വിദേശ ഫണ്ടുകളുടെ ഭീഷണി തുടരുന്നു, വീണ്ടും വീണ് ഇന്ത്യൻ വിപണി
തുടർച്ചയായ രണ്ട് പോസിറ്റീവ് ക്ളോസിങ്ങിന് ശേഷം ഇന്ത്യൻ വിപണി വീണ്ടും നഷ്ടത്തിൽ ക്ളോസ് ചെയ്തു. ഇന്നും 24500 പോയിന്റ് പിന്നിടാനാകാതെ പോയ നിഫ്റ്റി 24307 പോയിന്റ് വരെ വീണ ശേഷം 24340 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് വീണ്ടും 80000 പോയിന്റിന് താഴേക്കും വീണു. ബാങ്കിങ്, ഫിനാൻഷ്യൽ, ഫാർമ
തുടർച്ചയായ രണ്ട് പോസിറ്റീവ് ക്ളോസിങ്ങിന് ശേഷം ഇന്ത്യൻ വിപണി വീണ്ടും നഷ്ടത്തിൽ ക്ളോസ് ചെയ്തു. ഇന്നും 24500 പോയിന്റ് പിന്നിടാനാകാതെ പോയ നിഫ്റ്റി 24307 പോയിന്റ് വരെ വീണ ശേഷം 24340 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് വീണ്ടും 80000 പോയിന്റിന് താഴേക്കും വീണു. ബാങ്കിങ്, ഫിനാൻഷ്യൽ, ഫാർമ
തുടർച്ചയായ രണ്ട് പോസിറ്റീവ് ക്ളോസിങ്ങിന് ശേഷം ഇന്ത്യൻ വിപണി വീണ്ടും നഷ്ടത്തിൽ ക്ളോസ് ചെയ്തു. ഇന്നും 24500 പോയിന്റ് പിന്നിടാനാകാതെ പോയ നിഫ്റ്റി 24307 പോയിന്റ് വരെ വീണ ശേഷം 24340 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് വീണ്ടും 80000 പോയിന്റിന് താഴേക്കും വീണു. ബാങ്കിങ്, ഫിനാൻഷ്യൽ, ഫാർമ
തുടർച്ചയായ രണ്ട് പോസിറ്റീവ് ക്ളോസിങ്ങിന് ശേഷം ഇന്ത്യൻ വിപണി വീണ്ടും നഷ്ടത്തിലവസാനിച്ചു. ഇന്നും 24500 പോയിന്റ് പിന്നിടാനാകാതെ പോയ നിഫ്റ്റി 24307 പോയിന്റ് വരെ വീണ ശേഷം 24340 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് വീണ്ടും 80000 പോയിന്റിന് താഴേക്കും വീണു.
ബാങ്കിങ്, ഫിനാൻഷ്യൽ, ഫാർമ സെക്ടറുകൾ ഒരു ശതമാനത്തിൽ കൂടുതൽ വീണപ്പോൾ നിഫ്റ്റി ഐടി 0.9% തിരുത്തൽ നേരിട്ടതും വിപണിക്ക് ക്ഷീണമായി. നിഫ്റ്റി മിഡ് & സ്‌മോൾ ക്യാപ് സൂചികകൾ ഇന്ന് നേട്ടമുണ്ടാക്കിയപ്പോൾ ഓട്ടോ, ഇൻഫ്രാ, മെറ്റൽ സെക്ടറുകൾ നഷ്ടമൊഴിവാക്കി.
ഇന്നലെ ഇന്ത്യൻ വിപണിയെ മുന്നിൽ നിന്നും നയിച്ച ബാങ്കിങ് സെക്ടർ ഇന്ന് ലാഭമെടുക്കലിൽ വീണതാണ് ഇന്ത്യൻ വിപണിയുടെ നെഗറ്റീവ് ക്ളോസിങ്ങിന് കാരണമായത്. ഒരു ശതമാനത്തോളം വീണ ബാങ്ക് നിഫ്റ്റി 51807 പോയിന്റിലാണ് ഇന്ന് ക്ളോസ് ചെയ്തത്.
എച്ച്ഡിഎഫ്സി ബാങ്ക് ഒരു ശതമാനത്തോളം വീണപ്പോൾ എസ്ബിഐയും ഐസിഐസിഐ ബാങ്കും ആക്സിസ് ബാങ്കും കോട്ടക് ബാങ്കും ഒരു ശതമാനത്തിൽ കൂടുതല്‍ നഷ്ടം കുറിച്ചു.
ദീപാവലിയിലെ എഫ്&ഓ ക്ളോസിങ്
നാളെ എഫ്&ഓ ക്ളോസിങ് നടക്കുന്നത് ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. ഇന്ന് തിരുത്തൽ നേരിട്ട ബാങ്കിങ് സെക്ടർ എങ്ങനെ നീങ്ങുമെന്നത് നാളെ ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. വിദേശ ഫണ്ടുകൾ ഉയർന്ന നിരക്കിൽ വില്പന തുടരുന്നത് ഇന്ത്യൻ വിപണിക്ക് ഭീഷണിയാണ്.
ഓട്ടോ ഡേറ്റ
ഇന്നലെ വന്ന മാരുതിയുടെ രണ്ടാംപാദ റിസൾട്ട് വിപണി പ്രതീക്ഷക്കൊപ്പമെത്താതെ പോയത് ഓട്ടോ സെക്ടറിൽ വില്പനക്ക് വഴിവച്ചെങ്കിലും ഇന്ന് അമേരിക്കൻ ബ്രോക്കിങ് കമ്പനികൾ മാരുതിക്ക് ഉയർന്ന ലക്ഷ്യ വിലയിട്ടത് ഓട്ടോ സെക്ടറിന് അനുകൂലമായി. എച്ച്എസ്ബിസി 14000 രൂപയും, നോമുറ 12550 രൂപയുമാണ് മാരുതിക്ക് ലക്‌ഷ്യം കാണുന്നത്.
ഒന്നാം തീയതി വരുന്ന നവംബറിലെ ഓട്ടോ വില്പന കണക്കുകൾ ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. ദീപാവലിക്ക് മുൻപായി ബൈക്കുകൾക്കും, ചെറുകാറുകൾക്കും എത്രത്തോളം ആവശ്യകതയുണ്ടായി എന്നത് കാത്തിരിക്കുകയാണ് വിപണി.
അമേരിക്കൻ ജിഡിപി ഇന്ന്
ഫ്രഞ്ച്, ജർമ്മൻ, സ്പാനിഷ്, യൂറോ സോൺ എന്നിവ വിപണിയുടെ അനുമാനത്തിലും മികച്ച മൂന്നാം പാദ ജിഡിപി കണക്കുകൾ പുറത്ത് വിട്ടെങ്കിലും യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. യൂറോപ്യൻ പണപ്പെരുപ്പക്കണക്കുകളിലും വർദ്ധനവ് രേഖപ്പെടുത്തിയതും യൂറോപ്യൻ വിപണികൾക്ക് ക്ഷീണമായി.
അമേരിക്കയുടെ മൂന്നാം പാദ ജിഡിപി കണക്കുകളും ഇന്ന് പുറത്ത് വരും.
ടെക്ക് ഏണിങ്സ്
ക്ലൗഡ് വരുമാന വർദ്ധനയുടെ പിൻബലത്തിൽ ഇന്നലെ ഗൂഗിൾ വിപണി അനുമാനത്തിലും മികച്ച റിസൾട്ട് പ്രഖ്യാപിച്ചത് അമേരിക്കൻ വിപണിക്ക് അനുകൂലമാണ്. പ്രീ മാർക്കറ്റിൽ ആൽഫബെറ്റ് 5%ൽ കൂടുതൽ മുന്നേറിയാണ് വ്യാപാരം തുടരുന്നത്.
മെറ്റാ, മൈക്രോസോഫ്ട് എന്നിവ ഇന്ന് റിസൾട്ട് പ്രഖ്യാപിക്കാനിരിക്കുന്നതും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. നാളെയാണ് ആപ്പിളും ആമസോണും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത്.
ക്രൂഡ് ഓയിൽ
അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിൽ കുറവ് വന്നേക്കാമെന്ന സൂചന ഇന്ന് ഏഷ്യൻ വിപണി സമയത്ത് ക്രൂഡ് ഓയിലിന് 1% മുന്നേറ്റം നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ വില 71 ഡോളറിൽ തന്നെയാണ് തുടരുന്നത്.
സ്വർണം @ 2800$
രാജ്യാന്തര വിപണിയിൽ സ്വർണ അവധി ഔൺസിന് 2801 അമേരിക്കൻ ഡോളർ എന്ന പുതിയ ഉയരം കുറിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ 5%ൽ കൂടുതൽ മുന്നേറിയ സ്വർണ വില കഴിഞ്ഞ ഒരു വർഷകാലയളവിൽ 42%ൽ കൂടുതൽ മുന്നേറ്റമാണ് സ്വന്തമാക്കിയത്.
നാളത്തെ റിസൾട്ടുകൾ
ടാറ്റ ഇൻവെസ്റ്റ്മെന്റ്, ബിഎഫ് ഇൻവെസ്റ്റ്മെന്റ്, ബിഎഫ് യൂട്ടിലിറ്റീസ്, സുദർശൻ ഫാർമ, നാരായണ ഹൃദയാലയ, ലാസ്റ്റ് മൈൽ, സൊനാലിസ് കൺസ്യൂമർ മുതലായ കമ്പനികളാണ് നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക