ട്രംപ് അനുകൂല സൂചനകൾ ഓഹരി വിപണിയ്ക്ക് ആശ്വാസം, നേട്ടം
ഇന്നലെ വില്പനസമ്മർദ്ദത്തിൽ വീണ ഇന്ത്യൻ വിപണി ഇന്ന് തുടക്കത്തിൽ സമ്മർദ്ദം നേരിട്ടെങ്കിലും യൂറോപ്യൻ വിപണിയുടെ പോസിറ്റീവ് തുടക്കത്തിന്റെ കൂടി പിൻബലത്തിൽ മുന്നേറ്റം നേടി. നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 23842 പോയിന്റ്റ് വരെ വീണ ശേഷം 217 പോയിന്റുകൾ മുന്നേറി 24213 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
ഇന്നലെ വില്പനസമ്മർദ്ദത്തിൽ വീണ ഇന്ത്യൻ വിപണി ഇന്ന് തുടക്കത്തിൽ സമ്മർദ്ദം നേരിട്ടെങ്കിലും യൂറോപ്യൻ വിപണിയുടെ പോസിറ്റീവ് തുടക്കത്തിന്റെ കൂടി പിൻബലത്തിൽ മുന്നേറ്റം നേടി. നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 23842 പോയിന്റ്റ് വരെ വീണ ശേഷം 217 പോയിന്റുകൾ മുന്നേറി 24213 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
ഇന്നലെ വില്പനസമ്മർദ്ദത്തിൽ വീണ ഇന്ത്യൻ വിപണി ഇന്ന് തുടക്കത്തിൽ സമ്മർദ്ദം നേരിട്ടെങ്കിലും യൂറോപ്യൻ വിപണിയുടെ പോസിറ്റീവ് തുടക്കത്തിന്റെ കൂടി പിൻബലത്തിൽ മുന്നേറ്റം നേടി. നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 23842 പോയിന്റ്റ് വരെ വീണ ശേഷം 217 പോയിന്റുകൾ മുന്നേറി 24213 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
ഇന്ത്യൻ വിപണി ഇന്ന് തുടക്കത്തിൽ സമ്മർദ്ദം നേരിട്ടെങ്കിലും യൂറോപ്യൻ വിപണിയുടെ പോസിറ്റീവ് തുടക്കത്തിന്റെ കൂടി പിൻബലത്തിൽ മുന്നേറ്റം നേടി. നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 23842 പോയിന്റ്റ് വരെ വീണ ശേഷം 217 പോയിന്റുകൾ മുന്നേറി 24213 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 694 പോയിന്റുകൾ മുന്നേറി 79476 പോയിന്റിലും ക്ളോസ് ചെയ്തു.
അമേരിക്കൻ തിരഞ്ഞെടുപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ട്രംപ് അനുകൂല സൂചനകൾ വന്നതും, ബാങ്കിങ്, മെറ്റൽ ഓഹരികൾ മുന്നേറിയതും ഇന്ത്യൻ വിപണിക്ക് അനുകൂലമായി. റിസൾട്ട് പ്രതീക്ഷയിൽ എസ്ബിഐയും, മോർഗൻ സ്റ്റാൻലി കാപ്പിറ്റൽ ഇൻഡെക്സ് വെയ്റ്റേജ് വർധന പ്രതീക്ഷയിൽ എച്ച്ഡിഎഫ്സി ബാങ്ക് മുന്നേറിയതും ഇന്ത്യൻ വിപണിക്ക് നിർണായകമായി.
ബാങ്കിങ്, ഫിനാൻഷ്യൽ സർവീസ് സെക്ടറുകൾ 2% വീതം മുന്നേറിയപ്പോൾ മെറ്റൽ സെക്ടർ 2.8%വും, ഓട്ടോ സെക്ടർ 1.1%വും നേട്ടവുമുണ്ടാക്കി. നിഫ്റ്റി സ്‌മോൾ & മിഡ് ക്യാപ് സൂചികകളും, നിഫ്റ്റി നെക്സ്റ്റ്-50യും ഇന്ന് 0.6% വീതം മാത്രം മുന്നേറി.
സ്റ്റീൽ റിസൾട്ടുകൾ നാളെ
ടാറ്റ സ്റ്റീലും, ജിൻഡാൽ സ്റ്റീലും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കാനിരിക്കുന്നതും, ചൈനീസ് സ്റ്റിമുലസ് പ്രതീക്ഷയിൽ ബേസ് മെറ്റൽ മുന്നേറുന്നതും മെറ്റൽ സെക്ടറിന് അനുകൂലമായി. ചൈനയുടെ പ്രഖ്യാപനങ്ങൾക്കൊപ്പം ഫെഡ് നിരക്ക് കുറക്കല്‍ മെറ്റലുകൾക്കും, ക്രൂഡ് ഓയിലിനും പ്രധാനമാണ്.
അമേരിക്കൻ പോളിങ് ഇന്ന്
തങ്ങളുടെ പുതിയ പ്രസിഡന്റിനായി അമേരിക്കൻ ജനത ഇന്ന് വോട്ട് രേഖപ്പെടുത്തുന്നതും, അടുത്ത പ്രസിഡന്റ് സാധ്യത പ്രവചനങ്ങളും വിപണിയെ വീണ്ടും സ്വാധീനിക്കും. ഇന്നലെ കമല ഹാരിസിനായിരുന്നു മാധ്യമ’സാധ്യത’യെങ്കിൽ ഇന്നത് ട്രംപിനാണ്. വിപണി വരും ദിനങ്ങളിൽ അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലത്തിനൊപ്പം മാത്രം സഞ്ചരിച്ചേക്കാം.
കൊറിയ ഒഴികെയുള്ള ഏഷ്യൻ വിപണികൾക്ക് പിന്നാലെ യൂറോപ്യൻ വിപണികളും അമേരിക്കൻ ഫ്യൂച്ചറുകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
എൻപിസി
ചൈനയുടെ പരമോന്നത ഭരണസംവിധാനമായ നാഷണൽ പീപ്പിൾസ് കോൺഗ്രസ് ഇന്നലെ മുതൽ ചേരുന്നത് ചൈനീസ് വിപണിക്ക് ഒപ്പം ബേസ് മെറ്റലുകൾക്കും പ്രധാനമാണ്. വെള്ളിയാഴ്ചയോടെ അവസാനിക്കുന്ന ചൈനീസ് എൻപിസി പുതിയ നയപരിപാടികൾക്കുള്ള അനുമതിയ്ക്കൊപ്പം വിപുലമായ സാമ്പത്തിക ഉത്തേജന പരിപാടികൾക്കും അനുമതി നൽകിയേക്കാം.
പുത്തൻ സ്റ്റിമുലസ് പ്രഖ്യാപനങ്ങൾ ചൈനീസ് വിപണിയിലേക്കുള്ള പണമൊഴുക്കിന് ആക്കം കൂട്ടിയേക്കാമെന്നത് ഇന്ത്യൻ വിപണിക്കും നിർണായകമാണ്.
സ്വർണം
വാർ പ്രീമിയം നഷ്‌ടമായ സ്വർണം ഇന്നും 2746 ഡോളർ മേഖലയിൽ ക്രമപ്പെടുകയാണ്. അമേരിക്കൻ തിരഞ്ഞെടുപ്പ് ചിത്രം പൂർണമാകുന്നത് സ്വർണത്തിന് വീണ്ടും ക്ഷീണമാകുമെങ്കിലും, ഫെഡ് നിരക്ക് കുറച്ചേക്കാമെന്നത് സ്വർണത്തിന് പ്രതീക്ഷയാണ്. ട്രംപ് വിജയം നേടുന്നത് ഡോളറിന് മുന്നേറ്റം നല്‍കുമെന്നതും സ്വർണത്തിന് ക്ഷീണമാണ്.
ബേസ് മെറ്റലുകൾ
ബേസ് മെറ്റലുകളെല്ലാം ഇന്ന് ഏഷ്യൻ വിപണി സമയത്ത് ഒരു ശതമാനത്തിനടുത്ത് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ചൈനീസ് എംപിസിയും, വ്യാഴാഴ്ച അമേരിക്കൻ ഫെഡ് റിസർവും, ബാങ്ക് ഓഫ് ഇംഗ്ലണ്ടും നിരക്കുകൾ കുറച്ചേക്കാമെന്നതും ബേസ് മെറ്റലുകൾക്ക് പ്രതീക്ഷയാണ്.
ഏഷ്യൻ വിപണി സമയത്ത് വീണ്ടും മുന്നേറ്റം നേടിയ ബ്രെന്റ് ക്രൂഡ് ഓയിൽ 75 ഡോളറിന് മുകളിലാണ് വ്യാപാരം തുടരുന്നത്.
നാളത്തെ റിസൾട്ടുകൾ
പവർഗ്രിഡ്, റൈറ്റ്സ്, സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ, അപ്പോളോ ഹോസ്പിറ്റൽ, ബ്ലൂസ്റ്റാർ, ചമ്പൽ ഫെർട്ടിലൈസർ, ജെബി കെംഫാം, റെയിൻ ഇൻഡസ്ട്രീസ്, ഡെൽറ്റ കോർപ്, സിംഗർ, ട്രൈഡന്റ്, ഉഷ മാർട്ടിൻ മുതലായ കമ്പനികൾ നാളെ റിസൾട്ടുകളും പ്രഖ്യാപിക്കുന്നു.
ഐപിഓ
അമേരിക്കൻ ഹെൽത് കെയർ മേഖലയിൽ പ്രവർത്തിക്കുന്ന സജിലിറ്റി ഇന്ത്യയുടെ ഇന്ന് ആരംഭിച്ച ഐപിഓ നവംബർ ഏഴിനാണ് അവസാനിക്കുന്നത്. ഐപിഓ നിരക്ക് 28-30 രൂപ പ്രകാരം കമ്പനി 2100 കോടി രൂപയിൽപരം സമാഹരിക്കുന്നു.
നാളെയാണ് സ്വിഗിയുടെ ഐപിഓക്ക് ആരംഭം കുറിക്കുന്നത്. ഐപിഓ നിരക്ക് 371-390 രൂപയാണ്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക