വേണം കരുതൽ, ഓൺലൈൻ ഡേറ്റിങ് ആപ്പുകളിലൂടെ തട്ടിപ്പ് വീണ്ടും
ഓൺലൈൻ ഡേറ്റിങ് ആപ്പുകളിലൂടെ തട്ടിപ്പ് തുടർക്കഥയാകുന്നു. ബാംഗ്ലൂരിൽ നിന്നുള്ള ഒരു സ്ത്രീക്ക് നാലര ലക്ഷം രൂപയാണ് ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ആൾ വഴി അടുത്തിടെ നഷ്ടപ്പെട്ടത്. ടിൻഡർ എന്ന ആപ്പ് വഴിയാണ് സ്ത്രീയെ പരിചയപ്പെട്ട് തട്ടിപ്പ് നടത്തിയത്. ഡേറ്റിങ് ആപ്പുകളും സൈറ്റുകളും തട്ടിപ്പിനായി

ഓൺലൈൻ ഡേറ്റിങ് ആപ്പുകളിലൂടെ തട്ടിപ്പ് തുടർക്കഥയാകുന്നു. ബാംഗ്ലൂരിൽ നിന്നുള്ള ഒരു സ്ത്രീക്ക് നാലര ലക്ഷം രൂപയാണ് ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ആൾ വഴി അടുത്തിടെ നഷ്ടപ്പെട്ടത്. ടിൻഡർ എന്ന ആപ്പ് വഴിയാണ് സ്ത്രീയെ പരിചയപ്പെട്ട് തട്ടിപ്പ് നടത്തിയത്. ഡേറ്റിങ് ആപ്പുകളും സൈറ്റുകളും തട്ടിപ്പിനായി ഉപയോഗിക്കുന്നത് വ്യാപകമാകുന്നു എന്ന വാർത്തകൾ കുറച്ചു നാളായി റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു. വ്യാജ പ്രൊഫൈലുകൾ കൊണ്ടാണ് ഇതിലൂടെ തട്ടിപ്പുകാർ ഇരകളെ വീഴ്ത്തുന്നത്.
ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ ഫേസ്ബുക്ക് പോലുള്ള സൈറ്റുകളിലൂടെയോ ടിൻഡർ പോലുള്ള ഡേറ്റിങ് ആപ്ലിക്കേഷനുകളിലൂടെയോ പല സൈബർ കുറ്റവാളികളും ഇത് ചെയ്യാറുണ്ട്. കോവിഡ് സമയം മുതൽ ഡേറ്റിങ് സൈറ്റുകളിൽ ഉപഭോക്താക്കളുടെ എണ്ണം കുത്തനെ കൂടിയിരുന്നു. രമേഷ് കുമാർ സ്വയിൻ എന്നയാൾ പണത്തിനായി 10 സംസ്ഥാനങ്ങളിൽ നിന്നുള്ള 27 സ്ത്രീകളെ വിവാഹം കഴിച്ച് കബളിപ്പിച്ച കഥകൾ കഴിഞ്ഞ വര്‍ഷം മാധ്യമങ്ങളിൽ വാർത്തയായിരുന്നു.
ഒരു തട്ടിപ്പ് വാർത്ത വന്നതിനു ശേഷം കുറച്ചു ദിവസങ്ങളിൽ എല്ലാവരും ജാഗ്രതയിലായിരിക്കുമെങ്കിലും, വീണ്ടും അതെല്ലാം മറന്ന് ഇത്തരം സൈറ്റുകളിലൂടെ അപരിചിതരെ വിശ്വസിക്കുകയും, തട്ടിപ്പിന് ഇരയാകുകയും ചെയ്യുന്നത് ആവർത്തിക്കുകയാണ്. ഹണിട്രാപ്പും, മണി ട്രാപ്പും ഡേറ്റിങ് സൈറ്റുകളിലൂടെ പരിചയപ്പെട്ടവരുടെ ഇടയിൽ നടക്കുന്നുണ്ടെങ്കിലും മാനഹാനി ഭയന്നു വളരെ കുറവുപേർ മാത്രമേ പരാതിപ്പെടുന്നുള്ളൂ. ഇതും തട്ടിപ്പുകാർക്ക് അടുത്ത ഇരയെ കണ്ടെത്താൻ എളുപ്പമാക്കുന്നുണ്ട്.
English Summary : Beware About Online Dating Apps