പെട്ടെന്നു നല്ലൊരു തുക അത്യാവശ്യമായി വന്നാൽ എന്തു ചെയ്യും? പലർക്കും പല ഉത്തരമായിരിക്കും! സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ‘കൈ’ വായ്പ വാങ്ങാം. പക്ഷേ, വലിയ തുകയാണെങ്കിൽ എപ്പോഴും കിട്ടിയെന്നു വരില്ല. സ്വർണം പണയം വച്ചു വായ്പയെടുക്കാമെന്ന മറ്റൊരു വഴിയുണ്ട്. കൊള്ളാവുന്ന ഓഹരികൾ

പെട്ടെന്നു നല്ലൊരു തുക അത്യാവശ്യമായി വന്നാൽ എന്തു ചെയ്യും? പലർക്കും പല ഉത്തരമായിരിക്കും! സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ‘കൈ’ വായ്പ വാങ്ങാം. പക്ഷേ, വലിയ തുകയാണെങ്കിൽ എപ്പോഴും കിട്ടിയെന്നു വരില്ല. സ്വർണം പണയം വച്ചു വായ്പയെടുക്കാമെന്ന മറ്റൊരു വഴിയുണ്ട്. കൊള്ളാവുന്ന ഓഹരികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെട്ടെന്നു നല്ലൊരു തുക അത്യാവശ്യമായി വന്നാൽ എന്തു ചെയ്യും? പലർക്കും പല ഉത്തരമായിരിക്കും! സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ‘കൈ’ വായ്പ വാങ്ങാം. പക്ഷേ, വലിയ തുകയാണെങ്കിൽ എപ്പോഴും കിട്ടിയെന്നു വരില്ല. സ്വർണം പണയം വച്ചു വായ്പയെടുക്കാമെന്ന മറ്റൊരു വഴിയുണ്ട്. കൊള്ളാവുന്ന ഓഹരികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെട്ടെന്നു നല്ലൊരു തുക അത്യാവശ്യമായി വന്നാൽ എന്തു ചെയ്യും? പലർക്കും പല ഉത്തരമായിരിക്കും! സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ‘കൈ’ വായ്പ വാങ്ങാം. പക്ഷേ, വലിയ തുകയാണെങ്കിൽ എപ്പോഴും കിട്ടിയെന്നു വരില്ല. സ്വർണം പണയം വച്ചു വായ്പയെടുക്കാമെന്ന മറ്റൊരു വഴിയുണ്ട്. കൊള്ളാവുന്ന ഓഹരികൾ കയ്യിലുണ്ടെങ്കിൽ അവ വിറ്റും പണമാക്കാം. അപ്പോൾ മറ്റൊരു ചോദ്യം ഉയരും. ഓഹരികൾ എന്തിനാണു വിൽക്കുന്നത്? അവ പണയം വച്ചു വായ്പയെടുക്കാമല്ലോ! അതെ, ഓഹരികൾ ഈടു നൽകി വായ്പ (ലോൺ എഗെയ്ൻസ്റ്റ് ഷെയേഴ്സ് – എൽഎഎസ്) എടുക്കുന്ന രീതി വ്യാപകമാകുകയാണ്. 

55,300 കോടിയുടെ വിപണി 

ADVERTISEMENT

രാജ്യത്തെ എൽഎഎസ് വിപണി കുതിപ്പിലാണ്. ഏകദേശം 55,300 കോടി രൂപയുടെ വിപണി. വാർഷിക വളർച്ച 23 – 25 %. ഓഹരികൾ പണയം വച്ച് അത്യാവശ്യ കാര്യങ്ങൾ നടത്തുന്നവരുടെ എണ്ണം കൂടി വരികയാണെന്നു വ്യക്തം. ഓഹരി വിപണിയോടുള്ള ആഭിമുഖ്യം വർധിക്കുന്നതിന്റെ കൂടി സൂചനയാണിത്. ബിസിനസ് ആവശ്യത്തിനും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവിനും വാഹനം വാങ്ങാനുമൊക്കെ സ്വന്തം ഓഹരി നിക്ഷേപത്തിൽ നിന്നു വായ്പയെടുക്കാമെന്നതു ചെറിയ കാര്യമല്ല. ലിസ്റ്റഡ് സെക്യൂരിറ്റീസായ ഓഹരികളും കടപ്പത്രങ്ങളുമൊക്കെ ഈടു നൽകാം. കമ്പനികളുടെ ഓഹരികൾ, കടപ്പത്രങ്ങൾ, കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങൾ, അർധ സർക്കാർ സ്ഥാപനങ്ങളുടെ ബോണ്ടുകൾ തുടങ്ങിയവയെല്ലാം ഈടു വച്ചു വായ്പയെടുക്കാം. 

ഹ്രസ്വ, ദീർഘകാല വായ്പകൾ

പലപ്പോഴും പെട്ടെന്നുള്ള ആവശ്യങ്ങൾക്കു വേണ്ടിയാണു പലരും എൽഎഎസ് വഴി തേടുന്നത്. ഹ്രസ്വകാല, ദീർഘകാല വായ്പകൾ ലഭ്യവുമാണ്. വായ്പയുടെ കാലാവധിയും പരമാവധി വായ്പത്തുകയും ബാങ്കുകളുടെയും മറ്റു ധനകാര്യ സ്ഥാപനങ്ങളുടെയും വിവേചനത്തിന് അനുസൃതമായിരിക്കും. എസ്ബിഐ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങി പല ബാങ്കുകളും എൽഎഎസ് ലഭ്യമാക്കുന്നുണ്ട്. വായ്പയ്ക്കു ധനകാര്യ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന പലിശ നൽകണം. ചില ബാങ്കുകൾ ഓഹരികളിൽ ഓവർ ഡ്രാഫ്റ്റായും വായ്പ അനുവദിക്കും. നിശ്ചിത കാലത്തേക്ക് 5 ലക്ഷം രൂപയാണു വായ്പ നൽകിയതെന്നു കരുതുക. ആവശ്യമായി വന്നത് ഒരു ലക്ഷം രൂപ മാത്രമാണെങ്കിൽ ആ തുകയ്ക്കുള്ള പലിശ മാത്രം നൽകിയാൽ മതിയാകും. ഓഹരികളുടെ വിപണിവില നിർണയം എളുപ്പമാണ്. കുടിശിക വന്നാൽ ഓഹരി വിറ്റു പണം ഈടാക്കാനും വായ്പ നൽകിയ സ്ഥാപനങ്ങൾക്കു കഴിയും. 

ഡിജിറ്റൽ ലോൺ പ്ലാറ്റ്ഫോം 

ADVERTISEMENT

സംഭവം കൊള്ളാമെങ്കിലും ഓഹരികൾ നേരിട്ടു പണയം വച്ചു പണം വാങ്ങാൻ ഏതാനും ദിവസങ്ങൾ വേണ്ടിവരുമെന്ന അസൗകര്യം പലപ്പോഴും ഇടപാടുകാരെ വലയ്ക്കാറുണ്ട്. കുറെയേറെ രേഖകളും ഒപ്പു രേഖപ്പെടുത്തലും മറ്റുമായി രണ്ടും മൂന്നും ദിവസമെടുക്കും വായ്പത്തുക സ്വന്തം അക്കൗണ്ടിലെത്താൻ. പെട്ടെന്നു പണം ആവശ്യമായ സാഹചര്യമാണെങ്കിൽ മറ്റു വഴി നോക്കേണ്ടി വരുമെന്നു ചുരുക്കം. സാങ്കേതികവിദ്യ പൊട്ടിത്തെറിച്ചു നിൽക്കുന്ന കാലത്ത് വഴിയെല്ലാം പെട്ടെന്നു തുറക്കും; ഡിജിറ്റൽ വഴികൾ! 

ഓഹരി പണയ അപേക്ഷകൾ ഓൺലൈനായി നൽകാൻ ബാങ്കുകൾ സൗകര്യം നൽകുന്നുണ്ട്. അതിനപ്പുറം, എൽഎഎസിനായി ഡിജിറ്റൽ പ്ലാറ്റ്ഫോം തന്നെ ഒരുക്കിയാണു ജിയോജിത് ക്രെഡിറ്റ്സ് രംഗത്തുവന്നത്. നാഷനൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ) അക്കൗണ്ട് ഉടമകൾക്ക് ഓഹരികളുടെ ജാമ്യത്തിൽ പൂർണമായും ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ വായ്പ ലഭ്യമാക്കാനാണു ജിയോജിത് പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. 

വായ്പ, അതിവേഗം 

സ്വർണം പണയം വയ്ക്കുന്നതിനേക്കാൾ വേഗത്തിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ഓഹരികളുടെ ഈടിൽ വായ്പ ലഭ്യമാക്കാൻ കഴിയുമെന്നാണ് എൻഎസ്ഡിഎൽ മാനേജിങ് ഡയറക്ടർ പത്മജ ചുന്ദുരു പറയുന്നത്. ‘‘ കൂടുതൽ നിക്ഷേപം നടത്തുന്നതിനോ പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്കു വേണ്ടിയോ നിക്ഷേപകർക്കു പെട്ടെന്നു പണം ലഭ്യമാക്കുന്നതിനായാണു ഡിജിറ്റൽ എൽഎഎസ് ആരംഭിച്ചത്. ഫിസിക്കൽ രൂപത്തിലുള്ള ഓഹരികൾ പണയം വച്ചു പണമാക്കുന്നതിന് ഏതാനും ദിവസങ്ങൾ വേണ്ടിവരുമ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ മിനിറ്റുകൾ മതിയാകും. ഫിസിക്കൽ ലോണിനു പോകുമ്പോൾ ഒട്ടേറെ നടപടികൾ ആവശ്യമായതിനാൽ വായ്പ ലഭിക്കുന്നതിനു കാലതാമസമുണ്ടാകും. ‍ഡിജിറ്റൽ പ്ലാറ്റ്ഫോം വന്നതോടെ പെട്ടെന്നു നടപടികൾ പൂർത്തിയാക്കി പണം ലഭ്യമാക്കാൻ കഴിയും. സ്വന്തം വീട്ടിലിരുന്നു തന്നെ 15 – 20 മിനിറ്റിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ കഴിയും’’– അവർ പറയുന്നു.

ADVERTISEMENT

ഒപ്പും ഡിജിറ്റൽ 

എൻഎസ്ഡിഎൽ അക്കൗണ്ട് ഉടമകൾക്ക് അവരുടെ ഓഹരികളുടെ പണയത്തിൽ വായ്പ നൽകുന്ന ആദ്യ കമ്പനിയാണു ജിയോജിത് ക്രെഡിറ്റ്‌സെന്നു ജിയോജിത് ഫിനാൻഷ്യൽ സെക്യൂരിറ്റീസ് മാനേജിങ് ഡയറക്ടർ സി.ജെ.ജോർജ് പറയുന്നു. ഉപയോക്താക്കൾക്കു സൗകര്യപ്രദമായി അതിവേഗം പണം ലഭ്യമാക്കാൻ ഡിജിറ്റൽ എൽഎഎസ് സംവിധാനം സഹായകരമാണ്. പഴയ രീതിയിൽ ഓഹരികൾ പണയം വയ്ക്കുന്നതിന് ഇരുപതിലധികം ഒപ്പുകളും ഒട്ടേറെ കടലാസ് ജോലികളും ആവശ്യമായിരുന്നു. എന്നാൽ, ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ 20 മിനിട്ടിനകം പണം കൈപ്പറ്റാം. ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ഓഹരികൾ പണയം വച്ച് ഇഷ്ടമുള്ള പദ്ധതിയിൽ അപേക്ഷിക്കാനും നടപടിക്രമങ്ങൾ ഓൺലൈനിൽ പൂർത്തിയാക്കാനും കഴിയും. ഡിജിറ്റൽ ഒപ്പു സഹിതം അപേക്ഷ അംഗീകരിക്കുന്നതോടെ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ പണമെത്തും. 

എൻഎസ്ഡിഎൽ 

ഓഹരികൾ ഇലക്ട്രോണിക് രീതിയിൽ സൂക്ഷിക്കുന്ന ഡിപ്പോസിറ്ററിയാണ് എൻഎസ്ഡിഎൽ. ഫിസിക്കൽ ഷെയർ സർട്ടിഫിക്കറ്റുകൾ കൈമാറുന്നതും സംഭരിക്കുന്നതും റിസ്കായതിനാൽ ഓഹരികൾ ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിക്കാൻ സഹായിക്കുന്നതിനാണു ഡിപ്പോസിറ്ററികൾ അവതരിപ്പിച്ചത്. എൻഎസ്ഡിഎൽ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഡിപ്പോസിറ്ററിയാണ്. എൻഎസ്ഡിഎലും സിഡിഎസ്എലുമാണു രാജ്യത്തെ സെൻട്രൽ ഡിപ്പോസിറ്ററികൾ. ഡീമാറ്റ് സേവനങ്ങൾ നൽകുന്ന കമ്പനികളാണ് അവ. 

പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ ഐ‌ഡി‌ബി‌ഐ ബാങ്ക്, യു‌ടി‌ഐ, നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻ‌എസ്‌ഇ) എന്നിവയാണ് എൻ‌എസ്‌ഡി‌എൽ പ്രമോട്ടർമാർ‍. ഓഹരികൾ ഡീമെറ്റീരിയലൈസ് ചെയ്ത രൂപത്തിൽ സംഭരിക്കുന്നതിനു മാത്രമല്ല, മറ്റു ധനകാര്യ ഉപകരണങ്ങളായ കടപ്പത്രങ്ങളും ബോണ്ടുകളും എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളും (ഇടിഎഫ്) മ്യൂച്വൽ ഫണ്ടുകളും ഗവൺമെന്റ് സെക്യൂരിറ്റികളും ട്രഷറി ബില്ലുകളുമൊക്ക ഡിപ്പോസിറ്ററികൾ സൂക്ഷിക്കുന്നു. 4 ട്രില്യൺ ഡോളർ മൂല്യമുള്ള ആസ്തിയാണ് എൻഎസ്ഡിഎൽ കൈകാര്യം ചെയ്യുന്നത്.

English Summary: How to Get Loan Against Shares; All You Need to Know

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT