നിക്ഷേപ വൈവിധ്യവല്‍ക്കരണത്തിനും സാമ്പത്തിക അച്ചടക്കത്തിനും മികച്ചൊരു മാര്‍ഗം കെഎസ്എഫ്ഇ ചിട്ടികള്‍
സമ്പത്ത് വളർത്തുന്നതിനുള്ള സുപ്രധാന ഘടകങ്ങളാണല്ലോ നിക്ഷേപ വൈവിധ്യവല്‍ക്കരണവും സാമ്പത്തിക അച്ചടക്കവും. ഇതിനു രണ്ടിനും സഹായകമാകുന്ന ഒന്നായാണ് ചിട്ടി ഫണ്ടുകളെ പരിഗണിക്കാനാവുന്നത്. ചിട്ടി ഫണ്ടുകളുടെ സവിശേഷ സ്വഭാവവും സ്ഥിരതയും മിക്കവാറും എല്ലാ സാമ്പത്തിക ചാഞ്ചാട്ടങ്ങളിൽ നിന്നും നിക്ഷേപത്തിന് പരിരക്ഷ
സമ്പത്ത് വളർത്തുന്നതിനുള്ള സുപ്രധാന ഘടകങ്ങളാണല്ലോ നിക്ഷേപ വൈവിധ്യവല്‍ക്കരണവും സാമ്പത്തിക അച്ചടക്കവും. ഇതിനു രണ്ടിനും സഹായകമാകുന്ന ഒന്നായാണ് ചിട്ടി ഫണ്ടുകളെ പരിഗണിക്കാനാവുന്നത്. ചിട്ടി ഫണ്ടുകളുടെ സവിശേഷ സ്വഭാവവും സ്ഥിരതയും മിക്കവാറും എല്ലാ സാമ്പത്തിക ചാഞ്ചാട്ടങ്ങളിൽ നിന്നും നിക്ഷേപത്തിന് പരിരക്ഷ
സമ്പത്ത് വളർത്തുന്നതിനുള്ള സുപ്രധാന ഘടകങ്ങളാണല്ലോ നിക്ഷേപ വൈവിധ്യവല്‍ക്കരണവും സാമ്പത്തിക അച്ചടക്കവും. ഇതിനു രണ്ടിനും സഹായകമാകുന്ന ഒന്നായാണ് ചിട്ടി ഫണ്ടുകളെ പരിഗണിക്കാനാവുന്നത്. ചിട്ടി ഫണ്ടുകളുടെ സവിശേഷ സ്വഭാവവും സ്ഥിരതയും മിക്കവാറും എല്ലാ സാമ്പത്തിക ചാഞ്ചാട്ടങ്ങളിൽ നിന്നും നിക്ഷേപത്തിന് പരിരക്ഷ
സമ്പത്ത് വളർത്തുന്നതിനുള്ള സുപ്രധാന ഘടകങ്ങളാണല്ലോ നിക്ഷേപ വൈവിധ്യവല്‍ക്കരണവും സാമ്പത്തിക അച്ചടക്കവും. ഇതിനു രണ്ടിനും സഹായകമാകുന്ന ഒന്നായാണ് ചിട്ടി ഫണ്ടുകളെ പരിഗണിക്കാനാവുന്നത്. ചിട്ടി ഫണ്ടുകളുടെ സവിശേഷ സ്വഭാവവും സ്ഥിരതയും മിക്കവാറും എല്ലാ സാമ്പത്തിക ചാഞ്ചാട്ടങ്ങളിൽ നിന്നും നിക്ഷേപത്തിന് പരിരക്ഷ ഉറപ്പാക്കുന്നുണ്ട്. ഇവയെല്ലാം പരിഗണിക്കുമ്പോള്‍ ഒരു പ്രത്യേക ആസ്തി വിഭാഗമായി കണക്കാക്കാനാവുന്ന ഒന്നാണ് ചിട്ടി ഫണ്ടുകള്‍. അതനുസരിച്ച് നിക്ഷേപങ്ങള്‍ ചിട്ടി ഫണ്ടുകളിലേക്കു വൈവിധ്യവല്‍ക്കരിക്കുകയും ചെയ്യാം. ഇങ്ങനെ ചിട്ടി ഫണ്ടുകള്‍ പരിഗണിക്കുമ്പോള്‍ നമുക്കു മുന്നിലുള്ള ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് കെഎസ്എഫ്ഇ ആയിരിക്കും.
നിങ്ങളുടെ നിക്ഷേപലക്ഷ്യങ്ങളും നഷ്ടസാധ്യതകള്‍ സഹിക്കുന്നതിനുള്ള കഴിവും പരിഗണിച്ച് മുന്നോട്ടു കൊണ്ടു പോകാവുന്ന മികച്ചൊരു പദ്ധതിയാണ് ചിട്ടി. നേരത്തെ സൂചിപ്പിച്ചതു പോലെ ആസ്തി വകയിരുത്തലിനും വൈവിധ്യവല്‍ക്കരണത്തിനും ഇതു വളരെ സഹായകവുമാണ്. സര്‍ക്കാരിന്റെ ശക്തമായ നിയന്ത്രണത്തിലാണ് ചിട്ടി നടത്തിപ്പ്. വിപണി അധിഷ്ഠിതമായല്ല ചിട്ടിയുടെ വരുമാനം, ഉറപ്പായ വരുമാനം ലഭിക്കും, മിക്കവാറും എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്നും ഇതിനു പരിരക്ഷയുണ്ട് തുടങ്ങിയവ ഒരു ആസ്തി വിഭാഗമെന്ന നിലയില്‍ ചിട്ടി ഫണ്ടുകളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതാണ്.
മല്‍സരാധിഷ്ഠിതമായ പലിശ നിരക്കുകളാണ് ഇതിന്റെ മറ്റൊരു ആകര്‍ഷണം. പരമ്പരാഗത വായ്പകളേക്കാള്‍ കുറഞ്ഞ പലിശയാവും പലപ്പോഴും ചിട്ടിപ്പണത്തിന് നല്‍കേണ്ടി വരിക. നിയന്ത്രണങ്ങള്‍ക്കു വിധേയമല്ലാത്ത സാമ്പത്തിക പദ്ധതികളെ അപേക്ഷിച്ച് ഇവ കൂടുതല്‍ സുരക്ഷിതവുമാണ്.
വായ്പയായും നിക്ഷേപമായും പ്രയോജനപ്പെടും
സമ്പാദിക്കാനും പണത്തിന് ആവശ്യം വന്നാൽ വായ്പയായി പ്രയോജനപ്പെടുത്താനും സാധിക്കുന്നു എന്നതാണ് ചിട്ടി ഫണ്ടുകളുടെ വലിയ സവിശേഷതകളിലൊന്ന്. നിക്ഷേപകരുടെ സാമ്പത്തിക ആവശ്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച് ഇതു പ്രയോജനപ്പെടുത്താനാവും. സ്ഥിരമായി പണമടയ്ക്കുന്ന ഈ പദ്ധതി സാമ്പത്തിക അച്ചടക്കത്തിനും സമ്പാദ്യ ശീലം വളര്‍ത്തുന്നതിനും വഴിയൊരുക്കുകയും ചെയ്യും. ചിട്ടി ഫണ്ടുകളില്‍ നിന്നു TDS പിടിക്കുന്നില്ല എന്നതും മറ്റൊരു നേട്ടമാണ്.
ഭവന വായ്പയാണോ ചിട്ടിയാണോ നല്ലത്?
വിപണിയിലെ ചാഞ്ചാട്ടങ്ങളും പലിശ നിരക്കിലെ വര്‍ധനവും ബാങ്കുകളില്‍ നിന്നുള്ള ഭവന വായ്പകളുടെ ഇഎംഐ വര്‍ധിക്കാന്‍ ഇടയാക്കും. അതേ സമയം ഇത്തരം ചാഞ്ചാട്ടങ്ങള്‍ ചിട്ടിയുടെ കാര്യത്തില്‍ ഒരു മാറ്റവും സൃഷ്ടിക്കില്ല. ബാങ്ക് വായ്പകള്‍ ദീര്‍ഘകാല സാമ്പത്തിക ബാധ്യതയ്ക്ക് വഴിയൊരുക്കുമ്പോള്‍ ചിട്ടി ഹ്രസ്വകാലത്തേക്കാവും ബാധ്യതയുണ്ടാക്കുക. ചിട്ടിയില്‍ ക്രെഡിറ്റ് സ്‌കോറുകള്‍ പരിഗണിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ചിട്ടിക്ക് ജാമ്യം വയ്ക്കുന്ന വസ്തു തുടർജാമ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനാകും.
ചിട്ടിയും മ്യൂചല്‍ ഫണ്ടും ആര്‍ഡിയും
മ്യൂചല്‍ ഫണ്ടുകളില്‍ വലിയ നഷ്ടസാധ്യതയും ആര്‍ഡിയിലും ചിട്ടികളിലും ചെറിയ നഷ്ട സാധ്യതയുമാണുള്ളത്. എന്നാൽ ആർഡികൾക്ക് റിട്ടേൺ കുറവാണ് ചിട്ടി സമ്പാദ്യത്തിനായും വായ്പയ്ക്കായും പ്രയോജനപ്പെടുത്താം എന്നുള്ളപ്പോള്‍ മ്യൂചല്‍ ഫണ്ടുകളും ആര്‍ഡികളും സമ്പാദ്യത്തിനു മാത്രമാണ്.
കേരളത്തിന്റെ സ്വന്തം ഫിനാന്‍ഷ്യല്‍ സൂപര്‍ മാര്‍ക്കറ്റ്
നിക്ഷേപകര്‍ വൈവിധ്യവല്‍ക്കരണത്തിനായി പ്രത്യേക ആസ്തി വിഭാഗമായി ചിട്ടി പ്രയോജനപ്പെടുത്തുമ്പോള്‍ പരിഗണിക്കുന്ന പ്രധാന സ്ഥാപനം കെഎസ്എഫ്ഇ തന്നെയാണ്. 100 ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനമെന്നതും നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഉറപ്പുണ്ട് എന്നതും ഇവിടെ കണക്കിലെടുക്കേണ്ട സുപ്രധാന ഘടകമാണ്. തുടക്കം മുതല്‍ ലാഭമുണ്ടാക്കുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനം കൂടിയാണ് 1969 നവംബര്‍ ആറിന് തുടക്കം കുറിച്ച കെഎസ്എഫ്ഇ.
കേരളത്തില്‍ വ്യാപകമായി 680-ല്‍ ഏറെ ശാഖകള്‍ ഉള്ളതും സംഘടിത ചിട്ടി മേഖലയിലെ 70 ശതമാനത്തിലേറെയും കൈകാര്യം ചെയ്യുന്നതും കെഎസ്എഫ്ഇ തെരഞ്ഞെടുക്കുന്നതിനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടാം.
കൂടുതൽ വിവരങ്ങൾക്ക്: https://www.ksfe.com/