ആറ് വർഷത്തിനുള്ളിൽ പകുതിയോളം സ്ത്രീകളും വിവാഹം വേണ്ടെന്ന് വയ്ക്കും; കാരണം അറിയാം
ലോകം അതിവേഗം മാറി കൊണ്ടിരിക്കുകയാണ്. 2000 ത്തിൽ കേരളവും ഇന്ത്യയും വിദേശ രാജ്യങ്ങളും ഉണ്ടായിരുന്ന പോലെയല്ല ഇന്ന്. സാമൂഹ്യമായും തൊഴില്‍പരമായും കാര്യങ്ങളിൽ വൻ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. സാങ്കേതിക വിദ്യ മാറുന്നതനുസരിച്ച് പഠന രീതികളിലും തൊഴിൽ രീതികളിലും മാറ്റം സംഭവിക്കുന്നുണ്ട്. സ്ത്രീകളുടെ

ലോകം അതിവേഗം മാറി കൊണ്ടിരിക്കുകയാണ്. 2000 ത്തിൽ കേരളവും ഇന്ത്യയും വിദേശ രാജ്യങ്ങളും ഉണ്ടായിരുന്ന പോലെയല്ല ഇന്ന്. സാമൂഹ്യമായും തൊഴില്‍പരമായും കാര്യങ്ങളിൽ വൻ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. സാങ്കേതിക വിദ്യ മാറുന്നതനുസരിച്ച് പഠന രീതികളിലും തൊഴിൽ രീതികളിലും മാറ്റം സംഭവിക്കുന്നുണ്ട്. സ്ത്രീകളുടെ കാഴ്ചപ്പാടുകൾ വ്യക്തമായി മാറിയിരിക്കുന്നു. പരമ്പരാഗത കുടുംബ ഉത്തരവാദിത്തങ്ങൾക്ക് മുകളിൽ തൊഴിലിനെ കാണുന്ന രീതിയിലേക്ക് സ്ത്രീകൾ മാറുകയാണ്.
അവിവാഹിതരുടെ എണ്ണം കൂടും
മോർഗൻ സ്റ്റാൻലിയുടെ സമീപകാല സർവേ പ്രകാരം, കഴിഞ്ഞ ദശകങ്ങളെ അപേക്ഷിച്ച് 2030 ആകുമ്പോഴേക്കും അവിവാഹിതരായ സ്ത്രീകളുടെ എണ്ണം കുത്തനെ കൂടും. 25-44 പ്രായപരിധിയിലുള്ള ഏകദേശം 45 ശതമാനം സ്ത്രീകളും കുട്ടികളില്ലാത്തവരും അവിവാഹിതരുമാകുമെന്ന് മോർഗൻ സ്റ്റാൻലി സർവേ പറയുന്നു. 2020 കളിൽ സ്ത്രീകൾ വിവാഹം കഴിച്ചിരുന്ന കാര്യത്തിൽ നിന്ന് വലിയൊരു മാറ്റമായിരിക്കും 2030 ആകുമ്പോൾ ഉണ്ടാകുക എന്നാണ് ഇവരുടെ പ്രവചനം. സ്ത്രീകൾ മുൻകാലങ്ങളെ അപേക്ഷിച്ച് തങ്ങളുടെ വ്യക്തിത്വ വികസനത്തിനും കരിയറിനും മുൻഗണന നൽകുന്നതാണ് ഈ മാറ്റം. അവിവാഹിതരായി തുടരുന്നത് കൂടുതൽ ആകർഷകമായി ഇപ്പോൾ കേരളത്തിൽ പോലും യുവതലമുറ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്ന കാര്യം ഇവിടെ കൂട്ടി വായിക്കാം.
സാമ്പത്തികം
കുട്ടികളെ വളർത്താനുള്ള ചെലവും, അധ്വാനവും മൂലമാണ് പല യുവതികളും വിവാഹം കഴിക്കേണ്ട എന്ന് തീരുമാനിക്കുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് ഫെമിനിസ്റ്റ് ചിന്താഗതികൾ കൂടുന്നതും ഇതിനു കാരണമാണ്. ജോലിയുണ്ടെങ്കിൽ സ്വന്തം കാര്യം നോക്കി സന്തോഷത്തോടെ ജീവിക്കാം എന്ന മനോഭാവവും ഇതിനു പിന്നിലുണ്ട്. സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതിരുന്നതിനാലാണ് പല സ്ത്രീകളും ഭർത്താവിന്റെ തണലിൽ ഒതുങ്ങി കൂടിപോയതെന്ന മുൻ തലമുറയുടെ അനുഭവങ്ങളും പരിഭവങ്ങളും പുതുതലമുറക്ക് പാഠമാണ്. കുട്ടിയുണ്ടായാൽ ജോലി വിടേണ്ടി വരുമെന്ന പേടിയും സ്ത്രീകൾക്കുണ്ട്. ടെക് മേഖലയിലും മറ്റും രാത്രി നീണ്ടുപോകുന്ന ജോലി സമയവും സ്ത്രീകളെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. രണ്ടു പങ്കാളികളും അധ്വാനിച്ചാൽ മാത്രമേ മെട്രോ നഗരങ്ങളിൽ ഒരു കുടുംബത്തിന് മുന്നോട്ടു പോകാനാവൂ എന്ന് മനസ്സിലാക്കുമ്പോൾ പല പെൺകുട്ടികളും കുടുംബം തന്നെ വേണ്ടെന്ന് വയ്ക്കാൻ താത്പര്യപ്പെടുന്നുവെന്ന് സോഷ്യൽ മീഡിയയിൽ കുത്തികുറിക്കലുകളുണ്ട്.
ചുറ്റുപാടുകൾ
സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും മരണങ്ങളും മാധ്യമങ്ങളിൽ നിറയുമ്പോൾ അതും പെൺകുട്ടികളെ പേടിപ്പിക്കുന്നുണ്ട്. ഈ കാലഘട്ടത്തിലും കല്യാണം തടവറയാണ് എന്ന ചിന്ത മൂലം തന്നെ പലരും വിവാഹമെന്ന വ്യവസ്ഥിതിയോട് മുഖം തിരിക്കുന്നു. സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറുന്നത് മൂലം സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും സ്ത്രീകൾക്ക് കൂടുതൽ പിന്തുണ ലഭിക്കും. ഇതും വിവാഹമെന്ന കെട്ടുപാടിലേക്ക് എത്തേണ്ട എന്ന തീരുമാനമെടുക്കാൻ സ്ത്രീകളെ പ്രേരിപ്പിക്കും.
കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല ആഗോളതലത്തിൽ തന്നെ സ്ത്രീകളുടെ മനോഭാവത്തിൽ മാറ്റം വരുന്നു എന്ന കാര്യം പല സർവേകളും പങ്കുവെച്ചിട്ടുണ്ട്. ഭർത്താവ്, മക്കൾ എന്ന സങ്കുചിത ചിന്തയ്ക്കപ്പുറം ലോകമുണ്ടെന്ന തിരിച്ചറിവിലേക്ക് സ്ത്രീകൾ എത്തുന്നത് തൊഴിൽ സംസ്കാരത്തിലും പ്രതിഫലിക്കും. ഇത് ആഗോള സമ്പദ് വ്യവസ്ഥയിലും മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് മോർഗൻ സ്റ്റാൻലി സർവേ അടിവരയിടുന്നു.