സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ, ബിറ്റ് കോയിന് റെക്കോർഡ് കുതിപ്പ്!
ഡോണൾഡ് ട്രംപ് വിജയിക്കാൻ സാധ്യത ഉണ്ടെന്ന വാർത്ത പുറത്തു വന്നതോടെ ബിറ്റ്‌കോയിൻ റെക്കോർഡ് ഉയരത്തിലെത്തി. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി 7 ശതമാനം ഉയർന്ന് 75,060 ഡോളറിലെത്തി. ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയാൽ ക്രിപ്റ്റോ കറൻസികൾ ഉയരുമെന്ന് മാസങ്ങൾക്ക് മുൻപേ തന്നെ അഭ്യൂഹം ഉണ്ടായിരുന്നു.

ഡോണൾഡ് ട്രംപ് വിജയിക്കാൻ സാധ്യത ഉണ്ടെന്ന വാർത്ത പുറത്തു വന്നതോടെ ബിറ്റ്‌കോയിൻ റെക്കോർഡ് ഉയരത്തിലെത്തി. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി 7 ശതമാനം ഉയർന്ന് 75,060 ഡോളറിലെത്തി.
ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയാൽ ക്രിപ്റ്റോ കറൻസികൾ ഉയരുമെന്ന് മാസങ്ങൾക്ക് മുൻപേ തന്നെ അഭ്യൂഹം ഉണ്ടായിരുന്നു. ഡോണൾഡ് ട്രംപ് അധികാരത്തിൽ വന്നാൽ ക്രിപ്റ്റോ കറൻസികളെ പ്രോത്സാഹിപ്പിക്കുമോ എന്ന കാര്യത്തിൽ കുറെ ദിവസമായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉണ്ട്. ട്രംപ് കുടുംബത്തിന്റെ ക്രിപ്റ്റോ കറൻസി പ്ലാറ്റ് ഫോം നിലവിൽ വന്നത് മുതൽ തുടങ്ങിയ ചർച്ചകളാണിവ. വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ എന്നാണ് ഈ പ്ലാറ്റ് ഫോമിന്റെ പേര്. ഉപഭോക്ക്താക്കൾക്ക് ക്രിപ്‌റ്റോകറൻസികൾ പരസ്പരം നൽകാനോ കടം വാങ്ങാനോ ഇതിലൂടെ സാധിക്കും. മുൻ അമേരിക്കൻ പ്രസിഡന്റ് ആയിരുന്നപ്പോൾ ട്രംപ് ക്രിപ്റ്റോ കറൻസികളെ നിശിതമായി വിമർശിച്ചിരുന്നു. അതിൽ നിന്നുള്ള മലക്കം മറിച്ചിലാണ് ഇപ്പോഴത്തെ നിലപാടുകളിൽ കാണുന്നത്. സ്വന്തം കുടുംബവും ക്രിപ്റ്റോകറൻസി പ്ലാറ്റ് ഫോം തുടങ്ങിയതിനാൽ ഇനി അധികാരത്തിൽ വന്നാൽ ട്രംപ് ക്രിപ്റ്റോ കറൻസികൾ പ്രോത്സാഹിപ്പിക്കുമെന്നാണ് പൊതുജന അഭിപ്രായം. ക്രിപ്‌റ്റോ വ്യവസായവുമായുള്ള ഡോണൾഡ് ട്രംപിന്റെ രാഷ്ട്രീയവും വ്യക്തിപരവുമായ ബന്ധത്തിലെ ഏറ്റവും പുതിയ ചുവടുവെപ്പാണ് വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ പ്രതിനിധീകരിക്കുന്നത്. അമേരിക്കയെ ക്രിപ്റ്റോ സൗഹൃദ രാജ്യമാക്കാനുള്ള ശ്രമങ്ങളുടെ തുടക്കമായി രാഷ്ട്രീയ നിരീക്ഷകർ ഈ നീക്കത്തെ കാണുന്നുണ്ട്.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ് മായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.