ട്രംപിനൊപ്പം മുന്നേറിയ ശേഷം ഇന്ത്യൻ വിപണി ഇന്ന് വീണു, രൂപയ്ക്കൊപ്പം
ഇന്നലെ ട്രംപിനൊപ്പം മുന്നേറിയ ഇന്ത്യൻ വിപണി ഇന്ന് ‘’രൂപക്കൊപ്പം’’ വീഴുന്നതാണ് കണ്ടത്. ഇന്നലെ ഡോളറിനെതിരെ യൂറോ വീണതിനൊപ്പം യൂറോപ്യൻ വിപണിയും വീണതും, ഇന്നലെ 4% വരെ മുന്നേറിയ ഐടി സെക്ടർ തിരുത്തൽ നേരിട്ടതും, ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ വീണതുമാണ് ഇന്ത്യൻ വിപണിക്ക് ക്ഷീണമായത്. ഇന്നും തുടക്കത്തിൽ 24500
ഇന്നലെ ട്രംപിനൊപ്പം മുന്നേറിയ ഇന്ത്യൻ വിപണി ഇന്ന് ‘’രൂപക്കൊപ്പം’’ വീഴുന്നതാണ് കണ്ടത്. ഇന്നലെ ഡോളറിനെതിരെ യൂറോ വീണതിനൊപ്പം യൂറോപ്യൻ വിപണിയും വീണതും, ഇന്നലെ 4% വരെ മുന്നേറിയ ഐടി സെക്ടർ തിരുത്തൽ നേരിട്ടതും, ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ വീണതുമാണ് ഇന്ത്യൻ വിപണിക്ക് ക്ഷീണമായത്. ഇന്നും തുടക്കത്തിൽ 24500
ഇന്നലെ ട്രംപിനൊപ്പം മുന്നേറിയ ഇന്ത്യൻ വിപണി ഇന്ന് ‘’രൂപക്കൊപ്പം’’ വീഴുന്നതാണ് കണ്ടത്. ഇന്നലെ ഡോളറിനെതിരെ യൂറോ വീണതിനൊപ്പം യൂറോപ്യൻ വിപണിയും വീണതും, ഇന്നലെ 4% വരെ മുന്നേറിയ ഐടി സെക്ടർ തിരുത്തൽ നേരിട്ടതും, ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ വീണതുമാണ് ഇന്ത്യൻ വിപണിക്ക് ക്ഷീണമായത്. ഇന്നും തുടക്കത്തിൽ 24500
ഇന്നലെ ട്രംപിനൊപ്പം മുന്നേറിയ ഇന്ത്യൻ വിപണി ഇന്ന് ‘രൂപക്കൊപ്പം’ വീഴുന്നതാണ് കണ്ടത്. ഇന്നലെ ഡോളറിനെതിരെ യൂറോ വീണതിനൊപ്പം യൂറോപ്യൻ വിപണിയും വീണതും, ഇന്നലെ 4% വരെ മുന്നേറിയ ഐടി സെക്ടർ തിരുത്തൽ നേരിട്ടതും, ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ വീണതുമാണ് ഇന്ത്യൻ വിപണിക്ക് ക്ഷീണമായത്.
ഇന്നും തുടക്കത്തിൽ 24,500 പോയിന്റ് തൊട്ട നിഫ്റ്റി നേരെ വീണ് 24180 പോയിന്റിലെ പിന്തുണ നേടി 1.16% നഷ്ടമാക്കി 24199 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ഇന്നലെ 900 പോയിന്റിൽ കൂടുതൽ മുന്നേറിയ സെൻസെക്സ് ഇന്ന് 836 പോയിന്റ് നഷ്ടത്തിൽ 79541 പോയിന്റിലും ക്ളോസ് ചെയ്തു.
ട്രംപിനൊപ്പം ഡോളറും
ട്രംപ് അമേരിക്കയിൽ ഭരണം പിടിച്ചതിനൊപ്പം ഡോളറും മുന്നേറ്റം കുറിച്ചത് മറ്റെല്ലാ പ്രധാന നാണയങ്ങൾക്കും തിരുത്തൽ നൽകിയത് അതാത് വിപണികളെയും സ്വാധീനിച്ചു. ഡോളറിനെതിരെ വീണ യൂറോ/dക്കൊപ്പം ഇന്നലെ വീഴ്ച കുറിച്ച യൂറോപ്യൻ വിപണികൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
അമേരിക്കയിലെ ഉയർന്ന പണപ്പെരുപ്പകാരണങ്ങൾ പരിഹരിക്കുമെന്ന ട്രംപിന്റെ വാഗ്ദാനമാണ് ഡോളറിന്റെയും ഒപ്പം ബോണ്ട് യീൽഡിന്റെയും മുന്നേറ്റത്തിന് ആധാരമായത്. ഇന്ന് വരാനിരിക്കുന്ന ഫെഡ് റിസർവ് തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഡോളർ നിരക്കിനെ സ്വാധീനിക്കും.
അമേരിക്കൻ ഡോളർ ശക്തമാകുന്നതും ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയങ്ങളും ഇന്ത്യ അടക്കമുള്ള എമർജിങ് വിപണികളിൽ നിന്നും അമേരിക്കയിലേക്ക് പണമെത്തിക്കുമെന്നതും അമേരിക്കൻ വിപണിക്ക് മാത്രം ഗുണകരമായേക്കാം.
എസ്ബിഐ , ഓട്ടോ റിസൾട്ടുകൾ
എസ്ബിഐയുടെ റിസൾട്ട് നാളെ വരാനിരിക്കുന്നത് ഇന്ത്യൻ വിപണിക്ക്, പ്രത്യേകിച്ച് ബാങ്ക് നിഫ്റ്റിക്ക് സുപ്രധാനമാണ്. എസ്ബിഐ ഒഴികെയുള്ള പ്രധാന ബാങ്കുകളെല്ലാം ഇന്ന് നഷ്ടം കുറിച്ചതിനെ തുടർന്ന് ബാങ്ക് നിഫ്റ്റി വീണ്ടും 52000 പോയിന്റിൽ താഴെയാണ് ക്ളോസ് ചെയ്തത്.
മഹിന്ദ്ര ഇന്ന് ഫ്ലാറ്റ് റിസൾട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ നാളെ ടാറ്റ മോട്ടോഴ്സും, അശോക് ലൈലാൻഡും, എയ്‌സും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത് ഓട്ടോ സെക്ടറിനും പ്രധാനമാണ്.
എംഎസ് സിഐ റീജിഗ്
മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇൻഡക്സിന്റെ ഗ്ലോബൽ സ്റ്റാൻഡേർഡ് സൂചികയിൽ ഉൾപെട്ടതിനെ തുടർന്ന് ബിഎസ്ഇ, വോൾട്ടാസ്, കല്യാൺ ജ്വല്ലേഴ്സ്, ആൽകെം ലാബ്സ്, ഒബ്‌റോയ് റിയൽറ്റി എന്നീ ഓഹരികൾ ഇന്ന് മുന്നേറ്റം നേടി. വോൾട്ടാസ് 300 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ നിക്ഷേപം പ്രതീക്ഷിക്കുമ്പോൾ മറ്റ് കമ്പനികൾ 200 ദശലക്ഷത്തിൽ കൂടുതൽ നിക്ഷേപവും പ്രതീക്ഷിക്കുന്നു.
ഓഗസ്റ്റിലെ റീബാലൻസിങ്ങിൽ പ്രഖ്യാപിച്ചിരുന്നത് പോലെ എച്ച്ഡിഎഫ്സി ബാങ്കിന്റെ വെയിറ്റേജ് വർദ്ധിപ്പിക്കുന്നതും ഓഹരിയിലേക്ക് 1.88 ബില്യൺ ഡോളറിന്റെ നിക്ഷേപവും എത്തിക്കും. നവംബർ 27 നാണ് എംഎസ് സിഐയുടെ റീബാലൻസിങ് നടക്കുക.
ഫെഡ് നിരക്ക് ഇന്ന്
അമേരിക്കൻ ഫെഡ് റിസർവ് നയാവലോകനയോഗം ഇന്ന് പുതിയ നിരക്കുകളും, നയങ്ങളും പ്രഖ്യാപിക്കാനിരിക്കുന്നതും ലോക വിപണിക്ക് പ്രധാനമാണ്. ഫെഡ് റിസർവ് വീണ്ടും 25 ബേസിസ് പോയിന്റുകൾ കുറച്ച് ഫെഡ് നിരക്ക് 4.75%ലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയാണ് വിപണിക്കുള്ളത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടും അടിസ്ഥാന പലിശ നിരക്കിൽ 25 ബേസിസ് പോയിന്റ് കുറവ് വരുത്തി 4.75%ൽ എത്തിക്കുമെന്നാണ് വിപണിയുടെ നിഗമനം.
മാറിയ സാഹചര്യത്തിൽ അമേരിക്കൻ ഫെഡ് റിസർവ് തീരുമാനങ്ങളിൽ വന്നേക്കാവുന്ന മാറ്റവും ലോക വിപണിയുടെ ഗതി നിർണയിക്കും. ഇന്നലെ അമേരിക്കൻ വിപണി ട്രംപിനൊപ്പം അതി മുന്നേറ്റം നേടി. ഇന്നും അമേരിക്കൻ ഫ്യൂച്ചറുകൾ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ചൈനീസ് സ്റ്റിമുലസ് നാളെ
ചൈനീസ് നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ പ്രഖ്യാപനങ്ങളും സാമ്പത്തിക ഉത്തേജന നടപടികൾക്കുള്ള അനുമതികളും ലോഹവിലകൾക്കൊപ്പം ക്രൂഡ് ഓയിലിനും മുന്നേറ്റം നൽകിയേക്കാം.
ചൈന ഭയന്നത് പോലെ ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയത് ചൈനയുടെ അപ്രതീക്ഷിത സാമ്പത്തിക ഉത്തേജന നീക്കങ്ങൾക്ക് വഴി വയ്ക്കുമെന്നത് ഇന്ത്യൻ വിപണിക്കും ആശങ്കയാണ്.
സ്വർണം
ഡോളറിന്റെ മുന്നേറ്റത്തിൽ സ്വർണവും ഇന്നലെ തകർച്ച നേരിട്ടു. ഇന്നലെ 100 ഡോളറോളം നഷ്‌ടമായ രാജ്യാന്തര സ്വർണ ഫ്യൂച്ചർ 2670 ഡോളറിന് മുകളിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് 4.44 ശതമാനത്തിനടുത്താണ് വ്യാപാരം തുടരുന്നത്.
റിസൾട്ടുകൾ
എൽഐസി, എസ്ബിഐ, ഷിപ്പിങ് കോർപറേഷൻ, ജിഐസി ഹൗസിങ്, ടാറ്റ മോട്ടോഴ്‌സ്, അശോക് ലൈലാൻഡ്, എയ്‌സ്, എംആർഎഫ്, സംവർധന മതേഴ്സൺ ഇന്റർനാഷണൽ, മാപ് മൈ ഇന്ത്യ, ഇന്ത്യ സിമന്റ്, സ്റ്റാർ സിമന്റ്, ജൂപിറ്റർ വാഗൻസ്, ഐനോക്‌സ് ഇന്ത്യ, പുറവങ്കര, സിഗ്നേച്ചർ ഗ്ലോബൽ, സഫാരി, റിലാക്‌സോ മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ഐപിഓ
ആദ്യ ദിനത്തിൽ റീറ്റെയ്ൽ വിഭാഗത്തിൽ 54% അപേക്ഷകൾ ലഭിച്ച സ്വിഗ്ഗിയുടെ ഐപിഓ നാളെ അവസാനിക്കും. ഐപിഓ വില 390 രൂപയാണ്.
വൈദ്യുതി ഉല്പാദന കമ്പനിയായ ആക്മേ സോളാർ ഹോൾഡിങ്‌സ് 275-289 രൂപ നിരക്കിൽ വിപണിയിൽ നിന്നും 2900 കോടി രൂപയാണ് സമാഹരിക്കുന്നത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക