതും, അവയെല്ലാം വാസയോഗ്യമാക്കാനായി 700 ബില്യൺ ഡോളർ വേണ്ടി വരുമെന്ന അതീവ ഗുരുതര അവസ്ഥയിലുള്ള റിയൽ എസ്റ്റേറ്റ് മേഖലയെ രക്ഷിച്ചെടുക്കുക എന്ന ശ്രമകരമായ ദൗത്യത്തിനാണ് ചൈന തുടക്കമിട്ടിരിക്കുന്നത്. അതിനാൽ രാജ്യാന്തര ഫണ്ടുകൾ തൽക്കാല അവസരമായി മാത്രമേ ചൈനീസ് വിപണിയെ പരിഗണിച്ചേക്കൂ എന്നത് ഇന്ത്യ അടക്കമുള്ള വിപണികൾക്ക് സമീപഭാവിയിൽ പ്രതീക്ഷയാണ്.
ആർബിഐ
ആർബിഐയുടെ നയാവലോകന യോഗം ഒക്ടോബർ ഒൻപതിന് പുതിയ നിരക്കുകൾ പ്രഖ്യാപിക്കുന്നത് ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. പ്രധാന കേന്ദ്ര ബാങ്കുകളെല്ലാം നിരക്കിളവ് പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ റിസർവ് ബാങ്കും നയങ്ങളിൽ മാറ്റം കൊണ്ടുവരികയും, നിരക്കിളവിന് തയാറെടുക്കുകയും ചെയ്തേക്കാം.
നിലവിൽ ആർബിഐയിൽ നിന്നും ബാങ്കുകൾക്ക് കടമെടുക്കുന്നതിന് നൽകേണ്ട റീപോ നിരക്ക് 6.50%വും, ആർബിഐയിലെ നിക്ഷേപങ്ങൾക്ക് ബാങ്കുകൾക്ക് തിരികെ ലഭിക്കുന്ന പലിശ നിരക്കായ റിവേഴ്‌സ് റീപോ നിരക്ക് 3.35%വുമാണ്. ക്യാഷ് റിസേർവ് റേഷ്യോ (സിആർആർ) 4.50%വുമാണ്.
രണ്ടാം പാദഫലങ്ങൾ
വരും ആഴ്ചകളിൽ രണ്ടാം പാദഫലപ്രഖ്യാപനങ്ങൾ ഇന്ത്യൻ വിപണിയെ ചൈനീസ് കെണിയിൽ നിന്നും രക്ഷിച്ചേക്കാമെന്നും കരുതുന്നു. ടിസിഎസ് അടുത്ത ആഴ്ചയിലും, ഇൻഫോസിസും, എച്ച്സിഎൽ ടെക്കും അടക്കമുള്ള ഐടി ഭീമന്മാർ തൊട്ടടുത്ത ആഴ്ചയിലും റിസൾട്ടുകൾ പ്രഖ്യാപിക്കാനിരിക്കുന്നതും ഇന്ത്യൻ വിപണിക്ക് തിരിച്ചു വരവ് നൽകിയേക്കാം.
തിരിച്ചു വരുന്നു അമേരിക്കൻ തൊഴിൽ വിപണി
വെള്ളിയാഴ്ച വന്ന അമേരിക്കയുടെ നോൺഫാം പേറോൾ കണക്കുകൾ പ്രകാരം സെപ്റ്റംബറിൽ തൊഴിൽ ലഭിച്ച അമേരിക്കക്കാരുടെ എണ്ണം അനുമാനത്തിലും വളരെ ഉയർന്നത് വെള്ളിയാഴ്ച അമേരിക്കൻ വിപണിക്കും വലിയ മുന്നേറ്റം നൽകി. വെള്ളിയാഴ്ചത്തെ മുന്നേറ്റത്തോടെ അമേരിക്കൻ വിപണി കഴിഞ്ഞ ആഴ്ചയിൽ നഷ്ടമൊഴിവാക്കി. വെള്ളിയാഴ്ച നാസ്ഡാക് 1.22% വും, എസ്&പി 0.90%വുമാണ് മുന്നേറിയത്.
സെപ്റ്റംബറിൽ 147000 പേർക്ക് തൊഴിൽ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിടത്ത് 254000 അമേരിക്കക്കാർക്കാണ് കഴിഞ്ഞ മാസത്തിൽ നിയമനം ലഭിച്ചത്. അമേരിക്കയുടെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതും, ശമ്പള നിരക്ക് വർദ്ധിക്കുന്നതും പണപ്പെരുപ്പവളർച്ചക്കും കാരണമായേക്കാമെന്നത് ഫെഡ് റിസർവിന്റെ നിരക്ക് കുറക്കലിന്റെ തോത് കുറയുന്നതിന് കാരണമായേക്കാം. എങ്കിലും സാമ്പത്തിക മാന്ദ്യ സാധ്യത ഒഴിഞ്ഞത് വിപണിയുടെ ആവേശം വർദ്ധിപ്പിക്കും.
ലോകവിപണിയിൽ അടുത്ത ആഴ്ച
∙അമേരിക്കയുടെ സെപ്റ്റംബറിലെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകൾ വ്യാഴ്ചയാണ് പുറത്ത് വരുന്നത്. ഓഗസ്റ്റിൽ 2.5% വളർന്ന അമേരിക്കയുടെ റീറ്റെയ്ൽ പണപ്പെരുപ്പവളർച്ച സെപ്റ്റംബറിൽ 2.3%ലേക്ക് വീണിരിക്കാമെന്നാണ് വിപണിയുടെ അനുമാനം. വെള്ളിയാഴ്ചയാണ് അമേരിക്കയുടെ പിപിഐ ഡേറ്റ വരുന്നത്.
∙അമേരിക്കൻ ഫെഡ് അംഗങ്ങളായ നീൽ കഷ്‌കരിയും, റാഫേൽ ബോസ്റ്റിക്കും നാളെയും, മറ്റ് അംഗങ്ങൾ തുടർന്നും സംസാരിക്കാനിരിക്കുന്നത് അമേരിക്കൻ വിപണിക്ക് പ്രധാനമാണ്.
∙തിങ്കളാഴ്ച വരുന്ന യൂറോ സോൺ റീറ്റെയ്ൽ വില്പനക്കണക്കുകളും, വെള്ളിയാഴ്ച വരുന്ന ജർമ്മൻ സിപിഐ ഡേറ്റയും, ജിഡിപി അടക്കമുള്ള ബ്രിട്ടീഷ് ഡേറ്റകളും യൂറോപ്യൻ വിപണിക്കും പ്രധാനമാണ്.
∙ചൈനീസ് വിപണിക്ക് നാളെ കൂടി അവധിയാണ്.
∙ആർബിഐ യോഗം നാളെ ആരംഭിച്ച് ബുധനാഴ്ച പുതിയ നിരക്കുകളും നയങ്ങളും പ്രഖ്യാപിക്കും.
ഓഹരികളും സെക്ടറുകളും
∙ജിയോ ഫിനാൻഷ്യൽ സർവീസസിന്റെയും, ലോകത്തെ ഏറ്റവും വലിയ മ്യൂച്വൽ ഫണ്ട് കമ്പനിയായ ബ്ലാക്ക് റോക്കിന്റെയും സംയുക്ത സംരംഭമായ മ്യൂച്വൽ ഫണ്ട് കമ്പനിക്ക് സെബിയുടെ ആദ്യഘട്ട അനുമതി ലഭിച്ചത് ജിയോ ഫിനാൻഷ്യൽ സർവീസസിന് അനുകൂലമാണ്. ജിയോ ബ്ലാക്ക് റോക്ക് ഇൻവെസ്റ്റ്മെന്റ് അഡ്വൈസ്‌ഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരിക്കും പുതിയ സ്ഥാപനം അറിയപ്പെടുക.
∙ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സ് ജിയോ ഫിനാൻഷ്യൽ സർവീസസിലെ വിദേശ നിക്ഷേപ പരിധി 49%ലേക്ക് ഉയർത്തിയതും ഓഹരിക്ക് അനുകൂലമാണ്. ഇപ്പോൾ കമ്പനിയുടെ 17% ഓഹരികളാണ് വിദേശ ഫണ്ടുകളുടെ പക്കലുള്ളത്. ജിയോ ഓഹരി അതിദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം.
∙ഥാർ റോക്സിന്റെ റെക്കോർഡ് ബുക്കിങ് മഹീന്ദ്ര & മഹീന്ദ്രക്ക് വളരെ അനുകൂലമാണ്. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ എം&എം ഓഹരി 100% നേട്ടവുമുണ്ടാക്കിയിരുന്നു.
∙സെപ്റ്റംബറിൽ കാർ വില്പനയിൽ ടാറ്റയും, മാരുതിയും പിന്നോക്കം പോയപ്പോൾ മഹിന്ദ്ര 50000 കൂടുതൽ വിൽപ്പനയുമായി ഹ്യുണ്ടായിക്ക് തൊട്ട് പിന്നിൽ മൂന്നാമതെത്തി.
∙മഹിന്ദ്രക്ക് നോമുറ 3417 രൂപയാണ് ലക്‌ഷ്യം കാണുന്നത്.മോർഗൻ സ്റ്റാൻലി ഓഹരിക്ക് 3304 രൂപയും ലക്ഷ്യവിലയിട്ടു.
∙ഇരു ചക്ര വാഹന വില്പന മികച്ച വില്പന വളർച്ചയാണ് സെപ്റ്റംബറിൽ സ്വന്തമാക്കിയത്.
∙ഹീറോ, ടിവിഎസ്, റോയൽ എൻഫീൽഡ് എന്നിവയുടെ മികച്ച വില്പന സംഖ്യകൾ ഓഹരികൾക്കും അനുകൂലമാണ്. തിരുത്തൽ ബൈക്കിങ് ഓഹരികളിൽ അവസരമാണ്.
∙നിക്ഷേപത്തിലും, വായ്പയിലും ചേർത്ത് സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ മുൻ വർഷത്തിൽ നിന്നും പിഎൻബി 13%വും, ബാങ്ക് ഓഫ് ബറോഡ 10%വും വളർച്ച രേഖപ്പെടുത്തി.
∙കഴിഞ്ഞ പാദത്തിൽ ബജാജ് ഫിനാൻസിന്റെ എയുഎം 29% വളർച്ചയോടെ 373900 കോടി കുറിച്ചു.
∙സൗത്ത് ഇന്ത്യൻ ബാങ്ക് രണ്ടാം പാദത്തിൽ 13% വളർച്ചയോടെ 84741 കോടിയുടെ വായ്പകൾ വിതരണം ചെയ്തപ്പോൾ, 8% വളർച്ചയോടെ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങളും സ്വന്തമാക്കി.
അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ
ടിസിഎസ്, ടാറ്റ എൽഎക്സി, റിലയൻസ് ഇൻഡസ്ട്രിയൽ ഇൻഫ്രാ, ഡിമാർട്ട്, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് ഏജൻസി, ആനന്ദ് രാത്തി, ട്രിൽ, ജിഎം ബ്രൂവറീസ്, ഡെൻ നെറ്റ്വർക്സ്, ആർകേഡ് ഡെവലപ്പേഴ്‌സ്, ലോട്ടസ് ചോക്കലേറ്റ്സ്, നവ്കർ കോർപ്, വിഎൽ ഇ-ഗവെർണൻസ് മുതലായ കമ്പനികളും അടുത്ത ആഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ഹിമാലയ ഫുഡ്, ഓറോസിൽ സ്മിത്സ്, ജീനോമിക് വാലി, പാഠം കോട്ടൺ യാൺസ് മുതലായ കമ്പനികൾ നാളെ രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിക്കുന്നു.
ഐപിഓ
ഭവന-വ്യാപാര സമുച്ചയ നിർമാതാക്കളായ ഗരുഡ കൺസ്ട്രക്ഷൻ & എഞ്ചിനിയറിങ് ലിമിറ്റഡിന്റെ ചൊവ്വാഴ്ച ആരംഭിക്കുന്ന ഐപിഓ വ്യാഴ്ചയാണ് അവസാനിക്കുന്നത്. ഐപിഓ നിരക്ക് 92-95 രൂപയാണ്.
ക്രൂഡ് ഓയിൽ
ഇറാന്റെ ക്രൂഡ് ഓയിൽ ശേഖരത്തിന്മേലും ഇസ്രായേൽ ആക്രമണം അഴിച്ചു വിട്ടേക്കുമെന്ന ഭയത്തിൽ കഴിഞ്ഞ ആഴ്ചയിൽ ക്രൂഡ് ഓയിൽ വൻ തിരിച്ചു വരവ് നടത്തി. കഴിഞ്ഞ വാരത്തിൽ 9% മുന്നേറിയ ബ്രെന്റ് ക്രൂഡ് ഓയിൽ 78 ഡോളറിന് മുകളിലാണ് വ്യാപാരം തുടരുന്നത്.
അതെ സമയം വെള്ളിയാഴ്ച 4% വീണ നാച്ചുറൽ ഗ്യാസ് കഴിഞ്ഞ ആഴ്ചയിൽ 2% നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ നാച്ചുറൽ ഗ്യാസ് 32% മുന്നേറ്റമാണ് നേടിയത്.
സ്വർണം
2690 ഡോളറെന്ന റെക്കോർഡ് ഉയരം കുറിച്ച രാജ്യാന്തര സ്വർണവില കഴിഞ്ഞ ആഴ്ചയിൽ റെക്കോർഡ് നിരക്കിന് സമീപം ക്രമപ്പെട്ടു. രാജ്യാന്തര സ്വർണ വില ഔൺസിന് 2673 ഡോളർ നിരക്കിലാണ് സ്വർണം വെള്ളിയാഴ്ച ക്ളോസ് ചെയ്തത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക