ആശ്വാസ മുന്നേറ്റം നടത്തിയെങ്കിലും വിപണി അവസാനം നഷ്ടത്തിൽ കലാശിച്ചു
വെള്ളിയാഴ്ച വീണ നാസ്ഡാകിന് പിന്നാലെ ഇന്ന് ഇന്ത്യൻ ഐടി ഓഹരികള്‍ നഷ്ടം കുറിച്ചതോടെ ആശ്വാസമുന്നേറ്റത്തോടെ തുടങ്ങിയ ഇന്ത്യൻ വിപണി വീണ്ടും വീണു. നിഫ്റ്റി 23600 പോയിന്റിന് മുകളിൽ വ്യാപാരം ആരംഭിച്ചെങ്കിലും 23350 പോയിന്റിൽ പിന്തുണ നേടിയ ശേഷം 78 പോയിന്റുകൾ നഷ്ടമാക്കി 23453 പോയിന്റിലാണ് ക്ളോസ് ചെയ്തത്.

വെള്ളിയാഴ്ച വീണ നാസ്ഡാകിന് പിന്നാലെ ഇന്ന് ഇന്ത്യൻ ഐടി ഓഹരികള്‍ നഷ്ടം കുറിച്ചതോടെ ആശ്വാസ മുന്നേറ്റത്തോടെ തുടങ്ങിയ ഇന്ത്യൻ വിപണി വീണ്ടും വീണു. നിഫ്റ്റി 23600 പോയിന്റിന് മുകളിൽ വ്യാപാരം ആരംഭിച്ചെങ്കിലും 23350 പോയിന്റിൽ പിന്തുണ നേടിയ ശേഷം 78 പോയിന്റുകൾ നഷ്ടമാക്കി 23453 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 77339 പോയിന്റിലേക്കും വീണു.
മെറ്റൽ സെക്ടറിനൊപ്പം എഫ്എംസിജി, ഓട്ടോ, ബാങ്കിങ് എന്നിവയും മുന്നേറ്റം കുറിച്ചപ്പോൾ ഐടി സെക്ടറിന്റെ 2.32% വീഴ്ചയാണ് ഇന്ത്യൻ വിപണിക്ക് മുന്നേറ്റം നിഷേധിച്ചത്. ഫാർമ സെക്ടറും 1% വീണു.
മുന്നേറി മെറ്റൽ
ചൈന അലുമിനിയത്തിന്റെയും, കോപ്പറിന്റെയും കയറ്റുമതി ആനുകൂല്യങ്ങളിൽ കുറവ് വരുത്തിയതിനെ തുടർന്ന് ലോഹ വിലകയറുന്നതും, കൂടുതൽ മത്സരക്ഷമത ലഭിക്കുമെന്നതും ഇന്ത്യൻ ലോഹ ഓഹരികൾക്കും മുന്നേറ്റം നൽകി.
നാഷണൽ അലുമിനിയം ഇന്ന് 10%ൽ കൂടുതൽ മുന്നേറ്റം നടത്തി. വേദാന്തയും, ഹിൻഡാൽകോയും 3%ൽ കൂടുതലും മുന്നേറി.
തകർന്നത് ഐടി
ഡോളർ മുന്നേറ്റത്തിൽ വീണ അമേരിക്കയുടെ ടെക്-ഹെവി ഇൻഡെക്‌സായ നാസ്ഡാക് വെള്ളിയാഴ്ച 2%ൽ കൂടുതൽ വീണതിന്റെ ചുവട് പിടിച്ച് ഇന്ത്യൻ ഐടിയും ഇന്ന് വില്പന നേരിട്ടു. ഡോളർ വിലയിലെ മുന്നേറ്റം ഇന്ത്യൻ ഐടി കയറ്റുമതിക്കാർക്ക് അനുകൂലമാണെന്നതിനാൽ ഇന്ത്യൻ ഐടിയിലെ തിരുത്തൽ അവസരവുമാണ്.
ടിസിഎസ് 3% വീണപ്പോൾ ഇൻഫോസിസും, എംഫസിസും 2.85% വീതവും വീണു.
വീണ്ടും ഫെഡ് കെണി
ഫെഡ് റിസർവ് നിരക്ക് കുറയ്ക്കുന്നത് ഇനി വൈകിയേക്കുമെന്ന ഫെഡ് റിസർവ് ചെയർമാൻ ജെറോം പവലിന്റെ കഴിഞ്ഞ ആഴ്ചയിലെ പ്രസ്താവന ഡോളറിനും, അമേരിക്കൻ ബോണ്ട് യീൽഡിനും വീണ്ടും മുന്നേറ്റം നൽകിയത് വെള്ളിയാഴ്ച നാസ്ഡാകിന് 2%ൽ കൂടുതൽ തിരുത്തല്‍ നൽകി. അമേരിക്കൻ ടെക്ക് ഫ്യൂച്ചർ ഇന്ന് വീണ്ടും പോസിറ്റീവ് സോണിലാണ് തുടരുന്നത്. ഏഷ്യൻ വിപണികളുടെ മിക്സഡ് ക്ളോസിങിന് ശേഷം യൂറോപ്യൻ വിപണികളിലും ഇന്ന് സമ്മിശ്രവ്യാപാരമാണ് നടക്കുന്നത്.
എൻവിഡിയയുടെ ബുധനാഴ്ച വരാനിരിക്കുന്ന ഏണിങ് റിപ്പോർട്ടും, ജി-20 യോഗവേദിയിൽ നിന്നുള്ള പ്രഖ്യാപനങ്ങളും അമേരിക്കൻ വിപണിയെ ഈയാഴ്ച സ്വാധീനിക്കും.
ക്രൂഡ് ഓയിൽ
ഡോളർ മുന്നേറ്റം ക്രമപ്പെട്ടപ്പോൾ ബ്രെന്റ് ക്രൂഡ് ഓയിൽ പിന്തുണ മേഖലയായ 70 ഡോളർ വരെ വീണ ശേഷം ഇന്ന് തിരിച്ചു കയറി 72 ഡോളറിനടുത്ത് എത്തി. അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരക്കണക്കുകളും തുടർ ചൈനീസ് സ്റ്റിമുലസ് പ്രഖ്യാപനങ്ങളും തന്നെയാകും ഡോളർ വിലയ്ക്കൊപ്പം ക്രൂഡ് ഓയിൽ വിലയേയും സ്വാധീനിക്കുക.
നാച്ചുറൽ ഗ്യാസ് ഇന്ന് 2.27% മുന്നേറി. മറ്റ് ബേസ് മെറ്റലുകളെല്ലാം മുന്നേറിയപ്പോൾ അലുമിനിയവും, സിങ്കും നഷ്ടത്തിലാണ് തുടരുന്നത്.
സ്വർണം
മികച്ച മുന്നേറ്റത്തിന് ശേഷം അമേരിക്കൻ ഡോളറും ബോണ്ട് യീൽഡും ക്രമപ്പെടുന്നത് ഇന്ന് സ്വർണ അവധിക്കും മുന്നേറ്റം നൽകി. ഇന്ന് ഒരു ശതമാനം മുന്നേറിയ രാജ്യാന്തര സ്വർണ വില വീണ്ടും 2600 ഡോളർ തൊട്ടു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക