സമ്പാദ്യം ഫിനാൻഷ്യൽ എക്സ്പോയ്ക്ക് മികച്ച പ്രതികരണം
ഓഹരി വിപണിയിൽ ഏറ്റവും റിസ്ക് കുറഞ്ഞ നിക്ഷേപമാണ് ഡെറ്റ് ഫണ്ട് എന്ന് എസ്ബിഐ മ്യൂച്ച്വൽ ഫണ്ട്സ് ഫിക്സഡ് ഇൻകം സിഐഒ രാജീവ് രാധാകൃഷ്ണൻ പറഞ്ഞു. കോട്ടയത്ത് മനോരമ സമ്പാദ്യം ഫിനാൻഷ്യൽ എക്സ്പോയുടെ രണ്ടാം ദിവസമായ ഇന്ന് നിക്ഷേപസാധ്യതകളെ കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാറിൽ സംസാരിച്ച ഫൗണ്ടേഷൻ ഓഫ്
ഓഹരി വിപണിയിൽ ഏറ്റവും റിസ്ക് കുറഞ്ഞ നിക്ഷേപമാണ് ഡെറ്റ് ഫണ്ട് എന്ന് എസ്ബിഐ മ്യൂച്ച്വൽ ഫണ്ട്സ് ഫിക്സഡ് ഇൻകം സിഐഒ രാജീവ് രാധാകൃഷ്ണൻ പറഞ്ഞു. കോട്ടയത്ത് മനോരമ സമ്പാദ്യം ഫിനാൻഷ്യൽ എക്സ്പോയുടെ രണ്ടാം ദിവസമായ ഇന്ന് നിക്ഷേപസാധ്യതകളെ കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാറിൽ സംസാരിച്ച ഫൗണ്ടേഷൻ ഓഫ്
ഓഹരി വിപണിയിൽ ഏറ്റവും റിസ്ക് കുറഞ്ഞ നിക്ഷേപമാണ് ഡെറ്റ് ഫണ്ട് എന്ന് എസ്ബിഐ മ്യൂച്ച്വൽ ഫണ്ട്സ് ഫിക്സഡ് ഇൻകം സിഐഒ രാജീവ് രാധാകൃഷ്ണൻ പറഞ്ഞു. കോട്ടയത്ത് മനോരമ സമ്പാദ്യം ഫിനാൻഷ്യൽ എക്സ്പോയുടെ രണ്ടാം ദിവസമായ ഇന്ന് നിക്ഷേപസാധ്യതകളെ കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാറിൽ സംസാരിച്ച ഫൗണ്ടേഷൻ ഓഫ്
ഓഹരി വിപണിയിൽ ഏറ്റവും റിസ്ക് കുറഞ്ഞ നിക്ഷേപമാണ് ഡെറ്റ് ഫണ്ട് എന്ന് എസ്ബിഐ മ്യൂച്ച്വൽ ഫണ്ട്സ് ഫിക്സഡ് ഇൻകം വിഭാഗം സിഐഒ രാജീവ് രാധാകൃഷ്ണൻ പറഞ്ഞു. കോട്ടയത്ത് മനോരമ സമ്പാദ്യം ഫിനാൻഷ്യൽ എക്സ്പോയുടെ രണ്ടാം ദിവസമായ ഇന്ന് നിക്ഷേപസാധ്യതകളെ കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാറിൽ സംസാരിച്ച ഫൗണ്ടേഷൻ ഓഫ് ഇൻഡിപെൻഡന്റ് ഫിനാൻഷ്യൽ അസോസിയേറ്റ്സിന്റെ സെക്രട്ടറി രൂപ വെങ്കിട്ടകൃഷ്ണൻ, ചെറുപ്പത്തിൽ തന്നെ നിക്ഷേപമാരംഭിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.
തുടർന്നുള്ള രണ്ടാം സെഷനിൽ എസ് ബി ഐ റിട്ട. ചീഫ് മാനേജർ സുരേഷ് വി കെ സാമ്പത്തിക സാക്ഷരതയേയും സാമൂഹ്യ സുരക്ഷയേയും കുറിച്ച് സംസാരിച്ചു. സാമ്പത്തിക ഭാവി ഭദ്രമാക്കാൻ മികച്ച നിക്ഷേപ സാധ്യതകൾക്കും വിദ്യാഭ്യാസം, വാഹനം, ഭവനം മുതലായ ആവശ്യങ്ങൾക്ക് സാമ്പത്തിക സഹായം കണ്ടെത്താനും അവസരമൊരുക്കുന്ന മനോരമ സമ്പാദ്യം ഫിനാൻഷ്യൽ എക്സ്പോയുടെ രണ്ടാം ദിവസവും മികച്ച പ്രതികരണമാണുള്ളത്.
പൊതുമേഖലാ ബാങ്കായ എസ്ബിഐ പ്രധാന പ്രായോജകരായുള്ള മേളയിൽ സന്ദർശകർക്കു സാമ്പത്തിക ആവശ്യങ്ങൾക്ക് അനുയോജ്യമായ സേവനങ്ങൾ കണ്ടെത്താനും മികച്ച നിക്ഷേപ സാധ്യതകൾ നേരിട്ടു മനസ്സിലാക്കാനും വ്യക്തിപരമായ സാമ്പത്തിക ഉപദേശങ്ങൾ ലഭിക്കുവാനുമുള്ള അവസരമുണ്ട്.
ഇന്ന് വൈകിട്ട 4.30 ന് നടക്കുന്ന സെമിനാർ കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ ഉദ്ഘാടനം ചെയ്യും. റെലിഗർ ഫിൻമാർട്ടിന്റെ മനോജ് ഡി ശങ്കർ ആമുഖം പറയും. റെലിഗർ ബ്രോക്കിങിന്റെ സിഇഒ ഗുരുപ്രീത് സിദാന മുഖ്യപ്രഭാഷണം നടത്തും. എസ്ബിഐ മ്യൂച്ച്വൽ ഫണ്ട്സ് ഫിക്സഡ് ഇൻകം സിഐഒ രാജീവ് രാധാകൃഷ്ണൻ, ഫൗണ്ടേഷൻ ഓഫ് ഇൻഡിപെൻഡന്റ് ഫിനാൻഷ്യൽ അസോസിയേറ്റ്സിന്റെ സെക്രട്ടറി രൂപ വെങ്കിട്ടകൃഷ്ണൻ, ആദിത്യ ബിർല സൺലൈഫ് എഎംസിയുടെ സോണൽ മേധാവി അരുൺ മൊഹന്തി, ആക്സിസ് മ്യൂച്ച്വൽ ഫണ്ടിന്റെ എംഡി ബി ഗോപകുമാർ, നിപ്പോൺ മ്യൂച്ച്വൽ ഫണ്ടിന്റെ സിബിഓ സൗഗത് ചാറ്റർജി, വൈറ്റ ഓക്ക് കാപ്പിറ്റൽ എഎംസി റീറ്റെയ്ൽ സെയിൽസ് മേധാവി വൈഭവ് ചുഗ്, യുടിഐ മ്യൂച്ച്വൽ ഫണ്ട് കോർഡിനേറ്റർ ജിനു ജോസ് എന്നിവർ സംസാരിക്കും. കാനറ റൊബീകോ സോണൽ മേധാവി സി ആർ വെങ്കടാചലം നന്ദി പറയും.
കോട്ടയം മാമ്മൻ മാപ്പിള ഹാളില്‍ അരങ്ങേറുന്ന എക്സപോ ഇന്നവസാനിക്കും. ഇന്നലെയാരംഭിച്ച എക്സ്പോയിൽ നിക്ഷേപ–വായ്പാ പദ്ധതികളെക്കുറിച്ച് അതാതു സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി നേരിട്ടു സംവദിക്കാം.
എസ്ബിഐ, ഐ ഡി ബി ഐ, കാനറാ ബാങ്ക്,യൂണിയൻ ബാങ്ക്, ഐഡിഎഫ് സി, കേരള ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക് മുതലായ ബാങ്കുകളുടെ നിക്ഷേപ, ലോൺ സാദ്ധ്യതകൾ തിരിച്ചറിയാം. ഓഹരി വിപണിയിലെ പ്രമുഖരായ ജിയോജിത്, ഷേർഖാൻ തുടങ്ങിയവരുടെ സേവനങ്ങളും മ്യൂച്ച്വൽ ഫണ്ട് സ്ഥാപനങ്ങൾക്ക് മികച്ച ഓഫറും കണ്ടെത്താം.
ബ്രോക്കിങ്ങ് സ്ഥാപനങ്ങളായ ജിയോജിത് , ഷേർഖാൻ ,ചോയ്സ് ഇക്വിറ്റി, റെലിഗർ ഫിൻമാർട്ട്, മ്യൂച്വൽ ഫണ്ടുകളായ വൈറ്റ് ഓക്ക്, കാനറ റൊബീക്കോ, ഫ്രാങ്ക്ളിൻ ടെമ്പിൾടൺ, ബജാജ് ഫിൻസർവ്, ഐസിഐസിഐ പ്രുഡൻഷ്യൽ തുടങ്ങിയവയുടെ സ്റ്റാളുകളും പ്രദർശനത്തിലുണ്ട്. ശ്രീറാം ഫിനാൻസ്, പിരമൽ ഫിനാൻസ്, ഇൻഷുറൻസ് സ്ഥാപനമായ നാഷണൽ ഇൻഷുറൻസ് എന്നിവരും പങ്കെടുക്കുന്നു. എൻബിഎഫ്സിയിലെ പ്രമുഖരായ കൊശമറ്റവും മുത്തൂറ്റും ഫിനാൻസ്മേളയിൽ സന്നിഹിതരായിരിക്കും. ഫിനാൻഷ്യൽ എക്സ്പോയോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റാളിൽ നിന്നും ഭവന വായ്പാ, വാഹന വായ്പാ വ്യക്തിഗത വായ്പ തുടങ്ങിയവ പ്രത്യേക ഓഫറുകളോടെ ലഭ്യമാണ്. കൂടാതെ എസ് ബി ഐയുടെ യോനോ ആപ്പ് സംബന്ധിച്ചും , വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ടുമുള്ള സഹായങ്ങള്‍ ലഭ്യമാകും.
പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്റ്റാളിൽ നിന്നും ഹൗസിങ്ങ് ലോണുകൾ പ്രോസസിങ്ങ് - ഡോക്യുമെന്റേഷൻ ചാർജില്ലാതെ ലഭ്യമാകും. കൂടാതെ സർക്കാർ -പൊതുമേഖല ജീവനക്കാർക്ക് വാഹന വായ്പയും , ഇവി വാഹനങ്ങൾ വാങ്ങുന്നവർക്ക് 10 വർഷം കാലാവധിയുള്ള വാഹന വായ്പയും പ്രോസസിങ് ചാർജില്ലാതെ ലഭ്യമാകും. കെഎസ്എഫ്ഇ ചിട്ടികൾ ഏറ്റവും മികച്ച ഓഫറുകളും നറുക്കെടുപ്പിലൂടെ ഭാഗ്യ സമ്മാനങ്ങളും നൽകുന്നു. സന്ദർശകരിൽ എൽ ഐ സി ഹൗസിങ് ഫിനാൻസ് ഉപയോക്താക്കൾക്ക് പ്രോസസിങ് ഫീസിൽ പകുതിയും സൈനികർ അർധ സൈനികർ എന്നിവർക്ക് പ്രോസസിങ് ഫീസ് ഇല്ലാതെയും കുറഞ്ഞ പലിശ നിരക്കിൽ ലോൺ നൽകുന്നു . ശ്രീറാം ഫിനാൻസ് ഫിനാൻഷ്യൽ എക്സ്പോയിൽ ബുക്കിങ് എടുക്കുന്നവർക്ക് ഹീറോ / ടിവിഎസ് / ബജാജ് / ഹോണ്ട വാഹനം വാങ്ങുന്നവർക്ക് 5.99% പലിശയുടെ പ്രത്യേക ഓഫർ. ഒപ്പം 20 ലിറ്റർ സൗജന്യ പെട്രോളും. മാരുതി കാർ ഡീലറായ എ വി ജി മോട്ടോർസ് , പ്രമുഖ ബിൽഡറായ അസറ്റ് ഹോംസ് എന്നിവർ എക്സ്പോയുടെ ഭാഗമാകും. പ്രവേശനം സൗജന്യം, കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക - 8714605087