എല്ലാവര്ക്കും യാത്ര പോകാൻ ഇഷ്ട്ടമാണല്ലോ.വയസ്സായെന്ന് കരുതി അമ്മമാർ യാത്രപോകാതിരിക്കണോ ? ഈ 'അമ്മ ദിനത്തിൽ മുതിർന്ന അമ്മമാർ ഒരുമിച്ച് യാത്ര പോകുന്ന പാക്കേജിൽ ഒരു ടിക്കറ്റ് എടുത്തു കൊടുത്താലോ? ആരോഗ്യ കാരണങ്ങൾകൊണ്ടും , പേടികൊണ്ടും യാത്ര ചെയ്യാൻ മടിക്കുന്നവർക്ക് ഒരുമിച്ചുള്ള യാത്ര സന്തോഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്ര പോകാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. ജീവിതത്തിലെ പ്രാരാബ്ധങ്ങൾക്കിടയിൽ പലപ്പോഴും ഇഷ്ടമുള്ള ഇടങ്ങളിലേയ്ക്ക് യാത്രകള്‍ പോകാൻ നമ്മുടെ അമ്മമാർക്ക് കഴിഞ്ഞിട്ടുണ്ടാകില്ല. എന്നാൽ ഉത്തരവാദിത്തങ്ങളൊക്കെ ഒഴിഞ്ഞ കാലത്തും വയസായെന്ന് കരുതി അമ്മമാർ യാത്രപോകാതിരിക്കണോ? ഈ 'അമ്മ ദിനത്തിൽ മുതിർന്ന അമ്മമാർ ഒരുമിച്ച് യാത്ര പോകുന്ന പാക്കേജിൽ  ഒരു ടിക്കറ്റ് എടുത്തു കൊടുത്താലോ? ആരോഗ്യ കാരണങ്ങൾകൊണ്ടും, പേടികൊണ്ടും യാത്ര ചെയ്യാൻ മടിക്കുന്നവർക്ക് ഒരുമിച്ചുള്ള യാത്ര സന്തോഷ പ്രദമായിരിക്കും. കാണാത്ത ലോകം കാണാൻ ഒരേ പ്രായക്കാരോടൊപ്പമുള്ള യാത്ര ഒരു പുതു ഊർജം അവരിൽ നിറയ്ക്കും. ഈ പ്രായത്തിലും കാര്യങ്ങൾ നേടാം എന്നൊരു വിശ്വാസവും യാത്രകൾ മുതിർന്ന അമ്മമാർക്ക് സമ്മാനിക്കും. കുട്ടികളെ വളർത്തലും, ജീവിതത്തിലെ മറ്റ് ഉത്തരവാദിത്തങ്ങളും ഒഴിഞ്ഞ അമ്മമാർക്ക് ഇത്തരമൊരു സമ്മാനം നൽകുന്നത് ശരിക്കും സന്തോഷിപ്പിക്കും. 

എങ്ങോട്ട് പോകാം?

ADVERTISEMENT

ആരോഗ്യ സ്ഥിതിയും, ബജറ്റിനുമനുസരിച്ച് സ്ഥലങ്ങൾ തിരഞ്ഞെടുക്കാം. നടക്കാൻ കുഴപ്പമില്ലാത്തവർക്ക് നടന്ന കാണാനുള്ള  സ്ഥലങ്ങളിലേക്ക് യാത്ര പോകാം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് വീൽ ചെയറും, സഹായിയെയും ലഭിക്കുന്ന യാത്ര പാക്കേജ് തിരഞ്ഞെടുക്കാം. ഇന്ത്യയ്ക്കകത്താണോ, പുറത്താണോ യാത്ര പോകുന്നത് എന്ന് തീരുമാനിച്ചശേഷം ടിക്കറ്റുകൾ ഏജൻസികളിൽ മുൻകൂട്ടി ബുക്ക് ചെയ്യാം.മുൻകൂട്ടി ബുക്ക് ചെയ്താൽ നിരക്കുകൾ കുറവായിരിക്കും. യാത്ര പോകുന്ന സ്ഥലത്തിന്റെ കാലാവസ്ഥയ്ക്കനുസരിച്ച് വസ്ത്രങ്ങളും ഒരുക്കാം. 

യാത്ര ഇൻഷുറൻസ് 

ADVERTISEMENT

ചെറുപ്പക്കാർ പലരും യാത്ര ചെയ്യുമ്പോൾ അവഗണിക്കുന്ന ഒന്നാണ് യാത്ര ഇൻഷുറൻസ്. എന്നാൽ മുതിർന്ന പൗരന്മാരുടെ യാത്രകളിൽ യാത്ര ഇൻഷുറൻസ് ടിക്കറ്റിനോടൊപ്പം എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എന്തെങ്കിലും അത്യാഹിതം വന്നാൽ യാത്ര പോകുന്നത് പരിചയമില്ലാത്ത സ്ഥലങ്ങളായതിനാൽ ഇൻഷുറൻസ് ഉണ്ടെങ്കിൽ പേടിക്കാനില്ല. 

മാനസിക ഉല്ലാസം

ADVERTISEMENT

സമപ്രായക്കാരോട് സന്തോഷങ്ങളും, ദുഖവും പങ്കുവെച്ചുള്ള യാത്ര ശരിക്കും അമ്മമാരെ സന്തോഷിപ്പിക്കും. ഒരു സംഘമായി യാത്ര ചെയ്യുമ്പോൾ ഗൈഡ്, താമസം, ഭക്ഷണം, സ്ഥലങ്ങൾ കാണുന്നതിനുള്ള ഫീസുകൾ എന്നിവയിലെല്ലാം ഇളവും ലഭിക്കും. പുതിയ സംസ്കാരങ്ങളെ തൊട്ടറിഞ്ഞുള്ള യാത്രയിൽ ഇന്നുവരെ ചിന്തിക്കാത്ത ബിസിനസ് ആശയങ്ങൾ  പോലും അമ്മമാർക്ക് ലഭിക്കും. ഒറ്റപ്പെട്ട് താമസിക്കുന്ന അമ്മമാർക്ക് സംഘമായി യാത്ര ചെയ്തതിനു ശേഷം പുതിയ സൗഹൃദങ്ങളും ലഭിക്കും. അപ്പോൾ പിന്നെ ഇനി മടിക്കാതെ അമ്മമാർക്ക് നമുക്ക് ഒരു ടിക്കറ്റ് സംഘ യാത്രകളിൽ എടുത്തു കൊടുക്കാം. വിവിധ ടൂർ ഏജൻസിയുടെ സംഘ യാത്രകളുടെ വിവരങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണ്. 

English Summary : Plan a Trip for Your Mother in this Mother's Day