ട്രംപിന്റെ ആ പ്രിയപ്പെട്ട 'ലിക്വിഡ് ഗോൾഡ്' എന്താണ്?
അമേരിക്കയ്ക്ക് ഒരു "സുവർണ്ണ കാലഘട്ടം" കൊണ്ടുവരുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ തൻ്റെ അനുയായികളെ അഭിസംബോധന ചെയ്തു. ദേശസ്നേഹം നിറഞ്ഞ ഈ പ്രസംഗത്തിൽ രാജ്യത്തിൻ്റെ സാമ്പത്തിക പുനരുജ്ജീവനത്തിന് ഇന്ധനം നൽകുന്നതിനുള്ള

അമേരിക്കയ്ക്ക് ഒരു "സുവർണ കാലഘട്ടം" കൊണ്ടുവരുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് നിയുക്ത യുഎസ് പ്രസിഡന്റെ ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ തൻ്റെ അനുയായികളെ അഭിസംബോധന ചെയ്തു. ദേശസ്നേഹം നിറഞ്ഞ ഈ പ്രസംഗത്തിൽ രാജ്യത്തിന്റെ സാമ്പത്തിക പുനരുജ്ജീവനത്തിന് ഇന്ധനം നൽകുന്നതിനുള്ള പ്രധാന വിഭവം "ലിക്വിഡ് ഗോൾഡ് " ആണ് എന്ന് ട്രംപ് പ്രഖ്യാപിച്ചു.
എന്താണ് 'ലിക്വിഡ് ഗോൾഡ്'?
അമേരിക്കയുടെ എണ്ണ- വാതക ശേഖരത്തെയാണ് ട്രംപ് ലിക്വിഡ് ഗോൾഡ് എന്നത് കൊണ്ട് അർത്ഥമാക്കിയത്. "ലോകത്തിലെ ഏത് രാജ്യത്തേക്കാളും ഞങ്ങൾക്ക് കൂടുതൽ ലിക്വിഡ് ഗോൾഡ് ഉണ്ട്; സൗദി അറേബ്യയേക്കാളും, റഷ്യയേക്കാളും കൂടുതൽ ഉണ്ട്." ട്രംപ് പറഞ്ഞു.
ജിഡിപി കൂട്ടുക
അമേരിക്കയിലെ എണ്ണ, വാതക ഉൽപ്പാദനം രാജ്യത്തിൻ്റെ ജിഡിപിയിലേക്ക് 8 ശതമാനം സംഭാവന ചെയ്യുന്നുണ്ട്. അത് ഇനിയും കൂട്ടാനാണ് ട്രംപ് ശ്രമിക്കുന്നത്. എനർജി ഇൻഫർമേഷൻ അഡ്‌മിനിസ്‌ട്രേഷൻ കണക്കുകൾ പ്രകാരം കഴിഞ്ഞ 6 വർഷമായി തുടർച്ചയായി ഏത് രാജ്യത്തേക്കാളും കൂടുതൽ അസംസ്‌കൃത എണ്ണയാണ് യുഎസ് ഉത്പാദിപ്പിച്ചത്. യുഎസ് ക്രൂഡ് ഓയിൽ ഉൽപ്പാദന റെക്കോർഡ് മറ്റൊരു രാജ്യത്തിനും പെട്ടന്നൊന്നും മറികടക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് തങ്ങളുടെ പെട്രോളിയം ഖനനം കൂടുതൽ ഉയർത്തുമെന്ന് ട്രംപ് പറയുന്നത്. എണ്ണ-വാതക ഉൽപ്പാദന കമ്പനികളുടെ വലിയ പിന്തുണ തിരഞ്ഞെടുപ്പിൽ ട്രംപിന് ഉണ്ടായിരുന്നു.
'ഡ്രിൽ ബേബി ഡ്രിൽ' എന്നു പറഞ്ഞുകൊണ്ടുള്ള ട്രംപിന്റെ ആവേശത്തെ ആഗോള കാലാവസ്ഥ നയങ്ങൾ രൂപപ്പെടുത്തുന്ന വിദഗ്ധർ വലിയ ആശങ്കയോടെയാണ് കാണുന്നത്. ആഗോള താപനം വർധിപ്പിക്കുന്ന നടപടികളിൽ നിന്ന് പിന്നോട്ട് പോകാൻ രാജ്യങ്ങൾ തീരുമാനിക്കുന്ന സമയത്താണ് ട്രംപ് അസംസ്കൃത എണ്ണ-വാതക ഖനനത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയി സ്ഥാനമേറ്റാൽ ആഗോള താപനം കുറയ്ക്കാൻ ഉദ്ദേശിച്ചുള്ള പല ഉടമ്പടികളിൽ നിന്നും പിന്മാറുമെന്നും സൂചനയുണ്ട്. അതുകൊണ്ടാണ് കാലാവസ്ഥ വ്യതിയാനം മൂലം കൊടും വർച്ചയും വെള്ളപ്പൊക്കവും ലോകത്തിന്റെ പല ഭാഗത്ത് ഉണ്ടാകുന്നതിന് ട്രംപ് പുല്ലു വിലയെ കൊടുക്കുന്നുള്ളൂ എന്ന് പരിസ്ഥിതി പ്രവർത്തകർ വിലപിക്കുന്നത്.