ആയിരക്കണക്കിന് അതിസമ്പന്നർ ഇന്ത്യ വിടാൻ ഒരുങ്ങുന്നു, കാരണം?
2023-ൽ 6,500 അതിസമ്പന്നർ (ഹൈ നെറ്റ് വർത്ത് ഇന്റിവിജ്ൽ) ഇന്ത്യ വിടുമെന്നാണ് അടുത്തിടെ പുറത്തിറക്കിയ ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് പറയുന്നത്. അതിസമ്പന്നർ രാജ്യം വിടുന്നതിന്റെ കാര്യത്തിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി എന്നാണ് ഈ റിപ്പോർട്ട്

ഈ വർഷം 6,500 അതിസമ്പന്നർ (High Networth Individual–HNI) ഇന്ത്യ വിടുമെന്നാണ് അടുത്തിടെ പുറത്തിറക്കിയ ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് പറയുന്നത്. അതിസമ്പന്നർ രാജ്യം വിടുന്നതിന്റെ കാര്യത്തിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി എന്നാണ് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതിസമ്പന്നർ രാജ്യം വിടുന്നതിൽ ചൈനയ്ക്കാണ് ഒന്നാം സ്ഥാനം. ഏകദേശം 8.2 കോടി രൂപയ്ക്ക് തുല്യമായ, കുറഞ്ഞത് 1 മില്യൺ യുഎസ് ഡോളറെങ്കിലും നിക്ഷേപിക്കാവുന്ന സമ്പത്തുള്ള വ്യക്തികളെയാണ് HNI എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഓസ്‌ട്രേലിയ, യുഎഇ, സിംഗപ്പൂർ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളാണ് ഇന്ത്യ വിടുന്നവരുടെ ഇഷ്ടസങ്കേതങ്ങൾ.
ഇന്ത്യൻ കുടുംബങ്ങൾക്ക് ഭാവിയിൽ വരുമാനം കൂടുമെന്ന് Read more...
ചൈന, ഇന്ത്യ, യുകെ, റഷ്യ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നാണ് അതിസമ്പന്നരുടെ ഏറ്റവും വലിയ പുറത്തേക്കുള്ള ഒഴുക്ക് ഉണ്ടാകുന്നത്. എന്തുകൊണ്ടാണ് സമ്പന്നരായ ഇന്ത്യക്കാർ പുറത്തേക്ക് കുടിയേറുന്നത്? പണക്കാർ പൊതുവെ യാത്രയും, കുടിയേറ്റവും ഇഷ്ടപ്പെടുന്നവരാണ്. നിക്ഷേപം നടത്തുന്നതിനനുസരിച്ച് പൗരത്വം നൽകുന്ന രാജ്യങ്ങളിലും യുഎഇയിലും സിംഗപ്പൂരിലും ഇന്ത്യക്കാർക്ക് എളുപ്പമുള്ള വിസയും താമസ നയങ്ങളും ഉണ്ട്.
സർക്കാർ പിന്തുണയുള്ള ഗോൾഡൻ വിസ അനുകൂലമായ നികുതി ഘടന എന്നിവ മൂലവും യു എ എയിലേക്ക് താമസം മാറുന്നതിനു ഇന്ത്യക്കാർ താല്‍പ്പര്യപ്പെടുന്നുണ്ട്. ഈ രാജ്യങ്ങളിൽ താമസിച്ച ശേഷം മറ്റ് വികസിത രാജ്യങ്ങളിലേക്ക് കുടിയേറുന്നതിനു താരതമ്യേന എളുപ്പമാണ്. രാഷ്ട്രീയ സ്ഥിരത, കുറഞ്ഞ നികുതി, വ്യക്തിസ്വാതന്ത്ര്യം എന്നിവ മൂലവും പലരും ഇന്ത്യ വിടുന്നുണ്ട്. കുട്ടികളുടെ ഭാവി സാധ്യതകളെയും ജീവിത നിലവാരത്തെയും ഓർത്തും പലരും ഇന്ത്യ വിടാൻ താത്പര്യപ്പെടുന്നു.
English Summary : HNIs are Leaving India