‘കമല’പ്പേടിയിൽ ഇന്ത്യൻ വിപണി നാല് മാസം മുമ്പുള്ള താഴ്ചയിലേയ്ക്ക്, ട്രംപ് വന്നാൽ ചൈനയിലെന്ത് സംഭവിക്കും?
അമേരിക്കൻ തെരെഞ്ഞെടുപ്പ് സൂചനകളും, ചൈനീസ് സ്റ്റിമുലസ് സൂചനകളും കെണിയൊരുക്കിയതിനെ തുടർന്ന് ഇന്ത്യൻ വിപണി നാല് മാസം മുൻപത്തെ നിരക്കിലേക്ക് വീണു. മുഹൂർത്ത വ്യാപാരത്തിലെ മുന്നേറ്റത്തിൽ 24300 പോയിന്റിന് മുകളിൽ കയറിയ നിഫ്റ്റി 23816 പോയിന്റ് വരെ വീണ ശേഷമാണ് 23995 പോയിന്റിൽ ക്ളോസ് ചെയ്തത്. സെൻസെക്സ്
അമേരിക്കൻ തെരെഞ്ഞെടുപ്പ് സൂചനകളും, ചൈനീസ് സ്റ്റിമുലസ് സൂചനകളും കെണിയൊരുക്കിയതിനെ തുടർന്ന് ഇന്ത്യൻ വിപണി നാല് മാസം മുൻപത്തെ നിരക്കിലേക്ക് വീണു. മുഹൂർത്ത വ്യാപാരത്തിലെ മുന്നേറ്റത്തിൽ 24300 പോയിന്റിന് മുകളിൽ കയറിയ നിഫ്റ്റി 23816 പോയിന്റ് വരെ വീണ ശേഷമാണ് 23995 പോയിന്റിൽ ക്ളോസ് ചെയ്തത്. സെൻസെക്സ്
അമേരിക്കൻ തെരെഞ്ഞെടുപ്പ് സൂചനകളും, ചൈനീസ് സ്റ്റിമുലസ് സൂചനകളും കെണിയൊരുക്കിയതിനെ തുടർന്ന് ഇന്ത്യൻ വിപണി നാല് മാസം മുൻപത്തെ നിരക്കിലേക്ക് വീണു. മുഹൂർത്ത വ്യാപാരത്തിലെ മുന്നേറ്റത്തിൽ 24300 പോയിന്റിന് മുകളിൽ കയറിയ നിഫ്റ്റി 23816 പോയിന്റ് വരെ വീണ ശേഷമാണ് 23995 പോയിന്റിൽ ക്ളോസ് ചെയ്തത്. സെൻസെക്സ്
അമേരിക്കൻ തിരഞ്ഞെടുപ്പ് സൂചനകളും ചൈനീസ് സ്റ്റിമുലസ് സൂചനകളും കെണിയൊരുക്കിയതിനെ തുടർന്ന് ഇന്ത്യൻ വിപണി നാല് മാസം മുൻപത്തെ നിരക്കിലേക്ക് വീണു. മുഹൂർത്ത വ്യാപാരത്തിലെ മുന്നേറ്റത്തിൽ 24300 പോയിന്റിന് മുകളിൽ കയറിയ നിഫ്റ്റി 23816 പോയിന്റ് വരെ വീണ ശേഷമാണ് 23995 പോയിന്റിൽ ക്ളോസ് ചെയ്തത്. സെൻസെക്സ് 941 പോയിന്റുകൾ നഷ്ടമാക്കി 78782 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.
ഇന്നത്തെ തകർച്ചക്ക് തുടക്കമിട്ട ഇൻഫോസിസ് തിരിച്ചു കയറി നേട്ടത്തിൽ വ്യാപാരമവസാനിപ്പിച്ചതിനെ തുടർന്ന് ഐടി സെക്ടർ ഫ്ലാറ്റ് ക്ളോസിങ് നടത്തിയെങ്കിലും നഷ്ടമൊഴിവാക്കാനായില്ല. അതോടെ ഇന്ത്യൻ വിപണി വീണ്ടുമൊരു സമ്പൂർണ നഷ്ടം കുറിച്ചു. ഇൻഫ്രാ, റിയൽറ്റി, എനർജി സെക്ടറുകൾ 2%ൽ കൂടുതൽ നഷ്ടം കുറിച്ചു.
നിഫ്റ്റി സ്‌മോൾ ക്യാപ് 100 സൂചിക 1.8% നഷ്ടം കുറിച്ചത് റീറ്റെയ്ൽ നിക്ഷേപകരുടെ നഷ്ട വ്യാപ്തിയും വർദ്ധിപ്പിച്ചു. നിഫ്റ്റി നെക്സ്റ്റ്-50, നിഫ്റ്റി മിഡ് ക്യാപ്-100, നിഫ്റ്റി-100 എന്നീ സൂചികകളും 103% വീതം വീണതും വിപണിയെ സ്വാധീനിച്ചു.
അമേരിക്ക നാളെ ബൂത്തിലേക്ക്
ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമല ഹാരിസിനാണ് അമേരിക്കൻ തിരഞ്ഞെടുപ്പിൽ മുൻതൂക്കമെന്ന അവസാന നിമിഷ സൂചനകൾ ഇന്ന് ഇന്ത്യൻ വിപണിക്കും വിനയായി. ട്രംപ് അധികാരത്തിൽ വന്നാൽ ചൈനയ്ക്ക് മേൽ കൂടുതൽ നികുതികൾ ചുമത്തുമെന്ന പ്രഖ്യാപനങ്ങൾ വന്നു കഴിഞ്ഞത് ചൈനക്ക് വിനയാണെങ്കിലും, ഇന്ത്യക്ക് അനുകൂലമാണ്. എന്നാൽ അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം അമേരിക്കൻ വിപണിയെ വല്ലാതെ സ്വാധീനിച്ചേക്കില്ല എന്നും കരുതുന്നു.
നാല്പത്തിയേഴാമത് അമേരിക്കൻ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനായി അമേരിക്കൻ ജനത നാളെയാണ് വോട്ട് രേഖപ്പെടുത്തുക. തിരഞ്ഞെടുപ്പ് ഫലം നീളുമെങ്കിലും എക്സിറ്റ് പോളുകൾ വിപണിയിൽ ഓളങ്ങൾ സൃഷ്ടിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് കടുത്ത മത്സരം നടക്കുന്നതിനാൽ ഇലക്ടറൽ കോളേജ് വോട്ടുകൾ ഇത്തവണയും നിർണായകമാകും.
ചൈനീസ് സ്റ്റിമുലസ്
ട്രംപ് അധികാരത്തിൽ വന്നാൽ പ്രഖ്യാപിച്ചേക്കാവുന്ന നികുതിഭാരം പ്രതിരോധിക്കാനായി പുത്തൻ സാമ്പത്തിക ഉത്തേജന പരിപാടികൾ ആവിഷ്കരിക്കുന്നതാണ് ഇന്ന് ചൈനക്ക് മുന്നേറ്റം നൽകിയത്. ചൈനീസ് വിപണി 2% വരെ മുന്നേറി.
തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിക്കുന്നത് ചൈനയ്ക്ക് കൂടുതൽ സമ്മർദ്ദമാണ് നൽകുക. ട്രംപ് വന്നാൽ ചൈനയുമായുള്ള അമേരിക്കയുടെ ‘വ്യാപാരയുദ്ധം’ സങ്കീർണമാകുമെന്നത് ഇന്ത്യക്ക് പരോക്ഷ’സാധ്യതയുമാണ്’.
ഫെഡ് നിരക്കുകൾ
അമേരിക്കൻ തിരഞ്ഞെടുപ്പും ഫെഡ് റിസർവ് യോഗവും ചേർന്ന് അടുത്ത ആഴ്ചയെ കൂടുതൽ സങ്കീര്‍ണമാക്കുമെന്നത് ലോക വിപണിയുടെ ആശങ്കയും അവസരവുമാണ്. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഇന്ത്യയൊഴികെയുള്ള ഏഷ്യൻ വിപണികൾക്ക് പിന്നാലെ പിഎംഐ ഡേറ്റകളുടെ പിൻബലത്തിൽ യൂറോപ്യൻ വിപണികളും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
അമേരിക്കയുടെ പിസിഇ ഡേറ്റ വീണ്ടും കുറഞ്ഞതിനെത്തുടർന്ന് ഫെഡ് റിസർവ് വീണ്ടും നിരക്കുകൾ കുറയ്ക്കുമെന്ന സൂചന ശക്തമാക്കിയത് അമേരിക്കൻ വിപണിക്ക് അനുകൂലമാണ്. അമേരിക്കൻ ബോണ്ട് യീൽഡ് ഇന്ന് വീണ്ടും 1%ൽ കൂടുതൽ ഇടിഞ്ഞു.
ക്രൂഡ് ഓയിൽ
തുടർ ചൈനീസ് സ്റ്റിമുലസ് സൂചനയിൽ ഏഷ്യൻ വിപണി സമയത്ത് ക്രൂഡ് ഓയിൽ 2%ൽ കൂടുതൽ മുന്നേറ്റം നേടി. ഡോളർ വീണതും ക്രൂഡ് ഓയിലിന് അനുകൂലമാണ്. ബ്രെന്റ് ക്രൂഡ് 75 ഡോളറിനടുത്താണ് വ്യാപാരം തുടരുന്നത്.
സ്വർണം
ഇലക്ഷൻ-വാർ പ്രീമിയങ്ങൾ നഷ്ടമായി വീണ സ്വർണവില ഔൺസിന് 2747 ഡോളർ നിരക്കിലാണ് വ്യാപാരം തുടരുന്നത്. തിരഞ്ഞെടുപ്പ് ഫലം കമല ഹാരിസിന് അനുകൂലമാകുന്ന സൂചനയെ തുടർന്ന് അമേരിക്കൻ ബോണ്ട് യീൽഡ് വീഴുന്നത് സ്വർണത്തിന് അനുകൂലമായേക്കാം. അമേരിക്കൻ ഫെഡ് തീരുമാനങ്ങൾ വരാനിരിക്കുന്നതും സ്വർണത്തിന് പ്രതീക്ഷയാണ്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.