പറഞ്ഞോളു, പണം കൈമാറുന്നുണ്ട്, നെറ്റ് കണക്ടിവിറ്റി നിര്‍ബന്ധമില്ല
ടെക്‌സ്റ്റ് മെസേജുകളെ പോലെ ശബ്ദ സന്ദേശങ്ങള്‍ അയച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് ഒന്ന് ആലോചിച്ച് നോക്കൂ. നിങ്ങളുടെ കൈയ്യില്‍ സ്മാര്‍ട്ട് ഫോണോ സാധാരണ മൊബൈലോ എന്തുമാകട്ടെ, ഇതിലൂടെ ശബ്ദാധിഷ്ഠിത സാമ്പത്തിക ഇടപാടകുള്‍ ആധികാരികമായി തന്നെ നടത്താനാവുമെങ്കിലോ? ഇനി, നിങ്ങള്‍ ഓഫ്‌ലൈനിലാകുമ്പോഴും

ശബ്ദ സന്ദേശങ്ങള്‍ അയച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് ഒന്ന് ആലോചിച്ച് നോക്കൂ. നിങ്ങളുടെ കൈയ്യില്‍ സ്മാര്‍ട്ട് ഫോണോ സാധാരണ മൊബൈലോ എന്തുമാകട്ടെ, ഇതിലൂടെ ശബ്ദാധിഷ്ഠിത സാമ്പത്തിക ഇടപാടgകള്‍ ആധികാരികമായി തന്നെ നടത്താനാവുമെങ്കിലോ? ഇനി, നിങ്ങള്‍ ഓഫ്‌ലൈനിലാണെങ്കിലും തടസമില്ലാതെ ഇത് പ്രവര്‍ത്തിപ്പിക്കാനാവുമെങ്കിലോ?
പറഞ്ഞോളൂ
ശബ്ദാധിഷ്ഠിത പണമിടപാടുകള്‍ സാധ്യമാക്കുന്ന 'ടോണ്‍ടാഗി'ന് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ആര്‍ ബി ഐ അനുമതി നല്‍കി. അഗ്നോസ്റ്റിക് സൗണ്ട് വേവ് ടെക് സൊലൂഷന്‍ കമ്പനിയാണ് ടോണ്‍ടാഗ്. ഇന്ത്യയില്‍ ഗ്രാമീണ മേഖലയില്‍ ജീവിക്കുന്ന കോടിക്കണക്കിന് ജനങ്ങള്‍ക്ക് ഫോണ്‍ ഉപയോഗിച്ചുളള പണമിടപാടുകള്‍ സ്വായത്തമാക്കാന്‍ ഉതകുന്നതാണ് ഈ പുതുസംരംഭം. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനുള്ള പരിമിതിയും നെറ്റ് കണക്ടിവിറ്റിയുമാണ് ഇവിടെ തടസമായി നിന്നത്.
ആര്‍ ബി ഐ അനുമതി
ബിഹാര്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ഗ്രാമീണ മേഖലയിലും നഗരങ്ങളിലും നടത്തിയ വിജയകരമായ പരീക്ഷണത്തിന്റെ ഒടുവിലാണ് ആര്‍ ബി ഐ അനുമതി നല്‍കിയത്. ആയിരം രൂപ വരെയുള്ള ഇടപാടുകളാണ് ഇങ്ങനെ ശബ്ദ സന്ദേശത്തെ അടിസ്ഥാനമാക്കിയുള്ള സങ്കേതത്തിലൂടെ നടത്തിയത്. സാധരണ ഫോണുകളിലൂടെയും ഇടപാട് നടത്താനാകുമെന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയായി ടെക്‌നോളജി വികസിപ്പിച്ച കമ്പനി പറയുന്നു.
ഓഫ്‌ലൈനിലും പ്രവര്‍ത്തിക്കും
ടെക്‌നോളജി യാഥാര്‍ത്ഥ്യമാകുകയും ആര്‍ ബി ഐ പ്രവര്‍ത്തനാനുമതി നല്‍കുകയും ചെയ്തതോടെ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് സാങ്കേതിക വിദ്യ ഉടന്‍ കൈമാറുമെന്നും കമ്പനി വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റ് ഇല്ലാത്ത മേഖലകളിലും സാങ്കേതിക വിദ്യ വിജയകരമായി പ്രവര്‍ത്തിക്കും. പുതിയ സാങ്കേതിക വിദ്യ ഡിജിറ്റല്‍ സാക്ഷരത ഇല്ലാത്ത ഇന്ത്യയിലെ ഗ്രമീണമേഖലയിലെ ഉപഭോക്താക്കളടക്കം 60 കോടി പേര്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ശബ്ദ സന്ദേശമനുസരിച്ചും അല്ലാതെയുമുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് സ്വീകരിക്കുന്നതിന് വേണ്ടി കച്ചവടക്കാര്‍ക്കും മറ്റുമുള്ള റീട്ടെയ്ല്‍ സംവിധാനങ്ങളും കമ്പനി വികസിപ്പിച്ചിട്ടുണ്ട്.
English Summary : Can Do Banking Transaction with Voice Commands